സുന്ദരവും കരുത്തുറ്റതുമായ നഖങ്ങൾ മികച്ച ആരോഗ്യത്തിന്‍റെ ലക്ഷണമാണെന്ന് പറയപ്പെടുന്നു. അതിനാൽ അവയെ ശരീരത്തിന്‍റെ പ്രധാനപ്പെട്ട ഭാഗമായി കണക്കാക്കപ്പെടുന്നു. വൃത്തിയും മനോഹരവുമായ നഖങ്ങൾ മികച്ച വ്യക്തിത്വത്തിന്‍റെ അടയാളവും കൂടിയാണ്. അത് വ്യക്തിയുടെ സൗന്ദര്യബോധത്തെയും പോസിറ്റീവായ മനോഭാവത്തെയും പ്രതിഫലിപ്പിക്കും. നഖങ്ങളുടെ അഴക് വർദ്ധിപ്പിക്കുന്നതിനായി സ്ത്രീകൾ നഖങ്ങളിൽ ധാരാളം പരീക്ഷണങ്ങൾ നടത്താറുണ്ട്.

സാധാരണ നെയിൽ പോളിഷിനു പകരമായി നഖം മിനുക്കാനായി നെയിൽ ആർട്ട് എന്ന സംവിധാനവും ബ്യൂട്ടി പാർലറുകളിൽ ലഭ്യമാണ്. പ്രായത്തിനോ ഇഷ്ടത്തിനോ അനുസൃതമായി നഖങ്ങൾ ഡിസൈനും സ്റ്റൈലും പകരാൻ വിദഗ്ദ്ധരായ നെയിൽ ആർട്ടിസ്റ്റുകളോ സാങ്കേതിക വിദഗ്ധരോ ഉണ്ട്.

എന്താണ് നെയിൽ ആർട്ട്

എന്താണ് നെയിൽ ആർട്ട്, ആർക്കെങ്കിലും അത് ചെയ്യാൻ കഴിയുമോ അല്ലെങ്കിൽ ഇതിന് എന്തെങ്കിലും പ്രൊഫഷണൽ ഡിപ്ലോമയോ കോഴ്സോ മറ്റും ഉണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ന്യൂഡൽഹിയിലെ ലാജ്പത്നഗറിലെ ഔറാൻ ഇന്‍റർനാഷണൽ അക്കാദമിയിൽ നിന്ന് നെയിൽ ആർട്ടിൽ ഡിപ്ലോമ എടുത്തിട്ടുള്ള നെയിൽ ആർട്ട് വിദഗ്ദ്ധയാണ് ഹരിയാനക്കാരിയായ അർച്ചന സിംഗ്, പ്രൊഫഷണൽ ഭാഷയിൽ ഡിഎൻ ഡിപ്ലോമ ഇൻ നെയിൽ ടെക്നോളജി എന്നാണ് ഈ കോഴ്സിനെ വിശേഷിപ്പിക്കുക. 45 ദിവസം നീണ്ടു നിൽക്കുന്ന ഡിപ്ലോമ കോഴ്സ് ആണിത്.

കോഴ്സ് പൂർത്തിയാക്കിയ ശേഷം അർച്ചന സിംഗ് ന്യൂഡൽഹിയിലെ സാകേതിലുള്ള സെലക്ട് സിറ്റി വാക്ക് മാളിലെ നെയിൽ ആന്‍റ് മോർ എന്ന ഔട്ട്ലെറ്റിൽ ഒരു മാസം പരിശീലനം നേടിയിട്ടുണ്ട്. അതിനുശേഷം ഏകദേശം 6 മാസത്തോളം അവിടെ ഇൻറേൺഷിപ്പും ചെയ്‌തു. ഫ്രീലാൻസിംഗിനൊപ്പം ഡ്യൂഡ്സ് ആൻഡ് ഡോൾസിൽ നെയിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയാണ്.

അർച്ചന സിംഗ് ഇതേകുറിച്ച് പറയുന്നതിങ്ങനെ, “മേക്കപ്പ് അല്ലെങ്കിൽ ഗ്രൂമിംഗിന്‍റെ കാര്യത്തിൽ, മുഖം മൂടി അല്ലെങ്കിൽ ശാരീരിക ഘടന എന്നിവയെ കുറിച്ചാണ് സ്ത്രീകൾ പൊതുവെ ചിന്തിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നത്, അത് തികച്ചും ശരിയാണ്. എന്നാൽ ഭൂരിഭാഗം സ്ത്രീകളും തങ്ങളുടെ കൈകളെയും കാലുകളെയും കുറിച്ച് അധികം ചിന്തിക്കുകയോ അവയ്ക്കായി ഏതെങ്കിലും തരത്തിലുള്ള മേക്കപ്പ് സേവനങ്ങൾ ഉപയോഗിക്കുകയോ ചെയ്യാറില്ല.”

“നമ്മുടെ കൈകളിലെ ചർമ്മത്തിന്‍റെ ഘടനയെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെങ്കിൽ, പ്രായമാകലിന്‍റെ ആദ്യലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നതും ചർമ്മത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടുന്നതും കൈകളിലാണെന്ന വസ്തുത അവർ പലപ്പോഴും മറന്നു പോകുന്നു.”

“നിങ്ങളുടെ കൈകൾ അലങ്കരിക്കാനും അവയെ മികച്ച രീതിയിൽ അവതരിപ്പിക്കാനുമുള്ള വളരെ മനോഹരമായ മാർഗ്ഗമാണ് നെയിൽ ആർട്ട്. നെയിൽ ആർട്ട് അടിസ്‌ഥാനപരമായി സ്വയം പരിചരണമാണെന്നും വിശേഷിപ്പിക്കാം.”

“നെയിൽ ആർട്ടുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളുണ്ട്, അവയിൽ ഒന്നാമത്തേത് നെയിൽ കെയർ ആണ്. ഇതിൽ മാനിക്യൂർ, പെഡിക്യൂർ തുടങ്ങിയ നെയിൽ കെയറിന്‍റെ സേവനങ്ങൾ ലഭിക്കും. അതിനുശേഷം സ്വാഭാവിക രീതിയിൽ നഖങ്ങൾ അലങ്കരിക്കാനും കഴിയും. ഇതിനായി, നെയിൽ പെയിന്‍റുകൾ പോലുള്ള നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. അല്ലെങ്കിൽ ഒരു പ്രൊഫഷണൽ നെയിൽ സലൂണിൽ പോയി നഖങ്ങളിൽ നെയിൽ ആർട്ട് അല്ലെങ്കിൽ നെയിൽ എക്സ്റ്റൻഷനുകൾ ചെയ്യിക്കാം.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...