ഇന്ത്യാസ് ബെസ്‌റ്റ് ഡാൻസേഴ്‌സിൽ വിധി കർത്താവ് ആയ ഗീത കപൂർ, ടെലിവിഷൻ പ്രേക്ഷകർക്ക് ചിരപരിചിതയാണ്. ഫറാ ഖാന്‍റെ ഗ്രൂപ്പിൽ പശ്ചാത്തല നർത്തകിയായി ജോലി ചെയ്യാൻ മുംബൈ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്‌തിരുന്ന ഒരു കാലമുണ്ടായിരുന്നു ഗീതയ്ക്ക്. 15 വയസ്സുള്ളപ്പോൾ ഒരുപാട് വേദികൾ സ്വന്തമാക്കണമെന്ന് സ്വപ്നം കണ്ടുകൊണ്ട് ഗീത “കുച്ച് കുച്ച് ഹോ താ ഹേ”, “കോയി മിൽഗയ” എന്നീ ചിത്രങ്ങളിൽ നൃത്തം ചെയ്തു. പിന്നീട് കാലംമാറി. അസിസ്‌റ്റന്‍റ് കൊറിയോഗ്രഫറിൽ നിന്ന് അവർ ഒരു മുഴുവൻ സമയ നൃത്തസംവിധായികയായി. “ഫിസ, അശോക, സാത്തിയ, ഹേ ബേബി, തേരേ നാൽ ലവ് ഹോ ഗയ” തുടങ്ങിയ ഗാനങ്ങളിലൂടെ അവർ ഹിറ്റുകൾ സൃഷ്‌ടിച്ചു. എന്നാൽ ടെലിവിഷനിൽ “ഡാൻസ് ഇന്ത്യ ഡാൻസ്” എന്ന പരിപാടിയിലെ ജഡ്‌ജയായപ്പോഴാണ് അവരുടെ യഥാർത്ഥ വ്യക്തിത്വം പുറത്തുവന്നത്. അവിടെ ഇരുന്നുകൊണ്ട് ഗീത കപൂർ എല്ലാവരുടേയും “ഗീത മാ” ആയി മാറി. വാത്സല്യത്തോടെയുള്ള ശാസനയും അകമഴിഞ്ഞ പ്രശംസയും കണ്ണീരിന്‍റെ പിന്തുണയും നൽകികൊണ്ട് റിയാലിറ്റി ഷോകളിൽ നിന്ന് നൃത്തത്തെ നമ്മുടെ ഡ്രോയിംഗ് റൂമിലെ വികാരമാക്കി മാറ്റി.
നൃത്തരംഗത്ത് 25 വർഷം പൂർത്തിയാക്കിയ ഗീതമായ്ക്ക് നൃത്തം ജീവിതരീതി കൂടിയാണ്. ക്യാമറയ്ക്ക് മുന്നിൽ അവർ ഒരു കർശനമായ വിധികർത്താവാണ്. പിന്നണിയിലെ പുതു മുഖങ്ങൾക്ക് വലിയൊരു പിന്തുണയും അവർ നൽകുന്നു.
“പ്രായം, രൂപം, പശ്ചാത്തലം എന്നിവയെ ആശ്രയിച്ചല്ല കഴിവ് നിശ്ചയിക്കേണ്ടത്, വേദി എല്ലാവരുടേതുമാണ്.” അവർ പറയുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നൂറുകണക്കിന് നൃത്തസംവിധായകരേയും ആയിരക്കണക്കിന് നർത്തകരേയും അവർ പരിശീലിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഇന്നും റിഹേഴ്‌സൽ ഹാളിൽ ആദ്യം എത്തുന്നതും അവസാനം പോകുന്നതും അവരാണ്. ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് മാതൃകയായ ഗീത കപൂർ ഒറ്റയ്ക്ക് പോരാടി സ്വന്തം ഇടം സൃഷ്ടിച്ച വ്യക്തിയാണ്.
