ബി.എ. പഠനം കഴിഞ്ഞ് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന ഉദ്യോഗം നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു രാജീവ്. ഇതേ അവസരത്തിലാണ് സ്നേഹ രാജീവിനെ പരിചയപ്പെടുന്നതും, രാജീവിന്‍റെ കൃത്യനിഷ്ഠയും ഉയരങ്ങൾ പിടിച്ചെടുക്കാനുള്ള ത്വരയുമൊക്കെ സ്നേഹയെ രാജീവിലേക്ക് കൂടുതലടുപ്പിച്ചതും. സ്നേഹ ഉടുക്കുന്ന സാരിയുടെ നിറം മുതൽ ഉപയോഗിക്കുന്ന കോസ്മെറ്റിക്സിനെക്കുറിച്ചു വരെ സംസാരിക്കാൻ അന്ന് രാജീവ് സമയം കണ്ടെത്തിയിരുന്നു. അതോടൊപ്പം തന്നെ കൊച്ചുകൊച്ചു കാര്യങ്ങൾക്കു പോലും സ്നേഹയെ അയാൾ അകമഴിഞ്ഞ് അഭിനന്ദിച്ചിരുന്നു.
അശ്രാന്ത പരിശ്രമവും കഠിനാദ്ധ്വാനവും കൊണ്ട് രാജീവിന് ഉന്നതപദവിയിലെത്താൻ സാധിച്ചു. എന്നാൽ ജോലിഭാരവും ഔദ്യോഗിക ഉത്തരവാദിത്തങ്ങളും കൂടിയതോടെ സ്നേഹയെ ഫോൺ വിളിക്കാൻ പോലും രാജീവിനു സമയം തികയാതായി. ഒന്നുകിൽ മീറ്റിംഗ് അല്ലെങ്കിൽ ടൂർ പ്രോഗ്രാം… പക്ഷേ വീട്ടിലെത്തിയാൽ രാജീവ് എല്ലാം മറന്ന് സ്നേഹയെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കും. എന്നാൽ രാജീവിന്‍റെ ജോലിത്തിരക്ക് സ്നേഹയെ പലപ്പോഴും വല്ലാതെ അസ്വസ്ഥഥയാക്കിയിരുന്നു.
ഭർത്താവിന്‍റെ ഔദ്യോഗിക തിരക്കുകൾ മനസ്സിലാക്കാൻ ഭാര്യയ്ക്ക് സാധിക്കാതെ വരുന്നതാണ് പല പ്രശ്നനങ്ങൾക്കും കാരണമായിത്തിരുന്നത്. ഭർത്താവിന്‍റെ ആഗ്രഹങ്ങളും ഔദ്യോഗിക തിരക്കുകളും കാരണമാണ് ഭർത്താവ് വൈകുന്നതെന്ന് ഭാര്യ മനസ്സിലാക്കണം. പണം സമ്പാദിക്കണമെന്ന മോഹവും ഉദ്യോഗക്കയറ്റം എന്ന ലക്ഷ്യവും വ്യക്തിപരമായ ആഗ്രഹങ്ങളുമൊക്കെയാണ് ഒരാളെ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുന്നതിന് പ്രേരിപ്പിക്കുന്നത്. വീട്ടുത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഇക്കൂട്ടർ തയ്യാറായെന്നു വരില്ല. പ്രൊഫഷനിലും കരിയറിലുമാവും ഇക്കൂട്ടർക്ക് താല്പര്യം. 16 മണിക്കൂർ ജോലി ചെയ്താലും ഇവർക്ക് യാതൊരു പ്രശ്‌നവും തോന്നില്ല. പക്ഷേ, ഭർത്താവിന്‍റെ അഭാവം ഭാര്യയെ വല്ലാതെ ഒറ്റപ്പെടുത്തിയെന്നും വരാം.
