ജീവിതത്തിൽ എപ്പോഴെങ്കിലും പ്രതിജ്ഞകൾ എടുക്കാത്തവരുണ്ടാകില്ല. എങ്കിലും പുതുവർഷം പിറക്കുമ്പോൾ പുതിയ പ്രതിജ്ഞകളും തീരുമാനങ്ങളും എടുക്കുന്നവരാണ് ഭൂരിഭാഗംപ്പേരും. പുതുവർഷ രാവിനൊപ്പം എല്ലാം പുതുപുത്തനോടെ തുടക്കമിടുന്നതിലുമുണ്ടല്ലോ ഒരു രസവും ത്രില്ലും. ലോകം മുഴുവനുമുള്ള ആളുകൾ ഏതാണ്ട് ഇതുപോലെ തന്നെയായിരിക്കുമെന്നതാണ് അതിന് കാരണം.

എന്നാൽ എടുത്ത പ്രതിജ്ഞകൾ 100 ശതമാനം പാലിച്ച് വിജയിച്ചവരുണ്ടോ ഉണ്ടാവാം, പക്ഷേ വളരെ കുറച്ചുപ്പേർ മാത്രമായിരിക്കുമത്. പ്രതിജ്ഞ ഫലവത്തായി പാലിക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ചവരായിരിക്കും ബഹുഭൂരിഭാഗവും. എടുത്ത പ്രതിജ്ഞകൾ വിജയകരമായി തുടരാനാവാത്തത് എന്തുകൊണ്ടാണ്?

നമ്മുടെ മോശം ശീലങ്ങൾ നമ്മുടെ ആരോഗ്യവുമായും സാമ്പത്തിക സ്‌ഥിതിയുമായും സന്തോഷവുമായും സന്ധിയിലാവുന്നതാണ് ഇതിന് പിന്നിലെ കാരണമായി ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്. സംഗതി സത്യവുമാണ്.

പ്രചോദനം പകരുന്ന പുസ്തകങ്ങളെക്കാൾ അറിവുകളിൽ നിന്നുമുണ്ടാകുന്ന മാറ്റങ്ങളെക്കാൾ നമ്മുടെ സ്വഭാവത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുക കഠിനമാണ്. വ്യക്‌തിയിൽ ഒരു ശീലം രൂപപ്പെടാൻ ശരാശരി 60 മുതൽ 66 ദിവസം വരെ എടുക്കും. യഥാർത്ഥത്തിൽ 40 ശതമാനം പേർക്ക് മാത്രമേ 6 മാസം കഴിഞ്ഞും പ്രതിജ്ഞാബദ്ധരായി നില കൊള്ളാൻ കഴിയൂയെന്നാണ് പഠനം പറയുന്നത്. ഡയറ്റിംഗ് നോക്കുന്ന 20 ശതമാനം പേർക്ക് തങ്ങളുടെ പ്രതിജ്ഞ ദീർഘകാലം തുടരാൻ പറ്റും.

ഒരു വ്യക്‌തിയിൽ സ്വഭാവമാറ്റം സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് നിർണ്ണായകമായ രീതിയിൽ സ്വാധീനിക്കാനാവില്ല. ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാൻ ഒരു വ്യക്‌തിയ്ക്ക് അനായാസം കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ അവരുടെ പെരുമാറ്റത്തെ മാറ്റാൻ പ്രയാസമാണ്.

സമൂഹവുമായുള്ള വ്യക്‌തിയുടെ സമീപനത്തിൽ വ്യക്‌തിയുടെ സ്‌ഥായിയായതും ശക്തവുമായ ശീലങ്ങൾ ബോധപൂർവമായിട്ടല്ലാതെ തന്നെ ആക്ടീവായിരിക്കും. കൂടുതൽ സമയവും എന്നുമുള്ള പതിവുകൾ (പ്രവർത്തികൾ) ആവർത്തിച്ചു കൊണ്ടിരിക്കുമെന്നർത്ഥം. ഇത്തരം കാര്യങ്ങൾ വിലയിരുത്തി കൊണ്ട് തന്നെ പുതുവർഷ പ്രതിജ്ഞകൾ പാലിക്കാൻ സഹായിക്കുന്ന ചില എളുപ്പ വഴികളിതാ.