ഗീത കപൂർ മുംബൈയിലാണ് ജനിച്ചത്. കൊളാബയിൽ താമസിച്ച അവർ അവിടെയാണ് കുട്ടിക്കാലം ചെലവഴിച്ചത്. 15 വയസ്സുള്ളപ്പോൾ മുതൽ ഗീത ജോലി അന്വേഷിക്കാൻ തുടങ്ങി. ചില സാഹചര്യങ്ങൾ കാരണം പഠനം പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞില്ല. ഈ ആഗ്രഹം പൂർത്തീകരിക്കാതെ പോയി. എന്നാൽ ഗീത ഇപ്പോഴും ധാരാളം വായിക്കുന്നു. അവരുടെ അമ്മ ഒരു അധ്യാപികയായിരുന്നു. അവളുടെ അച്ഛൻ ഗൾഫിൽ ജോലി ചെയ്തു. അദ്ദേഹം ഒരു എയർ ലൈനിന്‍റെ ഗ്രൗണ്ട് സ്‌റ്റാഫ് ആയിരുന്നു. 2008-ൽ ആണ് ഡാൻസ് ഇന്ത്യ ഡാൻസ് വിധികർത്താവാകാൻ ഗീത കപൂറിന് ക്ഷണം ലഭിച്ചത്. 17 വർഷമായി ക്ഷണങ്ങൾ വന്നുകൊണ്ടിരിക്കുന്നു.
ഗീത കപൂറിന് ഗീത മാ എന്ന പേര് എങ്ങനെ ലഭിച്ചു?
ഗീതമാ എന്ന പേര് എനിക്ക് വളരെ വർഷങ്ങൾക്ക് മുമ്പാണ് ലഭിച്ചത്. ഡാൻസ് ഇന്ത്യ ഡാൻസ് എന്നൊരു ഷോ ചെയ്തപ്പോഴാണ് ഞാൻ അവരെ കണ്ടുമുട്ടിയത്. എന്‍റെ ടീമിൽ ധാരാളം ദക്ഷിണേന്ത്യക്കാർ ഉണ്ടായിരുന്നു. അവർ എന്നെ സ്നേഹപൂർവ്വം വിളിക്കുമായിരുന്നു. “സുഖമാണോ മാ?” യഥാർത്ഥത്തിൽ അതാണ് അവരുടെ രീതി. “ഡാൻസ് ഇന്ത്യ ഡാൻസ്” കാണാൻ വന്ന കുട്ടികൾ ബഹുമാനസൂചകമായി എനിക്ക് അമ്മയുടെ പദവി നൽകുന്നത് എനിക്കും മറ്റ് കുട്ടികൾക്കും ഇഷ്ടമായി. അങ്ങനെ എല്ലാവരും എന്നെ മാ എന്ന് വിളിക്കാൻ തുടങ്ങി. പിന്നെ ഒരിക്കൽ തമാശയായി എല്ലാവരും എന്നെ മാ എന്ന് വിളിക്കുന്നുവെന്ന് ഷോയിൽ പരാമർശിച്ചു. പക്ഷേ ആ തമാശ ഗൗരവമായി മാറി. പിന്നെ എപ്പോഴാണ് ഞാൻ മുഴുവൻ ഇന്ത്യയുടേയും അമ്മയായതെന്ന് എനിക്കറിയില്ല. ആദ്യം എനിക്ക് ഒന്നും മനസ്സിലായില്ല, പക്ഷേ പിന്നീട് ഈ പേരിനൊപ്പം ഒരു ഉത്തരവാദിത്തം കൂടി എന്‍റെ മേൽ വന്നിട്ടുണ്ടെന്നും ആ ഉത്തരവാദിത്തം നിറവേറ്റേണ്ടത് എന്‍റെ കടമയായി മാറിയെന്നും ഞാൻ മനസ്സിലാക്കി.”
