വാർദ്ധക്യം എത്തും മുൻപേ, നിങ്ങളുടെ ചർമ്മം നിർജീവമായോ? കണ്ണുകൾക്ക് താഴെ കറുത്ത വൃത്തങ്ങളും ചുളിവുകളും വന്നു തുടങ്ങിയോ? എങ്കിൽ, നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ മാറ്റേണ്ടത് പ്രധാനമാണ്. കാരണം സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കുന്നത് ദീർഘകാലം ചെറുപ്പമായി തുടരാൻ നമ്മെ സഹായിക്കുന്നു. അതോടൊപ്പം, ഇത് നമ്മെ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരാക്കുന്നു. ചെറുപ്പം നിലനിർത്താൻ സഹായിക്കുന്ന അത്തരം ചില പഴങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.

  1. മാതളനാരകം

ആന്‍റി ഓക്‌സിഡന്‍റും പോളിഫിനോൾ ഗുണങ്ങളും കൊണ്ട് സമ്പുഷ്ടമാണ് മാതളനാരങ്ങ. ഇതിൽ ഉയർന്ന അളവിൽ ആന്തോസിയൻസ്, എലാജിക് ആസിഡ്, പൊട്ടാസ്യം, ഫൈബർ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. ചർമ്മത്തെ മൃദുവും തിളക്കമുള്ളതുമാക്കുന്നു. രോഗപ്രതിരോധ ശേഷിയും രക്തചംക്രമണവും വർദ്ധിപ്പിക്കുന്നതിനൊപ്പം ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കുകയും ഹൃദ്രോഗം, ക്യാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മാതളനാരങ്ങയിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഫ്ലൂറിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഗർഭിണികൾക്ക് ഗുണം ചെയ്യും.

  1. വാഴപ്പഴം

നമ്മുടെ ചർമ്മത്തിന് ഗുണം ചെയ്യുന്ന പൊട്ടാസ്യം, കരോട്ടിൻ, വിറ്റാമിൻ ഇ, ബി1, ബി, സി എന്നിവ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ തിളക്കമുള്ളതുമാക്കുന്നു. അതുപോലെ തന്നെ ഹൃദ്രോഗം, രക്തസമ്മർദ്ദം, കാൻസർ തുടങ്ങിയ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു.

  1. ഓറഞ്ച്

അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകളാൽ സമ്പന്നമാണ് ഓറഞ്ചുകൾ. ഓറഞ്ച് തൊലി പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പതിവായി പുരട്ടുകയാണെങ്കിൽ, ചർമ്മം തിളങ്ങുകയും ചുളിവുകൾ മാറുകയും ചെയ്യും. ഇതോടൊപ്പം, അൾസർ, പൈൽസ്, കല്ല്, സന്ധി വേദന, വിഷാദം തുടങ്ങിയ രോഗങ്ങൾക്ക് ഓറഞ്ച് ആശ്വാസം നൽകും. ക്യാൻസർ, ഹൃദ്രോഗം, കണ്ണുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവയിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.

  1. സ്ട്രോബെറി

സ്ട്രോബെറിക്ക് ആന്‍റിഓക്‌സിഡന്‍റ് ഗുണങ്ങളുണ്ട്, പോളിഫെനോൾ സംയുക്തങ്ങളും പ്രോട്ടീൻ, കലോറി, ഫൈബർ, അയഡിൻ, ഫോളേറ്റ്, ഒമേഗ3, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിനുകൾ തുടങ്ങിയ പോഷക ഘടകങ്ങളും ഉണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആൽഫ ഹൈഡ്രോക്‌സി ആസിഡ് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും പുതിയ കോശങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ ഇതിലെ സാലിസിലിക് ആസിഡിന്‍റെയും എലാജിക് ആസിഡിന്‍റെയും സാന്നിധ്യം എല്ലാ കറുത്ത പാടുകളും ഇല്ലാതാക്കാൻ സഹായിക്കുന്നു. സന്ധിവാതം, പ്രമേഹം, ശരീരഭാരം, ക്യാൻസർ എന്നിവ തടയാൻ ഇത് ഗുണം ചെയ്യും.

और कहानियां पढ़ने के लिए क्लिक करें...