ജോലി ഭ്രമം
ജോലിയോട് അമിതമായ ആസക്തിയുള്ളവർ നല്ല ചുണയും ചുറുചുറുക്കും പെട്ടെന്നു കോപിക്കുന്ന സ്വഭാവവുമുള്ളവരായിരിക്കും. വിജയലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് പ്രവർത്തിക്കുന്നവരാവും ഇവർ. അവിശ്വസനീയമായ ഏകാഗ്രതയും ഇവരിലുണ്ടാവും. വിവാഹനാളുകളിൽ ഭർത്താവിന്‍റെ ശ്രദ്ധാകേന്ദ്രം ഭാര്യയായിരിക്കും. ഭാര്യയുടെ അഗാധമായ സ്നേഹവും വിശ്വാസവും ജോലി സംബന്ധമായ പ്രശ്നനങ്ങളിലേക്ക്, വെല്ലുവിളികളിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഭർത്താവിന് ആത്മധൈര്യം നൽകും
ഭാര്യ തന്നെ ആത്മമാർത്ഥമായി സ്നേഹിക്കുന്നു. വിശ്വസിക്കുന്നുവെന്ന ധാരണ ഭർത്താവിൽ കൂടുതൽ സന്തോഷം ഉളവാക്കും. കരിയറുമായി ബന്ധപ്പെട്ട കൂടുതൽ വെല്ലുവിളികളുള്ള ജോലിയുടെ നേർക്ക് തിരിയാൻ അപ്പോൾ അയാൾക്ക് ഉത്സാഹം കൂടും. ഭാര്യയുടെ സ്നേഹവും പൂർണ്ണ പിന്തുണയും ലഭിക്കുന്നതോടെ തന്‍റെ കരിയറിന് കൂടുതൽ കരുത്തു നൽകുന്നതിനുള്ള ശ്രമത്തിലാവും അയാൾ.
“എപ്പോഴും പിന്നാലെ ചുറ്റിപ്പറ്റി നടക്കുന്ന ഭർത്താവിനെ ഒരു ഭാര്യക്കും ഇഷ്‌ടമാവില്ല. ചിലർ ജോലിയിൽ ലയിച്ചിരിക്കാൻ ഏറെ താല്പര്യമുള്ളവരായിരിക്കും. സദാ പ്രണയിച്ചിരിക്കാൻ സാധിക്കുകയില്ലല്ലോ. ഇത്തരക്കാരെ സംബന്ധിച്ച് ജോലിയിലൂടെ ലഭിക്കുന്ന ആത്മസംതൃപ്‌തി മറ്റൊരു തരത്തിലുള്ള സന്തോഷവുമായി തുലനം ചെയ്യുവാൻ സാധിച്ചെന്നുവരില്ല.” ഉദ്യോഗസ്‌ഥയായ നീത ഭർത്താവിനെക്കുറിച്ച് തന്‍റെ അഭിപ്രായം വ്യക്തമാക്കുന്നു.
ജോലിയോടുള്ള അമിതമായ താല്‌പര്യം, ആകാംക്ഷ, പണം സമ്പാദിക്കണമെന്ന ആഗ്രഹം ഇവയെല്ലാം പുരുഷന് സവിശേഷമായൊരു ആനന്ദം പ്രദാനം ചെയ്യുന്നുവെന്നാണ് മനഃശാസ്ത്രജന്മാർ കരുതുന്നത്. പുരുഷൻ സാമ്പത്തികമായും ഭൗതികമായും സമ്പന്നനായിരിക്കണമെന്നതാണ് സമൂഹത്തിൻറ കാഴ്ചപ്പാട്. ഭാര്യയുടെ കരിയർ എത്രയൊക്കെ ഉന്നതമാണെങ്കിലും ഭർത്താവിൻറ സ്ഥാനമാനങ്ങൾ അതിലും ഉന്നതമായിരിക്കണമെന്നാണ് എല്ലാവർക്കും താല്‌പര്യം.
