പാർട്ടിഡ്രസിൽ ഒരു കുഞ്ഞ് ബ്രോച്ച് കൂടി അറ്റാച്ച് ചെയ്തുനോക്കൂ. ഇപ്പോൾ ആരുടെയും മനംകവരുന്ന ഒരു പാർട്ടി ഗേളായില്ലേ? സൂപ്പർ എലഗന്‍റ്… ലുക്ക്… പാർട്ടി ക്വീൻ ആകാൻ ഒരു കിടിലൻ ബോച്ച് കൂടി സ്വന്തം ക്യൂട്ട് ഡ്രസിൽ അണിയാം.
ഓരോ പാർട്ടിയിലും ഹിറ്റ് ബ്രോച്ച്
ബ്രോച്ച് ഫാഷൻ പുതിയ ട്രെൻറല്ല. സാരി പല്ലുവിൽ പണ്ടുതുടങ്ങി ബ്രോച്ച് ഉപയോഗിച്ചിരുന്നു. സാരി പല്ലു അടുക്ക് തെറ്റി പോകുന്നത് തടയാനാണ് ക്യൂട്ട് ബോച്ചുകൾ കൊണ്ട് സെറ്റ് ചെയ്തിരുന്നത്. ഫാഷൻ മാറുന്നതനുസരിച്ച് ബ്രോച്ചിന്‍റെ പ്രയോഗമിപ്പോൾ സൽവാർ കമ്മീസിൽ വരെ എത്തി നിൽക്കുന്നു. സൽവാർ സ്യൂട്ടിനൊപ്പം ധരിക്കുന്ന ദുപ്പട്ടയെ മനോഹരമായി ക്യാരി ചെയ്യുന്നതിന് ഒരു ക്യൂട്ട് ബ്രോച്ച് എന്നതിപ്പോൾ ഫാഷനായിരിക്കുന്നു. ബ്രോച്ച് അറ്റാച്ച് ചെയ്യുന്നതോടെ സൽവാർ സ്യൂട്ടിന് ഒരു ട്രെന്‍റി ലുക്ക് കൈ വരുന്നു. ഇപ്പോൾ വെസ്റ്റേൺ ഡ്രസിനൊപ്പം ബ്രോച്ച് അണിയുന്നത് ട്രെന്‍റായിരിക്കുകയാണ്.
മുമ്പ് ബ്രോച്ചിന്‍റെ ഡിസൈൻ അത്ര വേറിട്ടതായിരുന്നില്ല. ഫാഷനുകളുടെ കടന്നുവരവോടെ ഇതിന്‍റെ ഡിസൈനുകളും വ്യത്യസ്തമായിക്കൊണ്ടിരുന്നു. ഈ മാറ്റമാണ് ബ്രോച്ചിനെ തിരികെ ഫാഷൻ ട്രെൻഡിൽ എത്തിച്ചത്. സിമ്പിൾ ഫാഷനെപ്പോലും ട്രെൻഡിയാക്കാൻ ബ്രോച്ചിന് കഴിയുമെന്നാണ് ജ്വല്ലറി ഡിസൈനർ നേഹ ദീപ്തി പറയുന്നത്. ഇതണിയുന്നവരുടെ വ്യക്‌തിത്വത്തിന് ഒരു വേറിട്ട ലുക്ക് കൈവരുന്നു.
ഭൂരിഭാഗം സ്ത്രീകൾ ബ്രോച്ചിനെ ഒരു ജ്വല്ലറി പീസായി കാണാറുണ്ട്. സ്വർണം, സിൽവർ, ഡയമണ്ട് എന്നിവയിൽ തയ്യാറാക്കാൻ അവർ ആഗ്രഹിക്കാറുണ്ട്. പക്ഷേ ഇതൽപം ചെലവേറിയതായിരിക്കുമെന്ന് മാത്രം. എന്നാൽ ഇതിൽ താൽപര്യമില്ലാത്തവർ അലുമിനിയം, ചെമ്പ് കോപ്പർ, സ്റ്റീൽ എന്നീ മെറ്റീരിയലിലും ബ്രോച്ച് ഉപയോഗിക്കാറുണ്ട്.
ഡിഫറന്‍റ് ബ്രോച്ച്
മാറുന്ന ഫാഷൻ ലോകത്ത് ഇടം നേടിയതിനുശേഷം ബ്രോച്ചിന്‍റെ സ്റ്റൈലിലും കിടിലൻ മാറ്റമുണ്ടായിട്ടുണ്ട്. ഇന്ന് എത്ര തരത്തിലുള്ള ബ്രോച്ചുകളാണ് വിപണിയിലുള്ളത്. ബട്ടർഫ്ളൈ, ഫ്ളവർ ഷെയ്പ് ഡിസൈനുകളിലുള്ള ബ്രോച്ചുകളോടാണ് കൂടുതൽ പേർക്കും താൽപര്യം. ഇക്കാര്യത്തിൽ കടത്തിവെട്ടി അനിമൽ ഷെയ്പ് ഇഷ്ടപ്പെട്ടവരും ഉണ്ട്. ചിലരാകട്ടെ സ്വന്തം പേരിന്‍റെ ആദ്യാക്ഷരത്തിലുള്ള ബ്രോച്ച് തന്നെ തെരഞ്ഞെടുക്കുന്നു.
ഹാഗിംഗ് ബ്രോച്ചിനുമുണ്ട് ആരാധകർ, ഡ്രസിന് മാച്ച് ചെയ്യുന്ന തരത്തിൽ ഫാബ്രിക്ക് കൊണ്ട് തയ്യാറാക്കിയ ബ്രോച്ച് അണിയാൻ ഇഷ്ടപ്പെടുന്ന കൂട്ടരുമുണ്ട്. ഡ്രസുമായി മാച്ച് ചെയ്യുന്നുവെന്നതാണ് അതിന്‍റെ സവിശേഷത. ആന്‍റിക് ലുക്ക് ഫാഷൻ പ്രേമികൾ ആന്‍റിക് ബ്രോച്ചിനാണ് മുൻ തൂക്കം നൽകുക. അവയെ അലങ്കരിക്കാൻ സ്റ്റോണുകൾ ഉണ്ടാകും. ഇത് വളരെ കളർഫുളായിരിക്കും. കളർഫുൾ സ്റ്റോണുകളായതിനാൽ വ്യത്യസ്തങ്ങളായി വേഷങ്ങൾക്കൊപ്പം ഇത് ക്യൂട്ടായി അണിയാം.
ഇതിനുപുറമേ തടി, പ്ലാസ്റ്റിക്, മുത്തുകൾ എന്നിവ കൊണ്ട് തയ്യാറാക്കിയ സുന്ദരി ബ്രോച്ചുകളുമുണ്ട് വസ്ത്രത്തിൽ ഉടക്കുന്ന തരം ബ്രോച്ച് തെരഞ്ഞെടുക്കരുതെന്ന് മാത്രം.