ഈ രംഗത്ത് പുതുതായി വരുന്നവർക്കുള്ള ഉപദേശം
“ഇപ്പോൾ നൃത്തരംഗത്ത് മുന്നേറുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഞങ്ങൾ തുടങ്ങിയപ്പോൾ നൃത്തം ഒരു കരിയർ ഓപ്ഷനായി കണക്കാക്കിയിരുന്നില്ല. അതുകൊണ്ട് അത് എന്‍റെ കുടുംബത്തെ പോറ്റാനുള്ള ഒരു മാർഗമാണെന്നും അത് ഒരു കരിയർ ഓപ്ഷനാകാമെന്നും ആളുകളെ ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടായിരുന്നു. അതായിരുന്നു ഏക വെല്ലുവിളി. ഇന്ന് നിങ്ങൾക്ക് നൃത്തം ചെയ്യാൻ അറിയാമെങ്കിൽ ഒരു നൃത്ത സംവിധായകനാകുന്നത് എളുപ്പമാണ്. നൃത്തസംവിധായകരാകാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് എന്‍റെ ഉപദേശം ഇതാണ്. നൃത്തം നന്നായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. പതിവായി പരിശീലിക്കുകയും ഒരു ഗുരുവിന്‍റെ ശിക്ഷണത്തിൽ സൂക്ഷ്‌മതകൾ പഠിക്കുകയും ചെയ്യുക. ശക്തമായ അടിത്തറയില്ലാതെ സ്‌ഥാനം നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. നൃത്തസംവിധാനത്തിന് ഒരു സ്‌കൂളില്ല. പക്ഷേ അത് അനുഭവത്തിലൂടെ നിങ്ങൾ പഠിക്കുന്ന ഒന്നാണ്.
“ആരുടെയെങ്കിലും കീഴിൽ പഠിക്കുകയോ പണി എടുക്കുകയോ ചെയ്യുമ്പോൾ മാത്രമേ ഈ അനുഭവം ലഭിക്കൂ. ക്ലാസിക്കൽ നൃത്തരൂപങ്ങൾക്ക് പഠന സാങ്കേതികത വളരെ പ്രധാനമാണ്. ഫിലിം കൊറിയോഗ്രാഫി വ്യത്യസ്‌തമാണ്. സിനിമകളിൽ ക്യാമറയുടെ സാങ്കേതിക കാര്യങ്ങൾ മനസ്സിലാക്കണം. ഏത് ഷോട്ടുകൾ എടുക്കണം, എങ്ങനെ എടുക്കണം, കലാകാരന് ഏത് ആംഗിൾ അനുയോജ്യമാകും തുടങ്ങിയവ അറിഞ്ഞിരിക്കണം.”
ഒരു നല്ല നർത്തകിയാകാൻ അറിയേണ്ട കാര്യങ്ങൾ
“ഒന്നാമതായി നിങ്ങൾക്ക് നന്നായി നൃത്തം ചെയ്യാൻ അറിയണം. താളബോധം വളരെ പ്രധാനമാണ്. ഇതിനുപുറമെ മുഖ ത്ത് ഇമോഷൻസ് ഉണ്ടായിരിക്കണം, കാരണം നമ്മൾ ഇന്ത്യക്കാരുടെ ഹൃദയങ്ങളിൽ എത്തിച്ചേരാനുള്ള ഏറ്റവും എളുപ്പമാർഗം ഇമോഷൻസ് ആണ്. ഇതിനെല്ലാം പുറമെ ഒരു നല്ല നർത്തകി ആകണം എങ്കിൽ സ്വന്തം ഐഡന്‍റിറ്റി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. നൃത്തത്തിലേക്ക് സ്വന്തം ശൈലി ചേർക്കുമ്പോൾ, സ്വന്തം വ്യക്‌തിത്വവും ഐഡന്‍റിറ്റിയും സൃഷ്‌ടിക്കുമ്പോൾ ആ വ്യക്തി ബച്ചൻ സാഹബ് അല്ലെങ്കിൽ രാജേഷ് ഖന്ന ഒക്കെ ആയി മാറുന്നു. അവർക്ക് വ്യത്യസ്‌തമായ ഒരു ശൈലി ഉണ്ടായിരുന്നു. അത് അവർക്ക് വ്യത്യസ്‌തമായ ഒരു ഐഡന്‍റിറ്റി നൽകി. ഇതോടൊപ്പം നൃത്തത്തോടുള്ള സ്നേഹവും അഭിനിവേശവും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.”
