ഒരു കൊച്ചു സ്വപ്നം പോലെയാണ് അനുഷ്ക വെള്ളിത്തിരയിലേയ്ക്ക് വന്നെത്തിയത്. റബ്ബ് നെ ബനാദി ജോഡി എന്ന ചിത്രത്തിലൂടെ താരമായ അനുഷ്ക  നിർമ്മാതാവിന്‍റെ റോളിലും തിളങ്ങുകയാണ്. മോഡൽ എന്ന നിലയ്ക്കാണ് അനുഷ്കയ്ക്ക് ആദ്യ ബ്രേക്ക് ലഭിച്ചത്. പരസ്യം ശ്രദ്ധിക്കപ്പെട്ടതോടെ യഷ്‍രാജ് ഫിലിംസിൽ നിന്നും ഓഫർ വന്നു. അങ്ങനെ ഡൽഹിയിൽ നിന്നും അനുഷ്ക ഓഡീഷനായി മുംബൈയിൽ എത്തി. ഒരു സിനിമയ്ക്ക് പകരം 3 സിനിമകളാണ് അന്ന് യഷ്‍രാജ് ഫിലിംസ് അനുഷ്കയുമായി സൈൻ ചെയ്തത്. അധികം പ്രയാസമനുഭവിക്കാതെയാണ് അനുഷ്ക സിനിമയിൽ എത്തിയത്. കാസ്റ്റിംഗ് കൗച്ച് ഒന്നും അവർക്ക് നേരിടേണ്ടി വന്നില്ല.

സ്വപ്ന തുല്യമായ തുടക്കം… മത്സര ബുദ്ധിയോടെ അവർ ഓരോ പടവുകളും വിജയിച്ചു കയറി. അതിനിടയിൽ ക്രിക്കറ്റർ വിരാട് കോഹ്‍ലിയുമായി പ്രണയവിവാദം പുറത്ത് വന്നു. അതേക്കുറിച്ച് പക്ഷേ സംസാരിക്കാനോ പരസ്പരം കരിവാരി തേയ്ക്കാനോ അനുഷ്ക തയ്യാറായില്ല. തന്‍റെ സ്വകാര്യത പ്രഹസനമാക്കാനുള്ളതല്ല എന്നവർ വിശ്വസിക്കുന്നു.വിവാഹം ഗംഭീരമായി ആഘോഷിച്ചു എല്ലാ ചോദ്യങ്ങൾക്കും വിവാദങ്ങൾക്കും അനുഷ്ക  ഭംഗിയായി മറുപടിയും നൽകി ഇപ്പോൾ 3 മാസം മാത്രം പ്രായമുള്ള വമികയുടെ അമ്മയാണ്… എപ്പോഴും മുഖത്ത് ചെറുപുഞ്ചിരിയുമായി കാണപ്പെടുന്ന അനുഷ്ക മനസ്സ് തുറക്കുന്നു…

എന്നാണ് ഫിലിം തിരിച്ചു വരവ്?

വമികയുടെ വരവ്  എന്റെയും വിരാ ടിന്റെയും ജീവിതത്തെ  പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.. ചിരി, കരച്ചിൽ, സങ്കടം, അനുഗ്രഹം  ഇങ്ങനെ എല്ലാം മിനിറ്റുകൾക്കുള്ളിൽ മാറിമറിഞ്ഞ് കൊണ്ടിരിക്കുന്നു.അത് ഞങൾ ആസ്വദിക്കുന്നു.. എന്തായാലും പുതിയ പ്രൊജക്ടുകൾ തയ്യാറായിക്കൊണ്ടിരിക്കുന്നു. മെയ് മാസത്തിൽ വർക്കിലേക്ക് തിരിച്ചു വരാനാണ് ചിന്തിക്കുന്നത്..

ആദ്യമായി നിർമ്മാതാവായപ്പോഴുള്ള അനുഭവം എങ്ങനെയായിരുന്നു?

