ഇന്ത്യൻ നെറ്റ്‌ബോൾ ടീമിൽ നിന്നാണ് പ്രാച്ചിയുടെ കരിയർ യാ ത്ര ആരംഭിച്ചത്. അവിടെ അവർ രാജ്യത്തെ പ്രതിനിധീകരിക്കുകയും കോമൺവെൽത്ത് ഗെയിംസ് പോലുള്ള ഒരു വലിയ വേദിയിൽ തന്‍റെ കഴിവ് പ്രകടിപ്പിക്കുകയും ചെയ്തു. കായികരംഗം അവരെ ജയിക്കാൻ പഠിപ്പിച്ചു. ഒപ്പം, ഓരോ വീഴ്ചയിലും എഴുന്നേറ്റു നിൽക്കാനും പഠിപ്പിച്ചു. സ്പോർട്‌സിനുശേഷം പ്രാച്ചി ടെഹ്ലാൻ ജീവിതത്തിലെ രണ്ടാം അധ്യായം സിനിമയിൽ നിന്നാണ് ആരംഭിച്ചത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ നിരവധി ഭാഷകളിലെ സിനിമകളിലും ഷോകളിലും അവർ അഭിനയിച്ചിട്ടുണ്ട്. ഒരു നടി എന്ന നിലയിൽ, ചരിത്രപരമായ പശ്ചാത്തലമായാലും ആക്ഷൻ വേഷങ്ങളായാലും ഹൃദയസ്പ‌ർശിയായ കഥകളായാലും എല്ലാ വേഷങ്ങളിലും അവർ തന്‍റെ മികവ് തെളിയിച്ചു. ഇനി അഭിനയത്തിന്‍റെ പുതിയ മാനങ്ങൾ പ്രദർശിപ്പിക്കാൻ കഴിയുന്ന ഹോളിവുഡിലാണ് ലക്ഷ്യം.

എന്നാൽ പ്രാച്ചിയുടെ കഥ അവിടെയും അവസാനിക്കുന്നില്ല. അവർ സാമൂഹിക സംരംഭക കൂടിയാണ്. പ്രാച്ചി ടെഹ്ലാൻ ഫൗണ്ടേഷനിലൂടെ സ്ത്രീ ശാക്തീകരണത്തിനും തെരുവ് വിദ്യാഭ്യാസത്തിനും വേണ്ടി അവർ പ്രവർത്തിക്കുന്നു. യുവാക്കളെ പ്രചോദിപ്പിക്കുന്നതിനായി അവരുടെ ഫൗണ്ടേഷനിൽ കായിക പ്രവർത്തനങ്ങളും ടൂർണമെന്‍റുകളും ഉൾപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നു. സിനിമയോടുള്ള തന്‍റെ അഭിനിവേശം വർദ്ധിപ്പിക്കുന്നതിനായി “സ്ട്രൈഡ് സ്‌റ്റുഡിയോസ്” എന്ന പേരിൽ സ്വന്തമായി നിർമ്മാണ സ്‌ഥാപനം ആരംഭിച്ചു. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാനും പ്രാച്ചിക്ക് സവിശേഷമായ ജീവിതരീതിയുണ്ട്. പുസ്ത‌കങ്ങൾ വായിക്കുന്നതും, പുതിയ സ്‌ഥലങ്ങൾ കാണുന്നതും ഫോട്ടോഗ്രാഫിയും അവർ ആസ്വദി ക്കുന്നു.

കായിക പ്രതിഭയിൽ നിന്ന് നടിയിലേക്ക്

ഈ കഥ 2016 മുതലുള്ളതാണ്. ആക്‌സഞ്ചറിൽ കൺസൾട്ടന്‍റായി ജോലി ചെയ്തിരുന്ന സമയത്ത് സ്പോർട്സ് മേഖലയിൽ നിന്ന് സ്വകാര്യ ലോകത്തേക്കുള്ള അവളുടെ യാത്ര ആരംഭിച്ചിരുന്നു. ഒരു ദിവസം തന്‍റെ ഫേസ്ബുക്ക് ഫാൻ പേജിൽ ഒരു സന്ദേശം ലഭിച്ചു.

