പെൺബുദ്ധി പിൻബുദ്ധിയെന്ന് എഴുതിത്തള്ളാൻ വരട്ടെ, ബുദ്ധിശക്ത‌ിയുടെ അടിസ്‌ഥാനത്തിൽ സ്ത്രീകളിന്ന് കോർപ്പറേറ്റ് ലോകത്തും വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. വിദ്യാഭ്യാസം, വ്യവസായം, രാഷ്ട്രീയം, കായികരംഗം, ബഹിരാകാശം തുടങ്ങി മേഖല ഏതായാലും അവൾ മുൻപന്തിയിൽ തന്നെയുണ്ട്. കായികബലത്തിൽ മാത്രമാണ് പുരുഷൻ അവളേക്കാൾ മികച്ചു നിൽക്കുന്നത് എന്നുവേണം പറയാൻ.

പഠനങ്ങൾ അനുസരിച്ച് നമ്മുടെ രാജ്യത്തിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് അറിയുന്നത്. ഇന്ത്യയിൽ ജോലി ചെയ്യുന്ന പുരുഷന്മാർ 67%ആണെങ്കിൽ സ്ത്രീകൾ കേവലം 9% ആണ്.

സ്വാതന്ത്യ്രം ലഭിച്ചിട്ട് 74 വർഷം പിന്നിട്ടിട്ടും തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം ഇപ്പോഴും വളരെ കുറവാണ്. പ്രത്യേകിച്ചും ചെറുപ്പക്കാരായ സ്ത്രീകൾക്ക് സ്വന്തം കരിയർ കരസ്ഥമാക്കാൻ ധാരാളം വെല്ലുവിളികളേയും തടസ്സങ്ങളേയും നേരിടേണ്ടി വരുന്നുണ്ട്.

വീട്ടിൽ ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടെങ്കിൽ ആൺകുട്ടിയെ തൊഴിലിനായി മറ്റ് നഗരങ്ങളിൽ അയക്കുന്നതിന് ഒരു തടസവുമുണ്ടാകുന്നില്ല. എന്നാൽ പെൺകുട്ടിയ്ക്ക് സ്വന്തം നഗരത്തിൽ തന്നെ ഏതെങ്കിലും ചെറിയ ജോലി ചെയ്‌ത് തൃപ്തിയടയേണ്ടി വരും. അതിനും വീട്ടുകാരെ സമ്മതിപ്പിക്കേണ്ടി വരും. ഇത്തരത്തിലുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നിട്ടുണ്ട് എന്നതാണ് സ്ത്രീകളുടെ പുരോഗതിയിൽ വന്ന ഉയർച്ച സൂചിപ്പിക്കുന്നത്.

സ്ത്രീ ജീവനക്കാർ ഏറെയുള്ള കമ്പനികൾ ചുരുങ്ങിയ കാലയളവിൽ വൻലാഭമുണ്ടാക്കുന്നുവെന്നാണ് പുതിയ കണക്കുകൾ. എന്താണ് ഈ മികവിന് പിന്നിലെ രഹസ്യം?

കാര്യപ്രാപ്തി

“എന്തെങ്കിലും ജോലിയുണ്ടെങ്കിൽ പുരുഷനോട് പറയാം. എന്നാൽ അത് പ്രാവർത്തികമാക്കണമെങ്കിൽ സ്ത്രീയോട് തന്നെ പറയണം.” മാർഗരറ്റ് താച്ചറുടെ ഈ വാക്കുകൾ തന്നെ അതിനുള്ള ഉത്തരം.

സ്ത്രീയും പുരുഷനും തമ്മിൽ അടിസ്‌ഥാനപരമായി ഏറെ വ്യത്യാസങ്ങളുണ്ട്. ഇരു കൂട്ടരുടെയും ഭൗതികഘടനയും മനോഘടനയും ഏതാണ്ട് ഒരേ പോലെയാണെങ്കിലും സ്ത്രീയുടെയും പുരുഷന്‍റെയും ചിന്താ രീതികളിൽ ഏറെ വ്യത്യാസമുണ്ടെന്നാണ് ശാസ്ത്രലോകത്തിന്‍റെ കണ്ടെത്തൽ. ബുദ്ധിശക്‌തിയിലും കഴിവിലുമുള്ള വ്യത്യാസങ്ങളെ വേർതിരിച്ചു നടത്തിയ ഗവേഷണങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഇത്.

