രാവിലെയും വൈകിട്ടും പല്ല് വൃത്തിയാക്കാനുള്ള ഒരു വസ്‌തു മാത്രമാണോ നിങ്ങൾക്ക് ടൂത്ത്പേസ്റ്റ്? എങ്കിൽ ഇതു ശ്രദ്ധിക്കൂ. പല്ല് തേയ്ക്കാൻ മാത്രം അല്ല ടൂത്ത്പേസ്‌റ്റിന്‍റെ ഉപയോഗം. ദിവസവും മറ്റു പല ഉപകാരങ്ങളും ഈ പേസ്റ്റ് കൊണ്ട് ഉണ്ട്.
- പെട്ടെന്ന് പൊങ്ങിവന്ന ഒരു വലിയ മുഖക്കുരു ഉള്ളതിനാൽ അടുത്ത ദിവസം കോളേജിലോ ഓഫീസിലോ പോകാൻ മടിയുണ്ടോ? എങ്കിൽ ഒരൽപം പേസ്റ്റ് ആ മുഖക്കുരുവിൽ പുരട്ടി 15 മിനിട്ട് കാത്തിരിക്കൂ. എന്നിട്ട് കഴുകിക്കളയൂ. മുഖക്കുരുവിന്‍റെ വലിപ്പം കുറയും.
- പേസ്റ്റ് ഉപയോഗിക്കുമ്പോൾ വെളുത്ത നിറത്തിലുള്ള പേസ്റ്റ് മാത്രം മുഖക്കുരു നീക്കാൻ ഉപയോഗിക്കുക. പേസ്റ്റ് പുരട്ടുന്നതിനു മുമ്പ് മുഖം നന്നായി കഴുകി എണ്ണമയം ഇല്ലാതാക്കിയെന്ന് ഉറപ്പ് വരുത്തുക.
- വസ്‌ത്രത്തിൽ മഷിക്കറ ഉണ്ടോ? എങ്കിൽ അവിടെ ഒരൽപം പേസ്‌റ്റ് പുരട്ടി ഏതാനും മിനിട്ടുകൾ വച്ച ശേഷം കഴുകിയാൽ മതി. കറ കാണാൻ പോലും ഉണ്ടാവില്ല.
- വെള്ളി, പിച്ചള പാത്രങ്ങളിൽ ക്ലാവ് പിടിക്കുകയോ, നിറം മങ്ങുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ പേസ്റ്റ് അൽപം ഒരു പഴയ ബ്രഷിൽ പുരട്ടി തേച്ചു നോക്കൂ. എന്നിട്ട് വെള്ളം ഒഴിച്ച് കഴുക്കിക്കളയുക. പല്ല് തിളങ്ങുന്ന പോലെ പാത്രവും തിളങ്ങും.
- കണ്ണാടി ക്ലീൻ ചെയ്യാനും അൽപം പേസ്‌റ്റ് ഉപയോഗിക്കാം.
- ചായക്കപ്പുകളം ഗ്ലാസുകളും കഴുകി വുഡൻ ഫർണീച്ചറിൽ വയ്‌ക്കുമ്പോൾ നനവ് മൂലം ഉണ്ടാകുന്ന പാടും ഗന്ധവും മാറാൻ ആ ഭാഗത്ത് ഒരൽപം ടൂത്ത്പേസ്റ്റ് പുരട്ടിയിട്ട് വൃത്തിയുള്ള തുണി കൊണ്ട് തുടച്ചു നീക്കുക.
- അടുക്കളയിൽ ജോലി ചെയ്യുമ്പോൾ കൈയ്യോ മറ്റോ ചെറുതായി പൊള്ളിയാല്‍ ഉടനെ അൽപം പേസ്റ്റ് അവിടെ പുരട്ടിയാൽ വേദന കുറയും.
- ഡയമണ്ട് വൃത്തിയാക്കാനും പേസ്റ്റ് നല്ലതാണ്.
- ബാത്ത്റൂമിലെ പൈപ്പുകളിൽ അഴക്കു പിടിച്ചു നിറം മങ്ങിയാൽ പഴയ ബ്രഷ് കൊണ്ടോ കൈ കൊണ്ടോ അൽപം പേസ്‌റ്റ് പുരട്ടി ഉരച്ചു കഴുകാം.
- നഖങ്ങൾക്ക് തിളക്കം കുറഞ്ഞതായി തോന്നുന്നുണ്ടെങ്കിൽ അവിടെയുമാകാം ടൂത്ത്പേസ്‌റ്റ് പ്രയോഗം. ടൂത്ത് ബ്രഷ് കൊണ്ട് നഖം ഉരച്ചു കഴുകുമ്പോൾ അൽപം പേസ്റ്റ് കൂടി പുരട്ടി നോക്കൂ. നഖം വെട്ടിത്തിളങ്ങും.
- തുകൽ ചെരിപ്പുകളിൽ പൂപ്പലോ അഴുക്കോ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ അൽപം പേസ്റ്റ് ആ ഭാഗത്ത് പുരട്ടി ഒരു മിനിട്ട് വച്ച ശേഷം ഒരു തുണികൊണ്ട് നന്നായി തുടച്ച് കളയുക. ചെരിപ്പ് വൃത്തിയാകും.
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और