ചോദ്യം

എന്‍റെ കൈകൾ വളരെ മനോഹരമാണ്. പക്ഷേ, നഖങ്ങൾക്ക് ഒട്ടും ഭംഗിയില്ല. നഖങ്ങൾ നല്ല ഷെയ്പ് ഉള്ളതാകാൻ എന്താണ് ചെയ്യേണ്ടത്?

ഉത്തരം

ശരിയായ ഷെയ്പ് പകരാൻ നഖങ്ങൾ കൃത്യസമയത്ത് തന്നെ വെട്ടുക. നെയിൽ പോളിഷ് ഇട്ടിട്ടുണ്ട് എങ്കിൽ നെയിൽ റിമൂവർ ഉപയോഗിച്ച് നീക്കം ചെയ്ത ശേഷം വേണം നഖങ്ങൾ ഷെയ്പിൽ വെട്ടാൻ. നഖങ്ങൾക്ക് ഷെയ്പ് പകരാൻ നെയിൽ ഫയൽ ഉപയോഗിക്കുക. അതിന് ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ ഏതാനും തുള്ളി നാരങ്ങാ നീര് ചേർക്കുക. ഇതിൽ കൈകൾ കുറച്ച് നേരം മുക്കി വയ്ക്കണം. നഖങ്ങളോട് ചേർന്ന് നിൽക്കുന്ന ചർമ്മം വലിച്ചിളക്കരുത്. അത് അമിതമായി വികൃതമായിട്ടുണ്ട് എങ്കിൽ കോൾഡ് ക്രീം പ്രോഗിക്കുന്നതാണ് നല്ലത്.

ചോദ്യം

എന്‍റെ പല്ലുകൾ അൽപം മുന്നോട്ട് തള്ളി നിൽക്കുകയാണ്. കാഴ്ചയിൽ ഇത് വൃത്തികേടായി തോന്നുന്നു. പല്ലിന്‍റെ അഭംഗി മാറി കിട്ടാൻ എന്താണ് ചെയ്യേണ്ടത്?

ഉത്തരം

ഈ പ്രശ്നം പരിഹരിക്കുന്നതിനായി നിങ്ങൾ ഏതെങ്കിലും ഡെന്‍റൽ സർജനെ കാണുന്നത് ആണ് ഉചിതം. കോസ്മെറ്റിക് ഡെന്‍റൽ ചികിത്സാ രീതികളിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് അനയാസം പരിഹാരം കാണാൻ സാധിക്കും. ചെറിയ സർജറിയിലൂടെയോ മറ്റ് ചികിത്സാ രീതികളിലൂടെയോ പല്ലുക(ക്ക് ശരിയായ ഷെയ്പ് നൽകാനാകും.

ചോദ്യം

ഞാൻ ബാതിംഗ് സോപ്പ് ഉപയോഗിക്കാറുണ്ട്. സോപ്പ് ഉപയോഗിക്കും തോറും എന്‍റെ ചർമ്മം വല്ലാതെ വരണ്ട് പോകുന്നു. അമിതമായി വിയർക്കുന്നതിനാൽ കുളിക്കുമ്പോൾ സോപ്പ് ഉപയോഗിക്കാതിരിക്കാനും ആകില്ല.

ഉത്തരം

നിങ്ങൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സോപ്പ് തുടർന്ന് ഉപയോഗിക്കാതിരിക്കുക. ചർമ്മത്തിന് ദോഷം ചെയ്യുന്ന പലതരം രാസവസ്തുക്കൾ സോപ്പിൽ ചേർക്കാറുണ്ട്. അതിനാൽ കുളിക്കാനായി ശരിയായ സോപ്പ് ഉപയോഗിക്കുക. വെളിച്ചെണ്ണയും ഗ്ലിസറിനും ചേർന്ന സോപ്പ് തെരഞ്ഞെടുക്കാം. ഇത് ചർമ്മത്തെ മൃദുലവും കോമളവുമാക്കും. ഇത്തരം സോപ്പുകൾ ചർമ്മത്തിന് യാതൊരുവിധ ദോഷങ്ങളും ഉണ്ടാക്കുകയില്ല.

ചോദ്യം

20  വയസ്സുള്ള കോളേജ് വിദ്യാർത്ഥിനിയാണ് ഞാൻ. വെളുത്ത നിറമാണ് എന്‍റേത്. പക്ഷേ, അടുത്തിടയായി ചർമ്മം വല്ലാതെ ഇരുളാൻ തുടങ്ങിയിരിക്കുന്നു. എനിക്ക് മിക്കപ്പോഴും പുറത്ത് പോകേണ്ടി വരാറുണ്ട്. വെയിൽ കൊള്ളുന്നത് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചിരിക്കുക?

ഉത്തരം

നിരന്തരമായി വെയിൽ കൊണ്ടതിനാലാകാം കുട്ടിക്ക് ഈ പ്രശ്നം ഉണ്ടായിരിക്കുന്നത്. തുടർച്ചയായി വെയിലേറ്റത് മൂലം ചർമ്മം കരുവാളിച്ച് പോയതാകും. ഇത് ഒഴിവാക്കുന്നതിനായി പുറത്ത് പോകുന്ന അവസരങ്ങളിൽ സൺസ്ക്രീൻ ക്രീം പുരട്ടുകയോ ഫുൾ സ്ലീവ് ഡ്രസ് അമിയുകയോ ചെയ്യുക. മുഖത്തും കൈകളിലും ഫ്രൂട്ട് പായ്ക്കും ഇടാം. കടലമാവും പാലും ഏതാനും തുള്ളി നാരങ്ങാനീരും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടി 15- 20 മിനിറ്റിനു ശേഷം കഴുകി കളയുക. നിറം മെച്ചപ്പെടും. ഏത്തപ്പഴം നന്നായി ഉടച്ചതും തേനും പച്ചപ്പാലും ചേർത്ത ബനാനാ പായ്ക്കും മികച്ച ഒരു ഉപാധിയാണ്. പൂവൻ പഴം മിക്സിയിൽ അടിച്ചെടുത്ത് മുഖത്തും കൈകളിലും പുരട്ടുക. ഇത് നന്നായി ഉണങ്ങിയ ശേഷം വെള്ളം ഉപയോഗിച്ച് വട്ടത്തിൽ മസാജ് ചെയ്ത് കഴുകി കളയുക. കരുവാളിപ്പ് മാറിക്കിട്ടും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...