“ദിയാ ഔർ ബാത്തി ഹം” എന്ന സിരീയലിലെ ആർബി രതി എന്ന കഥാപാത്രത്തിനായി സമീപിക്കുക എന്നതായിരുന്നു സന്ദേശം. ആ ഷോയിൽ ഒരു ചെറിയ വേഷം അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടു. ക്യാമറയ്ക്ക് മുന്നിൽ എത്തുമെന്ന് പ്രാച്ചി ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ തിരക്കഥ വായിച്ചതിനുശേഷം ഈ വേഷം തന്‍റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു പുതിയ വ്യക്തിത്വം പുറത്തു കൊണ്ടുവരുമെന്ന് അവർക്ക് തോന്നി.

പിന്നീട് ആക്സഞ്ചറിലെ ജോലി ഉപേക്ഷിച്ച് തന്‍റെ സ്വപ്‌നങ്ങളെ പിന്തുടരാൻ പ്രാച്ചി തീരുമാനിച്ചു. അങ്ങനെ സിനിമ കരിയറിന് തുടക്കമിട്ടു. കളിസ്‌ഥലത്ത് നിന്ന് വെള്ളിത്തിരയിലേക്കുള്ള ഈ യാത്ര അപ്രതീക്ഷിതവും ആവേശകരവുമായിരുന്നു.

അങ്ങനെ സ്‌റ്റാർ പ്ലസിലെ രണ്ട് പ്രധാന ഷോകളിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് പ്രാച്ചി അഭിനയ ജീവിതം ആരംഭിച്ചത്. ആദ്യത്തേത് “ദിയാ ഔർ ബത്തി ഹം” രണ്ടാമത്തേത് “ഇക്യാവൻ” ആയിരുന്നു. അതിൽ അവർ സുശീല പരേഖ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

പിന്നീട് അവർ പഞ്ചാബി സിനിമയിലേക്ക് കടന്നു. “ബൈലാരസ്”, “അർജൻ” എന്നീ രണ്ട് ചിത്രങ്ങൾ ചെയ്തു. തുടർന്ന് മലയാളത്തിൽ മാമാങ്കം എന്ന ചിത്രത്തിൽ അവർ മമ്മൂട്ടിയ്ക്കൊപ്പം പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. ഈ ചിത്രം അവരുടെ കരിയറിലെ നാഴികക്കല്ലായി മാറിയെന്നു മാത്രമല്ല മറിച്ച് ദക്ഷിണേന്ത്യൻ സിനിമയോടുള്ള ഒരു പ്രത്യേക ഇഷ്ടം ഉടലെടുത്തു. പിന്നീട് സുരേഷ് ഗോപിക്കൊപ്പം ഒരു മലയാളം സിനിമയിൽ അഭിനയിച്ചു. ഈ ചിത്രം ഉടൻ റിലീസ് ചെയ്യാനിരിക്കുകയാണ്. പ്രശസ്‌ത നടി രാകുൽ പ്രീത് സിങ്ങിന്‍റെ സഹോദരൻ അമൻ പ്രീത് അഭിനയിച്ച തെലുങ്ക് ചിത്രത്തിലും പ്രാച്ചി വേഷമിട്ടിട്ടുണ്ട്.

ഓരോ പ്രോജക്ടിൽ നിന്നും തനിക്ക് എന്തെങ്കിലും പുതിയതായി പഠിക്കാൻ കഴിയുന്നുവെന്നാണ് അവർ പറയുന്നത്. സൂപ്പർസ്‌റ്റാർ മമ്മൂട്ടിയൊടൊപ്പം പ്രവർത്തിച്ചതും സുശീല പരേഖിനെ അവതരിപ്പിച്ചതുമൊക്കെ തന്‍റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന അനുഭവങ്ങളാണെന്ന് അവർ പറയുന്നു.

