ചില അനിശ്ചിതാവസ്‌ഥകൾ, പിരിമുറുക്കങ്ങൾ, ജീവിതത്തിൽ ഉണ്ടാകാറില്ലേ. ആ സമയത്ത് തെറ്റായ തീരുമാനങ്ങളെടുത്തത് ഓർത്ത് നമ്മൾ പശ്ചാത്തപിക്കാറില്ലെ? മോശം അവസ്‌ഥ മറിക്കടക്കാൻ ജീവിതം കൂടുതൽ സിസ്‌റ്റമാറ്റിക്ക് ആക്കിയാൽ മതി. അതായത് ജീവിതത്തിലെ ഓരോ കാര്യവും മികച്ച രീതിയിൽ പ്ലാൻ ചെയ്യണം. ആ പ്ലാനിന് അനുസരിച്ച് ജീവിതത്തെയൊന്ന് വരച്ച് നോക്കൂ. തീർച്ചയായും നിങ്ങൾ ലക്ഷ്യത്തിലെത്തിച്ചേരും. മനസ്സിനും ശരീരത്തിനും മൊത്തത്തിൽ ഒരു മാറ്റമുണ്ടാകുന്നത് ഫീൽ ചെയ്യും. ജീവിതത്തിലെ ഏത് മേഖലയിലാണ് പ്ലാനിംഗ് വേണ്ടതെന്ന് സ്വയം കണ്ടുപിടിച്ചാൽ സംഗതി എളുപ്പമായി തീരും.

ആരോഗ്യവതിയായിരിക്കുക

ഡൽഹി, കൊൽക്കത്ത, ബംഗ്ലൂർ, മുംബൈ തുടങ്ങിയ 4 നഗരങ്ങളിൽ സ്ത്രീകൾക്കിടയിൽ നടത്തിയ ഒരു സർവേയിൽ യൂട്ടറസ്, മൗത്ത് കാൻസർ, ഡയബറ്റീസ്, തൈറോയിഡ്, യുടിഐ തുടങ്ങിയ രോഗങ്ങൾ ക്രമാതീതമായി വർധിച്ചിരിക്കുന്ന തായി കണ്ടെത്തുകയുണ്ടായി. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് തെറ്റായ ഭക്ഷണരീതി തന്നെയാണ്.

ഔദ്യോഗിക തിരക്കുകൾ കഴിഞ്ഞ് വീട്ടിൽ ഏറെ വൈകിയെത്തുന്ന തളർന്നവശരായ ഉദ്യോഗസ്‌ഥകൾക്ക് ഭക്ഷണം പാകം ചെയ്യാനോ അവ ആസ്വദിച്ച് കഴിക്കാനോ സമയം കിട്ടാറില്ല. അത്തരക്കാർ ഹോട്ടൽ ഭക്ഷണമോ റെഡി ടു ക്വിക്ക് ഭക്ഷണമോ ആയിരിക്കും ആശ്രയിക്കുക. കൊളസ്‌ട്രോൾ നില ഉയരാൻ ഇത് ഇടയാക്കും. ചെറുപ്പക്കാരായ പെൺകുട്ടികളിൽ ഇത് കൂടിയിരിക്കുകയാണ്. പ്രത്യേകിച്ചും ജോലി കാരണം കുടുംബത്തിൽ നിന്നും അകന്നു കഴിയുന്നവരിലും താമസസ്‌ഥലത്ത് ഭക്ഷണമുണ്ടാക്കാൻ മടി തോന്നുന്നവരിലും. ഈ ശീലം കാരണം ഗുരുതരമായ ഏതെങ്കിലും രോഗത്തിന് അടിമപ്പെടാമെന്ന കാര്യം വിസ്മരിക്കരുത്.

ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ മീതാ വർമ്മ ഫിറ്റ് ആന്‍റ് ഫൈൻ ആയിരിക്കാനുള്ള ചില ടിപ്സുകൾ നിർദ്ദേശിക്കുന്നു.

