ചുവന്ന് തുടിക്കുക, ചൊറിച്ചിൽ, നീറ്റൽ, തടിപ്പുകൾ, വിണ്ടുകീറൽ തുടങ്ങിയവ ചർമ്മത്തിൽ ഉണ്ടാകുന്ന ചില അലർജികളാണ്. ഇത്തരം പ്രശ്നങ്ങൾ ദീർഘകാലം നീണ്ട് നിൽക്കുകയോ ഇടയ്ക്കിടെ ഉണ്ടാകുകയോ ചെയ്താൽ ഇത് ചർമ്മ രോഗമായി മാറാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള അലർജികൾ അവഗണിക്കരുത്.  ഇങ്ങനെയുള്ള അലർജികൾ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം.

കാറ്റിൽ നിന്നും അലർജി

അശുദ്ധമായ കാറ്റിൽ നിന്ന് ബാക്ടീരിയകൾ ചർമ്മത്തിൽ അടിഞ്ഞു കൂടൂം. അത് അലർജി ഉണ്ടാകാൻ കാരണമാകുന്നു. പുകയിലയിലൂടെയും മറ്റും പുക ചർമ്മത്തിൽ അലർജിക്ക് കാരണം ആകാറുണ്ട്. ചർമ്മത്തിന് ശ്വസിക്കാൻ അലർജി തടസ്സം സൃഷ്ടിക്കും. വീട്ടിൽ പുകവലിക്കുന്നവർ ഉണ്ടെങ്കിൽ ആ വീട്ടിലെ കുട്ടികളുടെ ചർമ്മം കൂടുതൽ സംവേദനക്ഷമതയുള്ളതായി കണ്ടുവരാറുണ്ട്. ഇത്തരം കുഞ്ഞുങ്ങളിൽ അലർജി ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതൽ ആയിരിക്കും. ഇതിന് പുറമേ ശ്വാസകോശങ്ങളിൽ നീർവീക്കം, ശ്വാസം എടുക്കാനുള്ള തടസ്സം, ചുമ പോലുള്ള അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകാം. ഗർഭകാലത്തോ മുലപ്പാലൂട്ടുന്ന വേളയിലോ അമ്മമാർ പുക വലിച്ചാൽ കുഞ്ഞുങ്ങളിൽ ചർമ്മ സംബന്ധമായോ ശാരീരികമായോ അസുഖങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത ഏറെ ആയിരിക്കും.

ഹൈവേയ്ക്ക് സമീപത്തായി താമസിക്കുന്നവർക്ക് വലിയ അളവിൽ അന്തരീക്ഷ മലിനീകരണം ബാധിക്കുന്നുണ്ട്. അസ്തമാ പോലെയുള്ള രോഗങ്ങൾക്ക് ഇത്തരക്കാർ വേഗത്തിൽ അടിപ്പെടാനുള്ള സാധ്യതയുമുണ്ട്. അന്തരീക്ഷത്തിലുള്ള മലിന ഘടകങ്ങളായ ഓസോൺ സൾഫർ ഡയോക്സൈഡ് എന്നിവ ചർമ്മത്തെ കൂടുതൽ സംവേനാക്ഷമമാക്കാം. ഇവയും അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ തന്നെ.

വെള്ളത്തിൽ നിന്നും അലർജി

നഗരത്തിലൂടെ ചീറി പായുന്ന മോട്ടർ വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും വമിക്കുന്ന വിഷ വാതകം നമുക്ക് കാണാൻ കഴിയും എങ്കിലും ജലമലിനീകരണം നമുക്ക് ഒരിക്കലും അനായാസം തിരിച്ചറിയാൻ ആവില്ല. പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളത്തിൽ ക്ലോറിൻ കലർന്നിട്ടുണ്ടാവും. ഇതൊരു തരം വിഷവസ്തു ആണ്. ചർമ്മത്തിലും ശ്വാസകോശത്തിലും രോഗം ഉണ്ടാക്കും. ക്ലോറിൻ കലർന്ന വെള്ളത്തിൽ കുളിച്ചാൽ ചർമ്മ സുഷിരത്തിൽ ക്ലോറിൻ അടിഞ്ഞു കൂടൂം. ഒപ്പം സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തി ചർമ്മത്തെ വരണ്ടതാക്കും. ഇത്തരം ചർമ്മത്തിൽ വിണ്ടു കീറലും ചുലിവുകളും ഉണ്ടാകും.

