ടെൻഷൻ അടിച്ചിരിക്കുകയാണോ? എങ്കിൽ തമാശക്കാരനായ കൂട്ടുകാരനൊപ്പം ഇത്തിരി സമയം ചെലവഴിച്ചു നോക്കു… ടെൻഷൻ പോയ വഴിക്ക് പുല്ലു പോലും ഉണ്ടാകില്ല. അതാണ് ചിരിയുടെ സീക്രട്ട്…
മനസ്സ് തുറന്നു ചിരിച്ചാൽ ആരോഗ്യം മാത്രമല്ല ആയുസ്സും വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചിരിക്കുക എന്നുള്ളത് മനുഷ്യ സഹജമായ കഴിവ് ആണ്. ചിരി നമുക്ക് മൂന്ന് തരത്തിൽ ആശ്വാസം പകരും. ശാരീരികം, മാനസികം, വൈകാരികം എന്നിവയാണവ
നല്ല ചിരി ശരീരത്തിനാകെ റിലാക്സേഷൻ നൽകുന്നു. പ്രത്യേകിച്ച് നെഞ്ചിലും ഉദരത്തിലും ഉണ്ടാകാറുള്ള പിരിമുറുക്കത്തിനു അസാധാരണമായ അയവ് ഉണ്ടാക്കും. ഒക്സിജനെ ശരീരത്തിന്‍റെ പല ഭാഗങ്ങളിലായി വ്യാപിപ്പിക്കുന്നു. ഈ അവസ്ഥ നമ്മെ ആഹ്ലാദചിത്തരാക്കും.
ചിരി സ്‌ട്രെസ് കുറയ്ക്കും
സ്‌ട്രെസ് നിയന്ത്രിക്കാനുള്ള എപ്പോഴത്തെയും തന്ത്രമാണ് ചിരി. മാനസിക പിരിമുറുക്കവുമായി ബന്ധമുണ്ട് പല അസുഖങ്ങൾക്കും.
ഹോർമോണുകൾ
സ്‌ട്രെസ് ഹോർമോൺ ആയ അഡ്രിനലിൻ, കോർട്ടിസോൺ എന്നിവയെ ചിരി കുറയ്ക്കുന്നു അതേസമയം സന്തോഷവും ആരോഗ്യവും വർദ്ധിപ്പിക്കുന്ന ഹോർമോണുകളെ സൃഷ്ടിക്കുന്നു.അപ്പോൾ നല്ല ഹോർമോണുകളെ നിറയെ ഉണ്ടാക്കാമല്ലേ! ഈ ഹാപ്പി ഹോർമോണുകൾ ദേഷ്യം, കുറ്റബോധം, തുടങ്ങിയ നെഗറ്റീവ് വികാരങ്ങളിൽ നിന്നു മനസിനെ മോചിപ്പിക്കുന്നു.
ഇന്‍റെണൽ വർക്ഔട്ട്
വയർ കുലുങ്ങിയുള്ള ചിരി നെഞ്ചിനും ചുമലിനും വയറിനും നല്ലൊരു വ്യായാമം ആണ്. പേശികൾക്ക് അയവ് നൽകും.
ഹൃദയത്തിലേക്ക്
സൗമ്യമായ ചിരി ഹൃദയത്തിലേക്കുള്ള ക്ഷണക്കത്തു കൂടിയാണ്. സ്വയം ചിരിക്കുക. ചുറ്റുമുള്ളവരെയും ചിരിപ്പിക്കുക. അവരും അറിയട്ടെ ചിരിയുടെ മഹത്വം.
ചിരിക്കാം കൂടുതൽ
ടീവി സിനിമ എന്ന് വേണ്ട ഏതു മാർഗ്ഗവും ചിരിക്കാൻ ഉപയോഗിക്കാം. ഹാസ്യപ്രദമായ സിനിമകൾ കാണുന്നത് സമയം വേസ്റ്റ് ചെയുന്നതാണെന്നു ആരും പറയരുത്. ആരോഗ്യം ആണ് ലാഭം.
കൂട്ടുകാർക്കൊപ്പം സിനിമ കാണുന്നത് മാനസികാരോഗ്യത്തിന് വളരെ നല്ലതാണ്. കൂട്ട ചിരി വലിയ ഊർജ്ജം നൽകും. ജീവിതത്തിൽ ഉടനീളം ഹാസ്യത്തിന് വലിയ പങ്കുണ്ട്. അതിനാൽ മസിൽ പിടിച്ചിരിക്കാതെ ചങ്ങാതി!!
പൊള്ളച്ചിരി
ചിരി വരുന്നില്ലെങ്കിൽ ഉണ്ടാക്കി ചിരിച്ചോളൂ. പൊള്ളച്ചിരി അത്ര മോശം അല്ല എന്നാണ് ഗവേഷണം പറയുന്നത്. സാധാരണ ചിരിയുടെ ഗുണങ്ങൾ പൊള്ളച്ചിരിക്കും ഉണ്ട്. ചിലപ്പോൾ കൃതിമമായി ചിരിക്കുന്നത് യഥാർത്ഥ ചിരിയിലേക്ക് നയിക്കും. അതിനാൽ ചിരി വന്നില്ലെങ്കിലും 15 മിനിറ്റ് ചുമ്മാ വായ തുറന്നു ചിരിച്ചോളൂ
എല്ലാ വിഷമത്തിനും ഉള്ള ഒറ്റമൂലി ആണ് ചിരി, ഭയവും ആകുലതയും ചിരിയിൽ അകന്നു പോകും.
അനവസരത്തിലെ ചിരി
കാര്യമൊക്കെ ശെരി. അനാവസരത്തിലെ ചിരി അപകട കാരിയാണ് കേട്ടോ. ചിരിക്കുമ്പോൾ സമയവും സന്ദർഭവും നോക്കുക. മറ്റുള്ളവരെ പരിഹസിച്ചു ചിരിക്കുകയുമരുത്.
ഇനി ചിരിക്കാറില്ലേ??
എങ്കിൽ നിങ്ങൾക്ക് കാര്യമായ തകരാറുണ്ട് എന്നും അറിയുക.