  • ഇന്ത്യയിൽ സ്ത്രീകളിൽ ഉണ്ടാകുന്ന ഏറ്റവും ഗുരുതരമായ പ്രശ്നമാണ് സർവിക്കൽ കാൻസർ. എന്നാൽ ഈ രോഗം വരാതിരിക്കാൻ ഇപ്പോൾ പ്രതിരോധ കുത്തി വെയ്‌പുണ്ടെന്നതാണ് ആശ്വാസകരം. നിങ്ങൾ അവിവാഹിതയാണെങ്കിൽ തീർച്ചയായും ഈ കുത്തിവെയ്‌പ് എടുക്കാവുന്നതാണ്.
  • ഉദ്യോഗസ്‌ഥകളായ സ്ത്രീകൾ ഏറെ പ്രാധാന്യം നൽകേണ്ട ഒന്നാണ്. വജൈനൽ സംബന്ധമായ ശുചിത്വം. ഓഫീസുകളിലും മറ്റും പൊതു
    ടോയ് ലെറ്റ് ഉപയോഗിക്കേണ്ടി  വരിക സാധാരണമാണല്ലോ. ഓരോ തവണയും പ്യൂബിക് ഏരിയയും വജൈനയും ഏതെങ്കിലും വജൈനൽ വാഷ് ഉപയോഗിച്ച് വൃത്തിയാക്കാം. അത് പ്രായോഗികമല്ലെങ്കിൽ വെള്ളം ഉപയോഗിക്കാം. ഈർപ്പരഹിതമായിരിക്കാൻ ശ്രദ്ധിക്കുക.
  • ധാരാളം വെള്ളം കുടിക്കുക. കൂൾഡ്രിംഗ്സ് ഒഴിവാക്കുക. പകരം ശുദ്ധമായ വെള്ളം കുടിക്കാം. വിറ്റാമിൻ സി അടങ്ങിയ ജ്യൂസ് കുടിക്കുക. രോഗപ്രതിരോധ ശേഷി വർദ്ധിക്കും. ശരീരത്തിന് ആവശ്യമായ അയൺ ലഭിക്കുന്നതിന് ശർക്കരയും കടലയും ദിവസവും കഴിക്കുന്നത് ശീലമാക്കാം.

സാമ്പത്തിക പദ്ധതി

സാമ്പത്തികമായ പ്ലാനിംഗ് കാര്യത്തിൽ സ്ത്രീകൾക്ക് ശരിയായ തീരുമാനം കൈകൊള്ളാൻ കഴിയാറില്ലെന്നാണ്. എച്ച്ഡിഎഫ്സി നടത്തിയ ഒരു സർവ്വേ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകളിൽ ഭൂരിഭാഗത്തിനും സാമ്പത്തിക കാര്യങ്ങളിൽ വളരെ കുറച്ച് അറിവുകൾ മാത്രമേയുള്ളത്രേ. ഉദ്യോഗസ്‌ഥകളായാലും വീട്ടമ്മമാരായാലും സമ്പാദ്യമെന്നത് വീട്ടിൽ കരുതി വയ്‌ക്കുന്ന രീതിയിലായിരിക്കും. ബാങ്ക് സേവിംഗ് കാര്യങ്ങളെക്കുറിച്ച് അത്ര അറിയണമെന്നില്ല.

സാമ്പത്തികമായി സ്വാശ്രയത്വം വരിക്കാൻ വരുമാനത്തിൽ നിന്നും സമ്പാദ്യമായി ഒരു നിശ്ചിത തുക മാറ്റി വയ്‌ക്കാനും മികച്ച പ്ലാനിംഗ് ആവശ്യമാണ്. ഒറ്റ രാത്രി കൊണ്ട് സാമ്പത്തികമായി ഉറച്ച അടിത്തറയുണ്ടാകണമെന്നില്ല. അതിന് നല്ല ഒരു സമയം വേണ്ടി വരാം. അതു കൊണ്ട് നിശ്ചിതമായ പദ്ധതിയുടെ അടിസ്‌ഥാനത്തിൽ പണം സമ്പാദിക്കാം. അതിന് വിദഗ്ദ്ധരുടെ ഉപദേശം തേടാം.

