ചർമ്മത്തിലെ ചുളിവുകൾ വാർദ്ധക്യത്തിന്‍റെ അടയാളമായി കാണുന്നുവെങ്കിലും നിർജ്ജലീകരണം അല്ലെങ്കിൽ അമിതമായ സൂര്യപ്രകാശം ഏൽക്കുന്നത് ഇവ കാരണം ചെറുപ്പത്തിൽ തന്നെ ചുളിവുകൾ പ്രത്യക്ഷപ്പെടാം. ഇതിന്‍റെ പരമാവധി പ്രഭാവം മുഖത്തിന്‍റെയും കൈകളുടെയും ചർമ്മത്തിലാണ് ഉണ്ടാകുന്നത്. വാർദ്ധക്യം തടയാൻ കഴിയില്ല, പക്ഷേ ചർമ്മ സംരക്ഷണത്തിലൂടെ അതിന്‍റെ പ്രഭാവം വളരെയധികം കുറയ്ക്കാൻ കഴിയും.

ചുളിവുകൾക്ക് കാരണം

പ്രായം കൂടുന്തോറും ചർമ്മം മെലിഞ്ഞു വരണ്ടതായി മാറുന്നു. ഇക്കാരണത്താൽ, വഴക്കം കുറയുകയും പതുക്കെ കേടുപാടുകൾ വരാൻ തുടങ്ങുകയും പഴയ ചർമ്മം വീണ്ടെടുക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. തുടർന്ന് ചുളിവുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. ഇക്കാലത്ത്, ചെറുപ്പത്തിൽ തന്നെ ചുളിവുകൾ പ്രത്യക്ഷപ്പെടാനുള്ള കാരണം തിരക്കേറിയ ജീവിതശൈലി, കുറഞ്ഞ ഉറക്കം, സമ്മർദ്ദം, ഭക്ഷണത്തിലെ അശ്രദ്ധ ഇവയൊക്കെ ആണ്. എന്നാൽ ഇത് സമയബന്ധിതമായി ശരിയാക്കാവുന്നതാണ്.

ഇതുകൂടാതെ, ദീർഘനേരം വെയിലത്ത് ജോലി ചെയ്യുന്നവരിൽ ചുളിവുകൾ വളരെ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു. ചർമ്മത്തിലെ കൊളാജനും ഇലാസ്റ്റിക് നാരുകളും കോശങ്ങളെ ബന്ധിപ്പിക്കുന്നു തന്മൂലം ചർമ്മത്തിന് ഇറുക്കം തോന്നുന്നു. എന്നാൽ ഈ പാളിയുടെ തകർച്ച മൂലം ചർമ്മം ദുർബലമാവുകയും ചുളിവുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയും ചെയ്യുന്നു.

ചർമ്മം പുതുമയുള്ളതാക്കാൻ 5 ലളിതമായ ടിപ്പുകൾ ഇതാ:

  1. ആവശ്യത്തിന് വെള്ളം കുടിക്കുക

ദിവസേന ശരിയായ അളവിൽ വെള്ളം കുടിക്കുന്നത് ചർമ്മത്തിലെ ജലാംശം നിലനിർത്തുന്നു. ഇത് ചർമ്മത്തിൽ നേർത്ത വരകൾ ഉണ്ടാകില്ല. ഇത് ലളിതവും എളുപ്പവുമുളളതുമായ ഒരു മാർഗമാണ്.

വിറ്റാമിൻ സി, എ അടങ്ങിയ പഴങ്ങളും പച്ചക്കറികളും

ഓറഞ്ച്, മധുരനാരങ്ങ, നാരങ്ങ, പേരക്ക മുതലായവ കൊളാജന്‍റെ സമന്വയത്തിന് സഹായിക്കുന്നു. ഇത് ചർമ്മത്തിന്‍റെ തിളക്കവും ഘടനയും മെച്ചപ്പെടുത്തുന്നു. അതേസമയം വിറ്റാമിൻ എ സമ്പന്നമായ പഴങ്ങളും പച്ചക്കറികളായ കാരറ്റ്, പപ്പായ, ഗ്രീൻ പച്ചക്കറികൾ തുടങ്ങിയവയെല്ലാം റെറ്റിനോളിന്‍റെ സ്വാഭാവിക ഉറവിടങ്ങളാണ്. ഇത് ചർമ്മത്തിന്‍റെ ഘടന മാത്രമല്ല ചർമ്മത്തിന്‍റെ നിറവും മെച്ചപ്പെടുത്തുന്നു.

സൂര്യപ്രകാശം ഏൽക്കുന്നത് കുറയ്ക്കാം

സൂര്യരശ്മികൾ നിമിത്തം കൊളാജനു സംഭവിക്കുന്ന കേടുപാടുകൾ കാരണം ചർമ്മത്തിന്‍റെ പ്രായമാകൽ പ്രക്രിയ വളരെ വേഗത്തിൽ ആരംഭിക്കുകയും ചുളിവുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും ചെയ്യും. അതിനാൽ ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കേണ്ടത് ആവശ്യമാണ്. പുറത്ത് പോകുമ്പോൾ ചർമ്മത്തെ സംരക്ഷിക്കാൻ, സ്കാർഫും സൺസ്ക്രീനും ഉറപ്പാക്കുക.

മാജിക്കൽ പൾപ്പ്

കറ്റാർ വാഴ പൾപ്പ് കഴിക്കുകയോ ഫേസ് പാക്ക് ആയി ഉപയോഗിക്കുകയോ ചെയ്താൽ ചർമ്മം എപ്പോഴും ജലാംശം നിലനിർത്തുകയും മിനുസമാർന്നതും ആയിരിക്കുകയും ചെയ്യും അതുവഴി ചർമ്മത്തിന്‍റെ പഴയ രൂപം നിലനിൽക്കും. പഴുത്ത വാഴപ്പഴം കൊണ്ട് 'ബനാന മാസ്‌ക്' പുരട്ടുന്നത് ചർമ്മത്തെ മിനുസപ്പെടുത്തുന്നു. കാരണം ഈ ഫേസ് പാക്ക് മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നു. ഓറഞ്ച് പൾപ്പിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന് തിളക്കവും പുനരുജ്ജീവനവും നൽകുന്നു.

എണ്ണയും മസാജും

വെളിച്ചെണ്ണയും ബദാം എണ്ണയും വരണ്ട ചർമ്മത്തിന് വളരെ നല്ലതായി പണ്ടു മുതലേ കണക്കാക്കപ്പെടുന്നു. ചർമ്മത്തിലെ വിള്ളലുകൾ നിറയ്ക്കുന്നതിലൂടെ അവ ചർമ്മത്തിൽ നേർത്ത വരകളും ചുളിവുകളും ഉണ്ടാകുന്നതും ഒരു പരിധി വരെ തടയുന്നു. മുഖത്തെ മസാജ് രക്തചംക്രമണം വർദ്ധിപ്പിക്കുന്നു, ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. ഇത്തരത്തിൽ എണ്ണയുടെയും മസാജിന്‍റെയും ഗുണങ്ങൾ പലതാണ്. എന്നാൽ മുഖക്കുരുവിന് സാധ്യതയുള്ള ചർമ്മമുള്ളവർ എണ്ണയും മസാജും നിർബന്ധമായും ഒഴിവാക്കണം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...