കുട്ടികളുമായുള്ള ബന്ധം
“ഇന്ത്യയുടെ ഒരു ബെസ്‌റ്റ് ഡാൻസർ ഷോയിൽ പുറത്തായി ഒരു കുട്ടി കരയുമ്പോൾ എന്‍റെ ഹൃദയം എന്നോട് പറയുന്നത് കരയുന്നതിൽ കുഴപ്പമൊന്നുമില്ല, പക്ഷേ തോൽവിയെ അത്ര ഗൗരവമായി കാണരുത്, കാരണം അത് മത്സരത്തിന്‍റെ ഭാഗമാണ്. ചിലർ ജയിക്കും, ചിലർ തോൽക്കും. തോൽവിയിൽ നിന്ന് നിങ്ങൾ പഠിക്കുന്നത് കൂടുതൽ പ്രധാനമാണ്. പക്ഷേ എന്‍റെ ഹൃദയത്തിലെവിടെയോ അത് വേദനിപ്പിക്കുന്നു. കാരണം കുട്ടികളോടൊപ്പം നിരവധി ആഴ്‌ചകൾ ചെലവഴിക്കുകയും അവരോട് ഒരു അടുപ്പം വളർത്തുകയും ചെയ്യുന്നു. ഒരു കുട്ടി പോകുമ്പോൾ വിഷമം തോന്നും, എല്ലാത്തിനുമപരി, എല്ലാവരും വളരെ കഠിനാധ്വാനം ചെയ്യുന്നവരാണ് എല്ലാ കുട്ടികളെയും നിലനിർത്താൻ പറ്റുമെങ്കിൽ ഒഴിവാക്കില്ല.”
വർഷങ്ങൾക്ക് മുമ്പ് ആദ്യമായി ഒരു കുട്ടിയോട് എനിക്ക് തോന്നിയത് ഈ കുട്ടിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ്. ആ കുട്ടി നന്നായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അവനുമായി ആഴത്തിലുള്ള ബന്ധമായിരുന്നു. അവന്‍റെ പേര് ഫൈസൽ എന്നായിരുന്നു. അവൻ വളരെ കുട്ടിയായിരുന്നു. എനിക്ക് ഒരു കുട്ടിയുണ്ടെങ്കിൽ അവൻ ഇതുപോലെയായിരിക്കണം. അല്ലെങ്കിൽ അങ്ങനെയാകരുത് എന്ന് അവൻ ആദ്യമായി എന്നെ ബോധ്യപ്പെടുത്തി. അതായിരുന്നു എനിക്ക് ഇങ്ങനെ തോന്നിയ ആദ്യത്തേയും അവസാനത്തേയും സമയം. ആ കുട്ടിയിൽ എന്തായിരുന്നുവെന്ന് എനിക്കറിയില്ല. അവൻ വളരെ ശാന്തനും ആയിരന്നു. ഏകദേശം 10-12 വയസ്സ്. ആ കുട്ടി എന്‍റെ ഹൃദയത്തെ ഒരുപാട് സ്പർശിച്ചു.