പൊക്കക്കൂടുതൽ തുണച്ചു

5 അടി 9 ഇഞ്ച് ഉയരം പ്രാച്ചി ടെഹ്ലാനിന്‍റെ വിജയത്തിന് പിന്നിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ബാസ്ക്കറ്റ്‌ബോൾ- നെറ്റ്ബോൾ കളിക്കാനായാലും “ദിയാ ഔർ ബത്തി”യിൽ അഭിനയിക്കുന്നതിനായാലും ഉയരക്കൂടുതൽ അവരെ സഹായിച്ചു. “ദിയാ ഔർ ബത്തി”ക്ക് നല്ല ഉയരമുള്ള നടിയെ ആവശ്യമായിരുന്നു. പ്രാച്ചിയ്ക്ക് അവസരം ലഭിക്കുന്നതിന് ഇതൊരു കാരണമായി.

ദക്ഷിണേന്ത്യൻ സിനിമയോടുള്ള ഇഷ്ടം

ഹരിയാനയിലെ ജാട്ട് വിഭാഗത്തിൽപ്പെട്ട പ്രാച്ചിയുടെ ജനനം ഡൽഹിയിലായിരുന്നു. കായികരംഗമാണ് ഈ രാജ്യം മുഴുവനും തന്‍റെ വീടാണെന്ന കാഴ്ച‌പ്പാട് അവരിൽ വളർത്തിയത്. അതുകൊണ്ട് തന്നെ, രാജ്യത്ത് എവിടെയും പോകാൻ അവർക്ക് സങ്കോചം തോന്നിയിരുന്നില്ല. ദക്ഷിണേന്ത്യൻ സിനിമയ്ക്ക് അതുല്യമായ സ്ഥാനമുണ്ടെന്ന് അവർ പറയുന്നു. ഇവിടുത്തെ കഥകൾ ഇന്ത്യൻ സംസ്കാരത്തിൽ വേരൂന്നിയതാണ്. ആഴമേറിയതും വൈകാരികവുമാണ്.

ഇവിടുത്തെ സാങ്കേതിക വിദഗ്ധർക്കും ചലച്ചിത്ര പ്രവർത്തകർക്കും വേറിട്ടതും അതുല്യവുമായ അഭിനിവേശമുണ്ട്. അവരുടെ കഠിനാധ്വാനവും അഭിനിവേശവും ഓരോ രംഗത്തിലും ഓരോ ഫ്രെയിമിലും പ്രകടമാണ്. ഇവിടെ സിനിമകൾ നിർമ്മിക്കപ്പെടുകയല്ല മറിച്ച് കലയെ ബഹുമാനിക്കുകയാണ്. ദക്ഷിണേന്ത്യയിൽ സിനിമ വെറും വിനോദത്തിനുള്ള ഉപാധിയല്ല മറിച്ച് അതിനോട് വൈകാരിക ബന്ധമാണ് ഉള്ളത്. അതുകൊണ്ടാണ് ഇവിടുത്തെ പ്രേക്ഷകർ ഇത്രയധികം അഭിനിവേശമുള്ളവരാകുന്നത്. അവരുടെ സ്നേഹവും അഭിനിവേശവുമാണ് ഈ വ്യവസായത്തെ പുതിയ ഉയരങ്ങളിലേക്ക് നിരന്തരം നയിക്കുന്നത്.  ഒരുപക്ഷേ ഇവിടുത്തെ സിനിമ ബിസിനസ്സിന്‍റെ കാര്യത്തിൽ ദിനംപ്രതി പുരോഗമിക്കുന്നതിന്‍റെ കാരണം അത് തന്നെയാകും.