ലക്ഷ്യങ്ങളെ മുൻഗണനാ ക്രമത്തിൽ ചിട്ടപ്പെടുത്താം

തീവ്രമായ ഇച്ഛാശക്തിയെന്നത് കടുപ്പമേറിയ ആയുധമാണെന്ന് ഓർക്കുക. പ്രലോഭനങ്ങൾ നമ്മുടെ ഇച്ഛാശക്‌തിയെ ചോർത്തി കളയാം. അതോടെ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ നിന്നും നാം വ്യതിചലിക്കാം. അതിനാൽ ചെറുതും ചെറിയ ചെറിയ പുരോഗതിയുണ്ടാക്കുന്നതുമായ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുകയെന്നതാണ് മാതൃകാപരമായി സ്വീകരിക്കേണ്ടത്. ഇത്തരം മാറ്റങ്ങളും പുരോഗതിയും സ്വഭാവത്തിലും മാറ്റമുണ്ടാക്കും. അല്ലാതെ ഒറ്റയടിക്ക് വലിയ മാറ്റം വരുത്താൻ ശ്രമിക്കുകയെന്നത് എല്ലാവരേയും സംബന്ധിച്ച് പ്രായോഗികമാവണമെന്നില്ല. അതിപ്പോൾ ഡയറ്റിന്‍റെ കാര്യത്തിലായാലും വ്യായാമത്തിന്‍റെ കാര്യത്തിലായാലും ഈ സമീപനം ഫലവത്തായിരിക്കും.

ആത്മപരിശോധന

സ്വന്തം വ്യക്‌തിത്വത്തിൽ അടിയുറച്ച ശീലങ്ങളെ മാറ്റിയെടുക്കാൻ സ്വയം നിരീക്ഷണം നടത്തുന്നത് നല്ലൊരു മാർഗ്ഗമാണ്. സജീവമായി സ്വന്തം ലക്ഷ്യങ്ങളെ വിലയിരുത്താനും വിവിധ സാഹചര്യങ്ങളോടുള്ള സമീപനത്തിൽ മാറ്റമുണ്ടാക്കാനും ഈ നിരീക്ഷണം സഹായിക്കും. ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ പിന്തുടരുന്നതിനും വ്യായാമം ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കുന്നതിനുമായി വിവിധതരം  തന്ത്രങ്ങൾ  സ്വീകരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും സ്വയം വിലയിരുത്തൽ സഹായിക്കുമെന്നാണ് ഈ രംഗത്ത് നടത്തിയ ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്.

തീരുമാനങ്ങളിൽ ഉറച്ച് നിൽക്കാനും നടപ്പിലാക്കാനും ശ്രമിക്കുകയെന്നുള്ളത് ഏറ്റവും ഫലവത്തായ മാർഗ്ഗമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് ഇതിൽ ഫ്ളക്സിബിളാകാനും കഴിയും. അതായത് ഒരു വ്യക്‌തിയ്ക്ക് കോഫി കുടിക്കാൻ തോന്നുകയാണെങ്കിൽ പകരം ഒരു ഗ്ലാസ് വെള്ളം കുടിക്കാം അല്ലെങ്കിൽ ഏതെങ്കിലും ഹെൽത്തി ഡ്രിങ്ക് കുടിക്കാം. എന്നാൽ കോഫി കുടിക്കാൻ ഉണ്ടായ തോന്നലിനെ അടിച്ചമർത്തുന്നത് നമ്മളെ വീണ്ടും ശക്തമായി ആ തോന്നലിലേക്ക് നയിക്കും.

എടുത്ത തീരുമാനം നെഗറ്റീവായി ആണ് നടപ്പിലാക്കുന്നതെർത്ഥം. അതായത് അതെപ്പറ്റിയുള്ള ശക്തമായ തോന്നൽ തെറ്റായ ഭക്ഷണ ശീലങ്ങളിലേക്ക് നയിക്കും. അതുകൊണ്ട് ഇത്തരം തോന്നലിൽ നിന്ന് ശ്രദ്ധയകറ്റാൻ മറ്റെന്തെങ്കിലും പ്രവർത്തികളിലേക്ക് മനസിനെ നയിക്കുകയെന്നതാണ് ശീലങ്ങൾ തിരുത്താനുള്ള വഴി. പുതിയ ശീലത്തിന്‍റെ നല്ല വശങ്ങളിൽ ഉറച്ച് നിൽക്കാം. ഒപ്പം പഴയ ശീലങ്ങളിലെ നെഗറ്റീവ് വശങ്ങളെ തിരിച്ചറിയുക.

റൂട്ടിനിൽ മാറ്റം

റൂട്ടിനിൽ അധിഷ്ഠിതമാണ് ഓരോ ശീലങ്ങളും. അതിനാൽ പഴയ ശീലങ്ങളെ മാറ്റുകയെന്നത് പുതിയ ശീലങ്ങളിലേക്ക് ചേക്കേറാൻ വ്യക്‌തിയെ പ്രോത്സാഹിപ്പിക്കും. ഉദാ: ജോലിയിലുള്ള മാറ്റം, പുതിയ സ്‌ഥലത്തേക്കുള്ള ഉദ്യോഗ മാറ്റം, വിവാഹം, കുഞ്ഞുങ്ങൾ എന്നിവയൊക്കെ പുതിയ ശീലങ്ങളിലേക്ക് മാറാൻ വ്യക്‌തിയെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാവണം പുതിയ ശീലങ്ങളിലേക്കുള്ള നമ്മുടെ ചുവടുമാറ്റം.