അമ്മയുടെ കത്തുകൾ
ഗീത കപൂറിന്‍റെ ജന്മദിനം ജൂലൈ 5 ആണ്. അവർ പറയുന്നു. “കഴിഞ്ഞ അഞ്ച് വർഷമായി എനിക്ക് ഏറ്റവും മികച്ച ജന്മദിന സമ്മാനം ലഭിച്ചിട്ടില്ല. എന്നാൽ അതിനുമുമ്പ് എല്ലാ വർഷവും എന്‍റെ ജന്മദിനത്തിൽ എന്‍റെ അമ്മ എനിക്ക് ഒരു കത്തെഴുതുമായിരുന്നു, ആ കത്തുകൾ എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. അവയായിരുന്നു ഏറ്റവും മികച്ച സമ്മാനങ്ങൾ. ആ കത്തുകളിൽ നിന്ന് ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു. ഇപ്പോഴും അമ്മയെ മിസ് ചെയ്യുമ്പോഴോ അല്ലെങ്കിൽ എല്ലാ ജന്മദിനത്തിലും ആ ശേഖരത്തിൽ നിന്ന് ഒരു കത്ത് ഞാൻ പുറത്തെടുത്ത് വായിക്കും. എന്‍റെ അമ്മ 2021-ൽ മരിച്ചു. അതിനുശേഷം എനിക്ക് ഓർമ്മകൾ മാത്രമേ ഉള്ളൂ. ഇവ വളരെ വിലപ്പെട്ട നല്ല ഓർമ്മകളാണ്. ആ കത്തുകളിൽ ജീവിത തത്വശാസ്ത്രം ഉണ്ടായിരുന്നു. ഞാൻ എന്തു ചെയ്യണം. എങ്ങനെ ജീവിക്കണം, ഞാൻ എങ്ങനെയുള്ള മകളാണ്, എന്തെല്ലാം കാര്യങ്ങൾ സ്വീകരിക്കണം, എന്തൊക്കെ സ്വീകരിക്കരുത്, എങ്ങനെ പെരുമാറണം, എന്‍റെ അമ്മ ഇതെല്ലാം അവയിൽ എഴുതിയിരുന്നു.”
അമ്മയും മകളും
“ഇക്കാലത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾ പലപ്പോഴും മാതാപിതാക്കൾക്കും സമയം നൽകേണ്ടതുണ്ടെന്ന് മറന്നുപോകുന്നു. ആ പെൺകുട്ടികൾക്കുള്ള എന്‍റെ ഉപദേശം തീർച്ചയായും ജോലി ചെയ്യുക. തീർച്ചയായും കുടുംബം നടത്തുക, എന്നാൽ ജോലിയിൽ കുടുങ്ങിപ്പോകാതെ തീർച്ചയായും അവരുടെ കുടുംബത്തിനും മാതാപിതാക്കൾക്കും വേണ്ടി കുറച്ച് സമയം ചെലവഴിക്കുക എന്നതാണ്.
“ജീവിതം മുഴുവൻ ജോലിയ്ക്ക് സമർപ്പിച്ചശേഷം ഒരുമിച്ച് സമയം ചെലവഴിക്കേണ്ട സമയമാകുമ്പോൾ മാതാപിതാക്കൾ അടുത്തുണ്ടാകില്ല. അതുകൊണ്ട് കുടുംബത്തിനുവേണ്ടി കുറച്ച് സമയം ചെലവഴിക്കേണ്ടത് നിർണായകമാണ്.”