ഫാമിലി പ്ലാനിംഗ്

വിവാഹ ശേഷം ഏതൊരു ഭാര്യയും ഭർത്താവും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഒരു കുഞ്ഞുണ്ടാവുകയെന്നത്. എന്നാൽ മാറുന്ന സാമൂഹികാവസ്‌ഥയും മാനസികാവസ്‌ഥയും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യത്തെ വൈകിപ്പിക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കിൽ ഇല്ലാതാക്കുന്നു. വിവാഹപ്രായം നീളുന്നത് ഈ പ്രശ്നത്തിന്‍റെ ആക്കം കൂട്ടുന്നു. ഇനി കുഞ്ഞുങ്ങളായാൽ തന്നെ കുഞ്ഞിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ബുദ്ധിമുട്ടാകുന്നു. ഗർഭകാലത്തുണ്ടാകുന്ന അസ്വസ്ഥതകളെ അഭിമുഖീകരിക്കാൻ ചിലരെങ്കിലും മാനസികമായി തയ്യാറക്കാറില്ല.

കരിയറിന്‍റെ പേരിൽ ജീവിതത്തിലെ ഇത്തരം സൗഭാഗ്യങ്ങളെ ഒരു വിഭാഗം അവഗണിക്കുന്നു. ശരിയായ സമയത്ത് ജീവിതത്തെ ചിട്ടപ്പെടുത്താൻ ഇന്നത്തെ തലമുറയ്‌ക്ക് കഴിയാതെ പോകുന്നത് ഏറ്റവും വലിയ തകരാറാണെന്ന് ഡോ.മീത വർമ്മ പറയുന്നു. ശരീരത്തിന് നൈസർഗ്ഗികമായ ചില ആവശ്യങ്ങൾ ഉണ്ട്. അത് വിവാഹവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഇതിന് പുറമെ നമ്മുടെ ശരീരത്തിന്‍റെ ക്ഷമത എല്ലായ്പ്പോഴും ഒരു പോലെയാകണമെന്നില്ല. അതു കൊണ്ട് കൃത്യസമയത്ത് വിവാഹം, ഗർഭധാരണം നടക്കണം. ഇതിന് ശരിയായ പ്ലാനിംഗ് ആവശ്യമാണ്.

