നിങ്ങൾ കോസ്മെറ്റിക്കുകൾ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്? പരസ്യത്തിൽ കണ്ടതോ അതോ കൂട്ടുകാരികൾ ഉപയോഗിക്കുന്നത് നോക്കിയോ ആണോ? എങ്കിൽ ഒരു മാറ്റം ഉടനെ തന്നെയാവാം. സ്വന്തം ചർമ്മത്തിനും നിറത്തിനും ചേരുന്ന കോസ്മെറ്റിക്കുകൾ അഥവാ സൗന്ദര്യവർദ്ധക സാധനങ്ങൾ ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇക്കാര്യത്തിൽ ഒരു ബ്യൂട്ടിഷനോ കോസ്മെറ്റോളജിസ്റ്റിനോ നിങ്ങളെ സഹായിക്കാൻ കഴിയും.

പ്രായത്തിന് ഇണങ്ങുന്ന മേക്കപ്പും കോസ്മെറ്റിക്സും ആയാൽ വളരെ നല്ലത്. നിങ്ങൾ എന്താണോ അത് സ്വയം ഫീൽ ചെയ്യണം, അതോടൊപ്പം കാണുന്നവർക്കും. പ്രായം കുറച്ചു കാട്ടാൻ മാത്രം ആവരുത് കോസ്മെറ്റിക്സ് ഉപയോഗം. ഫൗണ്ടേഷൻ ക്രീം, ലിപ്സ്റ്റിക്, കോംപാക്ട് പൗഡർ, ഐലൈനർ, ഹെയർ ഡൈ എന്നിവ തന്നെയാണ് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന കോസ്മെറ്റിക്സ് ഇനങ്ങൾ.

ഫൗണ്ടേഷൻ ക്രീം വാങ്ങുമ്പോൾ കൈയിൽ ടെസ്റ്റ് ചെയ്തു നോക്കിയ ശേഷം മാത്രം വാങ്ങുക. ഓരോരുത്തരുടേയും നിറത്തിന് അനുസരിച്ചുള്ള ബ്രാൻഡഡ് ഉൽപന്നങ്ങൾ വാങ്ങുകയാവും ഉത്തമം. പ്രാധാനമായും മൂന്ന് നിറങ്ങളിൽ ആണ് ഫൗണ്ടേഷൻ ക്രീം ലഭ്യമാകുക. ഐവറി, ബെയ്ജ്, ബ്രോൺസ് എന്നിങ്ങനെ. വെളുത്ത നിറക്കാർക്ക് ഐവറി, ഇരുനിറക്കാർക്ക് ബെയ്ജ് കറുപ്പ് നിറക്കാർക്ക് ബ്രോൺസ് ഇതായിരിക്കും യോജിച്ച കോമ്പിനേഷൻ. കൂടെക്കൂടെ വിയർക്കുന്നവർക്കും അധിക സമയം മേക്കപ്പ് ഉപയോഗിക്കേണ്ടി വരുന്നവർക്കും വാട്ടർപ്രൂഫ് ഫൗണ്ടേഷൻ ആണ് ഏറ്റവും നല്ലത്. ഫൗണ്ടേഷൻ ഉപയോഗിക്കുമ്പോൾ ചിലരിൽ അലർജി കാണാറുണ്ട്. ചൊറിച്ചിൽ, ചുവന്ന് തുടിക്കൽ തുടങ്ങി വേദനയുള്ള കുരുക്കൾ വരെ പ്രത്യക്ഷപ്പെട്ടേക്കാം. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അവയുടെ ഉപയോഗം തുടരാതിരിക്കുക. ഐസ് പാക്ക് മുഖത്ത് ഇടുകയോ കലാമൈൻ ലോഷൻ പുരട്ടുകയോ ചെയ്യുകയെ ചെയ്യുന്നത് ആശ്വാസം നൽകും.

ഓയിലി സ്കിൻ ഉള്ളവരും മുഖത്ത് കുരുക്കൾ ഉള്ളവരും ക്രീം ഫൗണ്ടേഷൻ ഉപയോഗം കുറയ്ക്കണം. പുറത്ത് പോകുമ്പോൾ മാത്രം മേക്കപ്പ് ഉപയോഗിക്കാൻ ശ്രമിക്കുക. അതും ഓയിൽ ഫ്രീ ഫൗണ്ടേഷൻ ക്രീമുകൾ മാത്രം. ഡ്രൈ സ്കിൻ ആണെങ്കിൽ മൈൽഡ് ക്ലെൻസേഴ്സും മോയ്സ്ചറൈസറും ഉപയോഗിക്കേണ്ടി വരും.

ദിവസവും പുറത്തു പോകേണ്ടി വരുന്നവർ ആണെങ്കിൽ ലളിതമായ മേക്കപ്പ് ശീലമാക്കാൻ ശ്രമിക്കുക. കോംപാക്ട്, ലിപ്സ്റ്റിക്, ഐലൈനർ ഇവ മൂന്നും ഉണ്ടെങ്കിൽ ലാളിത്യത്തോടെ ഒരുങ്ങാം, ഫ്രഷ് ലുക്ക് ലഭിക്കുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  • ഫൗണ്ടേഷൻ അടക്കമുള്ള മേക്കപ്പ് രാത്രിയിൽ കഴുകി കളയാൻ മറക്കരുത്. ആവശ്യമെങ്കിൽ നൈറ്റ് ക്രീം ഉപയോഗിക്കാവുന്നതാണ്.
  • നാലു നേരം എങ്കിലും ബ്രാൻഡഡ് ഫേസ് വാഷ് കൊണ്ട് മുഖം കഴുകുക.
  • സുഗന്ധം നോക്കി കോസ്മെറ്റിക്കുകൾ ഒരിക്കലും വാങ്ങരുത്.
  • ഹെയർ ഡൈ ഉപയോഗിക്കുന്നവർ നിശ്ചിത സമയത്തിന് അകം കഴുകി കളയൻ ശ്രദ്ധിക്കുക.
  • അമോണിയം ഫ്രീ ഡൈ മാത്രം ഉപയോഗിക്കുക.
  • ബ്രാൻഡഡ് ഉൽപന്നങ്ങൾ തെരഞ്ഞെടുക്കണം.
  • ഡ്രൈ സ്കിൻ ഉള്ളവർ പാൽപ്പാടയും നാരങ്ങാ നീരും മിക്സ് ചെയ്ത് മുഖത്തിടുക. ഡ്രൈനെസ് കുറയും.
  • കാരറ്റ് ജ്യൂസ് പതിവായി കുടിക്കുക.
  • നെയിൽ പോളിഷ് പതിവായി ഉപയോഗിക്കരുത്.
  • സൺസ്ക്രീൻ ഉള്ള കോസ്മെറ്റിക്സ് ഉപയോഗിച്ചാൽ റിങ്കിൾസ് കുറയും.
  • 30 വയസ്സ് കഴിഞ്ഞാൽ മാസത്തിൽ ഒരിക്കൽ ഫേഷ്യൽ ചെയ്യുന്നത് നല്ലതാണ്.
  • മസാജിംഗ് സാഗിംഗ് തടയും. പ്രായം കൂടുന്നതിന്‍റെ ലക്ഷണങ്ങൾ മസാജിംഗും ഫേഷ്യലും വഴി ഒരു പരിധി വരെ മറയ്ക്കാൻ കഴിയും.
  • ധാരാളം വെള്ളം കുടിക്കുക. ശരീരത്തിലെ ജലാംശം നിലനിർത്താൻ വെള്ളം സഹായിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...