ചെറുപ്പത്തിൽ തന്നെ മുഖത്ത് ചുളിവുകൾ പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം സമ്മർദ്ദം, സൂര്യപ്രകാശം, മലിനീകരണം, പുകവലി, മോശം ജീവിതശൈലി എന്നിവയാണ്. ചില ആളുകൾക്ക് ചുളിവുകൾ ഉണ്ടാകാനുള്ള ജനിതക പ്രവണത ഉണ്ടാകാം. മുമ്പ് 50 വയസ്സിനുശേഷമാണ് ചുളിവുകളുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ചർമ്മം 30 വയസ്സിൽ തന്നെ പ്രായമായി കാണാൻ തുടങ്ങുന്നു. വർദ്ധിച്ചുവരുന്ന മലിനീകരണം, സമ്മർദ്ദം, ഭക്ഷണക്രമത്തിലെ പിഴവുകൾ, ഉറക്കത്തിന്‍റെ കുറവ് എന്നിവ അകാല വാർദ്ധക്യത്തിന് കാരണമാകുന്ന ചില ഘടകങ്ങളാണെന്ന് സൗന്ദര്യ വിദഗ്ധർ വിശ്വസിക്കുന്നു. ശരിയായ ചർമ്മ സംരക്ഷണവും ജീവിതശൈലി മെച്ചപ്പെടുത്തലുകളും വാർദ്ധക്യത്തിന്‍റെ ലക്ഷണങ്ങളെ തടയാൻ സഹായിക്കും.
വാർദ്ധക്യം സ്വാഭാവിക പ്രക്രിയയാണെങ്കിലും ചുളിവുകൾ വരുന്നത് കുറച്ച് വർഷത്തേക്കെങ്കിലും വൈകിപ്പിക്കാൻ കഴിയും. പോഷകസമൃദ്ധമായ ഭക്ഷണക്രമം, ധാരാളം വെള്ളം, ആരോഗ്യകരമായ ജീവിതശൈലി, മതിയായ ഉറക്കം, യോഗ, വ്യായാമം എന്നിവയെല്ലാം ഇതിന് സഹായിക്കും. വാർദ്ധക്യത്തോടൊപ്പം ചർമ്മം മെലിഞ്ഞുപോകുന്നതും കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ നഷ്ടവും സ്വാഭാവിക ഘടകങ്ങളാണ്. കൂടാതെ അമിതമായ സൂര്യപ്രകാശം, പുകവലി, മലിനീകരണം, മുഖഭാവങ്ങൾ, ജനിതകശാസ്ത്രം എന്നിവയും ചുളിവുകൾക്ക് കാരണമാകുന്ന ഘടകങ്ങളാണ്.
ഇൻഡോറിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിലെ ഡെർമറ്റോളജിസ്‌റ്റായ ഡോ. ഷീന കപൂർ പറയുന്നത് പ്രായത്തിനനുസരിച്ച് ചർമ്മം വിവിധ മാറ്റങ്ങൾക്ക് വിധേയമാകുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചുളിവുകളുടെ രൂപീകരണമാണ്. കാലക്രമേണ ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന അനിവാര്യമായ ജൈവ പ്രക്രിയയാണിത് എന്നാൽ ചെറുപ്പത്തിൽ തന്നെ ചുളിവുകൾ കാണുന്നത് അസ്വസ്ഥതയുണ്ടാക്കും. ചുളിവുകൾ എന്താണെന്നും അവ എങ്ങനെ കൈകാര്യം ചെയ്യുമെന്നും നമുക്ക് മനസ്സിലാക്കാം. ചർമ്മത്തിന്‍റെ ഉപരിതലത്തിൽ രൂപം കൊള്ളുന്ന നേർത്തതോ ആഴത്തിലുള്ളതോ ആയ വരകളാണ് ചുളിവുകൾ. അവ രണ്ട് തരത്തിലാണ്.
- നേർത്ത ചുളിവുകൾ- ചെറുതും ആഴം കുറഞ്ഞതുമായ വരകൾ.
