ഗൃഹശോഭ ഫാഷൻ പേജുകളാണ് എന്നെ മിസിസ് ഇന്ത്യ റണ്ണറപ്പ് ആക്കിയത്. പ്രൊഫഷണൽ ജീവിതത്തിനും വ്യക്‌തിജീവിത്തിനും ഇടയിൽ മോഡേൺ ഫാഷൻ ഇൻഡസ്ട്രിയിലും ഉയരങ്ങൾ കണ്ടെത്താൻ ശ്രമിച്ച പദ്മപ്രിയ താൻ പിന്നിട്ട വഴികളെക്കുറിച്ച്!

ഇക്കാലത്തു മാത്രമല്ല ഏതു കാലത്തും വിവാഹിതയായ, ഉദ്യോഗസ്‌ഥയായ സ്ത്രീയുടെ ചലഞ്ച് തന്‍റെ ഔദ്യോഗിക ജീവിതവും വീട്ടുജോലികളും കടമകളും സ്മൂത്തായി കൈകാര്യം ചെയ്തു ജീവിച്ചു പോകുന്നതു തന്നെയാണ്.

ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സോഫ്റ്റ് വെയർ ഡെവലപ്പറായി ജോലി ചെയ്‌തു കൊണ്ട് ഭർത്താവിന്‍റെ അച്ഛനമ്മമാർ കൂടി ഉൾപ്പെട്ട കുടുംബത്തെ മാനേജ് ചെയ്തു കൊണ്ട് രണ്ടുകുഞ്ഞുങ്ങളെ പരിപാലിച്ചു കൊണ്ട് വീക്കെന്‍റ് ഫാഷൻ ഷോകളിൽ പങ്കെടുക്കുക എന്നത് വളരെ ശ്രമകരമായ കാര്യമായിരുന്നു പദ്മപ്രിയയ്ക്ക്.

ബാംഗ്ലൂരുകാരിയായ പദ്മപ്രിയ ഗോവയിൽ നടന്ന മിസിസ് ഇന്ത്യ യൂണിവേഴ്സ് മത്സരത്തിൽ രണ്ടാം സ്‌ഥാനം കരസ്ഥമാക്കിയാണ് ഫാഷൻ ഇൻഡസ്ട്രിയുടെ ഭാഗമായത്.

സ്വാധീനിച്ചത് ഗൃഹശോഭ ഫാഷൻ

പദ്മപ്രിയ ജനിച്ചതും വളർന്നതും ബാംഗ്ലൂരിലാണ്. “എന്‍റെ പപ്പ ഒരു ഡോക്ടറാണ്. അമ്മ ഹോംമേക്കറും. എന്‍റെ ഹൈസ്ക്കൂൾ കാലം മുതൽ ഞാൻ ഗൃഹശോഭ മാഗസിന്‍റെ വലിയ ഫാൻ ആയിരുന്നു. അതിലെ ഫാഷൻ പേജുകളാണ് ഒരു മോഡൽ ആകണമെന്ന ആഗ്രഹം എന്നിൽ ജനിപ്പിച്ചത്. അതിലെ മോഡലുകളെ പോലെ ഒരു ദിനം ഞാനും ആവും എന്നു ഉറപ്പിച്ചു. മാഗസിനുകളിൽ ഫേമസായ മോഡലുകൾ ഗ്ലാമറസ് വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നതു പോലെ പോസ് ചെയ്യാനും ഞാൻ ആഗ്രഹിച്ചു.” പദ്മപ്രിയ പറയുന്നു.

അങ്ങനെയിരിക്കേയാണ് സിനിമയിലേക്ക് ഫീമെയിൽ ആർട്ടിസ്റ്റുകളെ ആവശ്യമുണ്ട് എന്ന പരസ്യം കാണുന്നത്. പ്രശസ്ത കന്നഡ സംവിധായകൻ എൻ.ചന്ദ്രശേഖറിനെ കാണാൻ പോയത് സിനിമയിലേക്ക് ഒരവസരം കണ്ടെത്താനാണ്. സ്ക്രീൻ ടെസ്റ്റ് നടത്തി സെലക്ടായി.

വിദേശ രാജ്യങ്ങളിലെ ഷൂട്ടിംഗിന് കരാർ നൽകണമെന്ന ആവശ്യം വന്നപ്പോൾ പഠനം തടസമാകുമെന്ന ആശങ്കയിൽ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അങ്ങനെ നല്ലൊരവസരം കൈവിട്ടു പോയി.