മലിന ജലത്തിൽ അമിതമായി ബാക്ടീരിയ പെരുകാം. ചർമ്മത്തെ പരിരക്ഷിക്കാൻ വേണ്ടി ഫിൽറ്റേഡ് വെള്ളം കുടിക്കുന്നതാണ് ഉത്തമം. ഫിൽറ്റർ ചെയ്യുന്നതു വഴി വെള്ളത്തിൽ നിന്നും ക്ലോറിനും മറ്റ് ടോക്സിനുകളും പുറന്തള്ളപ്പെടും. സ്വിമ്മിംഗ് പൂളിൽ നീന്തുന്ന കാര്യത്തിലും ശ്രദ്ധ വേണം. ഏറെ നേരം പൂളിൽ കുളിക്കാതിരിക്കുക. പൂലിലെ ജലത്തിൽ അമിതമായ അളവിൽ ക്ലോറിൻ ഉപയോഗിക്കുന്നതിനാലാണിത്. സ്വിമ്മിംഗ് ചെയ്ത ശേഷം ശുദ്ധമായ വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിൽ കേടുപാടുകൾ ഉണ്ടാകുന്നത് തടയും. മലിന ജലം ഉപയോഗിച്ചാൽ ചർമ്മ രോഗങ്ങളും ശ്വസന സമബന്ധമായ പ്രശ്നങ്ങളും ഹെപ്പറ്റൈറ്റിസും പോലുള്ള രോഗങ്ങൾ ഉണ്ടാകാന ഇട വരുത്തും.

അലർജിയുടെ പ്രധാന കാരണം തന്നെ മാലിന്യം ആണ്. ഡിറ്റർജന്‍റ്, സിന്തറ്റിക് വസ്ത്രങ്ങൾ, സോപ്പ്, രാസവസ്തുക്കൾ എന്നിവ ഒക്കെ അലർജി ഉണ്ടാക്കുന്നവയാണ്. ചില സമയത്ത് ചില പ്രത്യേക ഭക്ഷണം ശരീരത്തിന് അനുയോജ്യമല്ലാതെ വരുന്നതും അലർജിക്ക് കാരണം ആകാറുണ്ട്. ചർമ്മത്തിൽ ചൊറിച്ചിലും നീറ്റലും ഉണ്ടാകുകയാണ് എങ്കിൽ ഉടനടി ക്രീം പുരട്ടി പരിഹരിക്കണം. ചിലപ്പോൾ മരുന്ന് കഴിക്കണ്ടതായും വരാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, അമിതമായ അളവിൽ ഔഷധ ക്രീമുകൾ ഉപയോഗിക്കാൻ പാടില്ല. അലർജിക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന ചികിത്സാ വിധികളും പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഏറെ നേരം വെയിൽ കൊള്ളുന്നത് ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുത്തും. ഫലമോ ചർമ്മം വരണ്ടു പോകും. അതോടൊപ്പം തന്നെ നീറ്റലും മറ്റ് പ്രസ്നങ്ങളും ഉണ്ടാകും. അന്തരീക്ഷത്തിൽ പോളാർ, ഡാൻഡർ പോലുള്ള അലർജി ഉണ്ടാക്കുന്ന ഘടകങ്ങൾ ഉണ്ട്. ഇവ ചർമ്മത്തിൽ ചൊറിച്ചിലിന് ഇടയാക്കാറുണ്ട്. മുഖത്ത് അലർജി ഉണ്ടാകാനുഅളള സാധ്യത വളരെ കൂടുതൽ ആണ്. അതിനാൽ ചർമ്മ പരിരക്ഷയ്ക്കായി അനുയോജ്യമായ ക്രീമുകളും മോയിസ്ചറൈസറുകളും ഉപയോഗിക്കുന്നത് ഫലം ചെയ്യും.

और कहानियां पढ़ने के लिए क्लिक करें...