- പരുക്കൻ ചുളിവുകൾ- ഇവയ്ക്ക് വീതിയും ആഴവും കൂടുതലാണ്. സാധാരണയായി ഒരു മില്ലിമീറ്ററിൽ കൂടുതൽ.
ചുളിവുകളുടെ പ്രധാന കാരണങ്ങൾ
- ശാരീരിക ഘടകങ്ങൾ: പ്രായത്തിനനുസരിച്ച്, കൊളാജൻ, എലാസ്റ്റിൻ പ്രോട്ടീനുകളുടെ അളവ് കുറയുന്നു. ഇത് ചർമ്മത്തിന്‍റെ ഇലാസ്തികത കുറയ്ക്കുന്നു.
- ആർത്തവ വിരാമത്തിനുശേഷം ഈസ്ട്രജന്‍റെ അളവ് കുറയുന്നത് ചർമ്മം വരണ്ടതും അയഞ്ഞതുമായി മാറുന്നു.
- ബാഹ്യ ഘടകങ്ങൾ: അമിതമായ സൂര്യപ്രകാശം ഏൽക്കുന്നത്. അൾട്രാവയലറ്റ് വികിരണം ചർമ്മത്തിന് ഫോട്ടോഡാമേജിന് കാരണമാകുന്നു.
- ജീവിത ശൈലി ഘടകങ്ങളും ഉത്തരവാദികളാണ്. പുകവലി, മദ്യം, സമ്മർദ്ദം, അസന്തുലിതമായ ഭക്ഷണക്രമം എന്നിവയും ചുളിവുകൾ വേഗത്തിൽ വർദ്ധിക്കുന്നതിന് കാരണമാകുന്നു. കൂടാതെ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, ധാതുക്കൾ എന്നിവയുടെ കുറവും ചർമ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നു.
- ജനിതകശാസ്ത്രം സ്വാധീനം ചെലുത്തുന്നു. ഇന്ത്യൻ സ്ത്രീകൾക്ക് വിദേശ സ്ത്രീകളെ അപേക്ഷിച്ച് ചുളിവുകൾ ഉണ്ടാകാനുള്ള കാരണം ജനിതകമാണ്. ഇന്ത്യൻ ചർമ്മത്തിൽ ഉയർന്ന അളവിൽ മെലാനിൻ ഉണ്ട്. ഇത് പ്രകൃതിദത്ത സംരക്ഷണ കവചമായി പ്രവർത്തിക്കുന്നു. സൂര്യന്‍റെ ദോഷകരമായ രശ്മികളിൽ നിന്ന് ഫോട്ടോഡാമേജിൽ നിന്നും ചർമ്മ കാൻസറിൽ നിന്നും അവരെ സംരക്ഷിക്കുന്നു.
ആന്‍റി ഏജിംഗ് ചികിത്സകളും ചർമ്മ സംരക്ഷണവും
ചുളിവുകൾ തടയുന്നതിനോ കുറയ്ക്കുന്നതിനോ നിരവധി ആന്‍റി ഏജിംഗ് തെറാപ്പികൾ ലഭ്യമാണ്.
ചർമ്മ സംരക്ഷണ ദിനചര്യ : സൺസ്ക്രീൻ ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. എസ്പിഎഫ് 30 അല്ലെങ്കിൽ അതിൽ കൂടുതൽ സൺസ്ക്രീൻ ദിവസവും പുരട്ടുക.
ചർമ്മത്തിന്‍റെ തരം അടിസ്‌ഥാനമാക്കി നേരിയ ക്ലെൻസറും മോയ്‌ചറൈസറും തിരഞ്ഞെടുക്കുക. വിറ്റാമിൻ സി, കോപ്പർ പെപ്റ്റൈഡ്, ക്രിയേറ്റിനിൻ, ആൽഫ ഹൈഡ്രോക്‌സി ആസിഡുകൾ എന്നിവ അടങ്ങിയ സിറം പോലുള്ള ടോപ്പിക്കൽ ആന്‍റി ഓക്‌സിഡന്‍റുകൾ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. എന്നാൽ ഏതെങ്കിലും ഉൽപ്പന്നം ഉപയോഗിക്കുന്നതിന് മുമ്പ് ഡെർമറ്റോളജിസ്‌റ്റിനെ സമീപിക്കുന്നത് ഉറപ്പാക്കുക.
