ചർമ്മം വെടിപ്പുള്ളതാക്കാൻ നാം സ്വീകരിക്കുന്ന രീതിയാണ് ഹെയർ റിമൂവിംഗ്. എന്നാൽ ഏറെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ചെയ്യേണ്ട രീതിയാണിത്.

ഹെയർ റിമൂവൽ ക്രീം

കൈകാലുകളിലെ അനാവശ്യരോങ്ങൾ നീക്കം ചെയ്യുന്നതിന് ഹെയർ റിമൂവൽ ക്രീം ഉപയോഗിക്കുകയെന്നത് മികച്ചൊരു ഓപ്ഷനാണ്. വീട്ടിൽ സ്വയം ഉപയോഗിക്കാമെന്നതാണ് ഇതിന്‍റെയൊരു മെച്ചം. മറ്റൊന്ന് രോമത്തെ വേരിൽ നിന്നു തന്നെ നീക്കം ചെയ്യാമെന്നതാണ്. മിനിറ്റുകൾക്കുള്ളിൽ വേദനയില്ലാതെ തന്നെ ചർമ്മം സോഫ്റ്റും ക്ലീനുമാകും. അതിനാൽ ശരിയായ ക്രീം തെരഞ്ഞെടുക്കേണ്ടത് ഏറ്റവുമാവശ്യമാണ്. അതായത് സ്വന്തം സ്കിൻ ടൈപ്പ് അനുസരിച്ച് പ്രൊഡക്റ്റ് തെരഞ്ഞെടുക്കണം. പ്രൊഡക്റ്റിൽ ഉപയോഗിച്ചിരിക്കുന്ന ഇൻഗ്രീഡിയന്‍റുകൾ, പ്രൊഡക്ടിനെക്കുറിച്ചുള്ള കസ്റ്റമർ കെയർ റിവ്യുകൾ എന്നിവ പരിശോധിക്കണം.

എന്ത് ചെയ്യാം

  • സ്വന്തം മുടി, സ്കിൻ ടൈപ്പ് നോക്കുക.
  • ക്രീം അപ്ലൈ ചെയ്യുന്നതിന് മുമ്പായി പാച്ച് ടെസ്റ്റ് ചെയ്യാം.
  • എക്സ്പയറി ഡേറ്റ് ചെക്ക് ചെയ്യുക.
  • മികച്ച ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങുക.
  • പുരട്ടും മുമ്പ് ചർമ്മം നന്നായി വൃത്തിയാക്കുക.

എന്ത് ചെയ്യാൻ പാടില്ല

  • ക്രീം കൈ കൊണ്ട് മൃദുവായി നീക്കം ചെയ്യുക. റബ്ബ് ചെയ്യരുത്.
  • ആവശ്യത്തിലധികം സമയം ക്രീം അപ്ലൈ ചെയ്യരുത്.
  • ക്രീം അപ്ലൈ ചെയ്യുമ്പോൾ ചർമ്മത്തിൽ എരിച്ചിലോ ചുവന്ന പാടുകളോ ഉണ്ടായാൽ ഉടനടി അത് നീക്കം ചെയ്യുക.
  • എക്സ്പയറിയായ ഉത്പന്നം ഉപയോഗിക്കരുത്.
  • അടിക്കടി ഒരെയിടത്ത് ക്രീം അപ്ലൈ ചെയ്യരുത്.
  • തുടർച്ചയായി ക്രീം അപ്ലൈ ചെയ്യരുത്. 20- 25 ദിവസം കൂടുമ്പോൾ ക്രീം അപ്ലൈ ചെയ്യാം.

വാക്സിംഗ്

ഹെയർ റിമൂവലിന്‍റെ ഏറ്റവും സാധാരണവും ഫലവത്തുമായ രീതിയാണ് വാക്സിംഗ്. ഇതുകൊണ്ട് ഹെയർ റിമൂവ് ആവുകയും ചെയ്യും. ഒപ്പം ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാനും ഇത് സഹായിക്കും. വാക്സിംഗ് കൊണ്ട് കൈകാലുകളിലെ രോമങ്ങൾ നീക്കം ചെയ്യാനാവുമെന്ന് മാത്രമല്ല ചിൻ, നെറ്റി, അപർലിപ്സ്, ബിക്കിനി ഏരിയ തുടങ്ങി ശരീരഭാഗങ്ങളിലെ അനാവശ്യ രോമങ്ങളെ നീക്കം ചെയ്യാനാവും. എന്നാൽ ഏറ്റവും അനുയോജ്യമായ വാക്സ് തെരഞ്ഞെടുക്കുകയെന്നത് പ്രധാനമാണ്.

