മോഡേൺ ലുക്ക് നൽകുന്ന ഒതുക്കവും മിനുസവുമുള്ള സ്ട്രെയിറ്റ് മുടിയാണ് ഏതുപ്രായത്തിലും ഇപ്പോഴത്തെ ഫാഷൻ. ഇണങ്ങുന്ന ഹെയർ ഫാഷനാണിത്. അത്തരം മുടി നേടാൻ ഹെയർ റീബോണ്ടിംഗ് ആണ് മാർഗ്ഗം. പരിശീലനം സിദ്ധിച്ച ഒരു ഹെയർ സ്റ്റൈലിസ്റ്റിന്‍റെ മേൽനോട്ടത്തിൽ ഹെയർ റീബോണ്ടിംഗ് ചെയ്യണം. കാരണം ധാരാളം പ്രോസസ്സുകൾ അടങ്ങിയ ഹെയർ സ്റ്റൈലിംഗാണ് റീബോണ്ടിംഗ്. മുടി സ്റ്റൈൽ ചെയ്യാൻ ചെല്ലും മുമ്പ് എന്താണ് റീബോണ്ടിംഗ് എന്ന് കൃത്യമായി മനസ്സിലാക്കുന്നത് നന്ന്.

കെമിക്കൽ ട്രീറ്റ്‌മെന്‍റ്

മണിക്കൂറുകൾ നീണ്ട ഒരു കെമിക്കൽ ഹെയർ ട്രീറ്റ്‌മെന്‍റാണ് ‘റീബോണ്ടിംഗ്.’ ചെലവു കൂടിയ ഈ ഹെയർ ട്രീറ്റ്‌മെന്‍റിലൂടെ ചുരുണ്ടതോ ഡൾ ആയതോ ആയ മുടിയുടെ ഘടന സ്‌ഥിരമായി മാറ്റി, നീണ്ടു നേർത്ത് മിനുക്കമുള്ളതാകും. ഒരിക്കൽ സ്ട്രെയിറ്റൻ ചെയ്താൽ പിന്നെ, മുടിയുടെ വളർച്ചയ്ക്കനുസരിച്ച് ആറുമാസത്തിലൊരിക്കലെങ്കിലും ടച്ച് അപ്പ് ചെയ്‌താൽ മതി.

വിവിധ ഘട്ടങ്ങൾ

ഓരോരുത്തരുടേയും മുടിക്കുമുണ്ട് പ്രകൃതിദത്തമായ ഒരു ഘടന. ചുരുണ്ടത്. നീളൻ, ഓയിലി, ഡ്രൈ ഇങ്ങനെ വ്യത്യസ്‌ത ഘടനകൾ. റീബോണ്ടിംഗിൽ മുടിയുടെ ഈ നാച്വറൽ ബോണ്ടിനെയാണ്. ബ്രേയ്ക്ക് ചെയ്യുന്നത്. ക്രീം സോഫ്റ്റനർ അല്ലെങ്കിൽ റിലാക്സന്‍റ് ഉപയോഗിച്ചാണ് മുടിയുടെ ഘടന മാറ്റുന്നത്. തുടർന്ന് ഉപയോഗിക്കുന്ന ന്യൂട്രലൈസർ മുടിയുടെ ഘടന റീബിൽഡ് ചെയ്യുന്നതോടെ മുടി നീണ്ടതാകും. മുടിയുടെ നീളവും കനവും അനുസരിച്ച് റീബോണ്ടിംഗിനുള്ള സമയം നാലു മുതൽ 10 മണിക്കൂർ വരെയാകാം.

സ്ട്രെയിറ്റനിംഗിന്‍റെ ആദ്യഘട്ടം വീര്യം കുറഞ്ഞ ഷാമ്പൂ കൊണ്ട് മുടി കഴുകുകയാണ്. കണ്ടീഷണർ ഉപയോഗിക്കില്ല. അതിനുശേഷം ബ്ലോ ഡ്രയർ മീഡിയം ലെവലിൽ വച്ച് മുടി ഉണക്കിയെടുക്കും. എന്നിട്ട് ഓരോ ഭാഗങ്ങളായി വേർതിരിച്ച് ക്രീം സോഫ്റ്റനർ പുരട്ടുന്നു. ഇപ്രകാരം ട്രീറ്റ് ചെയ്‌ത ഹെയർ ഷാഫ്റ്റുകൾ, കനം കുറഞ്ഞ പ്ലാസ്‌റ്റിക് ബോർഡ് ഉപയോഗിച്ച് അര മണിക്കൂർ വലിച്ചു നിർത്തും. അതിനു ശേഷം മുടി 10 മുതൽ 40 മിനിട്ടു വരെ സ്‌റ്റീം ചെയ്തിട്ട് കഴുകും.