ഞാനിപ്പോൾ രണ്ടാം തവണയാണ് നിർമ്മാതാവിന്‍റെ വേഷമിടുന്നത്. അഭിനയിക്കുമ്പോൾ നമുക്ക് അത്ര വലിയ ഉത്തരവാദിത്വങ്ങൾ ഒന്നും ഉണ്ടാവുകയില്ല. പക്ഷേ ഒരു നിർമ്മാതാവിന്‍റെ റോൾ അങ്ങനെയല്ല. അഭിനേതാവിന് തന്‍റെ കഥാപാത്രത്തോട് നീതി പുലർത്തിയാൽ മാത്രം മതി. നിർമ്മാതാവും സംവിധായകനും നമ്മെ സഹായിക്കുകയും ചെയ്യും. കലാകാരൻ നിർമ്മാതാവുമ്പോൾ റിസ്ക് ഫാക്ടറും കൂടുതലാണ്. ബിസിനസ്സ് അറിയണം, അതിൽ കലാകാരന്‍റെ സെന്‍റിമെന്‍റ്സ് ഒന്നും പാടില്ല. എല്ലാ തീരുമാനങ്ങളും നിർമ്മാതാവ് തന്നെയെടുക്കണം. ടീം നല്ലതാണെങ്കിൽ അവരുമായി നല്ല വൈബ് ഉണ്ടെങ്കിൽ ജോലി എളുപ്പമാകും. എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടി വരാം. അതിന് തയ്യാറായിരിക്കുക കൂടി വേണം. പരിഹാരവും നിങ്ങൾ തന്നെ ഉണ്ടാക്കണം. ആദ്യ സിനിമ നിർമ്മിച്ചപ്പോൾ തന്നെ എനിക്ക് ഒരു കാര്യം മനസ്സിലായി. അധിക ഉത്തരവാദിത്വവും വെല്ലുവിളിയും എന്നിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള അവസരത്തിലാണ് ഞാൻ അധികം ജോലി ചെയ്യുന്നതും. ആദ്യ ചിത്രം ഫില്ലോറി ഞാൻ സഹോദരനുമായി ചേർന്നാണ് നിർമ്മിച്ചത്. ഞങ്ങൾ ചെറുപ്പം തൊട്ടേ കൂട്ടുകാരെപ്പോലെയായിരുന്നു. ഇപ്പോഴും ഞങ്ങൾ നല്ല ട്യൂണിംഗ് ആണ്.

അഭിനയത്തേക്കാൾ കൂടുതൽ ശ്രദ്ധ നിർമ്മാണത്തിലാണോ?

ഞാൻ എന്‍റെ മനസ്സ് പറയുന്നത് കേൾക്കുന്ന ആളാണ്. നിർമ്മാതാവാൻ വേണ്ടി ഞാൻ പ്രത്യേക പ്ലാൻ ഒന്നും ഉണ്ടാക്കിയിരുന്നില്ല. അത് സംഭവിച്ചതാണ്. ശക്തമായ തോന്നൽ ഉള്ളിൽ ഉണ്ടാവുമ്പോഴാണ് ഞാൻ ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെടുന്നത്. അതു വിജയിക്കാറുമുണ്ട്. ഞാൻ ഒരു കാര്യത്തിലും പേടിക്കാറില്ല. എഴുതുന്ന ശീലവും എനിക്കുണ്ട്. നിർമ്മാണം, എഴുത്ത്, അഭിനയം എല്ലാം എന്നിൽ ആത്മവിശ്വാസം നിറയ്ക്കാറുണ്ട്. ഞാൻ കവിതകൾ എഴുതാറുണ്ട്. അതും എന്നിൽ ഉത്സാഹം നിറയ്ക്കുന്ന കാര്യമാണ്.

പുരുഷന്മാർ അടക്കി ഭരിക്കുന്ന ഇൻഡസ്ട്രിയിൽ ഒരു സ്ത്രീ നിർമ്മാതാവാകുന്നത് എത്രമാത്രം പ്രയാസമുണ്ടാക്കിയിട്ടുണ്ട്. അതെല്ലാം എങ്ങനെയാണ് മറി കടന്നത്?

സിനിമയിൽ മാത്രമല്ല ലോകം മുഴുവനും സ്ത്രീകൾക്ക് എല്ലാ ജോലിയിലും തടസ്സങ്ങൾ ഉണ്ട്. നടിയെന്ന നിലയ്ക്ക് പേരെടുത്ത ശേഷമാണല്ലോ ഞാൻ നിർമ്മാതാവായത്. അതിനാൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാവുന്നതു കൊണ്ട് എനിക്ക് നിർമ്മാതാവിന്‍റെ തൊപ്പി ഒരു മുൾക്കിരീടം ആയിരുന്നില്ല. എന്‍റെ മിക്ക ചിത്രങ്ങളും ഹിറ്റുകൾ ആണ്. ജനം എന്നിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട്. വെല്ലുവിളികൾ ഇല്ലെന്നല്ല. ഞാനത് ഏറ്റെടുക്കാൻ സദാ തയ്യാറാണ്. എന്‍റെ താൽപര്യങ്ങൾ ഞാനൊരിക്കലും ഒത്തു തീർപ്പാക്കാറില്ല. നല്ല സിനിമകൾ ഉണ്ടാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ജാഗ്രത ബിസിനസ്സിൽ ആവശ്യമാണ്. ഞാൻ കൃത്യമായ സമയത്ത് നിർമ്മാതാവായ ആളാണ്. ആ തീരുമാനം ശരിയുമായിരുന്നു.

നിങ്ങളുടെ വിജയത്തിൽ കുടുംബത്തിന് എത്രമാത്രം പങ്കുണ്ട്?

