നല്ല തിളക്കവും സ്നിഗ്ദ്ധതയുമുള്ള ചർമ്മം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിനായി പല തരത്തിലുള്ള വീട്ടുവൈദ്യങ്ങളും സൗന്ദര്യ വർദ്ധക വസ്തുക്കളും നാം പരീക്ഷിച്ചു നോക്കാറുമുണ്ട്. എന്നാൽ വേണ്ട ഫലം മിക്കപ്പോഴും ലഭിച്ചെന്നും വരില്ല. അതോടെ ഉപയോഗിച്ചിരുന്ന ഉത്പന്നങ്ങളെയും മറ്റും നമ്മൾ കുറ്റപ്പെടുത്തും.

ചെയ്തു നോക്കിയ വീട്ടുവൈദ്യത്തെ അപ്പാടെ തള്ളി കളയും. എന്നാൽ സ്വന്തം ദിനചര്യയെപ്പറ്റി, അത് നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാക്കുന്ന പ്രതികൂല സ്വാധീനത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അതുകൊണ്ട് ചർമ്മത്തെ നശിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന അത്തരം ചെറിയ ചില ന്യൂനതകളെ അറിയാം. ഏറ്റവും നന്നായി ചർമ്മം പരിപാലിച്ചിട്ടും ചർമ്മത്തിന് വേണ്ട തിളക്കമുണ്ടാകുന്നില്ലെങ്കിൽ അത് നമ്മുടെ പെരുമാറ്റത്തെ വരെ പ്രതികൂലമായി ബാധിക്കും.

  1. രാവിലെ എഴുന്നേറ്റയുടൻ കാപ്പി കുടിക്കുന്നത് ഒഴിവാക്കുക

പലരും ഒരു കപ്പ് ചൂടുള്ള കാപ്പി കുടിച്ചുകൊണ്ടാണ് പ്രഭാതം ആരംഭിക്കുന്നത് തന്നെ. എന്നാൽ കാപ്പി നമ്മുടെ ശരീരത്തെ നിർജ്ജലീകരണത്തിന് ഇടയാക്കുന്നുണ്ട്. ഇത് കഴിക്കുന്നതിലൂടെ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിന് കാരണമാകുന്നു. അതുവഴി നമ്മുടെ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നത് കാപ്പിക്ക് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇത് അകാല ചുളിവുകൾക്കും കറുത്ത വളയങ്ങൾക്കും കാരണമാകും.

  1. സൺസ്ക്രീൻ നിർബന്ധമായും പുരട്ടണം

വീടിന് പുറത്ത് പോകുമ്പോൾ മാത്രം സൺസ്ക്രീൻ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ചർമ്മത്തിന്‍റെ നിർജീവാവസ്ഥയിൽ നിന്നും പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ വീടിനുള്ളിൽ ഇരിക്കുമ്പോഴും സൺസ്ക്രീൻ ഉപയോഗിക്കുന്നതാണ് നല്ലത്. മികച്ച ക്വാളിറ്റി ഉള്ള സൺസ്ക്രീൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. സൺസ്ക്രീൻ ഉപയോഗിക്കുന്നത് ദിനചര്യയയുടെ ഭാഗമാക്കുക.

  1. ശരിയായ ഉറക്കം പ്രധാനം

ശാരീരികമായും മാനസികമായും ആരോഗ്യം നിലനിർത്താൻ ഉറക്കം വളരെ അധികം സഹായകമാണ്. അതിനാൽ ചർമ്മത്തിൽ ഉണ്ടാകുന്ന നേർത്ത വരകളും കലകളും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുക. കൂടാതെ, നേരെ നിവർന്ന് കിടന്നു ഉറങ്ങാൻ ശ്രമിക്കുക. കാരണം വലത് അല്ലെങ്കിൽ ഇടത് വശത്ത് ചരിഞ്ഞു ഉറങ്ങുന്നത് ചർമ്മത്തിൽ പിരിമുറുക്കം ഉണ്ടാകുന്നതിന് കാരണമാകും. അതിനാൽ നേർത്ത വരകൾ പെട്ടെന്ന് പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും ചർമ്മത്തിൽ തിണർപ്പും തടിപ്പുകളും പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും.

  1. പുകവലി ഒഴിവാക്കുക

പുകവലി നമ്മുടെ ആരോഗ്യത്തിന് വളരെ ഹാനികരമാണ്. ഇത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. എന്നാൽ ഇക്കാലത്ത് ചില സ്ത്രീകൾ ആധുനികതയുടെ പേരിൽ പുകവലി  ശീലമാക്കി കാണാറുണ്ട്. എന്നാൽ പുകവലി ക്രമേണ സൗന്ദര്യത്തെ നശിപ്പിക്കുമെന്ന കാര്യം മറക്കാതെ ഇരിക്കുക. ഹോബിക്ക് വേണ്ടിയുള്ള ശീലം ചിലപ്പോൾ ഒരു ആസ്കതിയായി മാറാം. അത് ആരോഗ്യത്തെയും സൗന്ദര്യത്തെയും നശിപ്പിക്കുക മാത്രമല്ല നമ്മുടെ ജീവനും അത് ആപത്താകും. അതിനാൽ ഈ ലഹരി വസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കേണ്ടത് പ്രധാനമാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...