ചോദ്യം

26 വയസ്സുള്ള പെൺകുട്ടിയാണ് ഞാൻ. എന്‍റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ഞാൻ പ്രതിശ്രുത വരനുമായി ഫോണിൽ സംസാരിക്കാറുണ്ട്. പല കാര്യങ്ങളും സംസാരിക്കുന്നതിന് ഇടയിൽ നിങ്ങൾ ആരെയെങ്കിലും മുമ്പ് പ്രണയിച്ചിട്ടുണ്ടോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. സ്കൂളിൽ വെച്ച് ഒരു പെൺകുട്ടിയെ പ്രണയിച്ചിട്ടുണ്ട് എന്നും പെൺകുട്ടി ഇക്കാര്യത്തിൽ അത്ര സീരിയസ് ആയിരുന്നില്ല  അതിനാൽ ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് അത് കേട്ടപ്പോൾ മുതൽ വല്ലാത്ത അസ്വസ്ഥതയാണ്. ആദ്യ പ്രണയത്തെ ആർക്കും മറക്കാൻ കഴിയില്ലെന്ന് ഞാൻ കേട്ടിട്ടുണ്ട്. ആ പെൺകുട്ടിയെ ഇപ്പോഴും മനസിലോർത്ത് നടക്കുന്ന ആളിന് ഭാര്യയെ സ്നേഹിക്കാനാകുമോ? ഈ സാഹചര്യത്തിൽ എനിക്ക് അദ്ദേഹത്തെ ഉൾക്കൊള്ളാൻ കഴിയുമോ? എനിക്കിപ്പോൾ മനസു നിറയെ ആശങ്കകളാണ്.

ഉത്തരം

നിങ്ങൾ അനാവശ്യമായി ആശങ്കപ്പെടുകയാണ്. പ്രതിശ്രുത വരൻ സത്യം പറഞ്ഞതിൽ നിങ്ങൾ സന്തോഷിക്കുകയാണ് വേണ്ടത്. ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു എന്നത് കഴിഞ്ഞ കഥല്ലേ, അത് തികച്ചും അപ്രസക്തമാണ്. അതിനെപ്പറ്റി ചിന്തിച്ച് മനസ്സ് പുണ്ണാക്കുന്നത് തന്നെ ബാലിശമാണ്. കൗമാരക്കാലത്ത് എതിർലിംഗത്തിൽ പെട്ടവരോട് ആകർഷണം തോന്നുന്നത് സാധാരണമല്ലേ. തന്നെയുമല്ല അന്നത്തെ ഇഷ്ടത്തെ പ്രണയമായി കരുതാനാകില്ല. ജീവിതത്തെ കുറേക്കൂടി പ്രാക്ടിക്കലായി കാണുക. സത്യസന്ധനായ ഒരാളെ പങ്കാളിയായി ലഭിക്കുന്നതിൽ ആഹ്ളാദിക്കുക.

ചോദ്യം

27 വയസ്സുള്ള വിവാഹിതയാണ് ഞാൻ. വിവാഹം കഴിഞ്ഞിട്ട് 5 വർഷമായി. 4 വയസ്സുള്ള ഒരു മകനുണ്ട്. അടുത്തകാലം വരെ നല്ല സന്തുഷ്ടി നിറഞ്ഞ ജീവിതം ആയിരുന്നു എന്‍റേത്. ഇപ്പോൾ ഭർത്താവിന് എന്നെ സംശയമാണ്. കാരണം വിവാഹത്തിന് മുമ്പ് ഞാനൊരു യുവാവുമായി പ്രണയത്തിലായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് ഞങ്ങളുടെ പ്രണയബന്ധം അവസാനിക്കുകയായിരുന്നു. ഞാനതൊരു ദുസ്വപ്നമായി കണ്ട് മറക്കുകയും ചെയ്തിരുന്നു. പിന്നീട് വീട്ടുകാരുടെ താൽപര്യപ്രകാരം മറ്റൊരാളെ വിവാഹം കഴിച്ചു. ഭർത്താവിനെയും കുടുംബത്തേയും ഞാൻ അങ്ങേയറ്റം സ്നേഹിക്കുന്നു. പക്ഷേ എന്‍റെ പൂർവകാല പ്രണയം ഭർത്താവ് എങ്ങനെയോ അറിയാനിടയായി. ഇപ്പോൾ അദ്ദേഹം അതും പറഞ്ഞ് എന്നോട് കലഹിക്കുന്നത് പതിവായിരിക്കുകയാണ്. ഞാൻ എന്തുകൊണ്ട് ഇക്കാര്യം മറച്ചുപിടച്ചു എന്ന് പറഞ്ഞാണ് വഴക്ക്. ഇപ്പോൾ ഞാനെങ്ങും പോകുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ഒന്നിനും സ്വാതന്ത്ര്യമില്ലാതായിരിക്കുന്നു. ഞാനെന്താണ് ചെയ്യേണ്ടത്.

ഉത്തരം

വിവാഹത്തിന് മുമ്പ് പുരുഷനെത്ര പ്രണയബന്ധത്തിൽ അകപ്പെട്ടാലും സ്വന്തം ഭാര്യയുടെ കാര്യം വരുമ്പോൾ ഇത്തരക്കാർ സ്വാർത്ഥന്മാരാകും. നിങ്ങളുടെ ഭർത്താവിനും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. നിങ്ങൾ മറന്നുപോയ ഒരു കാര്യം ഭർത്താവ് എങ്ങനെയോ അറിഞ്ഞു. അതയാളുടെ ഈഗോയെ മുറിപ്പെടുത്തി. ഈ അവസ്ഥയിൽ നിന്നും അദ്ദേഹത്തിന് മോചിതനാകാൻ അൽപം സമയം വേണ്ടിവരും. കാത്തിരിക്കുക. നിങ്ങൾ എല്ലാം മറന്ന് അദ്ദേഹത്തെ സ്നേഹിക്കുക. കഴിഞ്ഞകാലത്തിന് നിങ്ങളുടെ ജീവിതത്തിൽ യാതൊരു പ്രസക്തിയും ഇല്ലെന്ന് അദ്ദേഹത്തെ ധരിപ്പിക്കുക. അതേക്കുറിച്ച് അദ്ദേഹത്തോട് തുറന്ന് സംസാരിക്കുക.

ചോദ്യം

28 വയസ്സുള്ള അവിവാഹിതയാണ് ഞാൻ. ഒരു സ്വകാര്യസ്കൂൾ അധ്യാപികയാണ്. കഴിഞ്ഞ നാല് വർഷമായി ഞാനൊരു വിവാഹിതനുമായി അടുപ്പത്തിലാണ്. അയാൾക്കൊരു കുട്ടിയുണ്ട്. ഞങ്ങൾക്ക് പിരിയാനാകില്ല. ഭാര്യയെ സ്നേഹിക്കാൻ കഴിയുന്നില്ലെന്നും അവരെ ഇഷടമല്ലെന്നും എന്നോട് നേരത്തേ പറഞ്ഞിരുന്നു. സമൂഹത്തിന് മുന്നിൽ സ്വന്തം പ്രതിഛായയ്ക്ക് കോട്ടം തട്ടാതിരിക്കാനാണ് അദ്ദേഹം വിവാഹബന്ധം തുടരുന്നത്. എന്നെ വിവാഹം ചെയ്യുമെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...