ദാമ്പത്യജീവിതത്തെ ബാധിക്കുമ്പോൾ
ഉദ്യോഗത്തിന് ‘ആദ്യഭാര്യ’യുടെ പരിവേഷം നൽകാൻ ഭർത്താവ് ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങളുടലെടുക്കുന്നത്. ഭർത്താവിന്‍റെ ‘തിരക്ക്’ വ്യക്തിജീവിതത്തെയും ദാമ്പത്യത്തെയും ബാധിക്കുന്നതോടെ ഒട്ടുമിക്ക ഭാര്യമാരും പരാതി പറഞ്ഞുതുടങ്ങും. ചിലരാകട്ടെ നിശ്ശബ്ദത പാലിക്കും. ഭർത്താവിന്‍റെ ജോലിത്തിരക്കിനോട് തങ്ങൾ പൂർണ്ണമായി യോജിക്കുന്നുവെന്നല്ല ഈ മൗനം കൊണ്ടർത്ഥമാക്കേണ്ടത്. മറിച്ച്, വീട്ടിൽ സമാധാനം നിലനിർത്തുന്നതിനു വേണ്ടിയാണ്. പലപ്പോഴും ഈ നിശ്ശബ്ദതയ്ക്കു പിന്നിൽ അമർഷവും മുറു മുറുപ്പുമുണ്ടാവും. ഭർത്താവ് തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണോയെന്നും ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടോയെന്നു പോലും ഭാര്യയിൽ സംശയം ജനിച്ചേക്കാം.
ഉദ്യോഗസ്ഥയായ ഭാര്യയെ അപേക്ഷിച്ച് വീട്ടമ്മമാർക്കാണ് ഇത്തരത്തിലുള്ള സംശയമധികവും. “ഭർതൃസ്നേഹം കുറഞ്ഞുപോയെന്ന് ഒരിക്കലുമെനിക്ക് തോന്നിയിട്ടില്ല. വെറുതെയിരിക്കുന്ന മനസ്സ് പിശാചിന്‍റെ പണിപ്പുരയാകുമെന്നതുപോലെ എന്‍റെ മനസ്സിലും ഇത്തരം സാഹചര്യങ്ങളിൽ അമർഷവും സംശയവും പല തരത്തിലുള്ള ചിന്തകളും വല്ലാതെ അലട്ടാറുണ്ട്. ചിന്തയൊന്നു പാളിയാൽ മനസ്സിന്‍റെ കൺട്രോൾ തന്നെ നഷ്ടപ്പെട്ടുവെന്നുവരാം ഭർത്താവിന്‍റെ ജോലിത്തിരക് താനേതെല്ലാം രീതിയിലാണ് വ്യാഖ്യാനിച്ചത്.” ഇങ്ങനെപോവും അവരുടെ വിചാരങ്ങൾ.
ജോലിത്തിരക്കു കാരണം ഭർത്താവ് വീട്ടിൽ കുറച്ചു സമയമേ ചെലവഴിക്കുന്നുള്ളുവെന്ന പരാതിയും ഭാര്യമാർക്കുണ്ട്. ഭർത്താവിനെയാണ്, ജോലിയെയല്ല തങ്ങൾ വിവാഹം കഴിച്ചതെന്ന് ചിലരെങ്കിലും കുറ്റപ്പെടുത്തുകയും പിറുപിറുക്കാറുമുണ്ട്.
ജോലിയില്ലാത്ത ഭാര്യമാർക്കുണ്ടാകുന്ന ഒരുതരം ഒറ്റപ്പെടലാണ് ഇത്തരത്തിലുള്ള മാനസികാവസ്‌ഥ സംജാതമാക്കുന്നത്. വാസ്തവത്തിൽ ഭർത്താവിന്‍റെ ഔദ്യോഗിക വിജയത്തിൽ ഭാര്യ അഭിമാനിക്കുകയാണ് വേണ്ടത്. തന്‍റെ ബോറടി മാറ്റുന്നതിന് ഭർത്താവിന്‍റെ ജോലിത്തിരക്കിൽ അദ്ദേഹത്തിന് വേണ്ട സഹായങ്ങളും പിന്തുണയും നൽകുന്നത് ഉപകരിക്കും.