ഞാൻ കോളേജിൽ പഠിക്കുന്ന വേളയിൽ (എഞ്ചിനീയ റിംഗാണ് പഠിച്ചത്) കൾച്ചറൽ ആക്ടിവിറ്റികളിൽ നിറഞ്ഞു പ്രവർത്തിച്ചിരുന്നു. സ്റ്റേജ് പെർഫോമൻസ്, ഫാഷൻ ഷോ കാറ്റ് വാക്ക്സ് ഇതെല്ലാം വളരെ അപ്രീഷിയേറ്റ് ചെയ്യപ്പെട്ടു.

ഫാഷൻ രംഗത്ത് കൂടുതൽ ശ്രദ്ധിക്കാൻ അന്നൊക്കെ സഹപാഠികളും അധ്യാപകരും പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷേ ഇത്രയൊക്കെ ടാലന്‍റുണ്ടായിട്ടും, അപ്പോഴൊന്നും ഫാഷൻ ഇൻഡസ്ട്രിയിൽ രംഗപ്രവേശം നടത്താനായില്ല. വിവാഹത്തിനു മുമ്പ് അത്തരം കാര്യങ്ങൾക്ക് പോയാൽ കുടുംബജീവിതത്തെ ബാധിക്കുമെന്ന് പറഞ്ഞ് അച്ഛനും അമ്മയും ആ ആഗ്രഹം നിരാകരിച്ചതാണ് ഒരു കാരണം അതുകൊണ്ടാണ് പദ്മപ്രിയ വിവാഹശേഷം ഫാഷൻ രംഗത്തേക്ക് കടന്നുവരാൻ തീരുമാനിച്ചത്.

വിവാഹശേഷം

“എന്‍റെ ആഗ്രഹം പോലെ ഞാൻ വിവാഹശേഷം മോഡലിംഗ് രംഗത്തേക്ക് കടന്നുവന്നു. യഥാർത്ഥത്തിൽ രണ്ടുകുട്ടികൾ കൂടി ഉണ്ടായശേഷമാണ് ഈ ഗ്ലാമറസ് മേഖലയിൽ ഞാൻ കൂടുതൽ ക്രിയേറ്റീവും ആക്ടീവും ആയത്.” അങ്ങനെ മെല്ലെ മെല്ലെ പദ്മപ്രിയ ലോക്കൽ ഫാഷൻ ഷോയിലേക്കും ടിവി സീരിയലുകളിലേക്കും സ്റ്റേജ് പെർഫോമൻസിലേക്കും കടന്നുവന്നു. ഇതിനിടയിലാണ് മിസിസ് ഇന്ത്യ യൂണിവേഴ്സ് മത്സരവും ഫാഷൻ ഷോയും ശ്രദ്ധയിൽ പെട്ടത്.

വിവാഹിതരായ സ്ത്രീകൾക്കു പ്രത്യേകമായുള്ള സൗന്ദര്യമത്സരമായിരുന്നു. “എനിക്കതിൽ പങ്കെടുക്കാൻ താൽപര്യം തോന്നി. അതിനു വേണ്ടി ആദ്യഘട്ടം ഓഡിഷൻ ജയിക്കണം.” ചില ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയതും സ്റ്റൈലിഷ് കന്നഡ ആക്സന്‍റും കൂടി ചേർന്നപ്പോൾ ഗോവ ഫാഷൻവീക്കിൽ പദ്മപ്രിയ ഇൻ! മത്സരത്തിന് മൂന്ന് മാസം മുമ്പ് പരിശീലനം ആരംഭിച്ചു.

സ്വന്തം ടാലന്‍റുകൾ വികസിപ്പിക്കാനുള്ള സാഹചര്യവും പരിശീലനവും മത്സരാർത്ഥികൾക്കു ഈ വേളയിൽ ലഭിക്കുന്നു. “ഒരു ഫിലിം സോങ്ങിന്‍റെ നൃത്തച്ചുവടുകൾ ക്ലാസിക് ശൈലിയിൽ പഠിച്ചെടുത്തു. ഒപ്പം ഗ്രൂമിങ്ങിലും ആശയവിനിമയ രീതിയിലും മികച്ച ട്രെയിനിംഗ് ലഭിച്ചു. ഫാഷൻ ഷോയ്ക്കിണങ്ങുന്ന വിവിധതരം ഇന്ത്യൻ, വെസ്റ്റേൺ ഔട്ട് ഫിറ്റുകൾ ധരിച്ച് റാംപ് വാക്കും പരിശീലിച്ചു.