എന്നാൽ വളരെ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്ന റൂട്ടിൻ നമ്മുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും സാമൂഹ്യ ജീവിതത്തിൽ നമ്മെ സജീവമായി നിലനിർത്തുകയും ചെയ്യും. മനുഷ്യൻ സാഹചര്യമനുസരിച്ച് റൂട്ടീനിൽ മാറ്റം വരുത്താറുണ്ട്.

വിവാഹത്തിന് പങ്കെടുക്കുന്ന അവസരങ്ങളിൽ സദ്യ കഴിക്കും. എന്നാൽ മറ്റ് സാഹചര്യങ്ങളിൽ അത്തരം ഭക്ഷണശീലം പുലർത്തുകയില്ല. അമിതമായ ഭക്ഷണശീലം ഒഴിവാക്കാൻ ഫ്രിഡ്ജിലും കണ്ടയിനറുകളിലും ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് വയ്ക്കുന്നത് കുറയ്ക്കുക. ഭക്ഷണ പാത്രത്തിൽ വിളമ്പുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുക.

ഭാവിയെ മുൻകൂട്ടി കണ്ട്

അപ്പപ്പോൾ കിട്ടുന്ന നേട്ടങ്ങളോടാണ് മനുഷ്യന് പൊതുവെ താൽപ്പര്യം. ഈയൊരു കാഴ്ചപ്പാടിനെ അതിജീവിച്ച് ലോംഗ് ടേം നേട്ടങ്ങൾ ഉണ്ടാക്കുന്ന മാറ്റത്തിനുള്ള ശ്രമങ്ങൾ തുടരുകയാണ് വേണ്ടത്. ഭാവിയിലുണ്ടാകുന്ന വലിയ മാറ്റങ്ങളെ മുൻക്കൂട്ടി കണ്ട് ഇപ്പോഴെ ചെറിയ മാറ്റങ്ങളിലൂടെ പരിശ്രമിച്ച് മുന്നേറുന്നതിലാണ് വിജയം. ഇതിന് നേർവിപരീതമായി, ഇപ്പോൾ തന്നെ വിജയം വരിക്കണമെന്ന കാഴ്ചപ്പാട് ഹൃസ്വവും സാഹചര്യത്തിന് അനുസൃതവുമായ വിജയങ്ങളെ നൽകൂ. ഇതിന് ശാശ്വതമായ നിലനിൽപ്പുണ്ടാവില്ല. അതിനാൽ ഭാവിയെ മുൻക്കൂട്ടി കണ്ടുള്ള പദ്ധതി തയ്യാറാക്കി അത് പിന്തുടരുകയാണ് വേണ്ടത്.

ലക്ഷ്യങ്ങൾ വരിക്കാൻ

ലക്ഷ്യങ്ങൾക്ക് സ്വയം സമയപരിധി നിശ്ചയിക്കാം. സ്വന്തം സ്വഭാവത്തെ മാറ്റാനും പുതിയ ശീലങ്ങളുമായി പൊരുത്തപ്പെട്ട് മുന്നേറാനും ഈ സമയപരിധി സഹായിക്കും. ആ സമയപരിധിക്കുള്ളിൽ ലക്ഷ്യത്തിലെത്താൻ മനസുകൊണ്ടും ശരീരം കൊണ്ടും വ്യക്‌തി പൂർണ്ണമായും സജ്ജമാകും.

ചിലപ്പോൾ സമയപരിധി അൽപ്പം നീണ്ടു പോയാലും ലക്ഷ്യത്തിലെത്താനുള്ള തീവ്രമായ ഇച്ഛ ആ വ്യക്‌തിയിലുണ്ടാകും. ഉദാ: ഓട്ടക്കാരൻ മനസിലുറപ്പിച്ച സമയപരിധിക്കുള്ളിൽ ഒരു നിശ്ചിത ദൂരം പിന്നിടുന്നതു പോലെ… ഈ സമയത്തിൽ ചെറിയ മാറ്റമുണ്ടാകാം എന്നാലും ആ ദൂരം ഓട്ടക്കാരൻ കടന്നിരിക്കും.

ഏത് കാര്യത്തിലും ലക്ഷ്യം കണ്ടെത്തുകയെന്നത് അതികഠിനമായ യാത്രയായിരിക്കും. എങ്കിലും മനസും ശരീരവും പാകപ്പെടുത്തി ആ ലക്ഷ്യത്തെ എത്തിപിടിക്കാൻ ശക്തമായ ഒരു കുതിപ്പ് ആവശ്യമാണ്. ശക്തമായ ആ കുതിപ്പിന് മനസ് ഏകാഗ്രമാക്കാം. ഒപ്പം തീവ്രമായ ഇച്ഛാശക്തിയും വളർത്തിയെടുത്ത് മുന്നേറാം.

और कहानियां पढ़ने के लिए क्लिक करें...