വ്യക്തി ശുചിത്വമാണ് ആരോഗ്യത്തിലേക്കുള്ള ആദ്യ വഴി. വീട്ടിലും ശുചിത്വശീലം കാത്തു സൂക്ഷിച്ചാൽ മാത്രമേ വ്യക്‌തിശുചിത്വം പൂർണ്ണമാവുകയുള്ളൂ. കൈ കഴുക്കുക, കുളിക്കുക, പല്ല് തേയ്ക്കുക, എല്ലാം ബോറിംഗ് ആയി തോന്നാം. എന്നാൽ ഇത് രസകരമായി ചെയ്ത് ആരോഗ്യവും മടുപ്പും മാറ്റാം. ഇതെല്ലാം തന്നെ കീടാണുക്കളിൽ നിന്നും വൈറസിൽ നിന്നും അസുഖത്തിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.
വ്യക്‌തിശുചിത്വത്തിനു വേണ്ടി ചെയ്യാവുന്ന കാര്യങ്ങൾ അനവധിയാണ്. നിർബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങൾ ഓർമ്മപ്പെടുത്താം.
ഈർപ്പരഹിതവും വൃത്തിയോടെയും
- നിത്യവും കുളിക്കുക. അടുക്കള ജോലി കഴിഞ്ഞ ശേഷവും രാത്രി ഉറങ്ങാൻ പോകും മുമ്പും മേൽ കഴുകാം.
- സോപ്പ് ഉപയോഗിക്കുകയാണെങ്കിൽ അത് നന്നായി വെള്ളം കൊണ്ട് കഴുകി കളയണം. മൈൽഡ് സോപ്പ് ഉപയോഗിക്കാം.
- ഇറുകിയ വസ്ത്രങ്ങൾ ഉപയോഗിക്കരുത്. അണ്ടർ ഗാർമെന്‍റ്സ് ശരിയായ അളവിൽ ഉള്ളത് മാത്രം ധരിക്കുക. കോട്ടൺ വസ്ത്രങ്ങൾ ആണ് നല്ലത്.
- മോഷനുശേഷം യോനിമുഖം നന്നായി കഴുകുക. മുമ്പിൽ നിന്ന് പിറകിലേയ്ക്ക് എന്ന വിധം തുടയ്ക്കാം. അണുക്കൾ ഉള്ളിൽ കടക്കാതിരിക്കാൻ ഇങ്ങനെ ചെയ്യുക.
- രാത്രി ഉറങ്ങുമ്പോൾ അടിവസ്ത്രം അണിയാതെ കിടക്കുക. യോനി സ്‌ഥലം ഈർപ്പരഹിതമായിരിക്കാൻ ഇത് സഹായിക്കും. വിയർപ്പും മറ്റു പ്രശ്നങ്ങളും ഉണ്ടാവുകയില്ല.
ഭക്ഷ്യസംഭരണം
- വേവിക്കാത്ത ഇറച്ചിയും മത്സ്യങ്ങളും സൂക്ഷിച്ചു വയ്ക്കുമ്പോൾ മറ്റ് ഭക്ഷ്യവസ്തുക്കളിൽ നിന്നും മാറ്റി വയ്ക്കുക. സമ്പർക്കം ഇല്ലാത്തവിധം ഇത് സ്റ്റോർ ചെയ്യാം.
- ജ്യൂസ് അടിച്ചു വച്ച് മറ്റുളളവയുമായി ചേരാത്ത വിധം വയ്ക്കുക. ഫ്രിഡ്ജിൽ വേവിച്ചതും വേവിക്കാത്തതും ഒരേ തട്ടിൽ വയ്ക്കരുത്.
- അരിയിലും ധാന്യങ്ങളിലും പ്രാണികൾ വരാത്തവിധം ടൈറ്റായി അടച്ചു വയ്ക്കാം. ഇതിൽ ഉണങ്ങിയ കറിവേപ്പില. തൊലി കളയാത്ത വെളുത്തുള്ളി, കറുവപ്പട്ട എന്നിവ ഇട്ടു വച്ചാൽ പ്രാണി ശല്യം ഉണ്ടാവില്ല.