നൂതന കോസ്മെറ്റിക് നടപടി ക്രമങ്ങൾ: ഡോക്ടർമാർ നിർദ്ദേശിക്കുന്ന നൂതന കോസ്മെറ്റിക് നടപടിക്രമങ്ങൾ ഒരു ഡോക്ടറുടെ ഉപദേശത്തോടെ മാത്രമേ ഉപയോഗിക്കാവൂ ഉദാഹരണത്തിന്, ബോട്ടോക്സ്, അസറ്റൈൽ കോളിൻ തടഞ്ഞുകൊണ്ട് പേശികളെ റിലാക്സ‌് ചെയ്യിച്ചു ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത് കുറയ്ക്കുന്നു. ആഴത്തിലുള്ള ചുളിവുകൾ മാറ്റാൻ ഫില്ലറുകൾ ഫലപ്രദമാണ്. കെമിക്കൽ പീലുകൾ ചർമ്മത്തിന്‍റെ മുകളിലെ പാളി നീക്കം ചെയ്ത‌് പുതിയതും മിനുസമാർന്നതുമായ ചർമ്മം വെളിപ്പെടുന്നു. ഇത് ഒരു വിദഗ്ദ്ധന്‍റെ മേൽനോട്ടത്തിൽ മാത്രമേ ചെയ്യാവൂ.
ലേസർ തെറാപ്പി (സിഒ2 ലേസർ) കൊളാജൻ ഉത്പാദനം വർദ്ധിപ്പിച്ച് ചർമ്മത്തെ മുറുക്കുകയും മിനുസപ്പെടുത്തുകയും ചെയ്യുന്നു. റേഡിയോ ഫ്രീക്വൻസി തെറാപ്പി എന്നത് ഫെയ്സ്ലിഫ്റ്റിംഗിനും ചുളിവുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്ന നോൺ ഇൻസിവ് രീതിയാണ്. വാമ്പയർ ഫെയ്‌സ് ലിഫ്റ്റിൽ രോഗിയുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്ലാസ്മ മുഖത്തേക്ക് കുത്തി വയ്ക്കുകയും ചർമ്മത്തിന്‍റെ നേർത്ത വരകളും ഘടനയും മെച്ചപ്പെടുത്തുന്ന വളർച്ചാ ഘടകങ്ങൾ പുറത്തു വിടുകയും ചെയ്യുന്നു.
ജീവിതശൈലി മാറ്റങ്ങൾ
സമീകൃതാഹാരം കഴിക്കുന്നത് ഒരു പരിധിവരെ ചുളിവുകൾ തടയാൻ സഹായിക്കും. പച്ചക്കറികൾ, സീസണൽ പഴങ്ങൾ, ആന്‍റിഓക്സിഡന്‍റുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ചുളിവുകൾ കുറയ്ക്കാൻ ഗുണം ചെയ്യും. കൂടാതെ ശരീരത്തിൽ ജലാംശം നിലനിർത്താനും ചർമ്മത്തിന്‍റെ തിളക്കം നിലനിർത്താനും ധാരാളം വെള്ളം കുടിക്കുക. രക്‌ത ചംക്രമണം വർദ്ധിപ്പിക്കാനും ചർമ്മത്തിന്‍റെ തിളക്കം നിലനിർത്താനും പതിവായി വ്യായാമം ചെയ്യുകയും വേണം.
മേക്കപ്പ്
- മുഖത്ത് ചുളിവുകൾ ഉണ്ടെങ്കിൽ ഫ്രഷ് ആയി തോന്നിപ്പിക്കുന്ന മേക്കപ്പ് ഉപയോഗിക്കാം.
- എല്ലായ്പ്പോഴും നോൺ- കോമഡോജെനിക്, കെമിക്കൽ രഹിത ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക.
- കിടക്കുന്നതിന് മുമ്പ് മുഖം നന്നായി വൃത്തിയാക്കുക.
- മേക്കപ്പിന് മുമ്പ് മോയ്സ്ചറൈസർ പുരട്ടുന്നത് ഉറപ്പാക്കുക.