അടുത്ത ഘട്ടം മുടി വീണ്ടും ഡ്രൈ ബ്ലോ ചെയ്യുകയാണ്. ഉണങ്ങിയ ശേഷം കെരാട്ടിൻ ലോഷൻ പുരട്ടി മുടി വീണ്ടും അയേൺ ചെയ്യും. ചുരുണ്ട മുടി എവിടെയെങ്കിലും ഒറ്റപ്പെട്ട് കിടക്കുന്നുണ്ടെങ്കിൽ അതിനെക്കൂടി നിവർത്തിയെടുക്കാനാണിത്. ഇത്രയും ചെയ്തു‌ കഴിഞ്ഞിട്ടാണ് ന്യൂട്രലൈസർ ഉപയോഗിച്ച് മുടി സ്റ്റെബിലൈസ് ചെയ്യുന്നത്. 30 മിനിട്ടെടുക്കുന്ന പ്രോസസാണിത്. തുടർന്ന് മുടിയിലെ ന്യൂട്രലൈസർ തണുത്ത വെള്ളം കൊണ്ട് കഴുകിയ ശേഷം ഉണക്കി ഹെയർ സിറം പുരട്ടും മുടി ഒന്നുകൂടി അയേൺ ചെയ്യുന്നതാണ് ഫൈനൽ ടച്ച്.

റീബോണ്ടിംഗിനു ശേഷം

റീബോണ്ട് ചെയ്‌താൽ മൂന്നു ദിവസത്തേയ്ക്ക് മുടി കഴുകുകയോ, ക്ലിപ്പുകൾ, ബാന്‍റുകൾ എന്നിവ ഉപയോഗിച്ച് കെട്ടുകയോ ചെയ്യരുത്. നാലാം ദിവസം കണ്ടീഷണർ മാത്രമുപയോഗിച്ച് മുടി കഴുകുകയും സ്വാഭാവികമായി ഉണക്കുകയും ചെയ്യുക. ചീകാൻ ടൂത്ത്ബ്രഷ് ആണ് നല്ലത്. മുടി പൊട്ടിപ്പോകാതിരിക്കാനാണിത്. പൂർണ്ണമായും ഒരു രാസപ്രക്രിയയാണ് ഹെയർ റീബോണ്ടിംഗ്. അതുകൊണ്ടാണ് മുടിയിഴകൾ വളരെ കനം കുറഞ്ഞ് മിനുസപ്പെട്ടിരിക്കുന്നത്. അഞ്ചാം ദിവസവും കണ്ടിഷണർ ഉപയോഗിച്ച് കഴുകി ടൂത്ത്ബ്രഷ് കൊണ്ട് ചീകുക. ആറാം ദിവസം സാധാരണ പോലെ കഴുകാം. പക്ഷേ ചീകുന്നതിന് ടൂത്ത്ബ്രഷിനു തന്നെയാണ് ഉത്തമം.

റീബോണ്ടിംഗ് ചെയ്ത മുടി ഉണക്കാൻ ഹെയർ ഡ്രയർ തുടർച്ചയായി ഉപയോഗിക്കരുത്. കൂടുതൽ ചൂട് മുടിയിൽ ഏൽക്കുന്നതോ, സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതോ ഒക്കെ റീബോണ്ടിംഗിന് ഉപയോഗിച്ച രാസവസ്‌തുക്കളിൽ പ്രതിപ്രവർത്തനം ഉണ്ടാക്കിയേക്കാം.

ഹെയർ കെയർ ടിപ്സ്

റീബോണ്ടിംഗ് ട്രീറ്റ്‌മെന്‍റിനു ശേഷം താഴെ പറയുന്ന രീതിയിൽ തന്നെ മൂടി പരിപാലിക്കാൻ ശ്രദ്ധിക്കുക.

  • 15 ദിവസത്തിലൊരിക്കലെങ്കിലും മുടി ഓയിൽ ചെയ്ത് സ്റ്റീം ചെയ്യിക്കുക. ഹോട്ട് ടവൽ ട്രീറ്റ്മെന്‍റും പതിവാക്കുക.
  • സ്ട്രെയിറ്റൻ ചെയ്‌ത മുടിക്ക് യോജിച്ച ഷാമ്പു വാങ്ങി ഉപയോഗിക്കുക.
  • ഷാമ്പൂ ചെയ്യുമ്പോൾ തണുത്ത വെള്ളം മാത്രം ഉപയോഗിക്കുക.
  • ഹെയർ സിറം ഉപയോഗിക്കുക,
  • ഹെയർ ഡ്രയർ ഒഴിവാക്കുക.
  • പ്രകൃതിദത്തങ്ങളായ ഹെയർ പായ്ക്കുകൾ, അലോവേര, മുട്ട, ഒലിവ് ഓയിൽ എന്നിവ ഉപയോഗിക്കുക.
  • ആറുമാസത്തിന്‍റെ ഇടവേളകളിൽ മുടി ബ്യൂട്ടി പാർലറിൽ ടച്ച് അപ്പ് ചെയ്യുക.
और कहानियां पढ़ने के लिए क्लिक करें...