ഫാഷൻ ഷോയിൽ 

വിവാഹിതരായ സ്ത്രീകളെ സംബന്ധിച്ച് മിസിസ് ഇന്ത്യ മത്സര വിജയം വലിയൊരു നേട്ടം തന്നെയാണ്. മത്സരത്തിന് 10 ദിവസം മുമ്പേ പേജന്‍റ്സ് എല്ലാം ഗോവയിലെത്തിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഓരോ മത്സരാർത്ഥികൾ. രണ്ടു സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടുപേർ വീതമാണ് ഒരു മുറി പങ്കിടേണ്ടത്. ഇങ്ങനെ മുറി പങ്കിടുമ്പോഴുള്ള സഹകരണവും സ്വഭാവരീതികളുമൊക്കെ ടെസ്റ്റിന്‍റെ ഭാഗമായിരുന്നു.

നിത്യവും ഒരു പുതിയ തീം നൽകി, അതുപ്രകാരം തയ്യാറാവാൻ ആവശ്യപ്പെടുമായിരുന്നു. മേക്കപ്പ്, മേക്ക് ഓവർ, ഡ്രസിംഗ് സെൻസ്, ടാലന്‍റ് ഷോ, കൾച്ചറൽ ആക്ടിവിറ്റി ഇങ്ങനെ നിരവധി സോണുകളിലൂടെയാണ് ടാലന്‍റ് ഹണ്ടിംഗ്.

പത്താമത്തെ ദിവസമാണ് ഫൈനൽ പെർഫോമൻസ്. 6 ഫൈനലിസ്റ്റുകളാണ് ഉണ്ടായിരുന്നത്. ടഫ് ചലഞ്ച് തന്നെയായിരുന്നു ഫൈനൽ റൗണ്ട്. ഇവിടെ രണ്ടാംസ്‌ഥാനത്തെത്താൻ പദ്മപ്രിയയ്ക്കു കഴിഞ്ഞു.

പേജന്‍റ് ട്രെയിനിംഗ് ഇഷ്ടം 

സൗന്ദര്യ മത്സരങ്ങളിലും ഫാഷൻ ഷോയിലുമൊക്കെ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിരവധി വിവാഹിതരായ സ്ത്രീകളുണ്ട്. അവർക്ക് ഇതേക്കുറിച്ചുള്ള ധാരണകൾ ഇല്ലാത്തതു കൊണ്ടും, പരിശീലന സാധ്യത ഇല്ലാത്തതിനാലും ഫാഷൻ രംഗത്തേക്കുവരാൻ മടിക്കുന്നു എന്നു മാത്രം. ഇത്തരം സ്ത്രീകളെ കണ്ടെത്തി പരിശീലിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സോഷ്യൽ മീഡിയ മുഖേന അതിനുള്ള ശ്രമങ്ങൾ നടത്തുകയാണ്.

പിന്തുണ

 ഫാഷൻ രംഗത്തെ എന്‍റെ പരിശ്രമങ്ങൾക്ക് പിന്തുണ ഭർത്താവ് നന്ദകുമാർ തന്നെയാണ്. സഹോദരി സുനിതയും സുഹൃത്ത് സുചിത്രയും ഫുൾ സപ്പോർട്ടോടെ കൂടെയുണ്ട്. ഞങ്ങൾ നാലുപേരും ചേർന്ന് ഒരു പേജന്‍റ് സിൻഡിക്കേറ്റ് രൂപീകരിച്ചു. പുതിയ പേജന്‍റ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. ഗ്ലാമറസ് ഫാഷൻ ഇൻഡസ്ട്രിയിലേക്ക് ഹോം മേക്കേഴ്സിനും കടന്നുവരാനുള്ള അവസരമാണ് ഇവിടെ ക്രിയേറ്റ് ചെയ്യുന്നത്.

ഫിറ്റ്നസ് പ്രധാനം

മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ആദ്യമേ ശ്രദ്ധിക്കേണ്ട കാര്യം ഫിറ്റ്നസ് തന്നെയാണ്. പൊതുവേ ഹോം മേക്കേഴ്സായ സ്ത്രീകൾ ശ്രദ്ധിക്കാത്ത ഒരു കാര്യമാണത്. ബോഡി ഫിറ്റായാൽ മാത്രമേ ഏതുതരം വസ്ത്രവും ധരിച്ചാൽ ഇണങ്ങുകയുള്ളൂ. ബോൾഡായും കോൺഫിഡന്‍റായും സംസാരിക്കാൻ പരിശീലിക്കണം. കൂടെയുള്ള മറ്റ് പേജന്‍റുകളെ ഹൃദയപൂർവ്വം അംഗീകരിക്കാനുള്ള മനസും വേണം. ഇത്രയും കാര്യങ്ങൾ എല്ലാം തന്നെ ഗ്രൂമിംഗ് സെഷനിലൂടെ ആർജിക്കാൻ സാധിക്കും. പദ്മപ്രിയ പറയുന്നു.

और कहानियां पढ़ने के लिए क्लिक करें...