മട്ടാഞ്ചേരി സ്വദേശിനിയായ സോനയ്ക്ക് കേക്ക് ബേക്കിംഗ് എന്നാൽ ഏറെ ഇഷ്ടപ്പെട്ട ഹോബിയാണ്. ബികോം കഴിഞ്ഞ് സിഎ വിദ്യാർത്ഥിനിയായ സോന പഠനത്തിന്റെ ഇടവേളയിൽ കൂട്ടുകാരുടെയും ബന്ധുക്കളുടേയും ബർത്ത്ഡെ ആഘോഷങ്ങൾക്കും മറ്റുമായി കേക്കും കുക്കീസും പിസയും മഫിൻസും ഐസ്ക്രീമും എല്ലാം തയ്യാറാക്കി നൽകാറുണ്ട്…
ബ്ലാക്ക് ഫോറസ്റ്റ് കേക്ക്
ചേരുവകൾ:
മുട്ട- 4 എണ്ണം
പഞ്ചസാര പൊടിച്ചത്- ഒരു കപ്പ്
കൊക്കോ പൗഡർ- 3 ടേബിൾ സ്പൂൺ
മൈദ- ഒരു കപ്പ് (3 ടേബിൾ സ്പൂൺ)
ബേക്കിംഗ് സോഡ- രണ്ട് നുള്ള്
ബേക്കിംഗ് പൗഡർ- 1 ടീസ്പൂൺ
ഡാർക്ക് ചോക്ക്ളേറ്റ് ആവശ്യത്തിന്
വിപ്പിംഗ് ക്രീം- 500 എംഎൽ
ചെറി സിറപ്പ്- കാൽ ടീസ്പൂൺ
പഞ്ചസാര- കാൽ കപ്പ്
വെള്ളം- മുക്കാൽ കപ്പ്
ചെറി കഷണങ്ങളാക്കിയത്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മുട്ടയും വാനിലയും ചേർത്ത് നന്നായി അടിച്ച് പതപ്പിക്കുക. അതിലേക്ക് പഞ്ചസാര പൊടിച്ചത് അൽപാൽപമായി ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഡ്രൈ ഇൻഗ്രീഡിയന്റുകൾ മൈദ, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡർ എന്നിവ മറ്റൊരു ബൗളിൽ മിക്സ് ചെയ്ത് അരിപ്പയിൽ 2-3 തവണ ഇടഞ്ഞെടുക്കുക. തുടർന്ന് ഈ ഡ്രൈ ഇൻഗ്രീഡിയന്റ് ബീറ്റ് ചെയ്ത് വച്ചിരിക്കുന്ന മുട്ട മിക്സിൽ അൽപാൽപ്പമായി ഇട്ടു കൊടുത്ത് കട്ട് ആന്റ് ഫോൾഡ് ചെയ്യുക.
ചെറി സിറപ്പ് തയ്യാറാക്കാൻ വെള്ളം ചൂടാക്കി അതിൽ പഞ്ചസാരയും ചെറി കഷ്ണങ്ങളും ഇട്ട് നന്നായി തിളപ്പിച്ച് പാനി സിറപ്പ് പരുവത്തിലാക്കുക. തുടർന്ന് സിറപ്പ് അരിച്ചെടുത്ത് വയ്ക്കുക. പ്രീഹീറ്റഡ് ഓവനിൽ കേക്ക് ബാറ്റർ 20-25 മിനിറ്റ് നേരം ബേക്ക് ചെയ്യുക.
കേക്ക് തണുത്ത ശേഷം 3 ലെയറായി മുറിക്കുക. ആദ്യത്തെ ലെയറിൽ ചെറി സിറപ്പും ഒഴിക്കുക. അതിന് മീതെ ചെറി കഷണങ്ങൾ ഇടുക. അപ്രകാരം 2 ഉം 3 ഉം ലെയറിൽ ആവർത്തിക്കുക. ഫ്രോസ്റ്റിംഗിനായി ഒരു ബൗളിൽ വിപ്പിംഗ് ക്രീം എടുക്കുക. അതിൽ കുറച്ച് പഞ്ചസാര ചേർത്ത് നന്നായി വിപ്പ് ചെയ്യുക. ക്രീം ഓരോ കേക്ക് ലെയറിലും ഇട്ട ശേഷം മൂന്ന് ലെയറും ഒരുമിച്ച് വച്ചശേഷം ടോപ്പ് ലെയറിന് മുകളിൽ ഗ്രേറ്റഡ് ചോക്ക്ളേറ്റ് വിതറുക. കേക്ക് സെറ്റാകാൻ ഒന്നോ രണ്ടോ മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം.
