ഒട്ടും മേക്കപ്പ് ഇല്ലാതെ എങ്ങനെയാണ് ഒരു ഫംഗ്ഷനിൽ പങ്കെടുക്കുന്നത്? പക്ഷേ, മേക്കപ്പ് ചെയ്തിട്ടുണ്ട് എന്ന് തോന്നുകയും ചെയ്യരുത്, ഫോട്ടോജെനിക് ആവുകയും വേണം. എന്നാൽ പലപ്പോഴും സംഭവിക്കുന്നത് നേരെ മറിച്ചായിരിക്കും. ഫോട്ടോ ഉഗ്രനാകാൻ വേണ്ടി കാര്യമായ മേക്കപ്പ് ചെയ്യും. വല്ല ബാലേയ്ക്കും പോകുകയാണെന്ന മട്ടിലായിരിക്കും ആളുകൾ നോക്കുന്നത്. ഇത്തരം ചമ്മൽ ഒഴിവാക്കാം. അപ്പിയറൻസിലെ ന്യൂനതകൾ പരിഹരിക്കാൻ ഡീസന്‍റ് ലുക്ക് നൽകുന്ന ഡിജിറ്റൽ മേക്കപ്പ് അപ്ലൈ ചെയ്യുകയേ വേണ്ടൂ. സൗന്ദര്യം നൽകുമെന്നു മാത്രമല്ല ഫോട്ടോ ഗ്രാഫിന്‍റെ ഗുണനിലാവാരവും മെച്ചപ്പെടും.
ഒരു കാലത്ത് ഫിലിം ഫീൽഡിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഡിജിറ്റൽ മേക്കപ്പ് ഇപ്പോൾ സാധാരണക്കാർക്ക് ഇടയിൽ പോലും പ്രചാരം നേടിയിരിക്കുന്നു. ക്യാമറയ്ക്ക് അനുയോജ്യമായ രീതിയിലാണ് മേക്കപ്പ് മുഖത്ത് സെറ്റ് ചെയ്യുന്നത്, അതിനാൽ സ്ത്രീകൾക്ക് ഈ മേക്കപ്പിനോട് ഉള്ള പ്രിയം കൂടുന്നു.
സവിശേഷതകൾ
സാധാരണ മേക്കപ്പ് പോലെയാണ് ഡിജിറ്റൽ മേക്കപ്പ് ഉപയോഗിക്കുന്നത്. എന്നാൽ വിദേശനിർമ്മിത സൗന്ദര്യവസ്തുക്കൾ ആണ് ഇതിൽ ഉപയോഗിക്കുന്നത് എന്ന വ്യത്യാസം മാത്രം. സിലിക്ക അടങ്ങിയ മേക്കപ്പ് ഉത്പന്നങ്ങൾ ആയതിനാൽ സ്കിന്നുമായി വളരെ എളുപ്പത്തിൽ ഇണങ്ങിച്ചേരും. മേക്കപ്പ് അണിഞ്ഞാലും നാചുറൽ ലുക്കേ തോന്നിപ്പിക്കൂ. മേക്കപ്പ് ബേസ്, പൗഡർ, ബ്ലഷർ, ഐ ഷാഡോ എന്നിവിയിൽ ആണ് സിലിക്ക ചേർക്കുന്നത്. മിനറൽ ബേസ്ഡ് ലിപ്സ്റ്റിക്കും ഐ ലൈനറും മേക്കപ്പിനൊപ്പം ഉപയോഗിക്കുന്നത് അനുയോജ്യമായിരിക്കും. 24 മണിക്കൂറോളം മേക്കപ്പ് നില നിൽക്കും. വിയർപ്പേറ്റേലും മേക്കപ്പ് ഇളകുകയില്ല. നിശ്ചയം, വിവാഹം, റിസപ്ഷൻ പോലുള്ള ഫംഗ്ഷനുകൾക്ക് ഡിജിറ്റൽ മേക്കപ്പിന് പ്രചാരമേറുകയാണ്. മേക്കപ്പ് ചെയ്യുന്നതിനു പ്രൊഫഷണൽ ടെക്നിക് ആണ് അവലംബിക്കുന്നത്. വിദേശ നിർമ്മിത വസ്തുക്കൾ ഉപയോഗിക്കുന്നതിനാൽ ചെലവ് അൽപം ഏറുമെന്ന് മാത്രം.
ശ്രദ്ധിക്കേണ്ടത്
- മേക്കപ്പ് ഇടുനന്നതിന് വിദഗ്ദ്ധയായ ബ്യൂട്ടീഷന്‍റെ സഹായം തേടുക.
- സിലിക്ക അടങ്ങിയ സൗന്ദര്യ വർദ്ധക ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കുക.