- കറിപ്പൊടികൾ പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ സൂക്ഷിക്കരുത്. കുപ്പിയുടെ കണ്ടെയ്നറുകൾ ആണ് നല്ലത്. നിത്യാവശ്യത്തിനുള്ളത് ഒരു ചെറിയ കുപ്പിയിലേയ്ക്ക് മാറ്റി വച്ച ശേഷം ചെറിയ സ്പൂൺ അതിൽ ഇട്ടു വയ്ക്കാം. ഈർപ്പം തട്ടി പുറത്തു പോകാനുള്ള സാധ്യത കുറയ്ക്കാം. ഒന്നിച്ചു ഇട്ട കുപ്പിയിൽ നിന്ന് നിത്യവും എടുക്കുമ്പോൾ അത് കേടാവാനുള്ള സാധ്യത കൂടും.
ഭക്ഷണം പാകം ചെയ്യുമ്പോൾ
- പച്ചക്കറികളും മത്സ്യമാംസങ്ങളും വേറെ വേറെ കത്തി ഉപയോഗിച്ച് മുറിക്കുന്നതാണ് ഉത്തമം. ഇതിനായി വേറെ വേറെ ചോപ്പിംഗ് ബോർഡ് ഉപയോഗിച്ചാൽ വളരെ നന്ന്.
- പച്ചക്കറികളും പഴങ്ങളും മുറിക്കുന്നതിന് മുമ്പ് നന്നായി കഴുകണം, പീൽ ചെയ്യുന്നതിനുമുമ്പും ഉപ്പിട്ട വെള്ളത്തിൽ കുറച്ചു നേരം മുക്കിവച്ച ശേഷവും നന്നായി കഴുകുക.
- ഇറച്ചിയും മീനും കഴുകിയ വെള്ളം സിങ്കിലേയ്ക്ക് ഒഴിക്കരുത്. അല്ലെങ്കിൽ സിങ്കിൽ ഇട്ട് ഇത് കഴുകരുത്. കീടാണുക്കൾ പെരുകും, മണം വരും, അസുഖം പിടിപെടാൻ ഇതിടയാക്കും.
- മാംസം നന്നായി പാചകം ചെയ്യുക. പലപ്പോഴും നന്നായി വേവിച്ചാലും ഹാനികരങ്ങളായ ബാക്ടീരിയ നശിക്കണമെന്നില്ല. അതിനാൽ നല്ല ഫ്രഷായ മാംസം തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വായ്നാറ്റം അകറ്റാം
- നന്നായി വെള്ളം കുടിക്കുക. വായനാറ്റം അകലും.
- നിത്യവും രണ്ടുനേരം ആയുർവേദ പേസ്റ്റ് കൊണ്ട് ബ്രഷ് ചെയ്യാം. മോണയും പല്ലും നന്നായി വൃത്തിയാക്കണം.
- ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഗാർഗിൾ ചെയ്യുക.
- വയറിന്‍റെ പ്രശ്നങ്ങൾ ചികിത്സിക്കുക. ഗുഹ്യരോഗങ്ങൾ ഉണ്ടെങ്കിൽ ഡോക്‌ടറെ കാണുക.
- കറുമുറെ കഴിക്കാൻ ഉതകുന്ന പച്ചക്കറികളും പഴങ്ങളും കഴിക്കുക. ഉദാ: ആപ്പിൾ, സബർജിൽ, ക്യാരറ്റ്, കുക്കുംബർ.
- കാപ്പി കഴിക്കുന്നത് ഒഴിവാക്കുക.
- ഷുഗർലെസ് ബബിൾഗം ചവയ്ക്കാം.
- കട്ടിത്തൈര് കഴിക്കുക.
- വിറ്റാമിൻ കുറവ് പരിഹരിക്കുക. ഇത് മോണയുടെയും പല്ലിന്‍റെയും അസുഖം മാറ്റും. കാവിറ്റീസ് അകറ്റും.
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और