നോർത്ത് ഇന്ത്യൻ ചിക്കൻ കറി

ചേരുവകൾ

ചിക്കൻ- ഒരു കിലോ

സവാള- 3 എണ്ണം നീളത്തിൽ അരിഞ്ഞത്

തക്കാളി- 3 എണ്ണം അരച്ചത്

ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ്- 2 ടേബിൾ സ്‌പൂൺ

പച്ചമുളക്- 2 എണ്ണം (നീളത്തിൽ കീറിയത്)

തൈര്- അരക്കപ്പ്

മുളകുപൊടി- 2 ടീസ്പൂൺ

മല്ലിപ്പൊടി- 2 ടീസ്‌പൂൺ

മഞ്ഞൾപ്പൊടി- കാൽ ടീസ്‌പൂൺ

ജീരകപ്പൊടി- 1 ടീസ്‌പൂൺ

ഗരം മസാല- 1 ടീസ്‌പൂൺ

കസൂരി മേത്തി- 1 ടേബിൾ സ്‌പൂൺ

മല്ലിയില- 2 ടേബിൾ സ്‌പൂൺ അരിഞ്ഞത്

എണ്ണ അല്ലെങ്കിൽ നെയ്യ്- 4 ടേബിൾ സ്‌പൂൺ

ഉപ്പ്- ആവശ്യത്തിന്

താളിക്കാൻ

പട്ട- ഒരു ചെറിയ കഷ്‌ണം

ഗ്രാമ്പൂ- 4

ഏലയ്ക്ക- 4

വഴനയില- 1

ജീരകം- 1 ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ചിക്കനിൽ അൽപം മഞ്ഞൾപ്പൊടി, ഉപ്പ്, തൈര് എന്നിവ മികസ് ചെയ്ത് പുരട്ടി 30 മിനിറ്റ് നേരം മാരിനേറ്റ് ചെയ്യുക. ഒരു പാനിൽ എണ്ണ ചൂടാക്കി പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, വഴനയില, ജീരകം എന്നിവ ഇട്ട് നല്ല മണം വരുന്നതുവരെ വഴറ്റുക. ശേഷം സവാള ഇട്ട് സ്വർണ്ണ നിറമാകുന്നതുവരെ വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റും പച്ചമുളകും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. തുടർന്ന് തക്കാളി പേസ്‌റ്റ് ചേർത്ത് എണ്ണ തെളിയുന്നതുവരെ വേവിക്കുക. മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഇനി മാരിനേറ്റ് ചെയ്ത്‌ ചിക്കൻ ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് ചൂടുവെള്ളം ചേർത്ത് നന്നായി ഇളക്കുക. മൂടിവെച്ച് ചിക്കൻ നന്നായി വെന്തു വരുന്നതുവരെ വേവിക്കുക. അവസാനം ഗരം മസാലയും കൈ കൊണ്ട് പൊടിച്ച കസൂരി മേത്തിയും ചേർത്ത് 2-3 മിനിറ്റ് നേരം ലോ ഫ്ളെയിമിൽ തിളപ്പിക്കുക. മല്ലിയില വിതറി തീ ഓഫ് ചെയ്യുക. നോർത്ത് ഇന്ത്യൻ സ്‌റ്റൈൽ ചിക്കൻ കറി ബട്ടർ നാൻ, തന്തൂരി റൊട്ടി, ചപ്പാത്തി, ജീര റൈസ്, പുലാവ് എന്നിവയ്ക്കൊപ്പം കഴിക്കാൻ രുചികരമാണ്.

കരിമീൻ പൊള്ളിച്ചത്

ചേരുവകൾ

കരിമീൻ- 2 എണ്ണം (വരഞ്ഞത്)

