കൂട്ടുകാരും അതിഥികളുമൊക്കെ ഒത്തു ചേരുന്ന കുഞ്ഞ് ഗെറ്റ്റ്റുഗദറുകളിൽ ഇത്തവണ ദീപാവലിയാഘോഷവും ഗംഭീരമാക്കാം. അതിനൊപ്പം ലുക്കും ഗംഭീരമായാലോ. ട്രെഡീഷണൽ ഔട്ട്ഫിറ്റ്സ്, ഇൻഡോ വെസ്റ്റേൺ ഔട്ട് ഫിറ്റ്സ് എന്നിവക്കൊപ്പം മേക്കപ്പ് എങ്ങനെയുള്ളതാവണം… സ്കിൻ തേറാപ്പിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ അൽക്കയുടെ ചില നിർദ്ദേശങ്ങളിതാ…

ഫേഷ്യൽ

ചർമ്മത്തിന് ഇണങ്ങുന്നതാണെങ്കിൽ വൈൻ ഫേഷ്യൽ ട്രൈ ചെയ്യാം. അൽപം റോസാപ്പൂവിതൾ എടുത്ത ശേഷം അതിൽ വൈൻ ചേർത്ത് ഫേഷ്യൽ ചെയ്തു നോക്കൂ. ഈ ഫേഷ്യൽ ഡെഡ് സ്കിന്നിനെ നീക്കി ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കും. റെഡ് വൈനിലുള്ള കെമിക്കൽ, പിഗ്മെന്‍റേഷൻ കുറയ്ക്കാൻ ഫലവത്താണ്. ടാനിംഗും അകന്നു കിട്ടും. റോസാപ്പൂവിതളുകൾ മുഖചർമ്മത്തിന് പിങ്ക് നിറം പകരും. ദീപാവലിയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പായി ഈ ഫേഷ്യൽ ചെയ്യാം. ദീപാവലിനാളിൽ മുഖം ഗ്ലോ ചെയ്യും.

ക്ലൻസിംഗ് അദ്‌ഭുതം

മേക്കപ്പിടുന്നതിനായി ചർമ്മം ക്ലീൻ ചെയ്യേണ്ടതാവശ്യമാണ്. മുഖത്തോടൊപ്പം കഴുത്തിലെ ഭാഗങ്ങളും വൃത്തിയാക്കാം. അതിനായി യോജിച്ച ക്ലൻസർ തെരഞ്ഞെടുക്കാം.

അമിതമായ ഡ്രൈ സ്കിന്നുകാർ മോയിസ്ച്ചർ കണ്ടന്‍റുള്ള ക്ലൻസർ ഉപയോഗിച്ച് ക്ലീൻ ചെയ്യാം. ചർമ്മത്തിന്‍റെ പിഎച്ച് ബാലൻസ് നിലനിൽക്കും. സ്കിൻ ഡ്രൈ ആവുകയുമില്ല. ഓയിലി സ്കിൻ ആയിട്ടുള്ളവർ നാരങ്ങാനീരോ ആര്യവേപ്പ് മൂലികകൾ ചേർത്ത ക്ലൻസറോ ഉപയോഗിക്കാം.

ഹോം മെയ്ഡ് ക്ലൻസർ

പച്ചപ്പാൽ നല്ലൊരു ക്ലൻസറാണ്. അൽപ്പം പച്ചപ്പാൽ എടുത്ത ശേഷം അതിൽ പഞ്ഞിമുക്കി മുഖവും കഴുത്തും നന്നായി തുടച്ച് വൃത്തിയാക്കുക. ഏത് ചർമ്മത്തിനും ഇത് ഇണങ്ങും. ഓയിലി സ്കിൻ ആയിട്ടുള്ളവർ ഉപയോഗിച്ച ടീ ബാഗ് ഉപയോഗിച്ച് ക്ലീൻ ചെയ്യാം. ടീ ബാഗ് ചർമ്മത്തിലെ അമിത എണ്ണമയത്തെ നീക്കം ചെയ്യും. ഇതിന് പുറമെ ഒരു സ്പൂൺ നാരങ്ങാ നീരിൽ ഒരു സ്പൂൺ തേൻ ചേർത്ത് ക്ലൻസറായി ഉപയോഗിക്കാം. ക്ലൻസിംഗിനു ശേഷം ടോണിംഗ് ചെയ്യേണ്ടതാവശ്യമാണ്. റോസ് വാട്ടർ ടോണറായി ഉപയോഗിക്കാം. മേക്കപ്പ് അധികനേരം ഇരിക്കാൻ വേണ്ടിയും മുഖം വിയർക്കാതിരിക്കാനും ഐസിംഗ് ടെക്നിംഗ് പ്രയോഗിക്കുക. ഐസ് മുഖത്തിന് കൂളിംഗ് ഇഫക്റ്റ് പകരും. ഇതും നല്ലൊരു ടോണറാണ്.