ഇന്നത്തെ സമൂഹത്തിൽ സ്ത്രീകളുടെ അവസ്ഥ

പത്ത് വർഷം മുമ്പുള്ളതുപോലെയല്ല ഇന്നത്തെ ഇന്ത്യൻ സ്ത്രീകളുടെ സാഹചര്യം എന്നാണ് പ്രാച്ചി പറയുന്നത്. അവർ കൂടുതൽ ശക്‌തരും അവബോധമുള്ളവരും അഭിലാഷമുള്ളവരുമാണ്. വീട്ടിലിരുന്ന് സമ്പാദിക്കുന്നതിനോ അല്ലെങ്കിൽ ഏതെങ്കിലും വ്യവസായത്തിൽ പ്രവേശിക്കുന്നതിനോ അവർക്ക് അവസരമുണ്ട്. ഇന്നത്തെ സ്ത്രീകൾക്ക് സ്വപ്നം കാണാൻ മാത്രമല്ല, അത് നിറവേറ്റാനുള്ള ധൈര്യവുമുണ്ട്. വിദ്യാഭ്യാസം ബിസിനസ്സ്, കായികം, വിനോദം എന്നിങ്ങനെ എല്ലാ മേഖലകളിലും അവർ മുന്നേറുകയാണ്. വാസ്തവത്തിൽ പല വ്യവസായങ്ങളിലും അവർ പുരുഷന്മാരേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇത് സ്ത്രീകളുടെ യുഗമാണ്. സ്ത്രീകൾ ദുർബലരല്ല മറിച്ച് എല്ലാ അർത്ഥത്തിലും ശക്തരാണ്.

സത്യം പറഞ്ഞാൽ ഞാൻ എന്‍റെ കഴിവിന്‍റെ പരമാവധി ചെയ്യുന്നു. അതിൽ ഞാൻ അഭിമാനിക്കുന്നു. എന്‍റെ സ്വപ്നങ്ങളേയും അഭിലാഷങ്ങളേയും പൂർണ്ണ ഹൃദയത്തോടെ സ്വീകരിക്കുന്ന പുരുഷന്മാർ എനിക്ക് ചുറ്റുമുണ്ട്. അവർ എന്നെ പൂർണ്ണമായും പിന്തുണയ്ക്കു ന്നു. ഓരോ ചുവടുവയ്പ്പിലും എന്നോടൊപ്പം നിൽക്കുന്നു. എന്‍റെ ഓരോ നേട്ടത്തിലും അവർ സന്തോഷിക്കുന്നു. സമൂഹം എങ്ങനെയാണെന്ന് എനിക്കറിയില്ല. പക്ഷേ എന്‍റെ ചുറ്റുമുള്ള ലോകം പുരോഗമനപരമാണ്. എന്‍റെ സഹോദരൻ അച്ഛൻ സുഹൃത്തുക്കൾ എല്ലാവരും എന്‍റെ പുരോഗതിയിൽ ശക്തി സ്തംഭമായി നിലക്കൊളളുന്നു.

അവാർഡുകളും നേട്ടങ്ങളും

21-ാം വയസ്സിൽ തന്‍റെ ക്യാപ്റ്റൻസിയിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേടിയതാണ് പ്രാച്ചിയുടെ ഏറ്റവും വലിയ നേട്ടം. അവരുടെ ക്യാപ്റ്റൻസിയിൽ മുൻ ഇന്ത്യൻ നെറ്റ്ബോൾ ക്യാപ്റ്റൻ 2011-ൽ സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇന്ത്യൻ ടീമിനെ ആദ്യ മെഡലിലേക്ക് നയിച്ചു. ആ യാത്രയാണ് ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ പ്രാച്ചിയ്ക്ക് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിക്കാൻ കാരണമായത്. ഐഐടിയിലോ ഐഐഎമ്മിലോ പഠിക്കുക എന്നതായിരുന്നു പ്രാച്ചിയുടെ മറ്റൊരു സ്വപ്നം. അവിടെ പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും ടെഡെക്‌സ് സ്‌പീക്കറായി തന്‍റെ കഥ പങ്കുവയ്ക്കാൻ ലഭിച്ച അവസരത്തെ സ്വപ്ന സാക്ഷാൽക്കാരമായി അവർ കരുതുന്നു. സിനിമാ ജീവിതത്തിലാകട്ടെ എല്ലാ ഭാഷകളിലേയും ആദ്യ ചിത്രത്തിന് മികച്ച പുതുമുഖ നടിക്കുള്ള നോമിനേഷനുകൾ അവർക്ക് നേടി കൊടുത്തു. കൂടാതെ നിക്കോണിന്‍റെ വന്യജീവി ഫോട്ടോഗ്രാഫിയുടെ ബ്രാൻഡ് അംബാസഡറായി മാറുകയും ചെയ്തു.

