ആഘോഷവേളയെ വരവേൽക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും. വീട് വൃത്തിയാക്കൽ മുതൽ അലങ്കാര വിളക്കുകളും കാലാവസ്തുക്കളും മറ്റും വാങ്ങി വീടലങ്കരിക്കുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്യാനുള്ള തിരക്കുകളിലാണ് എല്ലാവരും. ഉത്സവനാളുകളിൽ മുഖവും മനസും നിറയാൻ ഒരു ഉഗ്രൻ മേക്കപ്പ് പരീക്ഷിച്ചു നോക്കാം. മുഖത്തിനും ചർമ്മത്തിനും ഇണങ്ങുന്ന മേക്കപ്പ് തെരഞ്ഞെടുത്തത് ഈ ആഘോഷ രാവിലെ താരമാകാം.

ഈ സ്പെഷ്യൽ മേക്കപ്പ് രീതികൾ ട്രൈ ചെയ്യുന്നതിന് സ്വന്തം മേക്കപ്പ് കിറ്റിൽ അത്യാവശ്യ മേക്കപ്പ് വസ്തുക്കൾ ഉണ്ടായിരിക്കണം. കൂടാതെ, മൊത്തത്തിലുള്ള രൂപഭംഗി വർദ്ധിപ്പിക്കുന്നതിന് മികച്ച ബ്രാൻഡിലുള്ള പിഗ്മെൻറഡ് ഐഷാഡോ പാലറ്റും മേക്കപ്പ് കിറ്റിൽ കരുതാം.

ഫെസ്റ്റിവൽ ലുക്കിനു അനുയോജ്യമായ ചില മേക്കപ്പ് രീതികൾ അറിയാം...

ഗ്ലാമറസ് ലുക്ക്

നൈറ്റ് പാർട്ടിക്കും ആഘോഷത്തിനും അനുയോജ്യമാണ് ഈ മേക്കപ്പ് രീതി. സിൽക്ക് സാരിയ്ക്കൊപ്പം മിനിമൽ ആഭരണങ്ങൾ അണിഞ്ഞ് സ്റ്റൈൽ ചെയ്യുന്ന രീതിയാണിത്. മോയ്സ്ചറൈസറും പ്രൈമറും ഉപയോഗിച്ച് മുഖം സുന്ദരമാക്കാം. ഈ മേക്കപ്പിൽ ഐഷാഡോയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകാം. കൺസീലർ ഉപയോ ഗിച്ച് ബേസ് ക്ലിയർ ചെയ്‌ത് കൺപോളയിൽ ഉടനീളം ന്യൂട് ഷാഡോ പുരട്ടുക. അതിന് മീതെയായി ബ്രോ ൻസ് ഷാഡോ ടച്ച് ചെയ്‌ത് ബ്രഷ് ഉപയോഗിച്ച് നന്നായി ബ്ലെൻഡ് ചെയ്യാം.

ഇനി മുഖത്തിന്‍റെ കാര്യം പറയുകയാണെങ്കിൽ ഫൗണ്ടേഷനും കൺസീലറും പുരട്ടുക. അടുത്തതായി, ബ്ലഷർ പ്രയോഗിച്ച് കവിൾത്തടങ്ങൾ, നെറ്റി, മൂക്ക് എന്നിവ ഹൈലൈറ്റ് ചെയ്യുക. ചുണ്ടിന് മനോഹാരിത പകരാൻ കാരറ്റ്, പിങ്ക് ഷേഡ് അല്ലെങ്കിൽ കടും ചുവപ്പ് എന്നിവയിൽ ഏതെങ്കിലും നിറത്തിലുള്ള ലിപ്സ്റ്റിക്ക് തെരഞ്ഞെടുക്കാം.

മിസ്റ്റി ലുക്ക്

വളരെ ബോൾഡും എന്നാൽ സൂക്ഷ്മവുമായ മേക്കപ്പ് സ്റ്റൈലിംഗ്. ഏത് ഔട്ട് ഫൈറ്റിനേയും കടത്തിവെട്ടുന്ന മേക്കപ്പ് ആണിത്. പരമ്പരാഗത മേക്കപ്പ് ലുക്ക് പകരുന്ന ഇത് ഒരു ഹോട്ട് ലുക്ക് നൽകും. നൈറ്റ് ടൈമിലെ ഫെസ്റ്റിവൽ പാർട്ടിയിൽ പങ്കെടുക്കുമ്പോൾ ഈ ലുക്ക് നിങ്ങളെ വേറിട്ടതാക്കും. ആദ്യം മുഖം മോയ്സ്ചറൈസ് ചെയ്ത് ഫൗണ്ടേഷൻ അപ്ലൈ ചെയ്ത് മുഖം ഒരുക്കി കൊണ്ട് മേക്കപ്പ് ആരംഭിക്കാം. തുടർന്ന് ഐ മേക്കപ്പ് ചെയ്യാം. ഇതിനായി മെറ്റാലിക് ഐഷാഡോ പാലറ്റ് ആവശ്യമാണ്. വിവിധ ഷെഡുകൾ ഉള്ള മികച്ച ബ്രാൻഡിലുള്ള മെറ്റാലിക് ഐ പാലറ്റ് മേക്കപ്പ് കിറ്റിൽ കരുതുന്നത് നല്ലതാണ്.

ചെമ്പ്, തവിട്ട്, മെറൂൺ എന്നിവയാണ് ഷേഡുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. അകം വശത്ത് ചെമ്പ്, പുറംതവിട്ട്, അവസാനം കണ്ണിന്‍റെ ക്രീസ് ലൈനിൽ മെറൂൺ. നിറം ടച്ച് ചെയ്യാം. ഒരു ബ്രഷിന്‍റെ സഹായത്തോടെ നന്നായി ഇത് ബ്ലെൻഡ് ചെയ്യുക.

ഐലൈനർ ഉപയോഗിച്ച് കണ്ണിന് നേർത്ത ഔട്ട് ലൈൻ വരയ്ക്കാം. കടും ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കാണ് ഈ മേക്കപ്പിന്‍റെ ഹൈലൈറ്റ്. ചുണ്ടിൽ കടും ചുവപ്പ് ലിപ്സ്റ്റിക്ക് അണിയാം. തുടർന്ന് മുഖത്ത് ഹൈഡ്രാ-മിസ്റ്റ് പൗഡർ അപ്ലൈ ചെയ്ത് മേക്കപ്പ് സെറ്റ് ചെയ്യാം. കവിൾത്തടങ്ങൾ, നെറ്റി, താടി, മൂക്ക്, കോളർ ബോൺ എന്നിവ ഹൈലൈറ്റ് ചെയ്‌ത് മേക്കപ്പിന് റിച്ച് ലുക്ക് നൽകാം. മേക്കപ്പ് ഫിക്സർ ഉപയോഗിച്ച് മേക്കപ്പ് ലുക്ക് സെറ്റ് ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...