പ്ലം കേക്ക്
ചേരുവകൾ:
മിക്സഡ് ഡ്രൈ ഫ്രൂട്ട്സ്- 250 ഗ്രാം (ട്ടൂട്ടി ഫ്രൂട്ടി, റെയ്സിൻസ്, ഈന്തപ്പഴം, റെയ്സിൻസ്)
മൈദ- ഒന്നര കപ്പ്
ബേക്കിംഗ് പൗഡർ- ഒന്നര ടീസ്പൂൺ
ഉപ്പ്- ഒരു നുള്ള്
കറുവാപ്പട്ട പൊടിച്ചത്- കാൽ ടീസ്പൂൺ
ചുക്കുപൊടി- കാൽ ടീസ്പൂൺ
ഗ്രാമ്പൂ പൗഡർ- കാൽ ടീസ്പൂൺ
ജാതിക്കാപ്പൊടി- കാൽ ടീസ്പൂൺ
മുട്ട- 3
വാനില എസ്സൻസ്- അര ടീസ്പൂൺ
ഓറഞ്ച് പീൽ, ലെമൺ പീൽ ഗ്രേറ്റഡ്- ഒരു ടീസ്പൂൺ
ബട്ടർ (ഉരുക്കിയത്)- കാൽ കപ്പ്
ഓയിൽ- കാൽ കപ്പ്
പഞ്ചസാര പൗഡർ- കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
ലോ ഫ്ളയിമിൽ മുക്കാൽ കപ്പ് പഞ്ചസാര കാരമലൈസ് ചെയ്യുക. കാരമലൈസ് ചെയ്ത പഞ്ചസാര സിറപ്പ് കാൽ ഭാഗത്തിൽ ഡ്രൈ ഫ്രൂട്ട്സ് ചേർത്ത് സോക്ക് ചെയ്യാം. ഒരു ബൗളിൽ മൈദ, ബേക്കിംഗ് പൗഡർ, ഉപ്പ്, കറുവാപ്പട്ട പൊടി, ചുക്ക് പൊടി, ഗ്രാമ്പൂ പൊടിച്ചത്, ജാതിക്കാപ്പൊടി എന്നിവ ചേർത്ത് രണ്ടോ മൂന്നോ തവണ കട്ടയില്ലാതെ അരിച്ചെടുക്കുക.
2 ടേബിൾ സ്പൂൺ മൈദ സോക്ക് ചെയ്ത ഡ്രൈ ഫ്രൂട്ട്സിൽ വിതറുക.
മറ്റൊരു ബൗളിൽ മുട്ട, വാനില എസൻസ് എന്നിവ ബീറ്റ് ചെയ്യുക. അതിൽ പഞ്ചസാര അൽപാൽപമായി ചേർത്ത് ബീറ്റ് ചെയ്യാം. തുടർന്ന് മുക്കാൽ സ്പൂൺ തണുത്ത കാരമലൈസ്ഡ് ഷുഗർ ചേർത്ത് നന്നായി ബീറ്റ് ചെയ്യാം.
ഇതിലേക്ക് ഉരുക്കിയ ബട്ടറും ഓയിലും ചേർക്കാം. തുടർന്ന് എല്ലാം കൂടി നന്നായി ബീറ്റ് ചെയ്യാം. ഇനി അതിൽ ഡ്രൈ ഫ്രൂട്ട്സ് ആഡ് ചെയ്ത് കേക്ക് ബാറ്റർ ചേർത്ത് കട്ട് ആന്റ് ഫോൾഡ് ചെയ്യുക. ഇനി കേക്ക് ബാറ്റർ കേക്ക് മോൾഡിൽ ഒഴിച്ച് കാഷ്യുനട്സ്, ചെറി ഉപയോഗിച്ച് ഗാർണിഷ് ചെയ്ത് പ്രീഹീറ്റഡ് ഓവനിൽ 170 ഡിഗ്രി സെന്റിഗ്രേഡിൽ 45 മിനിറ്റ് നേരം ബേക്ക് ചെയ്തെടുക്കുക. പ്ലം കേക്ക് റെഡി.