ക്ലൻസിംഗിനു ശേഷം മോയിസ്ച്ചുറൈസർ

ഏത് മേക്കപ്പ് ഇടും മുമ്പെ മോയിസ്ച്ചുറൈസർ പുരട്ടാൻ മറക്കരുത്. മോയിസ്ച്ചുറൈസർ പ്ലസ് പ്രൈമർ ഇഫക്റ്റുള്ള പ്രൊഡക്റ്റുകൾ ഇന്ന് ലഭ്യമാണ്. പ്രൈമർ പ്രത്യേകം അപ്ലൈ ചെയ്യുന്നതിന് പകരമായി ഇത് ഉപയോഗിക്കാവുന്നതാണ്.

പ്രൈമർ

മോയിസ്ച്ചുറൈസറിനും പ്രൈമറിനും ഇടയിൽ 2-3 മിനിറ്റ് ഗ്യാപ് ഉണ്ടായിരിക്കണം. പ്രൈമർ ഫിംഗർ ടിപ്പ് കൊണ്ട് നെറ്റിയിലും കണ്ണുകൾക്കടിയിലും ചിൻ ഏരിയയിലും ചെവിയ്ക്ക് മുകളിലും നെക്ക് ഏരിയയിലും ഡോട്ട് ആയി ഇട്ട ശേഷം മുഖത്താകെ ബ്ലൻഡ് ചെയ്യുക. പ്രൈമർ അപ്ലൈ ചെയ്യുന്നതോടെ മുഖം കുറേക്കൂടി സ്മൂത്താവും. മേക്കപ്പിനായി മുഖം റെഡിയാകും. മേക്കപ്പ് വാട്ടർ പ്രൂഫ് ഉള്ളതാവുന്നത് നന്നായിരിക്കും.

കൺസീലർ പ്ലസ് ഫൗണ്ടേഷൻ

മുഖത്ത് പാടുകളും കുത്തുകളുമുണ്ടെങ്കിൽ കൺസീലർ ഉപയോഗിച്ച് കൺസീൽ ചെയ്യാം. കൺസീലർ, ഫൗണ്ടേഷൻ, കോംപാക്റ്റ് സെറ്റ് എന്നിവ വിപണിയിൽ ലഭ്യമാണ്. അത് മേക്കപ്പ് ബേസായി അനായാസം അപ്ലൈ ചെയ്യാം. ഫൗണ്ടേഷൻ അപ്ലൈ ചെയ്യാൻ ഫിംഗർ ടിപ്പ് ഉപയോഗിക്കാം.

ഫിംഗർ ടിപ്പു കൊണ്ട് ഫൗണ്ടേഷൻ മുഖത്തിട്ട ശേഷം രോമസുഷിരങ്ങൾ ശരിയായി ഫിൽ ആകും. ഇത് എയർ ബ്രഷ് ലുക്ക് ലഭിക്കാൻ സഹായിക്കും. ഫൗണ്ടേഷൻ നന്നായി ബ്ലൻഡായ ശേഷം ഇരുകൈകളും ഉരസി ചൂട് സൃഷ്ടിച്ച ശേഷം മുഖത്തും കഴുത്തിലും കൈ കൊണ്ട് ചൂട് പകർന്ന് മേക്കപ്പ് അബ്സോർബാകാൻ സഹായിക്കാം. അതോടെ മുഖത്തിന് കൂടുതൽ ഗ്ലോ ലഭിക്കും. ചർമ്മം പാച്ചി ആണെങ്കിൽ ഫൗണ്ടേഷന് ശേഷം മേക്കപ്പ് ബ്ലൻഡർ വെള്ളത്തിൽ മുക്കി പിഴിഞ്ഞ ശേഷം മുഖത്ത് മൃദുവായി ടച്ച് ചെയ്തു കൊടുക്കാം. കൺടൂറിംഗ് ആവശ്യമാണെങ്കിൽ ഇനി കൺടൂറിംഗും കൂടി ചെയ്യാം. അതിനുശേഷം ലൂസ് പൗഡർ ടച്ച് ചെയ്ത് മേക്കപ്പ് സെറ്റാക്കാം. ശേഷം ഹൈലൈറ്ററും ബ്ലഷറും അപ്ലൈ ചെയ്യാം.