തീക്ഷ്‌ണമായ വികാരങ്ങളുള്ളവനും വീടിനു വെളിയിൽ കഴിയാനിഷ്ടപ്പെടുന്നവനും ധാരാളം ബന്ധങ്ങളുണ്ടാക്കാൻ താല്പ‌ര്യപ്പെടുന്നവനുമാണ് പുരുഷൻ. എന്നാൽ സ്ത്രീയാകട്ടെ, മൃദുല വികാരമുള്ളവളും വീടിനോട് ചേർന്ന് നിൽക്കാൻ ഇഷ്ടമുള്ളവളും അചഞ്ചലമായ പാതിവ്രത്യം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കുന്നവളുമാണ്.

ഇതെത്രമാത്രം സത്യമാണെന്നത് വ്യക്തിപരമായ വിശകലനത്തെയും അനുഭവസമ്പത്തിനെയും ആശ്രയിച്ചിരിക്കുമെങ്കിലും പ്രവർത്തനശൈലിയിൽ പുരുഷനേക്കാൾ വ്യത്യസ്തത പുലർത്തുന്നവരാണ് സ്ത്രീയെന്നതിന് തർക്കമില്ല. കോർപ്പറേറ്റ് ലോകത്തുപോലും സ്ത്രീകൾക്ക് പ്രാമുഖ്യം ലഭിക്കുന്നതിന് പിന്നിൽ അവരുടെ കാര്യപ്രാപ്‌തിയും കഴിവുമല്ലാതെ മറ്റെന്താണ്?

ചില വിലയിരുത്തലുകൾ

  • പുരുഷന്മാർ പണത്തിന് അമിതപ്രാധാന്യം നല്കുന്നു. അതുകൊണ്ട് അവർ ഇടയ്ക്കിടെ ജോലി മാറിക്കൊണ്ടിരിക്കും. എന്നാൽ സ്ത്രീകൾ പണത്തേക്കാളും സ്ഥപനത്തോടുള് വൈകാരികമായ അടുപ്പത്തിനാണ് പ്രാധാന്യം നൽകുന്നത്.
  • സ്ത്രീകൾ വേഗം ജോലി പഠിച്ചെടുക്കു ന്നു. സത്യസന്ധതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അവർ തയ്യാറല്ല. പുരുഷന്മാരാകട്ടെ ജോലിക്കാര്യങ്ങളിൽ പലപ്പോഴും അശ്രദ്ധ കാണിക്കുന്നു.
  • പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾക്ക് പുതിയ സാഹചര്യവുമായി പെട്ടെന്ന് ഇണങ്ങാൻ സാധിക്കും.
  • കുറഞ്ഞ ശമ്പളനിരക്കുപോലും സ്ത്രീകൾക്ക് സ്വീകാര്യമായിരിക്കും. കഴിവ് തെളിയിക്കാൻ ഒരവസരം മതിയെന്ന് വിശ്വസിക്കുന്നവരാണവർ.
  • മൾട്ടി ടാസ്കിംഗ് ജോലികൾ തന്ത്രപൂർവ്വം വിജയത്തിലെത്തിക്കാൻ സ്ത്രീകൾക്ക് പ്രത്യേകം കഴിവുണ്ട്.
  • സ്ത്രീകളുടെ സാന്നിധ്യം ജോലിസ്‌ഥലത്തെ കൂടുതൽ പ്രസന്നമാക്കും. മാത്രമല്ല, സ്ത്രീകളുടെ സാന്നിധ്യത്തിൽ ജോലി ചെയ്യുന്ന പുരുഷന്മാർ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും കൂടുതൽ ജാഗ്രത പുലർത്തുന്നുവെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
  • കഴിവും ബുദ്ധിയുമുള്ള സ്ത്രീകൾ ബോസായി വന്നാൽ കീഴുദ്യോഗസ്‌ഥരൊക്കെ ഉണർവ്വോടെ ജോലിയെടുക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
  • പൊതുവേ പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾ അവരുടെ ജോലി സ്‌ഥലം വൃത്തിയായി സൂക്ഷിക്കുന്നതിൽ പോലും ശ്രദ്ധ പുലർത്തുന്നു.
और कहानियां पढ़ने के लिए क्लिक करें...