ഭർത്താവിന്‍റെ ഔദ്യോഗിക വിജയവും അതുവഴി ലഭിക്കുന്ന പണവും ഭാര്യയ്ക്ക് സന്തോഷത്തിനിട നൽകുമെങ്കിലും ഭർത്താവിന്‍റെ തിരക്ക് ഭാര്യയ്ക്കൊട്ടും സഹിക്കാനാവില്ല. ഇത് ഭാര്യയിൽ ഉദാസിനത നിറക്കുന്നതോടൊപ്പം ജീവിതം നിരർത്ഥകമായി തോന്നിക്കുകയും ചെയ്യും.
“സദാ, തന്നെ ചുറ്റിപ്പറ്റി നടക്കുന്ന ഭർത്താവിനെ ഭാര്യമാർ ഇഷ്ട്‌ടപ്പെടുകയില്ല. ആവശ്യമെന്നു തോന്നുന്ന സാഹചര്യത്തിൽ ഭർത്താവിന്‍റെ സാമീപ്യമുണ്ടങ്കിൽ ജോലിത്തിരക്കുകൾ കൊണ്ടുണ്ടാവുന്ന അകൽച്ച അവരത്ര കാര്യമാക്കില്ല.” ഭർത്താവിന് കൂടുതൽ സമയം ഭാര്യയോടൊപ്പം ചെലവഴിക്കണോ, കൂടുതൽ പണം സമ്പാദിക്കാൻ ശ്രമിക്കണോ എന്നതിനെക്കുറിച്ച് അഭിപ്രായമെന്തെന്ന ചോദ്യത്തിന് അദ്ധ്യാപിക രമ്യ ഇപ്രകാരമാണ് പ്രതികരിച്ചത്.
ഭാര്യയ്ക്കൊരു തലവേദന
ഭർത്താവിന്‍റെ ഔദ്യോഗിക വിജയം വഴി നേടിയെടുക്കുന്ന സുഖങ്ങൾ അനുഭവിക്കുന്നതിൽ ഭാര്യക്ക് യാതൊരു മടിയുമില്ല. എന്നാൽ ഭർത്താവിന്‍റെ ഔദ്യോഗിക തിരക്ക് ഭാര്യക്ക് ശരിക്കുമൊരു തല വേദനയായി തീരാറുണ്ട്.
നീന നന്ദന്‍റെ അഭിപ്രായത്തിൽ “ഭാര്യ ഭർത്താവിനുവേണ്ടി സമയം കണ്ടെത്തണം. അതുമല്ലെങ്കിൽ ഭർത്താവിന്‍റെ വിജയങ്ങളിലും നേട്ടങ്ങളിലും അഭിമാനിക്കുകയെങ്കിലും വേണം.”
കോളേജ് ലക്ചററായ രേഖ അറോ ഭർത്താവ് വിനയ്യെക്കുറിച്ച് ഇപ്രകാരം പറയുന്നു. “ജോലിത്തിരക്കു ള്ളയാളാണ് ഭർത്താവെന്നു പറയുന്നതിൽ വാസ്തവത്തിൽ ഞാനേറെ അഭിമാനിക്കുന്നു. ആക്റ്റിവേറ്റഡ് കാർബൺ ഫാക്‌ടറി തുടങ്ങിയതു മുതൽ വിനയിന്‍റെ ജോലിത്തിരക്ക് പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. മദ്യവും ചൂതുകളിയും പരസ്ത്രീബന്ധവുമൊക്കെയായി ഭാര്യയിൽ നിന്നു പൂർണ്മായി അകന്നുപോകുന്ന എത്രയോ ഭർത്താക്കന്മാരുണ്ട്. അതുപോലെയല്ലല്ലോ കർമ്മനിരതനായ എന്‍റെ ഭർത്താവ് ജോലിയിൽ മുഴുകിയിരിക്കുന്ന ഭർത്താവിനോട് ഭാര്യയ്ക്ക് പരിഭവം തോന്നേണ്ടതില്ല.”