ജീവിതം മാറ്റിമറിച്ച സംഭവം

ലോക്ക് ഡൗൺ എന്‍റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ചു. ജീവിതം വളരെ അനിശ്ചിതത്വത്തിലാണെന്ന് കോവിഡ്-19 നമ്മെ പഠിപ്പിച്ചു. എന്താണ് പ്രധാനമെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. നമ്മൾ ലക്ഷ്യബോധമുള്ളവരാകണം. ജോലി പ്രധാനമാണ് ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതും ആവശ്യമാണ്. നമ്മളാകട്ടെ ഓടുകയാണ്. മത്സരത്തിൽ മുഴുകിയുള്ള ഓട്ടം. പക്ഷേ പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കുക. മനോഹരമായ ഓർമ്മകൾ സൃഷ്‌ടിക്കുക, സന്തോഷവാനായിരിക്കുക എന്നിവയും വളരെ പ്രധാനമാണെന്ന് മനസ്സിലാക്കണം. കോവിഡ്-19 എന്‍റെ കാഴ്ച്ചപ്പാടിനേയും ജീവിതരീതിയേയും ഞാൻ എന്നെത്തന്നെ കാണുന്ന രീതിയേയും മാറ്റിമറിച്ചു. സത്യം പറഞ്ഞാൽ ലോക്ക് ഡൗൺ ഒരു അനുഗ്രഹമാണെന്ന് തെളിയിച്ചു. ഈ കാലഘട്ടമാണ് എന്നെ ഏറ്റവും മികച്ചതും ശക്തവുമായ വ്യക്ത‌ിയായി രൂപപ്പെടുത്തിയത്. എന്നെ സംബന്ധിച്ചിടത്തോളം ആ സ്തംഭനാവസ്‌ഥ എന്‍റെ ഏറ്റവും വലിയ പുരോഗതിയായി മാറി. പ്രാച്ചി പറയുന്നു.

വൈകാരിക നിമിഷങ്ങൾ

ജീവിതത്തിൽ ചില നിമിഷങ്ങൾ നമ്മുടെ ഹൃദയങ്ങളിൽ എന്നെന്നേക്കുമായി പതിഞ്ഞുകിടക്കും. തനിക്ക് അത്തരം രണ്ട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രാച്ചി വെളിപ്പെടുത്തുന്നു. ആദ്യത്തേത് 2010-ലെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനായി നിയമിതയായപ്പോഴായിരുന്നു. ആ നിമിഷത്തിലുണ്ടായ സന്തോഷം ഇപ്പോഴും അവരുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്നു. പിതാവിനെ വിളിച്ച് സന്തോഷ വാർത്ത അറിയിച്ചപ്പോൾ അദ്ദേഹത്തിന് എന്തെന്നില്ലാത്ത അഭിമാനവും സന്തോഷവുമാണ് തോന്നിയത്. ആ നിമിഷം വിലമതിക്കാനാവാത്തതായിരുന്നു.

രണ്ടാമത്തേത് തന്‍റെ ആദ്യ ദക്ഷിണേന്ത്യൻ ചലച്ചിത്ര കരാറിൽ ഒപ്പുവെച്ചപ്പോഴായിരുന്നു. അതും സൂപ്പർസ്റ്റാർ മമ്മൂട്ടിയൊടൊപ്പം. മുംബൈയിലെ ബികെസിയിൽ കരാർ ഒപ്പിട്ടതും സന്തോഷവാർത്ത പങ്കുവെയ്ക്കാൻ പിതാവിനെ വീണ്ടും വിളിച്ചതും വാക്കുകൾക്ക് അതീതമായ അനുഭവമായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...