വൈറ്റ് ഫോറസ്റ്റ് കേക്ക്
ഡ്രൈ ഇൻഗ്രീഡിയൻറുകൾ
മൈദ- മുക്കാൽ കപ്പ്
മിൽക്ക് പൗഡർ- ഒരു ടേബിൾ സ്പൂൺ
ബേക്കിംഗ് പൗഡർ- ഒരു ടീസ്പൂൺ
ബേക്കിംഗ് സോഡ- കാൽ ടീസ്പൂൺ ഇവയെല്ലാം മിക്സ് ചെയ്ത് അരിച്ചെടുക്കുക.
വെറ്റ് ഇൻഗ്രീഡിയന്റുകൾ
ഒരു ബൗളിൽ 3 മുട്ട പൊട്ടിച്ചൊഴിക്കുക. അതിൽ ഒരു ടീസ്പൂൺ വാനില എസൻസ്സ് ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. അതിൽ ഒരു കപ്പ് പഞ്ചസാര പൊടി അൽപാൽപമായി ചേർക്കുക. തുടർന്ന് പാൽ 2 ടേബിൾ സ്പൂൺ, റിഫൈൻസ് ഓയിൽ 2 ടേബിൾ സ്പൂൺ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. തുടർന്ന് ഇതിലേക്ക് ഡ്രൈ ഇൻഗ്രീഡിയന്റ് കുറേശേ ചേർത്ത് കട്ട് ആന്റ് ഫോൾഡ് ചെയ്യുക.
ഷുഗർ സിറപ്പ് ഫ്രോസ്റ്റിംഗ്
ഷുഗർ- അര കപ്പ്
വെള്ളം- അര കപ്പ്
വിപ്പിംഗ് ക്രീം- ഒരു കപ്പ്
വാനില എസ്സൻസ്- ഒരു ടീസ്പൂൺ
വൈറ്റ് ചോക്ക്ളേറ്റ് ഇഷ്ടാനുസരണം
ചെറി അൽപം
തയ്യാറാക്കുന്ന വിധം
വൈറ്റ് ചോക്ക്ളേറ്റ് ഡബിൾ ബോയിൽ ചെയ്ത് വയ്ക്കുക. തുടർന്ന് ഫ്രോസ്റ്റിംഗ് ചേരുവ നന്നായി വിപ്പ് ചെയ്തെടുക്കുക.
പ്രീഹീറ്റ് ചെയ്ത ഓവനിൽ കേക്ക് ബാറ്റർ കേക്ക് ടിന്നിൽ ഒഴിച്ച് 30 മിനിറ്റ് നേരം ബേക്ക് ചെയ്യുക. തുടർന്ന് തണുത്ത ശേഷം രണ്ടോ മൂന്നോ ലെയറായി മുറിച്ച് ഫ്രോസ്റ്റിംഗ് ചേരുവ ലെയറിനായി മുകളിൽ സ്പ്രഡ് ചെയ്ത് ഓരോ ലെയറും വയ്ക്കുക. ഇത്തരത്തിൽ കേക്ക് മുഴുവനായും ഫ്രോസ്റ്റിംഗ് കൊണ്ട് കവർ ചെയ്ത് മുകളിൽ വിപ്പിംഗ് ക്രീം കൊണ്ട് ഡെക്കറേറ്റ് ചെയ്യാം.
കേക്ക് ഫ്രിഡ്ജിൽ ഒന്നോ രണ്ടോ മണിക്കൂർ നേരം സെറ്റാവാൻ വയ്ക്കുക. വൈറ്റ് ഫോറസ്റ്റ് കേക്ക് റെഡി.
