ഒരു സെലിബ്രിറ്റിയുടെ മുഖം പോലെ തിളക്കമുള്ള മുഖം നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? എന്നാൽ ചിലർ ചിന്തിക്കുന്നുണ്ടാകാം, സെലിബ്രിറ്റികളുടെ തിളക്കം ഒന്നുകിൽ സ്വാഭാവികമാണ് അല്ലെങ്കിൽ അതിന് ധാരാളം പണം ചിലവഴിക്കേണ്ടി വരും. എന്നാൽ വീട്ടിലിരുന്ന് മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്ക് അത്തരം തിളക്കം ലഭിക്കും. പീനട്ട് ഫേസ് പാക്ക് ഉപയോഗിച്ച് നോക്കു. നിലക്കടലയിൽ നിന്ന് ഉണ്ടാക്കുന്ന ഫേസ് പാക്ക് ചർമ്മത്തിന്‍റെ നഷ്ടപ്പെട്ട ടോൺ തിരികെ നൽകുക മാത്രമല്ല, ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കി ചർമ്മത്തെ ചെറുപ്പമാക്കുകയും ചെയ്യും.

ഫേസ് പാക്ക് എങ്ങനെ ഉണ്ടാക്കാം.

  1. പീനട്ട് ഹണി പായ്ക്ക്

പെട്ടെന്ന് ഒരു സുഹൃത്തു അത്താഴത്തിന് വിളിച്ചു, അപ്പോഴായിരിക്കും നിങ്ങൾ ചിന്തിക്കുന്നത് കുറേ ദിവസമായി ഫേഷ്യൽ ചെയ്തിട്ട്, മുഖം ഡൾ ആയിരിക്കുന്നു. ഇങ്ങനെ പോയാൽ മുഖം കണ്ടിട്ട് എന്ത് പറയുമെന്ന് അറിയില്ല എന്നാണോ, അധികം ചിന്തിക്കേണ്ട, നിലക്കടലയും തേനും ചേർത്ത ഫേസ് പായ്ക്ക് മിനിറ്റുകൾക്കുള്ളിൽ തിളക്കം നൽകും.

ഇതിനായി, 2 ടേബിൾസ്പൂൺ നിലക്കടല തൊലി ഇല്ലാതെ എടുത്ത് ഒരു ഗ്രൈൻഡറിൽ പേസ്റ്റ് തയ്യാറാക്കുക. അതിനുശേഷം അൽപം തേൻ കലർത്തി ആവശ്യാനുസരണം പാലും ചേർത്ത് മിനുസമാർന്ന പേസ്റ്റ് തയ്യാറാക്കുക. എന്നിട്ട് മുഖത്ത് പുരട്ടുക. മികച്ച ഫലങ്ങൾക്കായി, ഈ പേസ്റ്റ് മുഖത്ത് അര മണിക്കൂർ പുരട്ടിയ ശേഷം മുഖം കഴുകണം. എല്ലാ ചർമ്മങ്ങൾക്കും ഈ പായ്ക്ക് പ്രയോഗിക്കാവുന്നതാണ്. വരണ്ട ചർമ്മത്തിൽ ഫലം മികച്ചതാണ്.

  1. ഓറഞ്ച്, പീനട്ട് പായ്ക്ക്

നിലക്കടലയിലെ പ്രോട്ടീന്‍റെ സാന്നിധ്യം കറുത്ത വൃത്തങ്ങൾ, ബ്ലാക്ക്ഹെഡ്സ്, മൃതകോശങ്ങൾ എന്നിവ നീക്കം ചെയ്യാൻ പ്രവർത്തിക്കുമ്പോൾ, ചർമ്മത്തിന്‍റെ പുനരുജ്ജീവനത്തിനും ചർമ്മത്തിന്‍റെ ചുവപ്പ് കുറയ്ക്കുന്നതിനും ഓറഞ്ച് സഹായിക്കുന്നു.

ഇതിനായി, ഒരു ഓറഞ്ച് തൊലി കളയുക. ഇതിൽ 1 ടേബിൾസ്പൂൺ നിലക്കടലയും അല്പം പാലും ചേർത്ത് മിനുസമാർന്ന പേസ്റ്റ് തയ്യാറാക്കുക. എന്നിട്ട് മുഖത്തും കഴുത്തിലും 10 മിനിറ്റ് വയ്ക്കുക. വെള്ളത്തിൽ കഴുകുക. ഉടൻ തന്നെ ചർമ്മത്തിൽ തിളക്കം കാണും.

  1. നിലക്കടല, കാപ്പിപ്പൊടി

കാപ്പി സ്കിൻ എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നു. വളരെ സൗമ്യമായതിനാൽ ഇത് ചർമ്മത്തിന് ഒരു ദോഷവും വരുത്തുന്നില്ല. മറുവശത്ത്, ചർമ്മകോശങ്ങളെ പുനർനിർമ്മിച്ച് ചർമ്മത്തെ ചെറുപ്പമാക്കാൻ നിലക്കടല പ്രവർത്തിക്കുന്നു.

ഇതിനായി കടലപ്പൊടിയും കാപ്പിപ്പൊടിയും തുല്യ അളവിൽ എടുത്ത് അതിൽ അൽപം പാലും തേനും കലർത്തി പേസ്റ്റ് തയ്യാറാക്കുക. അതിനുശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടി കൈകൾ കൊണ്ട് മസാജ് ചെയ്യുക, ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനാകും. മുഖത്ത് പുരട്ടി 5 മിനിറ്റ് നേരം വെച്ച ശേഷം കഴുകി കളയുക. ചർമ്മത്തിന് തിളക്കത്തോടൊപ്പം, മൃദുത്വവും അനുഭവപ്പെടും.

  1. മുട്ടയും നിലക്കടലയും

ചർമ്മ ശുദ്ധീകരണത്തിന് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു മുട്ട. നേരെമറിച്ച്, നിലക്കടലയിൽ ഫാറ്റി ആസിഡുകൾ ഉള്ളതിനാൽ, ചുളിവുകൾ, നേർത്ത വരകൾ, എന്നിവയ്ക്ക് ആശ്വാസം ലഭിക്കും.

ഇതിനായി, 1 ടീസ്പൂൺ നിലക്കടലയിൽ 1 മുട്ട ചേർക്കുക, അതിൽ നിന്ന് ക്രീം പേസ്റ്റ് ഉണ്ടാക്കുക. 10- 15 മിനിറ്റ് മുഖത്ത് പുരട്ടുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...