കറ്റാർവാഴ, കയ്യൂന്നി, ബ്രഹ്മി, നെല്ലിക്ക, നീലയമരി തുടങ്ങി പതിനാലിനം പച്ചമരുന്നുകൾ ചേർത്ത് തേങ്ങാപ്പാലിൽ തയ്യാറാക്കുന്നതാണ് ഈ ഹെയർ ഓയിൽ. തിരുവനന്തപുരത്ത് ശ്രീകൃഷ്ണ ഫാർമസിയിലാണ് നന്തികേശത്തിന്‍റെ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്.

നന്തികേശം എന്ന ബ്രാൻഡിൽ എന്തൊക്കെ പ്രൊഡക്ടുകൾ?

ഹെയർ കെയർ പ്രോഡക്ടുകളാണ് പ്രധാനമായും നന്തികേശം എന്ന ബ്രാൻഡിൽ വിപണിയിലുള്ളത്. താരൻ, മുടികൊഴിച്ചിൽ, ഉറക്കക്കുറവ് എന്നിവയ്ക്ക് പരിഹാരമായി നന്തികേശം ഹെർബൽ ഹെയർ കെയർ ഓയിലും, അകാലനരയ്ക്കും, മുടിയുടെ കറുപ്പ് നിറം വർദ്ധിപ്പിക്കുന്നതിനും, വളർച്ച ത്വരിതപ്പെടുത്തുന്നതിനും നന്തികേശം ഇൻഡിഗോ ഹെയർ ഓയിലും ഉപയോഗിച്ചു വരുന്നു. ആയുർവേദ ഷാംപൂ, നീം ഫേസ്വാഷ് എന്നിവയും ലഭ്യമാണ്.

ഹെയർ സൊല്യൂഷൻ ഉത്പന്നങ്ങൾ തുടങ്ങാനുള്ള പ്രേരണ

ചെറുപ്പത്തിൽ നന്നേ നീളവും നല്ല ഉൾക്കനവും ഉള്ള മുടിയായിരുന്നു എനിയ്ക്ക്. നീളം കുറഞ്ഞ ചെറിയ മുടിയായിരുന്നു എനിയ്ക്ക് ഇഷ്ടമെങ്കിലും പെൺകുട്ടികളായാൽ നീളൻ മുടിയാണ് വേണ്ടതെന്ന അമ്മയുടെ നിർബന്ധവും പരിചരണവുമായിരുന്നു കൂട്ടുകാർ പോലും അദ്ഭുതത്തോടെ നോക്കിയിരുന്ന എന്‍റെ മുടിയുടെ രഹസ്യം. അതിനായി കയ്യുണ്ണിയും കറിവേപ്പിലയുമൊക്കെ ചേർത്ത് വീട്ടിലുണ്ടാക്കിയ ഒരു കാച്ചെണ്ണയായിരുന്നു സ്‌ഥിരമായി ഉപയോഗിച്ചു വന്നിരുന്നത്. വർഷങ്ങൾ പോകവേ അതുണ്ടാക്കിയെടുക്കാനുള്ള ബുദ്ധിമുട്ടുകൾ കാരണം വിപണിയിൽ കിട്ടുന്ന പരസ്യത്തിൽ കാണുന്ന പലതരം ഹെയർ ഓയിലുകൾ ഉപയോഗിച്ചു വരികയായിരുന്നു. മകൾ ഗായത്രിയ്ക്കുണ്ടായ മുടികൊഴിച്ചിലും തലയിൽ നിന്നും കയ്യെടുക്കാൻ ആകാത്ത വിധം എനിക്കുണ്ടായ താരന്‍റെ ശല്യവുമായിരുന്നു മുടിയിലേയ്ക്ക് ശ്രദ്ധ കൊണ്ടുവരാനുള്ള കാരണമായിത്തീർന്നത്. അറിയാവുന്ന രീതിയിൽ ആദ്യം കാച്ചെണ്ണ ഉണ്ടാക്കി മുടി കൊഴിച്ചിൽ നിന്നെങ്കിലും താരന് പ്രത്യേകിച്ച് മാറ്റം ഒന്നും ഉണ്ടായില്ല. വീണ്ടും പരീക്ഷണം തുടർന്നു. ചില പ്രത്യേക അങ്ങാടി മരുന്നുകൾ ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തപ്പോൾ താരൻ മാറി. എന്നാൽ നീരിറക്കവും തൊണ്ട വേദനയും വില്ലനായി. അതുമാറാനുള്ള പൊടി കൈകൾ അമ്മയിൽ നിന്നും കൂടി കിട്ടിയതോടെ നന്തികേശം മുടിയുടെ എല്ലാ പ്രശനത്തിനുമുള്ള ഒരു പരിഹാരമായി മാറി.

ധാരാളം ആയുർവേദ ഹെയർ പ്രൊഡക്ടുകൾ ഇപ്പോൾ വിപണിയിലുണ്ട്. അവയിൽ നിന്നും വ്യത്യസ്തമായി ഈ ഓയിലിന്‍റെ പ്രത്യേകത എന്താണ്?

താരൻ, മുടികൊഴിച്ചിൽ, ഉറക്കക്കുറവ്, ചെമ്പൻ മുടി തുടങ്ങിയവ മൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കിടയിൽ വളരെ വേഗം റിസൾട്ട് കിട്ടുന്ന ഏറെ ഗുണപ്രദമായ ഒരു ഔഷധമായി മാറുകയായിരുന്നു നന്തികേശം. ജീവിതശൈലി രോഗങ്ങളിൽ മുടികൊഴിച്ചിലിന് ഒരു പ്രധാന പങ്കുണ്ട്. മുടിയ്ക്കുണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരം എന്ന നിലയിൽ നന്തികേശം ഉപയോഗിക്കുന്നവരാണ് അധികവും.

ഔഷധങ്ങൾ എവിടെ നിന്നാണ് ശേഖരിക്കുന്നത്?

പച്ചമരുന്നുകളും മറ്റും സ്‌ഥിരമായി എത്തിച്ചുതരുന്ന ഉൾപ്രദേശത്ത് ജീവിക്കുന്ന തികച്ചും സാധാരണക്കാരായ ചിലരുണ്ട്. കറ്റാർ വാഴയും മറ്റും പ്രാദേശികമായി കൃഷി ചെയ്യുന്നവരിൽ നിന്നുമാണ് ശേഖരിക്കുന്നത്. തേങ്ങാപ്പാലിൽ പച്ചമരുന്ന് നീരെടുത്ത് ചേർത്ത് വിറകടുപ്പിൽ മൂന്നു ദിവസമിട്ട് പാകമാക്കിയെടുക്കുന്നതാണ് നിർമ്മാണ രീതി.

ഇത് ആർക്കൊക്കെ ഉപയോഗിക്കാം? ഉപയോഗക്രമം എങ്ങനെ?

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...