സോഫ്റ്റ് വാക്സ്

കൈകാലുകളിലെ ഹെയർ റിമൂവ് ചെയ്യാനാണ് ഇത് ഉപയോഗിക്കുക. കയ്യിൽ നേർത്ത പാളിയായി ഇത് അപ്ലൈ ചെയ്ത് ഹെയർ റിമൂവ് ചെയ്യുന്നതാണ് രീതി. കൈകാലുകൾ, അണ്ടർ ആം എന്നിവിടങ്ങളിലെ രോമം റിമൂവ് ചെയ്യാനാണ് ഇത് ഉപയോഗിക്കുക.

ഹാർഡ് വാക്സ്

ചിൻ, ബിക്കിനി ഏരിയ, അപർ ലിപ്സ്, ഫേഷ്യൽ ഹെയർ എന്നിവിടങ്ങളിലെ ഹെയർ റിമൂവ് ചെയ്യാനാണിത് ഉപയോഗിക്കുക. ഇത് ഉപയോഗിച്ച് രോമം നീക്കുന്നതിലൂടെ വേദനയനുഭവപ്പെടുകയില്ല.

ഫ്രൂട്ട് വാക്സ്

പഴങ്ങളുടെ പോഷകങ്ങൾ അടങ്ങിയതാണിത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തെയത് നറിഷ് ചെയ്യുന്നതിനൊപ്പം ചർമ്മത്തിന് എക്സ്ട്രാ കെയറും നൽകും.

ചോക്ക്ളേറ്റ് വാക്സ്

ഏറെ ഡിമാന്‍റുള്ള വാക്സാണിത്. ഗാലേറിനും ഓയിലും ഉള്ളതിനൊപ്പം ഇതിൽ ആന്‍റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടീസുമുണ്ട്. പ്രത്യേകിച്ച് ഇത് സെൻസിറ്റീവ് സ്കിന്നിന് അനുയോജ്യമാണ്.

എന്തെല്ലാം ചെയ്യണം

  • വാക്സിംഗ് ചെയ്യുന്നതിന് മുന്നോടിയായി ചർമ്മത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കിനെ സ്ക്രബ്ബ് ചെയ്ത് എക്സ്ഫോളിയേറ്റ് ചെയ്യാം.
  • വാക്സിംഗ് ചെയ്യുന്നതിന് മുമ്പായി ലൈറ്റായി പൗഡർ അപ്ലൈ ചെയ്യണം. ചർമ്മത്തിൽ നിന്നും എക്സ്ട്രാ ഓയിൽ വലിച്ചെടുക്കുന്നതിനൊപ്പം രോമത്തെയത് അനായാസം നീക്കം ചെയ്യാനും അത് സഹായിക്കും.
  • ഹെയർ റിമൂവ് ചെയ്യുമ്പോൾ ചർമ്മത്തെ ടൈറ്റായി ഹോൾഡ് ചെയ്യണം. ചർമ്മത്തിൽ മുറിവുണ്ടാകുകയില്ല.
  • വാക്സ് അപ്ലൈ ചെയ്ത ശേഷം ഹെയറിനെ നേർവിപരീത ദിശയിൽ നീക്കം ചെയ്യണം.
  • സ്കിൻ ടൈപ്പിന് അനുസരിച്ച് വാക്സിംഗ് ടൈപ്പ് തെരഞ്ഞെടുക്കാം.
  • വാക്സിംഗിന് ശേഷം ചർമ്മത്തിൽ വെള്ളമൊഴിച്ച് വൈപ്സു കൊണ്ട് ക്ലീൻ ചെയ്‌ത് മോയിസ്ച്ചുറൈസർ പുരട്ടാം.
  • മുഖത്ത് ചെറിയ ഭാഗങ്ങളായി വാക്സ് ചെയ്യാം.
  • നാച്ചുറൽ ഇൻഗ്രീഡിയന്‍റുകൾ ഉള്ള ചർമ്മത്തിന് കൂളിംഗ് ഇഫക്റ്റ് നൽകുന്ന വാക്സ് ഉപയോഗിക്കാം.

എന്ത് ചെയ്യാൻ പാടില്ല

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...