ആത്മവിശ്വാസത്തിന് മങ്ങലേൽക്കുമ്പോൾ
ഭർത്താവിന്‍റെ ഔദ്യോഗിക വിജയത്തെ ഭാര്യ എത്രത്തോളം തരംതാഴ്ത്തത്തി കാണുന്നുവോ ഭാര്യയുടെ ആത്മവിശ്വാസവും അതിനനുസരിച്ച് ആടിയുലയുവാൻ തുടങ്ങും. സ്വന്തം വിജയങ്ങൾക്കും നേട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന ഭർത്താവ് ഭാര്യയെ അംഗീകരിക്കാൻ തയ്യാറാവുന്നില്ലെന്നുള്ളതും കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്നു.
“പ്രൊഫഷന് കൂടുതൽ പ്രാധാന്യം നൽകുന്ന ഭർത്താവ് ജീവിതത്തിൽ നേട്ടങ്ങളും വിജയങ്ങളുമാണ് കാംക്ഷിക്കുന്നത്. നേട്ടങ്ങളും കഴിവുകളുമൊക്കെയുള്ള ഭാര്യയെത്തന്നെയാണവർക്കിഷ്ടം ഭാര്യയ്ക്ക് കൂടി ജോലിയുണ്ടെന്നുള്ളത് ഭർത്താവിന് സന്തോഷം നൽകുമെന്നു മാത്രമല്ല, പരസ്‌പരം ബഹുമാനം വർദ്ധിക്കുകയും ചെയ്യും.” ബാങ്ക് ഉദ്യോഗസ്ഥയായ നിഖില വ്യക്തമാക്കുന്നു.
“ഭാര്യയെത്തന്നെയാണവർക്കിഷ്ടം, ഭാര്യക്ക് കൂടി ജോലിയുണ്ടെന്നുള്ളത് ഭർത്താവിന് സന്തോഷം നൽകുമെന്നു മാത്രമല്ല, പരസ്പ്‌പരം ബഹുമാനം വർദ്ധിക്കുകയും ചെയ്യും.” ബാങ്ക് ഉദ്യോഗസ്ഥയായ നിഖില വ്യക്തമാക്കുന്നു.
ഭാര്യ തന്‍റെ സമയം വേണ്ടവിധം വിനിയോഗിക്കുകയാണെങ്കിൽ ജോലിഭ്രമം മൂത്ത ഭർത്താവുപോലും അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും.
വ്യക്തിത്വ വികസനം
സ്ത്രീകൾ മണിക്കൂറുകളോളം അടുക്കളയിൽ ചടഞ്ഞുകൂടിയിരുന്ന കാലം കടന്നുപോയി. ഇന്നത്തെ സാമൂഹി ക, സാങ്കേതിക മാറ്റങ്ങൾ സ്ത്രീകൾക്ക് കൂടുതൽ സ്പെയർ ടൈം നല്‌കുന്നുണ്ട്. ഉദാസീനരായിരിക്കുകയല്ല, വ്യക്തിത്വ വികസനത്തിനു ശ്രമിക്കുകയാണ് വേണ്ടത്.
ഇന്നും വീട്ടുജോലികളും അടുക്കളയുമൊക്കെയായി സ്ത്രീകൾക്ക് ഒതുങ്ങിക്കുടേണ്ടി വന്നിരുന്നെങ്കിൽ അവർക്കൊരിക്കലും സ്പെയർ ടൈം കിട്ടുമായിരുന്നില്ല. ജോലിത്തിരക്കുള്ള ഭർത്താവിനെ വൈകി വരുന്നതിന്‍റെ പേരിൽ പഴിചാരുന്നതിലർത്ഥമില്ല.
ഭർത്താവിന്‍റെ ജോലിയിലും ഔദ്യോഗിക നേട്ടങ്ങളിലും ഭാര്യ അഭിമാനിക്കുകയാണ് വേണ്ടൽ ഏതുപുരുഷന്‍റെയും വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ടെന്ന യാഥാർത്ഥ്യം വിസ്‌മരിക്കാതിരിക്കുക.