ഫാമിലി പ്ലാനിംഗിനുള്ള ടിപ്സുകൾ

  • 30 വയസ്സ് പിന്നിട്ട വിവാഹിതരായ സ്ത്രീകൾ ഒരു കുഞ്ഞിനെപ്പറ്റി ചിന്തിച്ച് തുടങ്ങാവുന്നതാണ്. 30 വയസ്സിന് മുമ്പുള്ള ഗർഭധാരണം ഏറെ സുരക്ഷിതമായിരിക്കും. എന്നാൽ അതിനു ശേഷം നടക്കുന്ന ഗർഭധാരണം ചിലപ്പോൾ സങ്കീർണ്ണതകൾ നിറഞ്ഞതാകാം.
  • ഒരു കുഞ്ഞ് ഉണ്ടായ ശേഷം അടുത്ത കുഞ്ഞ് അൽപം കഴിഞ്ഞാണ് വേണ്ടതെങ്കിൽ ഡോക്‌ടറുടെ നിർദ്ദേശപ്രകാരം ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കാം. ചിലർ പരസ്യങ്ങളിലും മറ്റും കണ്ട് പിൽസ് വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ആർത്തവം ക്രമം തെറ്റാൻ ഇടയാക്കും.
  • 6 മാസത്തിലൊരിക്കലോ വർഷത്തിലൊരിക്കലോ യുട്ടറസ് മൗത്ത് ചെക്കപ്പ് നടത്താം. യൂട്ടറസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാൻ ഇത്തരം പരിശോധനകൾ നടത്തുന്നത് നല്ലതാണ്.
  • ഗർഭധാരണത്തിന് മുമ്പായി ആരോഗ്യ കാര്യങ്ങളിൽ ശരിയായവണ്ണം ശ്രദ്ധ നൽകണം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. വിളർച്ച പ്രശ്നമുള്ളവർ അയൺ അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ കഴിക്കാൻ ശ്രദ്ധിക്കണം.
  • കുഞ്ഞ് വേണമെന്നാഗ്രഹിക്കുന്നതിന് 2-3 മാസം മുമ്പ് തന്നെ ഫോളിക് ആസിഡ് കഴിച്ച് തുടങ്ങാം. ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ ആന്‍റിബയോട്ടിക്ക് കഴിക്കരുത്. ഇത് കുഞ്ഞിന്‍റെ ആരോഗ്യത്തിന് അനിവാര്യമാണ്.

ബ്യൂട്ടി മേക്കപ്പ് പ്ലാനിംഗ്

  • സുന്ദരിയായിരിക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ? സൗന്ദര്യ സംരക്ഷണത്തിന് നാം പലവഴികൾ തേടാറുണ്ട്. എന്നാൽ സൗന്ദര്യം നിമിഷ നേരം കൊണ്ട് നേടിയെടുക്കാൻ കഴിയുന്നതല്ല. സൗന്ദര്യ കാര്യത്തിലും മികച്ച പ്ലാനിംഗ് വേണമെന്നാണ് ബ്യൂട്ടിഷ്യനായ രേണു മഹേശ്വരി പറയുന്നത്.
  • സൗന്ദര്യമെന്നത് കേവലം മുഖത്ത് മാത്രം കാണുന്ന ഒന്നല്ല. മറിച്ച് മുടി, പല്ല്, ചർമ്മം, എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു.
  • പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെയും ടെക്നിക്കുകളിലൂടെയും സ്വന്തം ലുക്ക് മാറ്റി മറിക്കാം.
  • പല്ലുകൾക്കിടയിൽ വിടവ് ഉണ്ടെങ്കിൽ അത് സൗന്ദര്യത്തെ ബാധിക്കും. ഏതാനും വർഷം കഴിഞ്ഞ് വിവാഹിതയാകാൻ പ്ലാൻ ഉണ്ടെങ്കിൽ പല്ലിൽ ഡ്രേസിസ് പിടിപ്പിക്കാം. ക്ലിപ്പ് നീക്കം ചെയ്യാൻ ഒന്നോ ഒന്നരയോ വർഷം എടുക്കാം. അതുകൊണ്ട് മുൻകൂട്ടി പ്ലാൻ ചെയ്ത് വേണം ക്ലിപ് ചെയ്യാൻ. അതുപോലെ ഈ ഇടവേളയിൽ സ്വന്തം മേക്കോവറിനെക്കുറിച്ചും ചിന്തിക്കാം.
  • നീണ്ട് ഇടതൂർന്ന മുടി സ്ത്രീക്കൊരു അഴകാണ്. എന്നാൽ മുടി ഇടതൂർന്നതോ നീണ്ടതോ അല്ലെങ്കിൽ വിഷമിക്കേണ്ടതില്ല. ഹെയർ ട്രീറ്റ്മെന്‍റ് ചെയ്യിച്ചാൽ മതി. സൗന്ദര്യ സംരക്ഷണത്തിൽ കേശസംരക്ഷണത്തിന് ധാരാളം പ്രകൃതിദത്തമായ മാർഗ്ഗങ്ങളുണ്ട്. കേശവളർച്ചയെ അത് ത്വരിതപ്പെടുത്താം.
  • യോഗ, വർക്കൗട്ട്, എയ്റോബിക്സ് ചെയ്യുന്നത് ദിനചര്യയുടെ ഭാഗമാക്കുക. വളരെ ചെറുപ്പത്തിലെ ഇത് ശീലമാക്കുക. ശരീരവും മനസ്സും ആരോഗ്യമുള്ളതാകും.

