ചേരുവകൾ
കശുവണ്ടി 20-25 എണ്ണം പൊടിച്ചത്
ഗോതമ്പുപൊടി ഒരു കപ്പ്
എള്ള് വറുത്തത് 100 ഗ്രാം
തേൻ 5-6 ചെറിയ സ്പൂൺ
ജാം ഒരു സ്പൂൺ
പഞ്ചസാര കരിച്ചത് 2-3 സ്പൂൺ
പാൽ അൽപം, ആട്ട കുഴയ്ക്കുന്നതിന്
ശര്‍ക്കര ആവശ്യത്തിന്
നെയ് രണ്ട് സ്പൂൺ
തയ്യാറാക്കുന്ന വിധം
സ്‍റ്റെപ്പ് 1 :
ആട്ടയിൽ പഞ്ചസാര കരിച്ചത്, കശുവണ്ടി പൊടിച്ചത്, നെയ്, ശർക്കര, എന്നിവ ചേർത്ത് പാലിട്ട് കുഴയ്ക്കുക.
സ്‍റ്റെപ്പ് 2 :
ചെറിയ ഉരുളകളാക്കി ചെറിയ റൊട്ടി തയ്യാറാക്കുക. ചെറിയ തീയിൽ ഏറെ നേരം വേവിച്ച് കറുമുറെ ആകും വരെ പാകം ചെയ്യുക.
സ്‍റ്റെപ്പ് 3 :
ഒരു വശത്ത് ജാം, തേന്‍ എന്നിവ പുരട്ടി എള്ള് വച്ച് അലങ്കരിച്ച് സര്‍വ് ചെയ്യുക
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और