കുടുംബം എപ്പോഴും എന്നെ പിന്തുണച്ചിട്ടേയുള്ളൂ. അച്ഛൻ, അമ്മ, സഹോദരൻ എല്ലാവരും എന്‍റെ കൂടെ നിന്നു. എന്‍റെ സ്വപ്നങ്ങളുടെ കാവൽക്കാരായിരുന്നു അവർ. സഹോദരൻ മെർച്ചന്‍റ് നേവിയിലായിരുന്നു. എപ്പോഴും യാത്രയിലാവും. എനിക്ക് പുതിയ സിനിമകൾ വരുമ്പോൾ ഞാൻ സഹോദരനെ വിളിക്കും. കഥ പറയും. അദ്ദേഹം സിനിമയിൽ അല്ലാത്തതു കൊണ്ട് ഒരു സാധാരണ പ്രേക്ഷകന്‍റെ മനോഭാവത്തോടെയാണ് കാര്യങ്ങൾ കാണുന്നത്. അത് ശരിയായ ഫീഡ്ബാക്ക് എനിക്ക് ലഭിക്കാൻ ഇടയാക്കിയിരുന്നു. ഞാൻ വെറൈറ്റി സിനിമകൾ തെരഞ്ഞെടുത്തതിന്‍റെ രഹസ്യം ഇതാണ്.

കരിയറിൽ എപ്പോഴെങ്കിലും തകർച്ച നേരിടുന്നതായി തോന്നിയിട്ടുണ്ടോ?

തുടക്കത്തിൽ ഉണ്ടായിരുന്നു. കാരണം ഈ മേഖലയിൽ എത്തിപ്പെടുമെന്ന് എനിക്ക് നിശ്ചയമുണ്ടായിരുന്നില്ല. പിന്നെ തീരുമാനമെടുത്തപ്പോൾ ആ വെല്ലുവിളിയും ഞാൻ തെരഞ്ഞെടുത്തു. ഒളിച്ചോടുന്ന കൂട്ടത്തിലല്ല ഞാൻ. 20-ാം വയസ്സിൽ തന്നെ ഞാൻ ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് തീരുമാനമെടുത്തിരുന്നു. കാരണം അത് എനിക്ക് ക്രിയേറ്റീവ് സാറ്റിസ്ഫാഷൻ നൽകുന്ന കാര്യമല്ല. വീട് വൃത്തിയാക്കുന്ന കാര്യമായാലും കഥാപാത്രമാകുന്ന കാര്യമായാലും ഞാൻ 100 ശതമാനം ആത്മാർത്ഥത കാണിക്കാറുണ്ട്.

കുറേ വർഷങ്ങളായി ഈ രംഗത്ത് സജീവമായിട്ടുണ്ട്. വിവാദങ്ങൾ വേദനിപ്പിച്ചിട്ടുണ്ടോ?

ഇല്ല, എന്നെ സംബന്ധിച്ച് ഇവിടെ പിടിച്ചു നിൽക്കുന്നത് എളുപ്പമാണ്. കാരണം സ്റ്റാർഡം എനിക്ക് ഒരിക്കലും ഭാരമായി തീർന്നിട്ടില്ല. ഞാനൊരു സാധാരണ പെൺകുട്ടിയാണ്. അതുപോലെയാണ് ചിന്തിക്കാറ്. ഈഗോ പിടികൂടിയാൽ എന്‍റെ ഉള്ളിലെ നന്മകളും വിജയങ്ങളും അവസാനിക്കും എന്ന് എനിക്കറിയാം. സ്വയം സൂപ്പർ താരമാണെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. ഞാനതിന് അർഹയുമല്ല. വിവാദങ്ങൾ ഞാനായിട്ട് ഉണ്ടാക്കുന്നതല്ല. ഗോസിപ്പുകൾ ഞാൻ എഴുതി വിടുന്നതല്ലല്ലോ. ഞാൻ സമാധാനം ഇഷ്‌ടപ്പെടുന്ന ആളാണ്. മനസ്സ് അസ്വസ്ഥമാകാതിരിക്കാൻ ഞാനെപ്പോഴും ശ്രദ്ധിക്കാറുണ്ട്.

സ്ത്രീകളെപ്പറ്റിയുള്ള പുരുഷന്മാരുടെ മാനസ്സികാവസ്ഥ മാറണമെന്ന് നിങ്ങൾക്ക് തോന്നിയിട്ടില്ലേ?

പുരുഷന്മാരുടേത് മാത്രമല്ല, സ്ത്രീകളെപ്പറ്റി മോശം ചിന്തിക്കുന്ന എല്ലാവരുടേയും ചിന്താഗതി മാറണം. കുടുംബത്തിന്‍റെ പശ്ചാത്തലം പ്രധാനമാണ്. അവിടെ നിന്നാണ് ഒരാൾ സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കേണ്ടത്…

और कहानियां पढ़ने के लिए क्लिक करें...