പ്രായമേറുന്നതിനനുസരിച്ച് ചർമ്മത്തിന് അയവുണ്ടാകുന്നത് സ്വഭാവികമാണ്. ചർമ്മത്തിനുണ്ടാകുന്ന ഈ മാറ്റം മിക്കവരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. എന്നാൽ പ്രകൃതിദത്തവും ആരോഗ്യപ്രദവുമായ രീതിയിലൂടെ ഈയവസ്ഥയ്ക്ക് പരിഹാരം കാണാവുന്നതാണ്. ഫലം ലഭിക്കാൻ സമയമെടുക്കുമെങ്കിലും നല്ല മാറ്റങ്ങൾ ചർമ്മത്തിലുണ്ടാകും. ചർമ്മത്തിലെ ചുളിവുകളും വരകളും നല്ലൊരളവുവരെ മാറി കിട്ടും. അത്തരം ചില സ്കിൻ ടൈറ്റനിംഗ് ഫേസ്പായ്ക്കുകൾ പരിചയപ്പെടാം.

ആൽമണ്ട് ഓയിൽ ഫേസ്പായ്ക്ക്

വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് ആൽമണ്ട് ഓയിൽ. അതിനാൽ ആൽമണ്ട് ഓയിൽ ചർമ്മത്തെ ഹൈഡ്രേറ്റാക്കുകയും മൃദുത്വമുള്ളതാക്കുകയും ചെയ്യും. ഒരു സ്പൂൺ ആൽമണ്ട് ഓയിൽ ചൂടാക്കി 10 സെക്കന്‍റ് നേരം തണുപ്പിക്കുക. വിരലുപയോഗിച്ച് ആൽമണ്ട് ഓയിൽ കഴുത്തിലും മുഖത്തും അപ്ലൈ ചെയ്ത് 10 മിനിറ്റ് നേരം വയ്ക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം.

ബനാന ക്രീം ഫേസ്പായ്ക്ക്

സ്കിൻ ടെക്സ്ച്ചറും സാഗിങ്ങും മെച്ചപ്പെടുത്താൻ വാഴപ്പഴം മികച്ചതാണ്. ഈ പായ്ക്ക് തയ്യാറാക്കുന്നതിന് നല്ല പഴുത്ത വാഴപ്പഴം ഉടച്ച് പേസ്റ്റാക്കുക. രണ്ട് ടീസ്പൂൺ ക്രീം (പാൽക്കട്ടി) ബനാന പേസ്റ്റിൽ ചേർത്ത് മുഖത്ത് അപ്ലൈ ചെയ്യുക. 10 മിനിറ്റിനു ശേഷം ഇത് കഴുകി കളയാം.

മുട്ട- തൈര് ഫേസ്പായ്ക്ക്

സ്കിൻ ടൈറ്റാകാൻ മുട്ട മികച്ചതാണ്. മുട്ടയിലുള്ള ആൽബുമിൻ ചർമ്മത്തിന് മുറുക്കവും സ്നിഗ്ദ്ധതയും പകരും. തൈരാകട്ടെ മുഖത്തെ കലകളേയും പാടുകളേയും നിശ്ശേഷമകറ്റും. ഈ പായ്ക്ക് തയ്യാറാക്കുന്നതിന് ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ തൈര് എന്നിവ ആവശ്യമാണ്. മുട്ടയും തൈരും യോജിപ്പിച്ച് മുഖത്തും കഴുത്തിലും അപ്ലൈ ചെയ്യാം. 8- 10 മിനിറ്റിനു ശേഷം ഈ പായ്ക്ക് തണുത്ത വെള്ളത്തിൽ വാഷ് ചെയ്യാം. മികച്ച ഫലം കിട്ടാൻ ആഴ്ചയിൽ രണ്ട് ദിവസം ഈ പായ്ക്കിടാം.

ഓട്സ് ഫേസ്പായ്ക്ക്

ചർമ്മ സുഷിരങ്ങളിലെ അഴുക്കിനെ വലിച്ചെടുക്കാൻ ഓട്സ് ഫലവത്താണ്. ഒരു ടേബിൾ സ്പൂൺ ഓട്സ് ഒരു ടേബിൾ സ്പൂൺ കടലമാവ് ഒരു ടീസ്പൂൺ റോസ്‍വാട്ടർ എന്നിവ ചേർത്ത് മുഖത്ത് കട്ടിയായി അപ്ലൈ ചെയ്യാം. 8- 10 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളം കൊണ്ട് മുഖം കഴുകാം. ആഴ്ചയിൽ 3 തവണ ഈ പായ്ക്ക് ഉപയോഗിക്കണം.

മുൾട്ടാണിമിട്ടി - മിൽക്ക് ഫേസ്പായ്ക്ക്

സ്കിൻ ടോൺ മെച്ചപ്പെടുത്താനും പാടുകളും കുരുക്കളും ലൈറ്റാക്കാനും മുൾട്ടാണിമിട്ടി നല്ലതാണ്. അതുപോലെ ചർമ്മത്തിലെ അമിതമായ എണ്ണയെ അത് വലിച്ചെടുക്കും. രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യും. പാലിലുള്ള ലാക്ടിക് ചർമ്മത്തിന് നല്ല മാർദ്ദവവും ഉറപ്പും നൽകും. 2- 3 ടേബിൾ സ്പൂൺ മുൾട്ടാണിമിട്ടിയും പച്ചപാലും ചേർത്ത് പേസ്‌റ്റാക്കി മുഖത്തും കഴുത്തിലും അപ്ലൈ ചെയ്യാം. 10- 12 മിനിറ്റിനു ശേഷം വെള്ളമുപയോഗിച്ച് കഴുകി കളയുക.

ആവണക്കെണ്ണ ഫേസ്മാസ്ക്

സ്കിൻ കണ്ടീഷൻ ചെയ്യാൻ സഹായിക്കുന്ന ഒന്നാണിത്. ഒപ്പം കൊളാജൻ പരിപോഷിപ്പിക്കുന്നതിനും ഇലാസ്റ്റിൻ ഉത്പാദിപ്പിക്കുന്നതിനും സഹായകമാണ്. ഇത് ചർമ്മത്തെ മൃദുലവും ടൈറ്റുമാക്കും. 1- 2 ടേബിൾ സ്പൂൺ ആവണക്കെണ്ണ, ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് മുകളിലേക്ക് എന്ന രീതിയിൽ മുഖത്തും കഴുത്തിലും അപ്ലൈ ചെയ്ത് കുറച്ചുനേരം മസാജ് ചെയ്യാം. പിറ്റേന്ന് രാവിലെ ചൂട് വെള്ളമുപയോഗിച്ച് കഴുകിയ ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകാം. അല്ലെങ്കിൽ രാത്രി തന്നെ കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യാം. ഓയിലി- സെൻസിറ്റീവ് ചർമ്മമുള്ളവർ ഈ പായ്ക്ക് ഇടുന്നത് ഒഴിവാക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...