റെഡ് വെൽവറ്റ് കേക്ക്
ചേരുവകൾ:
ബട്ടർ മിൽക്ക് പകുതി കപ്പ്
ഇളം ചൂട് വെള്ളം- അര കപ്പ്
വിനേഗർ അല്ലെങ്കിൽ ലെമൺ ജ്യൂസ്- ഒരു ടീസ്പൂൺ
ഡ്രൈ ഇൻഗ്രീഡിയൻറുകൾ
മൈദ- ഒന്നേ കാൽ കപ്പ്
ലൈറ്റ് കൊക്കോ പൗഡർ- ഒന്നര ടേബിൾ സ്പൂൺ
ബേക്കിംഗ് പൗഡർ- അര ടീസ്പൂൺ
ബേക്കിംഗ് സോഡ- കാൽ ടീസ്പൂൺ ഇവയെല്ലാം മിക്സ് ചെയ്ത് 2-3 തവണ ഇടഞ്ഞെടുക്കുക. അതിൽ ഒരു നുള്ള് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക.
വെറ്റ് ഇൻഗ്രീഡിയന്റ്
വിപ്പിംഗ് ക്രീം- ഒരു കപ്പ്
വാനില എസ്സൻസ്- ഒരു ടീസ്പൂൺ
ക്രീം ചീസ്- അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ അൺ സോൾട്ടഡ് ബട്ടർ (റൂം ടെംപറേച്ചർ) ഒന്നേ കാൽ കപ്പ് പൊടിച്ച ഷുഗർ എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. അതിൽ 3 മുട്ട ചേർക്കുക. ഒരു ടീസ്പൂൺ വാനില എസ്സൻസ് ചേർത്ത് ബീറ്റ് ചെയ്യുക. അമിതമായി ബീറ്റ് ചെയ്യരുത്. 2 ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ഇനി അതിൽ ഡ്രൈ ഇൻഗ്രീഡിയന്റ് ചേർക്കുക. അതിലേക്ക് ഒടുവിലായി റെഡ് കളർ ഫുഡ് ജെൽ ചേർക്കുക.
ബട്ടർ മിൽക്ക്, ഇളംചൂട് വെള്ളം, ലെമൺ ജ്യൂസ് ഒരു ബൗളിൽ മിക്സ് ചെയ്യുക. ഇത് കേക്ക് ബാറ്ററിൽ മിക്സ് ചെയ്യുക.
ഫ്രോസ്റ്റിംഗിന്
വിപ്പിംഗ് ക്രീം- ഒരു കപ്പ്
വാനില എസ്സൻസ്- ഒരു ടീസ്പൂൺ
ക്രീം ചീസ്- അര ടീസ്പൂൺ എന്നിവയെല്ലാം ചേർത്ത് നന്നായി പതഞ്ഞു പൊന്തുന്നതുവരെ അടിച്ചെടുക്കുക. ഇത് ഫ്രിഡ്ജിൽ വയ്ക്കുക.
സിറപ്പ്
കണ്ടൻസ്ഡ് മിൽക്ക്- കാൽകപ്പ്
വെള്ളം- അരകപ്പ് എന്നിവ മിക്സ് ചെയ്യുക. തുടർന്ന് ഇതുപയോഗിച്ച് കേക്ക് ഡെക്കറേറ്റ് ചെയ്യാം.
80 ഡിഗ്രി പ്രീ ഹീറ്റഡ് ഓവനിൽ 30 മിനിറ്റ് നേരം കേക്ക് ബേക്ക് ചെയ്യുക. തണുത്തശേഷം സെർവിംഗ് പ്ലേറ്റിലേക്ക് കേക്ക് മാറ്റുക. 30 മിനിറ്റ് നേരം തണുപ്പിക്കുക.
കേക്ക് ലെയറായി മുറിക്കുക. ഫ്രോസ്റ്റിംഗ് ചേരുവ കേക്ക് ലെയറിനിടയിലായി സ്പ്രഡ് ചെയ്യുക. തുടർന്ന് കേക്ക് ക്രമ്പ്സ് കൊണ്ട് അലങ്കരിക്കാം. റെഡ് വെൽവറ്റ് കേക്ക് റെഡി.