ചെറിയ ഉള്ളി-10,12 എണ്ണം

ഇഞ്ചി- ഒരു ചെറിയ കഷ്ണം

വെളുത്തുള്ളി- 8, 10 അല്ലി

പച്ചമുളക്- 3, 4 എണ്ണം

തക്കാളി- 2 എണ്ണം അരിഞ്ഞത്

കറിവേപ്പില- 2 തണ്ട്

മുളകുപൊടി- 2 ടീ‌സ്പൂൺ

മല്ലിപ്പൊടി- 1 ടീസ്‌പൂൺ

മഞ്ഞൾപൊടി- അര ടീസ്‌പൂൺ

ഗരം മസാല- അര ടീസ്‌പൂൺ

കുരുമുളകുപൊടി- അര ടീസ്‌പൂൺ

കാശ്‌മീരി മുളകുപൊടി- ഒരു ടീസ്‌പൂൺ

തേങ്ങാപ്പാൽ കട്ടിയുള്ളത്- കാൽ കപ്പ്

നാരങ്ങാനീര് – 1 ടേബിൾ സ്‌പൂൺ

വെളിച്ചെണ്ണ- 4 ടേബിൾ സ്‌പൂൺ

ഉപ്പ്- ആവശ്യത്തിന്

വാഴയില- 2 കഷ്ണം

തയ്യാറാക്കുന്ന വിധം

മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ്, നാരങ്ങാ നീര് എന്നിവ യോജിപ്പിച്ച് കരിമീനിൽ പുരട്ടി 30 മിനിറ്റ് നേരം വയ്ക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി കരിമീൻ ഇരുവശവും പകുതി വേവാകും വരെ ചെറുതായി വറുത്തെടുക്കുക. അതേ പാനിൽ ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ശേഷം തക്കാളി ചേർത്ത് നന്നായി ഉടയുന്നതുവരെ വേവിക്കുക. മുളകുപൊടി, കാശ്‌മീരി മുളകു പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക. ആവശ്യമെങ്കിൽ കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് ഒരുമിനിറ്റ് കൂടി ഇളക്കുക. വാഴയില ചെറുതായി വാട്ടിയ ശേഷം അതിൽ, തയ്യാറാക്കിയ കുറച്ച് മസാല പരത്തി മുകളിൽ കരിമീൻ വച്ചശേഷം ബാക്കി മസാലയും ഇട്ടു പരത്തുക. വാഴയില നന്നായി പൊതിഞ്ഞ് നൂൽ കൊണ്ട് കെട്ടുകയോ ടൂത്ത്‌പിക്ക് ഉപയോഗിച്ച് ഉറപ്പിക്കുകയോ ചെയ്യുക. തുടർന്ന് കരിമീൻ ദോശക്കല്ലിലോ പാനിലോ വച്ച് ലോ ഫ്ളെയിമിൽ ഓരോ വശവും 5-7 മിനിറ്റ് വീതം പൊള്ളിച്ചെടുക്കുക. ചോറിനൊപ്പമോ, അപ്പം, ചപ്പാത്തി, നെയ്ച്ചോറ് എന്നിവയ്‌ക്കൊപ്പമോ കരിമീൻ പൊള്ളിച്ചത് കഴിക്കാൻ ഏറെ രുചികരമാണ്. വാഴയിലയുടെ സുഗന്ധവും മസാലയുടെ രൂചിയും ചേർന്ന കരിമീൻ പൊള്ളിച്ചത് കേരളത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ്.

മഷ്റൂം ഓംലെറ്റ്

ചേരുവകൾ

മുട്ട- 4 എണ്ണം

ചെറിയ ഉള്ളി- 5 എണ്ണം

കൂൺ- 4,5 എണ്ണം

വെണ്ണ- 2 ടേബിൾ സ്പൂൺ

ഉപ്പ്- ആവശ്യത്തിന്

കുരുമുളക്- 1 ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കുക. അതിൽ ഉപ്പ്, കുരുമുളക് പൊടി, ചെറുതായി അരിഞ്ഞ ഉള്ളി എന്നിവ ചേർക്കുക. ഒരു പാനിൽ ഒരു ടേബിൾ സ്‌പൂൺ വെണ്ണ ചൂടാക്കി അരിഞ്ഞ കൂൺ ചേർത്ത് വഴറ്റുക. ശേഷം പാനിൽ നിന്ന് കൂൺ മാറ്റി വയ്ക്കുക. മീഡിയം ഫ്‌ളെയിമിൽ നോൺസ്റ്റിക് പാനിൽ ബാക്കിയുള്ള വെണ്ണ ഉരുക്കി അതിലേക്ക് അടിച്ച മുട്ട ചേരുവ സാവധാനം ഒഴിക്കുക. ശേഷം തയ്യാറാക്കിയ കൂൺ മുകളിൽ വയ്ക്കുക. ഓംലെറ്റിന്‍റെ ഒരു വശം വെന്തുകഴിയു മ്പോൾ ശ്രദ്ധയോടെ പകുതിയ്ക്ക് വച്ച് മടക്കുക. തുടർന്ന് ചൂടോടെ വിളമ്പുക. ഇത് ബ്രേക്ക്‌ഫാസ്‌റ്റായോ അല്ലെങ്കിൽ ചപ്പാത്തിക്കോ ബ്രെഡിനൊപ്പമോ ഫൂൾ മീൽ ആയി കഴിക്കാം.