ഐ മേക്കപ്പ്

ഐബ്രോസ് ഹൈലൈറ്റ് ചെയ്യാൻ ഐബ്രോ പെൻസിൽ അല്ലെങ്കിൽ പൗഡർ ബ്രഷ് അതുമല്ലെങ്കിൽ ക്രീമി ഫോം ഉപയോഗിക്കാം. ഐബ്രോ പെൻസിൽ കൊണ്ട് ഐബ്രോസിന് ഷേപ്പ് പകരാം ശേഷം ഹെയർ ഗ്രോത്തിന്‍റെ ഡയറക്ഷനിൽ പൗഡർ ബ്രഷിന്‍റെ സഹായത്തോടെ പൗഡർ ഫിൽ ചെയ്യാം. പൗഡർ ഒരേ പോലെ സെറ്റാകുന്ന രീതിയിൽ ബ്രഷ് ചെയ്യുക.

ഡ്രസ്സിന് യോജിച്ച രീതിയിലായിരിക്കണം ഐ മേക്കപ്പ്. ഡ്രസ് വളരെ ഹെവിയാണെങ്കിൽ ന്യൂഡ് ഐ മേക്കപ്പ് ചെയ്യാം. സോബർ ആന്‍റ് ലൈറ്റ് ആണെങ്കിൽ ഐ മേക്കപ്പ് അൽപ്പം ഡാർക്ക് ആക്കാം.

ന്യൂഡ് ഐ മേക്കപ്പ്

ലൈറ്റ് ബ്രൗൺ, പീച്ച് അല്ലെങ്കിൽ റെഡ് ഐഷാഡോ കൊണ്ട് ബേസ് തയ്യാറാക്കാം. കണ്ണിന് പുറത്തായി ബ്ലൂ, ഗ്രീൻ, ബ്ലാക്ക് ഷെയ്ഡ് പകരാം. ഇനി ഡ്രസ്സിന്‍റെ കളറിന് യോജിച്ച ഏത് ഗ്ലിറ്ററിലുമുള്ള ഐലൈനർ കണ്ണുകൾക്ക് ഔട്ടർ കോർണറിൽ അപ്ലൈ ചെയ്യാം. ശേഷം കൺപീലികൾ ഹെവിയായി കാണപ്പെടാൻ കേൾ ചെയ്യാം. ഡബിൾ കോട്ട് മസ്കാരയിടാം. ഒടുവിൽ കാജൽ അപ്ലൈ ചെയ്‌ത് മേക്കപ്പ് പൂർത്തിയാക്കാം.

ഡാർക്ക് ഐ മേക്കപ്പ്

കോപ്പർ, ബ്രൗൺ അല്ലെങ്കിൽ ബ്ലാക്ക് ഐഷാഡോ കൊണ്ട് ബേസ് തയ്യാറാക്കാം. ഗോൾഡൻ അല്ലെങ്കിൽ ഡ്രസ്സിന് ചേരുന്ന ഏതെങ്കിലും നിറത്തിലുള്ള സ്പാർക്കിൾ ഡസ്റ്റ് ഫിംഗർ ടിപ്പു കൊണ്ട് ഐ ബോൾസിന് മീതെ അപ്ലൈ ചെയ്യാം. വലിയ കണ്ണുകളാണെങ്കിൽ സ്പാർക്കിൾ ഡസ്റ്റ് ഐ ബോൾസിന് പുറത്തെ ഭാഗത്ത് അപ്ലൈ ചെയ്യാം. ഇനി മാറ്റ് ഐലൈനർ ഇടാം. കോമ്പിനേഷനായി കണ്ണുകൾക്ക് അരികിലായി സ്പാർക്കിൾ ഡസ്റ്റ് കളറിന് യോജിച്ച ഗ്ലിറ്റർ ഐലൈനറിൽ ലൈറ്റായി അപ്ലൈ ചെയ്യാം. കൺമഷി അല്ലെങ്കിൽ മാറ്റ് ബ്ലാക്ക് ഐലൈനർ ഉപയോഗിക്കാം. റെഡ് ഡ്രസ്സിനൊപ്പം റെഡ് ഐഷാഡോ ഉപയോഗിക്കരുത്.

ലൈറ്റ് ഐ മേക്കപ്പിന് വിപണിയിൽ ലഭിക്കുന്ന ക്രീമി ഐഷാഡോ ഉപയോഗിക്കാം. ഐഷാഡോ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ കളർഫുൾ ഗ്ലിറ്റർ ഐലൈൻ അല്ലെങ്കിൽ ജെൽ ഐലൈനർ കൊണ്ട് കണ്ണുകൾക്ക് അഴക് പകരാം.

