ഒരുപാട് മേക്കപ്പ് വാരിത്തേക്കാതെ തികച്ചും നാച്ചുറലായി മുഖത്തിന് നല്ലൊരു ഫ്രഷ്നസും തിളക്കവും നൽകാൻ ആരാണ് ആഗ്രഹിക്കാത്തത്? കോളേജിൽ പോകുമ്പോഴോ ഓഫീസിൽ പോകുമ്പോഴോ അല്ലെങ്കിൽ കൂട്ടുകാരോടൊപ്പം പുറത്തുപോകുമ്പോഴോ ഒക്കെ ചെയ്യാൻ പറ്റിയ ഒന്നാണ് നോ മേക്കപ്പ് അല്ലെങ്കിൽ ഫ്രഷ് ലൂക്ക് മേക്കപ്പ്. അധികം സമയമെടുക്കാതെ എങ്ങനെ സിംപിളായി ഫ്രഷ് ലുക്ക് നേടിയെടുക്കാം എന്നറിയാം…

ഫ്രഷ് ലുക്ക് മേക്കപ്പിന് ഡോം ആകൃതിയിലുള്ള ഫ്ളഫി ബ്രഷ് ആണ് ബ്ലെൻഡിംഗിന് ഏറ്റവും അനുയോജ്യം. സോഫ്റ്റ് പിങ്ക്, ലൈറ്റ് പീച്ച്, സോഫ്റ്റ് കോറൽ നിറങ്ങൾ ഫെയർ സ്‌കിൻ ടോണുകൾക്ക് അനുയോജ്യമാണ്. ഡീപ് സ്കിൻ ടോണുകളുള്ളവർക്ക് ബോൾഡ് പ്ലം, ബ്രിക്ക് റെഡ് ഷേഡുകൾ നന്നായി ഇണങ്ങും. ബ്ലഷിൽ ക്രീം, ലിക്വിഡ് ഫോർമുലകൾ സ്വാഭാവിക ഫിനിഷ് നൽകുമ്പോൾ പൗഡർ ബ്ലഷ് മാറ്റ് ഫിനിഷ് പകരുകയാണ് ചെയ്യുക.

മേക്കപ്പ് കിറ്റിൽ ധാരാളം ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിലും ശരി മുഖം മിനുക്കാനും തൽക്ഷണം തിളക്കം നൽകാനും ഈയൊരു ഉൽപ്പന്നം മാത്രം മതിയാവുമെന്നറിയുക. അതാണ് ബ്ലഷ്. കവിളിൽ ഇത് പുരട്ടുന്നതിലൂടെ മുഖം തൽക്ഷണം ഫ്രഷ് ആകും. ഉദ്യോഗസ്‌ഥകൾക്കും തിരക്ക് ഏറെയുള്ളവർക്കും ബ്ലഷ് അപ്ലൈ ചെയ്യുന്നത് പെട്ടെന്ന് ഫ്രഷ്, ലൂക്ക് സൂഷിക്കാൻ കഴിയുന്ന ഒരു ബ്യൂട്ടി ട്രിക്കാണ്. പെട്ടെന്ന് തന്നെ സ്വാഭാവികമായ ഫ്രഷ് ലുക്ക് നേടുന്നതിന് സ്വന്തം ബ്യൂട്ടി കിറ്റിൽ ബ്ലഷ് ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.

എന്താണ് ബ്ലഷ്?

മേക്കപ്പ് സമയത്ത് കവിളുകൾ ഹൈലൈറ്റ് ചെയ്യാനും മുഖത്തിന് സ്വാഭാവിക റോസി ഗ്ലോ നൽകാനും ഉപയോഗിക്കുന്ന മേക്കപ്പ് ഉൽപ്പന്നമാണിത്. പൗഡർ, ക്രീം, ലിക്വിഡ്, ടിന്‍റ് രൂപങ്ങളിൽ ഇത് ലഭ്യമാണ്.

ബ്ലഷ് എങ്ങനെ തിരഞ്ഞെടുക്കാം

വിപണിയിൽ വ്യത്യസ്ത തരം ബ്ലഷ് ലഭ്യമാണ്. എന്നാൽ ഏതാണ് അനുയോജ്യമെന്നും അത് ഉപയോഗിച്ചതിന് ശേഷം നിങ്ങൾക്ക് എന്ത് ഫലം ലഭിക്കുമെന്നും അറിയേണ്ടത് പ്രധാനമാണ്.

