ഉത്സവാഘോഷങ്ങൾക്ക് മിഴിവേകാൻ കളർഫുൾ സാരിയോളം കഴിവ് മറ്റൊന്നിനും ഇല്ല. ഇന്ത്യൻ ഡ്രസ് എന്ന് പറഞ്ഞാൽ ഒരൊറ്റ വസ്‌ത്രമേ ദേശീയതലത്തിൽ ഇന്നും എന്നും ഉള്ളൂ. അതാണ് സാരി. ഓണാഘോഷങ്ങൾക്കും നിറവും തിളക്കവും നൽകുന്നത് സാരി തന്നെ. പ്രത്യേകിച്ചും ബ്രോക്കേഡ് സാരി.
ഫെസ്റ്റിവൽ, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുക്കുന്നത് ബ്രൊക്കേഡ് സാരിയാണ്. താരതമ്യേന കുറഞ്ഞ വിലയിൽ റോയൽ ലുക്ക് ഇത്രയും നൽകാൻ കഴിയുന്ന മറ്റൊരു സാരി ഇല്ല എന്നു പറയാം. മുഗൾ കാലഘട്ടം മുതൽ ബ്രൊക്കേഡ് സാരികൾ ഉണ്ടായിരുന്നു. സിൽവർ ഗോൾഡൻ, കോട്ടൺ തുണിയിലാണ് ഈ സാരിയുടെ ക്രിയേഷൻ.
ബോർഡറിന്‍റെ ഭംഗി
ഭംഗിയുള്ള ബോർഡർ വയ്‌ക്കുന്നതാണ് ഈ സാരിയുടെ റിച്ച് ലുക്കിന്‍റെ അടിസ്‌ഥാനം. ഫാഷൻ ഡിസൈനർമാരുടെ പ്രിയപ്പെട്ട ചോയിസാണ് ബ്രൊക്കേഡ് മെറ്റീരിയൽ. അതിനാൽ വളരെയധികം പരീക്ഷണങ്ങൾ സാരിയിലും മറ്റും നടത്താൻ പറ്റുന്നുണ്ട്. ബ്രൊക്കേഡ് സാരികളുടെ ഡിമാന്‍റ് ദിനംപ്രതി വർദ്ധിക്കുന്നുണ്ടെന്ന് കൊൽക്കൊത്തയിലെ സാരി ഡിസൈനർ ആയ സുഭാഷ് മുഖർജി പറയുന്നു. ബോർഡറിന്‍റെ ഗുണമേന്മ, നിറം തുടങ്ങിയവ ശ്രദ്ധിച്ചാൽ സാരിയുടെ ഭംഗി കുറേക്കാലം നിലനിൽക്കും. പലതരം ഷേയ്ഡുകളിലും, ബ്രൊക്കേഡ് സാരികൾ ഇറങ്ങുന്നുണ്ട്. കനം കൂടിയതും കുറഞ്ഞതുമായ തുണിത്തരങ്ങളും ലഭ്യമാണ്.
ജോർജറ്റ് സിൽക്ക് ഫാബ്രിക്ക്
സിൽക്ക് ബ്രൊക്കേഡ് സാരികൾക്കായി സാറ്റിൻ മെറ്റീരിയലും ഉപയോഗിക്കാവുന്നതാണ്. നെയ്യുമ്പോൾ കളർഫുൾ ത്രെഡ് ഉപയോഗിക്കുന്നു. മൃദുലത കൊണ്ടും തിളക്കം കൊണ്ടും ഏറ്റവും ഡിമാന്‍റുള്ള മോഡൽ ആണ് ജോർജറ്റ് സിൽക്ക് ബ്രൊക്കേഡ് സാരികൾ.
മറ്റ് ഔട്ട്ഫിറ്റുകൾ
സാരികൾക്കു പുറമെ ബ്ലൗസ്, സൽവാർ സ്യൂട്ട്, ലഹംഗ തുടങ്ങിയവയും ബ്രൊക്കേഡ് തുണി കൊണ്ട് ചെയ്യാവുന്നതാണ്. വിശേഷാവസരങ്ങളിൽ ഇത് വളരെ റിച്ച് ലുക്ക് നൽകും. ഡ്യൂറബിലിറ്റി, തിക്ക്നസ്, ബ്രൈറ്റ്നസ് എന്നി പ്രത്യേകതയാണ് ഇത്തരം ബ്രൊക്കേഡ് വസ്‌ത്രങ്ങളെ പ്രിയപ്പെട്ടതാക്കുന്നത്. കാഞ്ചിപുരം ബ്രൊക്കേഡ് സാരി, ബനാറസി ബ്രോക്കേഡ് സാരികളും ഇപ്പോൾ ഹിറ്റാണ് ചെരിപ്പ്, ബാഗ്, ഹാംങ്ങിംഗ് ജൗല്ലറി തുടങ്ങിയവ പോലും ബ്രൊക്കേഡ് കൊണ്ട് നിർമ്മിക്കാറുണ്ട്.
ശ്രദ്ധിക്കേണ്ടത്
ഈ മനോഹരമായ സാരി ധരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
- സാരി ഉടുക്കുമ്പോൾ അതിന്‍റെ ബോർഡർ ഓപ്പൺ ആയി കാരി ചെയ്യുക.
- ബോർഡറിന്‍റെ ഭംഗിയാണ് സാരിയുടെ സവിശേഷത.
- ബ്രൊക്കേഡ് സാരിക്കൊപ്പം ബ്രൊക്കേഡ് ബ്ലൗസ് യൂസ് ചെയ്യാം. ഹാഫ് സ്ലീവ് നെറ്റ്, അല്ലെങ്കിൽ ജോർജറ്റ് ബ്ലൗസ് ബ്രൊക്കേഡ് സാരിക്കു ചേരും.
- ഉടുത്തു കഴിഞ്ഞ് നേരിട്ട് മടക്കാതെ സാരി മുഴുവനായി വിടർത്തി അൽപനേരം അയയിൽ ഇട്ടശേഷം മടക്കാം.