മികച്ച മേക്കപ്പ് ടിപ്സ്
- മുഖം കഴുകുകയോ അല്ലെങ്കിൽ വെറ്റ് വൈപ്സ് ഉയോഗിച്ച ശേഷം അതിൽ റോസ്‍വാട്ടർ അല്ലെങ്കില്‍ ടോണർ സ്പ്രേ ചെയ്യാം.
- സ്കിൻ ഡ്രൈ ആണെങ്കിൽ മുഖം നന്നായി മോയിസ്ചുറൈസർ ചെയ്യണം. സ്കിൻ ഓയിലിയാണെങ്കിൽ മോയ്സ്ചുറൈസൻ അപ്ലൈ ചെയ്യേണ്ടതില്ല. സൺസ്ക്രീൻ നിർബന്ധമായും പുരട്ടാം.
- മുഖത്ത് പ്രൈമർ വാട്ടർ സ്പ്രേ ചെയ്യാം. പ്രൈമർ ജെൽ പുരട്ടുകയാണെങ്കിൽ കേവലം ഒരു കുഞ്ഞ് തുള്ളി മാത്രം എടുക്കാം. പ്രൈമർ കുറഞ്ഞത് ഒരു മിനിറ്റോ കൂടി വന്നാൽ 5 മിനിറ്റോ ഉണങ്ങാൻ അനുവദിക്കുക.
- കൈയുടെ പുറകുവശം കൊണ്ട് 2 തവണ പംപ് ചെയ്ത് ഫൗണ്ടേഷൻ എടുക്കുക. ശേഷം മുഖത്ത് ഡോട്ടായി പുരട്ടുക. ബ്യൂട്ടി ബ്ലൻഡറിന്‍റെ സഹായത്തോടെ പതിയെ മുഖം മുഴുവനും അപ്ലൈ ചെയ്ത് ബ്ലൻഡ് ചെയ്യാം. ഫൗണ്ടേഷന് പകരം ബിബി ക്രീമും ഉപയോഗിക്കാം.
- എസ്പിഎഫ് കോംപാക്റ്റും കൂടി അപ്ലൈ ചെയ്യുന്നതോടെ മേക്കപ്പ് സെറ്റാകും.
- ഐബ്രോസ് ഷെയ്പിലാണെങ്കിൽ കുഴപ്പമില്ല. അല്ലെങ്കിൽ ഐബ്രോ പെൻസിലുപയോഗിച്ച് ഷെയ്പ് വരുത്താം.
- കണ്ണുകൾക്ക് ഡെഫനിഷൻ നൽകാനായി ലൈറ്റ് നിറവും ക്രീസിൽ ഡാർക്ക് നിറവുള്ള ഐഷാഡോ പുരട്ടാം. കണ്ണുകൾക്ക് ചിഫ്യൂസ് ഇഫ്ക്റ്റ് നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ 2-3 ഷെയ്ഡ് മിക്സ് ചെയ്ത് പുരട്ടാം.
- കണ്ണുകള്‍ക്ക് മുകളിലത്തെ ഐലൈനിൽ കാജൽ പുരട്ടേണ്ടതില്ല. കൺമഷി ഐലിഡിൽ പരന്ന് കണ്ണിനെ ഇരുണ്ടതാക്കും. ലിക്വിഡ് ഐലൈനർ അപ്ലൈ ചെയ്യാം.
- കാജൽ വാട്ടർലൈനിൽ അപ്ലൈ ചെയ്യാം. കണ്ണുകൾക്ക് നല്ല ഇരുണ്ടനിറം ലഭിക്കും
- കവിളുകളിൽ ലൈറ്റ് നിറത്തിലുള്ള ബ്ലഷർ ടച്ച് ചെയ്യാം. മുഖത്തിനങ്ങുന്ന ലൈറ്റ് ഷെയ്ഡ് തന്നെ ആയിക്കോട്ടെ. പിങ്കോ, ന്യൂഡ് ഷെയ്ഡോ ആണെങ്കിൽ ഏറെ നല്ലത്.
- ലിപ്‍ലൈനർ ഉപയോഗിച്ച് ചുണ്ടുകൾക്ക് ഷെയ്പ് പകരാം. ശേഷം ലൈനിനുള്ളിൽ ലിപ്സ്റ്റിക് ടച്ച് ചെയ്യാം. ലിക്വിഡ് ലിപ്സ്റ്റിക് ആണെങ്കിൽ ഏറെ സമയം ഉറച്ചിരിക്കും.
- ഏറ്റവുമൊടുവിലായി മുഖത്ത് മേക്കപ്പ് സെറ്റർ സ്പ്രേ ചെയ്യാം. മേക്കപ്പിന്‍റെ മുഴുവൻ ലെയേഴ്സും ബ്ലൻഡ് ആയി മുഖത്തിന് നല്ല ഫിനിഷ് ഇത് നൽകും. ഒപ്പം മേക്കപ്പ് ഏറെ സമയം ഉറച്ചിരിക്കും.