മട്ടൻ കറി

ചേരുവകൾ

മട്ടൻ (ആട്ടിറച്ചി)- അരക്കിലോ (എല്ലോടുകൂടിയത്)

തൈര്- അരക്കപ്പ്

ഇഞ്ചി,വെളുത്തുള്ളി പേസ്‌റ്റ്- 1 ടേബിൾ സ്‌പൂൺ

മുളകുപൊടി- 1 ടീസ്‌പൂൺ

മഞ്ഞൾപ്പൊടി- അര ടീസ്‌പൂൺ

ഉപ്പ്- ആവശ്യത്തിന്

വഴറ്റാൻ

കടുകെണ്ണ-നെയ്യ്- 3-4 ടേബിൾ ‌സ്പൂൺ

വഴനയില- 1-2 എണ്ണം

വലിയ ഏലയ്ക്ക- 1

ചെറിയ ഏലയ്ക്ക- 3 എണ്ണം

കറുവാപ്പട്ട- ഒരു ചെറിയ കഷ്ണം

ഗ്രാമ്പൂ- 4,5 എണ്ണം

ജീരകം- ഒരു ടീസ്പൂൺ

ഗ്രേവി തയ്യാറാക്കാൻ

സവാള- 3 എണ്ണം അരിഞ്ഞത്

തക്കാളി- 2 എണ്ണം അരച്ചെടുത്തത്

ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ്- 1 ടേബിൾ ‌സ്പൂൺ

മല്ലിപ്പൊടി- ഒന്നര ടേബിൾ സ്‌പൂൺ

ജീരകപ്പൊടി- ഒരു ടീസ്‌പൂൺ

കാശ്മ‌ീരി മുളകുപൊടി- ഒരു ടേബിൾ സ്‌പൂൺ

ഗരം മസാല- ഒരു ടീസ്‌പൂൺ

മല്ലിയില, ഇഞ്ചി നീളത്തിൽ അരിഞ്ഞത്- അലങ്കരിക്കാൻ

മട്ടൻ മാരിനേറ്റ് ചെയ്യാൻ

തൈര്, ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ്, മഞ്ഞൾപ്പൊടി, മുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മട്ടൻ കഷ്‌ണങ്ങളിൽ പുരട്ടി 30 മുതൽ 1 മണിക്കൂർ വരെ മാറ്റിവെയ്ക്കുക.

തയ്യാറാക്കുന്ന വിധം

ഒരു കുക്കറിൽ കടുകെണ്ണ അല്ലെങ്കിൽ നെയ്യ് ചൂടാക്കുക. എണ്ണ ചൂടാവുമ്പോൾ വഴനയില, വലിയ ഏലയ്ക്ക, ചെറിയ ഏലയ്ക്ക, കറുവാപ്പട്ട, ഗ്രാമ്പു, ജീരകം എന്നിവയിട്ട് വഴറ്റുക. തുടർന്ന് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്ത് ഇടത്തരം തീയിൽ നന്നായി വഴറ്റുക. സവാള നല്ല ഡാർക്ക് ഗോൾഡൻ ബ്രൗൺ നിറമാകുന്ന തൂവരെ വഴറ്റണം. ശേഷം മസാലപ്പൊടികൾ ചേർക്കുക. ബാക്കിയുള്ള ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. അതിലേക്ക് മല്ലിപ്പൊടി, ജീരകപ്പൊടി, കാശ്‌മീരി മുളകുപൊടി എന്നിവ ചേർക്കുക. കരിഞ്ഞു പോകാതിരിക്കാൻ രണ്ട് സ്‌പൂൺ ചൂടുവെള്ളം ഒഴിച്ച് മസാല നന്നായി മൂപ്പിക്കുക. മാരിനേറ്റ് ചെയ്ത മട്ടൻ കുക്കറിലേക്ക് ഇട്ട് തീ കൂട്ടിവെച്ച് ഏതാനും നേരം നന്നായി ഇളക്കി വഴറ്റുക. വെള്ളം വറ്റി എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റണം. ഇനി അരച്ചുവെച്ച തക്കാളി ചേർത്ത് ഇടത്തരം തീയിൽ വീണ്ടും 5-6 മിനിറ്റ് നേരം വേവിക്കുക. തക്കാളി വെന്ത് മസാലയിൽ നിന്ന് എണ്ണ വേർപെട്ട് വരുന്നതു വരെ ഇളക്കുക. ഒടുവിൽ ആവശ്യത്തിന് ചൂടുവെള്ളം ഒഴിക്കുക. കുക്കർ അടച്ച് വെച്ച് ഹൈ ഫ്‌ളെയിമിൽ ഒരു വിസിലും ലോ ഫ്ളെയിമിൽ 12-15 മിനിറ്റും വേവിക്കുക. കുക്കറിലെ പ്രഷർ സ്വയം പോകുന്നതുവരെ കാത്തിരിക്കുക. കുക്കർ തുറന്ന് ഗരം മസാലയും കസൂരി മേത്തിയും ചേർക്കുക. ലോ ഫ്ളെയിമിൽ 2 മിനിറ്റ് തിളപ്പിക്കുക. മുകളിലായി മല്ലിയിലയും നേർത്ത ഇഞ്ചി കഷ്‌ണങ്ങളും വിതറി ചൂടോടെ വിളമ്പാം.

और कहानियां पढ़ने के लिए क्लिक करें...