പൗഡർ ബ്ലഷ്

എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ഇത് ഏറ്റവും അനുയോജ്യമാണ്. ദീർഘ നേരം അതിന്‍റെ ഫലം നീണ്ടുനിൽക്കുകയും മാറ്റ് ഫിനിഷ് നൽകുകയും ചെയ്യും.

ക്രീം ബ്ലഷ്

വരണ്ട ചർമ്മത്തിന് ഇത് അനുയോജ്യമാണ്. ഇത് ചർമ്മത്തിൽ എളുപ്പത്തിൽ ലയിക്കുകയും സ്വാഭാവിക തിളക്കം പകരുകയും ചെയ്യും.

ലിക്വിഡ് അല്ലെങ്കിൽ ടിന്‍റ് ബ്ലഷ്

ലൈറ്റായതും ഫ്രഷായതുമായ ലൂക്ക് ഇഷ്ട‌പ്പെടുന്നവർക്ക് ഇത് അനുയോജ്യമാണ്. ചെറിയ അളവിൽ പ്രയോഗിച്ചാലും നല്ല ലൂക്ക് സൃഷ്ടിക്കും.

ശരിയായ തിരഞ്ഞെടുപ്പ്

ചർമ്മത്തിന്‍റെ നിറം, സാഹചര്യം എന്നിവ അടിസ്ഥാനമാക്കി യോജിച്ച ബ്ലഷ് എങ്ങനെ തിരഞ്ഞെടുക്കാമെന്ന് അറിയുക. സ്വന്തം ചർമ്മ നിറത്തെ അടിസ്‌ഥാനമാക്കി യോജിച്ച ബ്ലഷ് ഷേഡ് തിരഞ്ഞെടുക്കുക. സോഫ്റ്റ് പിങ്ക്, ലൈറ്റ് പീച്ച്, സോഫ്റ്റ് കോറൽ നിറങ്ങൾ ഹെയർ സ്‌കിൻ ടോണുകൾക്ക് അനുയോജ്യമാണ്. ബോൾഡ് പ്ലം, ബ്രിക്ക് റെഡ് ഷേഡുകൾ ഇരുണ്ട സ്ക‌ിൻ ഉളളവർക്ക് നന്നായി ഇണങ്ങും. ഡേ ടൈം പാർട്ടിക്ക് സോഫ്റ്റ് പിങ്ക് അല്ലെങ്കിൽ പീച്ച് ബ്ലഷ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

നൈറ്റ് പാർട്ടി ലൂക്കിന് ഡീപ് കോറൽ അല്ലെങ്കിൽ ബെറി ബ്ലഷ് മികച്ചതായിരിക്കും. ചർമ്മത്തിൽ ബ്ലഷ് നന്നായി പുരട്ടി ബ്ലെൻഡ് ചെയ്യുന്നതിലൂടെ ലൂക്ക് സ്വാഭാവികമായി കാണപ്പെടും.

ബ്ലഷ് എങ്ങനെ പുരട്ടാം

നിറം യോജിച്ചതാണെങ്കിലും ശരിയായ രീതിയിൽ ബ്ലഷ് അപ്ലൈ ചെയില്ലെങ്കിൽ ലൂക്കിനെയത് വികലമാക്കിയേക്കാം. ബ്ലഷ് പ്രയോഗിക്കേണ്ട ശരിയായ രീതി അറിയുക:

  • കൈകൊണ്ട് മൃദുവായിവേണം ബ്ലഷ് അപ്ലൈ ചെയ്യാൻ
  • കവിൾത്തടങ്ങളിലും ഉയർന്ന പോയിന്‍റുകളിലും ബ്ലഷ് തുല്യമായി പുരട്ടുമ്പോൾ പുഞ്ചിരിക്കുക.
  • ബ്ലഷ് ചെയ്‌തശേഷം മുഖത്ത് വരകളോ വിള്ളലുകളോ ഉണ്ടോയെന്ന് പരിശോധിക്കുക.
  • ബ്ലഷിന്‍റെ ഉദ്ദേശ്യം സ്വാഭാവിക സൗന്ദര്യം വർദ്ധിപ്പിക്കുക എന്നതാണ്. അതുകൊണ്ട് അതൊരിക്കലും അമിതമായി പുരട്ടുകയുമരുത്.
और कहानियां पढ़ने के लिए क्लिक करें...