ഗ്രൂപ്പ് ഡാൻസിൽ നിന്ന് കൊറിയോഗ്രാഫറിലേക്കുള്ള യാത്ര
“നോക്കൂ, ഗ്രൂപ്പ് ഡാൻസിൽ നിന്ന് കൊറിയോഗ്രാഫിയിലേക്കു മാറ്റം ബുദ്ധിമുട്ടുള്ള കാര്യമല്ല, കാരണം ഒരിക്കൽ നിങ്ങൾ തയ്യാറായാൽ ഒരു നൃത്തസംവിധായകനാകാൻ കഴിയും.. അതൊരു പഠന പ്രക്രിയയാണ്. അത് ആസ്വദിക്കുകയാണെങ്കിൽ ആ ജോലി ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങൾ യഥാർത്ഥത്തിൽ ഒരു ന്യത്തസംവിധായകനാകാൻ തയ്യാറായിട്ടും കഴിയാതെ വരുമ്പോൾ അത് ബുദ്ധിമുട്ടാണ്. ഇക്കാലത്ത് ഡാൻസ് ജോലി ലഭിക്കുന്നത് കുറച്ചുകൂടി ബുദ്ധിമുട്ടാണ്. കാരണം ധാരാളം നൃത്തസംവിധായകർ ഇപ്പോൾ രംഗത്ത് ഉണ്ട്. “മുമ്പ് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. എന്‍റെ ഗുരു ഫറാജി ആയിരുന്നു. ഗുരുവിന് സമയമില്ലാതിരുന്നപ്പോൾ എനിക്ക് നൃത്ത സംവിധായകന്‍റെ ജോലിയും തന്നു. എന്നെ എപ്പോഴും വിശ്വസിക്കുന്ന ഒരു ബോസ്-ഗുരു എനിക്കുണ്ടായിരുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്.
ഒരു വനിതാ കൊറിയോഗ്രാഫറുടെ വെല്ലുവിളികൾ
“സത്യം പറഞ്ഞാൽ ഇക്കാലത്ത് അത്രയധികം വെല്ലുവിളികളൊന്നുമില്ല. പക്ഷേ ഞാൻ വരുന്നതിന് മുമ്പ് വനിതാ നൃത്തസംവിധായകർക്ക് വളരെയധികം കഷ്ടപ്പെടേണ്ടി വന്നു. കാരണം അക്കാ ലത്ത് കൂടുതൽ പുരുഷ നൃത്തസംവിധായകർ ഉണ്ടായിരുന്നു. അവർക്കിടയിൽ തങ്ങൾക്കായി ഒരു ഇടം സൃഷ്‌ടിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. ഇപ്പോൾ കാര്യങ്ങൾ കുറച്ച് കൂടെ എളുപ്പമാണ്. അടുത്ത തലമുറയ്ക്ക് ഇത് കൂടുതൽ എളുപ്പമാണ്…
ജീവിത പാഠം
ക്ഷമയും നിർഭയത്വവും ജീവിതത്തിൽ വളരെ പ്രധാനമാണെന്ന ജീവിത പാഠം പകർന്ന് തന്നത് എന്‍റെ ഗുരു ഫറാജി ആണ്. ഭയമില്ലാതെ പ്രവർത്തിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ഭയപ്പെട്ടാൽ മുന്നോട്ട് പോകാൻ കഴിയില്ല. ഒരു ജോലിയും ഏറ്റെടുക്കാൻ ഭയപ്പെടരുത്. ഒരു ജോലിയും ചെയ്യാൻ ഭയപ്പെടരുത്. ഇതാണ് ഏറ്റവും വലിയ ജീവിതപാഠം. സംഭവിക്കാവുന്ന ഏറ്റവും മോശം എന്താണ്? ആ ജോലി നല്ലതായിരിക്കില്ല, എന്തുകൊണ്ട് അത് നല്ലതായിരിക്കില്ല? അതിൽ നിന്ന് അടുത്ത തവണ എന്താണ് നന്നായി ചെയ്യേണ്ടതെന്ന് നിങ്ങൾ പഠിക്കും. ഭയപ്പെടേണ്ട.”
