മുട്ടറ്റം വരെ നീണ്ട് ഇടതൂർന്ന് കിടക്കുന്ന മുടി സ്ത്രീ സൗന്ദര്യത്തിന്‍റെ പൂർണ്ണതയായി മുമ്പ് കരുതിയിരുന്നു. അതുകൊണ്ട് തന്നെ മുടിക്ക് നീളവും കരുത്തും ഉണ്ടാകാനായി സ്ത്രീകൾ ചിട്ടയായ പിരചരണ മാർഗ്ഗങ്ങൾ അവലംബിച്ചിരുന്നു. എന്നാൽ ഇന്ന് മുടിക്ക് നീളം വേണമെന്ന സൗന്ദര്യ സങ്കൽപം പെൺകുട്ടികളുടെ സൗന്ദര്യ നിഘണ്ടുവിൽ ഇല്ല. മറിച്ച് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും ആണ് അവർ പ്രാധാന്യം നൽകുന്നത്. കാരണം മറ്റൊന്നും അല്ല, എന്നാലേ മുഖത്തിന് ഇണങ്ങുന്ന ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കാനാകൂ. ആരോഗ്യവും അഴകും ഉള്ള മുടി സ്വന്തമാക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് നോക്കാം.

മാനസിക സമ്മർദ്ദം ഒഴിവാക്കുക. മനഃസംഘർഷം മുടി കൊഴിച്ചിലുമായി നേരിട്ട് ബന്ധം ഒന്നുമില്ലെങ്കിലും ടെൻഷനോട് അനുബന്ധിച്ച് ഉണ്ടാകുന്ന മറ്റ് പ്രതികൂല സാഹചര്യങ്ങൾ മുടി കൊഴിച്ചിലിന് ആക്കം കൂട്ടും. ഈ അവസരത്തിൽ മുടിയുടെ സംരക്ഷണ കാര്യങ്ങളിൽ അശ്രദ്ധ പുലർത്തുന്നതും മുടി കൊഴിച്ചിലിന് കാരണമാകാം. അതുകൊണ്ട് ടെൻഷൻ ഒഴിവാക്കുക തന്നെ വേണം.

ഹെയർ കോസ്മെറ്റിക്കുകളുടെ ഉപയോഗം കുറയ്ക്കുക. ഷാംപുവിന്‍റെ ഉപയോഗം ചിലപ്പോൾ ഗുണം ചെയ്യുന്നതുപോലെ തന്നെ ദോഷങ്ങളുമുണ്ടാക്കും. രാസവസ്തുക്കൾ അടങ്ങിയ ഷാംപൂ അമിതമായി ഉപയോഗിക്കുന്നത് തലമുടിക്ക് ദോഷമുണ്ടാക്കും. ഷാംപുവിലെ രാസ ഘടകങ്ങൾ മുടിയെ പരുപരുത്തതാക്കും. അലർജി ഉണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് തലമുടിയുടെ സ്വഭാവത്തിന് അനുയോജ്യമായ ഷാംപൂ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

സ്ട്രെയ്റ്റനിംഗ് ഏജന്‍റ് അമിതമായി ഉപയോഗിക്കുന്നത് മുടിക്ക് കേടുപാടുകളുണ്ടാക്കും. ചിലപ്പോഴത് ശിരോചർമ്മത്തിൽ പൊള്ളൽ വരെ ഉണ്ടാക്കാൻ ഇടയുണ്ട്.

മുടി ബ്ലീച്ച് ചെയ്യുന്നതിലും ചില അപകടങ്ങളുണ്ട്. ബ്ലീച്ചിലെ ഹൈഡ്രജൻ പെറോക്സൈഡ്, അമോണിയം എന്നിവ മുടി ദുർബലമാക്കും. മാത്രമല്ല മുടിയുടെ കരുത്ത് കുറയാനും അത് ഇടയാക്കും.

ഹെയർ ഡൈയുടെ ഉപയോഗം മുടി പൊട്ടി പോകാൻ ഇടയാക്കും. അതിലെ പാരാ ഫിനലിൻ ഡൈ അമീൻ എന്ന കെമിക്കൽ മുടിയുടെ മാർദ്ദവത്തെ കുറയ്ക്കാൻ പോന്നതാണ്. ഗുണനിലവാരം കുറഞ്ഞ ഹെയർ ഡൈയുടെ ഉപയോഗം ചിലപ്പോൾ ശിരോചർമ്മത്തിൽ തടിപ്പുകളും കുരുക്കളും ചൊറിച്ചിലും ഉണ്ടാക്കും.

ഹെയർ ഡ്രയർ സ്ഥിരമായി ഉപയോഗിക്കുന്നതും ദോഷം ചെയ്യും. മുടിയുടെ ബലവും ഇലാസ്തികതയും മാർദ്ദവും കുറയ്ക്കാൻ അത് ഇടയാക്കും.

പരിചരണ മാർഗ്ഗങ്ങൾ

  • മുടിയിൽ എണ്ണ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക
  • നനഞ്ഞ മുടി കാറ്റേറ്റ് ഉണങ്ങാൻ അനുവദിക്കുക. മാത്രമല്ല നനഞ്ഞ മുടിക്ക് ഇലാസ്തികത കൂടിയിരിക്കുന്നതിനാൽ ചീകുമ്പോൾ കൂടുതൽ വലിയാനും പൊട്ടാനും സാധ്യതയുണ്ട്. മുടി ഉണങ്ങിയ ശേഷം മാത്രം സ്റ്റൈലിംഗ് ചെയ്യാൻ ശ്രദ്ധിക്കുക.
  • നല്ല മൃദുലമായ മുടി ഉള്ളവർ പ്രോട്ടീൻ കണ്ടീഷണർ ഉപയോഗിക്കുക.
  • പതിവായി ഓയിൽ മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കും.
  • ഹെന്ന ചെയ്യുന്നത് മുടിക്ക് കട്ടി തോന്നിപ്പിക്കാൻ സഹായിക്കും.
  • മാറിമാറി എണ്ണ പരീക്ഷിച്ച് നോക്കുന്നതിന് പകരം സ്ഥിരമായി ഒരെണ്ണം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.
  • മുടിയിൽ കായ ഉള്ളവർ അരച്ച ഉലുവ കൊണ്ട് പതിവായി മുടി കഴുകുക.
  • കഴിവതും ഹെയർ സിറം ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  • ഒരു ഗ്ലാസ്സ് വെള്ളത്തിൽ തേയില തിളപ്പിച്ച് തണുത്ത ശേഷം മുടി കഴുകുന്നത് പതിവാക്കാം. മുടിയുടെ തിളക്കം വർദ്ധിക്കാൻ ഇത് സഹായിക്കും. പേൻ, താരൻ എന്നിവ അകലും. അകാലനരയും ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...