കരിയർ പ്ലാനിംഗ്

  • സ്ത്രീകളെ സംബന്ധിച്ച് കരിയർ പ്ലാനിംഗ് ഏറ്റവും പ്രധാനപ്പെട്ടതും നിർണായകവുമായ ഒന്നാണ്. ആധുനിക സ്ത്രീ കുടുംബത്തിനെന്ന പോലെ കരിയറിനും പരിഗണന നൽകുന്നവളാണ്. എന്നാൽ കുടുംബപരമായ ഉത്തരവാദിത്തങ്ങൾക്കിടയിൽ മികച്ച കരിയർ കെട്ടിപ്പടുക്കുകയെന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. എന്നാൽ ശരിയായ സമയത്ത് ശരിയായ തീരുമാനം കൈക്കൊള്ളുന്നത് ഒരു പരിധിവരെ കുടുംബത്തിലും ഔദ്യോഗിക മേഖലയിലും മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കാൻ സഹായിക്കും.
  • പുതുതായി വിവാഹിതരായി ഭർതൃവീട്ടിലെത്തുന്നവർക്ക് പുതിയ സാഹചര്യവുമായി ഇണങ്ങാൻ അൽപസമയം വേണ്ടിവരും. ഈ ഘട്ടത്തിൽ ഭൂരിഭാഗം പേരും ജോലിയെപ്പറ്റിയുള്ള ചിന്ത തന്നെ വെടിയും. പിന്നെ കുടുംബജീവിതം ഒന്ന് സെറ്റിലായ ശേഷമാവും ജോലിയന്വേഷിച്ച് തുടങ്ങുന്നതു തന്നെ. ഇത് തെറ്റാണ്. ഇങ്ങനെ സംഭവിച്ചാൽ ജോലി ഉപേക്ഷിച്ചതോർത്ത് ദു:ഖിക്കേണ്ടി വരും. മാത്രവുമല്ല വീട്ടിലെ ഉത്തരവാദിത്തങ്ങൾക്കിടയിൽ പെട്ട് വീണ്ടും ജോലിയന്വേഷിച്ച് പോകാനുള്ള മാനസികാവസ്ഥ തന്നെ നഷ്ടപ്പെടാം.
  • ഉദ്യോഗസ്ഥകളായ സ്ത്രീകളുടെ മറ്റൊരു പ്രശ്നമാണ് ഗർഭധാരണം. ഗർഭധാരണം നടക്കുന്നതോടെ ഭൂരിഭാഗത്തിനും ജോലിയുപേക്ഷിക്കേണ്ടി വരുന്നു. എന്നാൽ ജോലി നഷ്ടപ്പെടാതെ ഗർഭകാലം മികച്ച രീതിയിൽ കടന്നുപോകുന്ന മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ ജോലി നഷ്ടപ്പെടില്ല. പിന്നീടുള്ള ജീവിതം സന്തോഷകരമാവും. ഇന്ന് മിക്ക സ്ഥാപനങ്ങളും സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവ് അനുവദിക്കാറുണ്ട്. ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ജോലി നഷ്ടപ്പെടുത്താതെ നോക്കാവുന്നതാണ്. കുഞ്ഞുണ്ടായ ശേഷം കുഞ്ഞിന് മികച്ച സംരക്ഷണം ഉറപ്പുവരുത്തി ടെൻഷൻഫ്രീയുമാകാം.
और कहानियां पढ़ने के लिए क्लिक करें...