ഇരട്ടത്താടി അസുഖം മൂലവുമാകാം
അമിതവണ്ണം പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇത് ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്നു. പൊണ്ണത്തടി മൂലമാണ് ഇരട്ടത്താടി ഉണ്ടാകുന്നത്. ഇത് സൗന്ദര്യത്തെ മോശമായി ബാധിക്കുന്നു.
തടി കുറയ്ക്കാൻ കഠിനമായി ശ്രമിച്ചാലും ഫലം എല്ലായ്പ്പോഴും പോസിറ്റീവ് അല്ല. ഇരട്ടത്താടി എങ്ങനെ ഉണ്ടാകുന്നു അതിന്‍റെ കാരണങ്ങളെക്കുറിച്ചറിയാം.
- തൈറോയ്ഡ്
തൈറോയ്ഡ് ഇരട്ടത്താടിക്ക് ഒരു പ്രധാന കാരണമാണ്. ഹൈപ്പോ തൈറോയിഡിസത്തിന്‍റെ ഒരു സാധാരണ സൂചകമാണ് ശരീരഭാരം. എന്നാൽ താടി വലുതാകാനുള്ള ഒരു കാരണം ഇതായിരിക്കുമെന്ന് നിങ്ങൾക്കറിയാമോ? താടിയെല്ലിന് കീഴിലുള്ള ചർമ്മത്തിൽ കാലക്രമേണ കൊഴുപ്പ് നിറയുകയാണെങ്കിൽ, നിങ്ങൾക്ക് ഇരട്ടത്താടി പ്രശ്നം ഉണ്ടായേക്കാം. തൈറോയ്ഡ് വലുതാകുന്നത് കഴുത്തിൽ വീക്കത്തിനും കാരണമാകും.
- കുഷിംഗ്സ് സിൻഡ്രോം
കുഷിംഗ്സ് സിൻഡ്രോമിന്‍റെ പ്രധാന ലക്ഷണങ്ങൾ ശരീരത്തിന്‍റെ മേൽഭാഗത്തെ മസിലുകൾക്ക് കട്ടി കൂടുകയും കഴുത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതുമാണ്. ദീർഘകാലം കോർട്ടിസോളിന്‍റെ അമിത ഉൽപാദനമുണ്ടായാൽ ഇത് പിറ്റ്യൂട്ടറി അഡിനോമ സൃഷ്ടിക്കുന്നു. അഡിനോമ ബാധിച്ചിട്ടുണ്ടെങ്കിൽ, ട്യൂമർ നീക്കം ചെയ്യാൻ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
- സൈനസ് അണുബാധ
വിട്ടുമാറാത്ത സൈനസൈറ്റിസ് കാരണം ലിംഫ് നോഡുകൾ വർദ്ധിക്കുന്നു. ഇതുമൂലം അമിതവണ്ണം നിങ്ങളുടെ മുഖത്തും കഴുത്തിലും വരാം. അലർജിക് റിനിറ്റിസ്, ആസ്തമ, മൂക്കിലെ പ്രശ്നങ്ങൾ അല്ലെങ്കിൽ സൈനസൈറ്റിസ് എന്നിവ ഇരട്ടത്താടിക്ക് കാരണമാകുന്നു.
- ഉമിനീർ ഗ്രന്ഥിയുടെ വീക്കം
പലപ്പോഴും ഉമിനീർ ഗ്രന്ഥിയിലെ അണുബാധ കാരണം താടിയെല്ലിന്‍റെ ഭാഗത്ത് വീക്കം സംഭവിക്കുന്നു. ശുചിത്വമില്ലായ്മ, ഉമിനീർ കുഴലിലെ പ്രശ്നങ്ങൾ, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, വിട്ടുമാറാത്ത എതെങ്കിലും അസുഖം, പുകവലി എന്നിവയാണ് ഈ വീക്കത്തിന്‍റെ ചില സാധാരണ കാരണങ്ങൾ.