ഇക്കാലത്ത് സ്ത്രീകളുടെ ബ്യൂട്ടി പാർലറുകളേക്കാൾ കൂടുതൽ വരുമാനം പുരുഷ സലൂണുകൾ ഉണ്ടാക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. കാരണം ഒരു പുരുഷൻ ഷേവ് ചെയ്യാൻ പോയാൽ സ്വന്തം ബജറ്റ് അനുസരിച്ച് മസാജ്, സീം, ഫേസ് സ്പാ ചെയ്യാൻ തയ്യാറാകുന്നു. ഒരു വ്യക്തിയെ സംബന്ധിച്ച് ഇത് ബേസിക് ആയ ഗ്രൂമിങ്ങിന്റെ ഭാഗം ആണെന്ന് കരുതാം. സിനിമാ താരങ്ങൾ, പൊതു പ്രവർത്തകർ, ടിവി ഷോകളിൽ വരുന്നവർ ഒക്കെ സ്ത്രീ പുരുഷഭേദമന്യേ മേക്കപ്പ് ചെയ്യാറുണ്ട്. എന്നാൽ ദൈനംദിന ജീവിതത്തിൽ ഇന്നത്തെ പുരുഷന്മാർ മേക്കപ്പ് ചെയ്യാൻ ഇഷ്ട്‌ടപ്പെടുന്നവരാണോ?
ഇന്നത്തെ പുരുഷന്മാർ മേക്കപ്പിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ല. സുന്ദരാനായോ മിടുക്കനായോ കാണപ്പെടുന്നതിനു പുറമെ അവർക്ക് ശ്രദ്ധേയമായ വ്യക്തിത്വവും ഉണ്ടെന്ന് വിശ്വസിക്കുന്നതിനാൽ ഒരുപരിധി വരെ ജീവിതത്തിൽ മേക്കപ്പ് അവർക്കും ഉപകാരപ്രദമാകുന്നുണ്ട്. പ്രത്യേകിച്ച് ജൻസിക്കിടയിൽ മേക്കപ്പ് പ്രവണത വർദ്ധിച്ചിരിക്കുന്നു. മേക്കപ്പ് സാധാരണയായി പെൺകുട്ടികളുടെ കുത്തകയായി കണക്കാക്കപ്പെടുന്നുവെന്നത് ശരിയാണ്. എന്നാൽ മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച് ആൺകുട്ടികൾക്കിടയിലും ഈ പ്രവണത വർദ്ധിച്ചിട്ടുണ്ട്. വ്യത്യസ്‌തതരം പെർഫ്യൂമുകൾക്ക് പുറമേ ആൺകുട്ടികളും ഇപ്പോൾ മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു.
ഇക്കാലത്ത് ആൺകുട്ടികൾക്കിടയിൽ മേക്കപ്പ് ട്രെൻഡ് വർദ്ധിച്ചുവരികയാണെന്ന് മേക്കപ്പ് ആർട്ടിസ്‌റ്റ് ഓജസ് രജനി പറയുന്നു. കാരണം അവർ പെർഫെക്റ്റായി കാണപ്പെടാൻ നിരന്തരം സമ്മർദ്ദത്തിലാണ്. ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് മേക്കപ്പ് ഇവരും ഉപയോഗിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. തൊഴിൽ രംഗത്ത് പോലും ഒരാൾ വൃത്തിയുള്ളവനും പുതുമയുള്ളവനും നല്ല വ്യക്തിത്വമുളവനുമാണെങ്കിൽ ആ വ്യക്തിയെ നിയമിക്കാൻ തൊഴിൽ ദാതാവ് ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ച് കോർപ്പറേറ്റ് മേഖലകൾ ഉപഭോക്താക്കളുമായി ഇടപെടാൻ ലുക്കുള്ള വ്യക്തികളെ നിയമിച്ചാണ് അവരുടെ ബിസിനസ്സ് വർദ്ധിപ്പിക്കുന്നത്.
ഇനി മറ്റൊരു പ്രധാന കാര്യം ഇക്കാലത്ത് സ്ത്രീകളുടെ ബ്യൂട്ടി പാർലറുകളേക്കാൾ കൂടുതൽ വരുമാനം പുരുഷ സലൂണുകൾ ഉണ്ടാക്കുന്നുവെന്ന് ഓജസ് പറയുന്നു. കാരണം ഒരു പുരുഷൻ ഷേവ് ചെയ്യാൻ പോയാലും അവന്‍റെ ബജറ്റ് അനുസരിച്ച് മസാജ്, സ്ടീം, ഹെന്ന തുടങ്ങിയ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. എല്ലാ ഞായറാഴ്ചയും ഒരു യൂണിസെക്‌സ് സലൂണിൽ പോയാൽ അവിടെ പുരുഷന്മാരുടെ തിരക്കാണ്. സിനിമകളിലോ ടിവിയിലോ ജോലി ചെയ്യുന്ന പുരുഷന്മാർ മുതൽ വിദ്യാർത്ഥികളും പ്രൊഫസർമാരും വരെ എല്ലാവരും മേക്കോവർ ഇഷ്ടപ്പെടുന്നു. അത് അവർക്ക് നല്ല ലുക്ക് നൽകുന്നതിനാൽ അതിനായി പണം നൽകാൻ മടിക്കില്ല. കൂടാതെ ഇന്നത്തെ ആൺകുട്ടികളും പെഡിക്യൂർ, മാനിക്യൂർ എന്നിവ ചെയ്യുന്നു.
മേക്കപ്പ് തെറ്റല്ല
എന്‍റെ അഭിപ്രായത്തിൽ ആൺ കുട്ടികൾ ശുചിത്വ ആവശ്യങ്ങൾക്കായി പാദരോഗങ്ങൾ തടയുന്നതിന് പതിവായി പെഡിക്യൂർ, മാനിക്യൂർ എന്നിവ നടത്തണം. ഇക്കാലത്ത് സാധാരണ സലൂണുകൾ എല്ലായ്പ്പോഴും താങ്ങാനാവുന്ന പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് ആൺകുട്ടികൾക്ക് പ്രയോജനകരമാണ്. ആകർഷകമായി രൂപം നിലനിർത്താൻ പുരികം രൂപപ്പെടുത്തുന്നതിനും മൂക്കും ചെവിയും വൃത്തിയായി സൂക്ഷിക്കുന്നതിനും മറ്റും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഇതും തെറ്റല്ല. ആവശ്യമമെങ്കിൽ മേക്കപ്പ് ഉപയോഗിക്കുന്നതിൽ ഒരു ദോഷവുമില്ല. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും അവസരത്തിനനുസരിച്ച് ലൈറ്റ് മേക്കപ്പ് ധരിക്കാം.