ലിപ്സ്റ്റിക്

മൾട്ടിപർപ്പസ് ലിപ് ലൈനർ കൊണ്ട് ചുണ്ടുകൾക്ക് ഷെയ്പ് പകരാം. ന്യൂഡ് ഷെയ്ഡിനായി ബ്രൗൺ ഷെയിഡ് അപ്ലൈ ചെയ്യാം. ഡാർക്ക് ഷെയിഡിനായി റെഡ് അല്ലെങ്കിൽ മജന്ത മാജിക് ട്രൈ ചെയ്യാം. ചുണ്ടുകൾക്ക് തിളക്കം പകരാൻ ഗോൾഡൻ സ്പാർക്കിൾ ഡസ്റ്റ് ലൈറ്റായി ടച്ച് ചെയ്യാം.

ചുണ്ടുകളുടെ ബാഹ്യകോണുകൾ ഇരുണ്ടതാണെങ്കിൽ ഡാർക്ക് ലിപ് ലൈനർ അപ്ലൈ ചെയ്യാം. ലിപ് ലൈനർ അപ്ലൈ ചെയ്ത ശേഷം സ്വന്തമിഷ്ടമനുസരിച്ചുള്ള ലൈറ്റ്, ഡാർക്ക് ഷെയിഡിലുള്ള ലിപ്സ്റ്റിക് ഇടാം. മേൽച്ചുണ്ടിന്‍റെ മുകളിൽ ഒരു ഷെയിഡും താഴ്ത്തെ ഭാഗത്ത് മറ്റൊരു ഷെയിഡും ഇട്ട് മർജ് ചെയ്യാം. ഇപ്രകാരം താഴത്തെ ചുണ്ടിലും ചെയ്യാം.

ഹെയർ സ്റ്റൈലിംഗ്

നെറ്റിച്ചുട്ടി അണിയുന്നവർ ഹെയറിൽ സെന്‍റർ പാർട്ടിഷൻ ചെയ്‌ത് താഴത്തെ ഭാഗത്ത് കൊണ്ട കെട്ടാം. ഇഷ്ടമുള്ളവർക്ക് സൈഡ് ബണ്ണും തയ്യാറാക്കാം. മുടി ലൂസായി ഇടാൻ ആഗ്രഹിക്കുന്നവർ ഔട്ടർ അല്ലെങ്കിൽ താഴത്തെ ഭാഗത്ത് കേൾ ചെയ്യാം.

ഷോർട്ട് ഹെയറിനുള്ള ഓപ്ഷൻ

സാരിക്കൊപ്പം ജാക്കറ്റണിഞ്ഞ് ഇൻഡോ വെസ്റ്റേൺ ലുക്ക് ലഭിക്കണമെന്നുണ്ടെങ്കിൽ ചെറിയ മുടി നീളമുള്ളതായി കാണപ്പെടാൻ ഹെയർ എക്സ്റ്റൻഷൻ ലഭ്യമാണ്. അതും വ്യത്യസ്ത ഷെയിഡുകളിലായുള്ളത്.

ബ്യൂട്ടിഫുൾ നെയിൽസ്

രാത്രി സമയത്ത് നഖങ്ങൾക്ക് തിളക്കം വർദ്ധിപ്പിക്കാൻ ഗ്ലിറ്റർ ഉള്ള നെയിൽ പെയിൻറ് ഇടുക. ആവശ്യമെങ്കിൽ ഇടയ്ക്കുള്ള രണ്ട് വിരലുകളിൽ ഒരേ നിറത്തിലുള്ള ഗ്ലിറ്റർ നെയിൽ പെയിന്‍റിടാം. ബാക്കിയുള്ളവ മറ്റേതെങ്കിലും നിറത്തിലുള്ള ഗ്ലിറ്റർ നെയിൽ പെയിന്‍റിട്ട് മനോഹരമാക്കാം. ഇതിൽ ബീഡ്സ് ഒട്ടിച്ച് ഒന്നു കൂടി മനോഹരമാക്കാം. നെയിൽസിന് വ്യത്യസ്ത ലുക്ക് വേണമെന്നുള്ളവർക്ക് അതിൽ സ്വന്തം മിനിയേച്ചർ ഫോട്ടോ അറ്റാച്ച് ചെയ്യാം. അല്ലെങ്കിൽ ഏതെങ്കിലും ഷെയിഡ് അല്ലെങ്കിൽ ഡിസൈനർ നെയിൽ ആർട്ട് തയ്യാറാക്കിക്കാം. ഫേസ് പ്രിൻറ് നെയിൽ ആർട്ട് ഒരു മാസത്തേക്കായി തയ്യാറാക്കിയെടുക്കാം.

और कहानियां पढ़ने के लिए क्लिक करें...