ഒരു പേരിലെന്തിരിക്കുന്നു എന്നൊക്കെ നമ്മൾ ചോദിക്കാറുണ്ട്. എന്നാൽ പേരിലാണ് പലതും… മാത്രമല്ല അതിന്‍റെ ഉത്തരം കുറച്ചു സംഘീർണ്ണവും ആണ്, തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ നവീനും ജാനകിയും ഇത്രയുമൊന്നും പ്രതീക്ഷിച്ചല്ല റാ റാ റാസ്പുട്ടിൻ ലവർ ഓഫ് ദി റഷ്യൻ ക്വീൻ എന്ന പാട്ടിന് നൃത്തം ചെയ്തതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും.
ബോണി എം ബാൻഡിന്‍റെ പ്രശസ്തമായ ഈ പാട്ടിനൊപ്പമുള്ള ഈ ഉറ്റചങ്ങാതിമാരുടെ നൃത്തച്ചുവടുകൾ കോടികൾ കണ്ടിരിക്കുന്നു. ഇതിനിടെ നവീനിന്‍റെ പേരിനൊപ്പമുള്ള മുസ്ലിം സർ നെയിമും ജാനകിയുടെ ഹിന്ദു സർ നെയിമും ചില മതഭ്രാന്തമാരുടെ ശ്രദ്ധയിൽ പെട്ടതും ഇവർക്ക് കൂടുതൽ ആരാധകരെ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മതിയല്ലോ. തുടർന്ന് കൂടുതൽ സഹപാഠികൾ ചേർന്ന് മതവിദ്വേഷത്തിനെതിരെ ചെയ്ത നൃത്തവും വൈറൽ ആയി. ഇപ്പോൾ ഇതാ ഗംഭീര ഫോട്ടോഷൂട്ടുമായി രണ്ടുപേരും വീണ്ടും വൈറൽ ആയിക്കൊണ്ടിരിക്കുന്നു.
എന്തായാലും നവീനും ജാനകിയും കഴിഞ്ഞ രണ്ടാഴ്ചയായി സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് 30 സെക്കന്‍റ് മാത്രം ഉള്ള ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് ഇവർ സെലിബ്രിറ്റികളായി മാറിയത്
വീഡിയോക്ക് താഴെ വന്നത്
കൂടുതലും നല്ല കമന്‍റ് ആണ്. എന്നാൽ ഇരുവരുടെയും ജാതിയും മതവും പരിശോധിച്ചു ഡാൻസ് ജിഹാദ് വരെ ആക്കാൻ ശ്രമിച്ചതോടെ സംഭവം വേറെ ലെവൽ ആയി. വെറൈറ്റി മീഡിയയും ലെ വെഡ് ഫോട്ടോഗ്രാഫിയും ചേർന്നൊരുക്കിയ ഫോട്ടോഷൂട്ടും ശ്രദ്ധിക്കപ്പെട്ടു.
എന്തായാലും ഡോക്ടർമാരാകാൻ പഠിക്കുന്നവർക്ക് ചേർന്ന പരിപാടിയാണോ എന്നൊക്കെ ചോദിക്കുന്നവരോട് ഡാൻസ് കളിച്ചു തന്നെ മറുപടി കൊടുക്കണം എന്നാണ് ഇവരെ പിന്തുണയ്ക്കുന്നവർ ആവശ്യപ്പെടുന്നത്. മാനസികോല്ലാസവും കലയും ഒന്നും ഡോക്ടർമാർക്ക് പാടില്ല എന്നാണ് ചില പിന്തിരിപ്പന്മാർ ചിന്തിക്കുന്നത്, എന്നാൽ ഇത്തരം പ്രതികരണങ്ങളോട് പ്രതികരിക്കുന്നില്ല എന്നാണ് ഇവരുടെ തീരുമാനം രണ്ടുപേരുടെയും ഡാൻസിനു പിന്തുണയുമായി മെഡിക്കൽ കോളേജ് മൊത്തം രംഗത്ത് വരികയും ചെയ്തു.