പെൺകുട്ടികളുടെ സുരക്ഷ
“ഏത് മേഖലയിലായാലും എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടിയുടെ സുരക്ഷയെക്കുറിച്ച് ചിന്തിക്കണം. ജോലിക്ക് പോകുന്നവർ സ്വന്തം സുരക്ഷ ശ്രദ്ധിക്കണം. മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് എന്താണ് നല്ലതെന്നും എന്താണ് ചീത്തയെന്നും പറഞ്ഞു കൊടുക്കണം. അവർ ഭയപ്പെടരുത്. ഒന്നാമതായി കുട്ടികൾ പലപ്പോഴും മാതാപിതാക്കളോട് സംസാരിക്കാൻ അൽപ്പം മടിക്കും. മാതാപിതാക്കൾ കുട്ടികളോട് സംസാരിക്കാനും മടിക്കും. മാതാപിതാക്കൾ കരുതുന്നത് അവനോട് സംസാരിച്ചാലും ഇല്ലെങ്കിലും അവൻ ഒരു കുട്ടിയാണെന്നാണ്. അതുപോലെ കുട്ടികൾക്ക് മാതാപിതാക്കളോട് തുറന്ന് സംസാരിക്കാൻ കഴിയില്ല. അതേ സമയം സുരക്ഷ എന്താണെന്നും അത് എത്രത്തോളം പ്രധാനമാണെന്നും മനസ്സിലാക്കി പരസ്‌പരം സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്.
“പെൺമക്കൾ മാതാപിതാക്കകളോട് സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. അവ രെ നിങ്ങളുടെ സുഹൃത്തുക്കളാക്കുക. കാരണം ജീവിതത്തിലെ ഏറ്റവും വലിയ തെറ്റുകളും എറ്റവും വലിയ പ്രശ്‌നങ്ങളും പ്രിയപ്പെട്ടവരോട് സംസാരിക്കാൻ കഴിയാത്തപ്പോഴാണ് സംഭവിക്കുന്നത്. നിങ്ങളുടെ ഏറ്റവും വലിയ സുരക്ഷാ വലയം നിങ്ങളുടെ കുടുംബമാണ്. എല്ലാ പെൺകുട്ടികളോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നത് എവിടെയെങ്കിലും പോകുന്നതിന് മുമ്പ് തീർച്ചയായും കുടുംബത്തെ അറിയിക്കണം”
എനിക്ക് ലൈവ് ഷോകൾ കൂടുതൽ ഇഷ്ടമാണ്
എന്‍റെ കരിയർ ആരംഭിച്ചത് ഇവന്‍റുകൾ ചെയ്‌തുകൊണ്ടാണ്. തുടക്കത്തിൽ ഞാൻ ഷോകളിൽ ബാക്ക്ഗ്രൗണ്ട് ഡാൻസർ ആയി ജോലി ചെയ്‌തിരുന്നു. എനിക്ക് തത്സമയ ഷോകൾ ചെയ്യുന്നതാണ് ഇപ്പോൾ ഇഷ്ട്‌ടം കാരണം അതിലൂടെ സംതൃപ്തി ലഭിക്കും. ആളുകൾ കൈയടിക്കുമ്പോൾ, ചെയ്തത ജോലി നല്ലതാണോ അല്ലയോ എന്ന് നിങ്ങൾക്കറിയാം. ആളുകൾ ദേഷ്യപ്പെടുകയും കൈയടിക്കാതെ പോകുകയും ചെയ്യുമ്പോൾ ജോലി നല്ലതല്ലെന്ന് മനസ്സിലാക്കാം.
റിയാലിറ്റി ഷോകളുടെ കൊറിയോഗ്രാഫി വളരെ ബുദ്ധിമുട്ടാണ്
“ഇക്കാലത്ത് റിയാലിറ്റി ഷോകളിൽ കുട്ടികൾ ചെയ്യുന്നത് വളരെ കഷ്ടപ്പെട്ട് തന്നെയാണ്… മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള പാട്ടോ ഡാൻസോ ആണെങ്കിൽ പോലും അതിനു പിന്നിൽ ഒരുപാട് കഠിനാധ്വാനമുണ്ട്. അതിനായി നൃത്ത സംവിധായകർ വളരെ കഠിനാധ്വാനം ചെയ്യുന്നു. ഒരു കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്ന ജോലി എളുപ്പമല്ല. അവന്‍റെ ജീവിതം തന്നെ നിങ്ങളുടെ കൈകളിലാണ്.





