ചോദ്യം

എന്‍റെ ചർമ്മം വളരെ എണ്ണമയമുള്ളതാണ്. ഏത് കാലാവസ്ഥയിലും മുഖത്ത് കറുത്ത പാടുകളും മുഖക്കുരുവും ഉണ്ടാകുന്നതാണ് എന്‍റെ പ്രശ്‌നം. എന്‍റെ മുഖത്ത് മുഖക്കുരു പാടുകൾ ഉണ്ടാകുമോയെന്നാണ് എന്‍റെ പേടി. ഇതിനെന്താണ് പരിഹാരം?

ഉത്തരം

വേനൽക്കാലത്ത് ചർമ്മത്തിൽ കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കുകയും അതിന് മുകളിൽ പൊടിയും അഴുക്കും അടിഞ്ഞുകൂടി ബ്ലാക്ക്ഹെഡ്സ് ഉണ്ടാകുകയും ചെയ്യും. അവ നീക്കം ചെയ്തില്ലെങ്കിൽ,അതിൽ അണുബാധയുണ്ടായി മുഖക്കുരു ആയി മാറുന്നു. മുഖം വൃത്തിയായി സൂക്ഷിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ബ്ലാക്ക്‌ഹെഡ്‌സ് മാത്രമേയുള്ളൂവെങ്കിൽ, ദിവസവും സ്‌ക്രബ്ബ് ചെയ്യുന്നത് മുഖക്കുരു സാധ്യത കുറയ്ക്കു൦, മുഖക്കുരുഉണ്ടെങ്കിൽ, നിത്യവും ടോണർ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. എണ്ണമയമുള്ള ചർമ്മത്തിന്, വീട്ടിൽ തന്നെ സ്കിൻ ടോൺ തയ്യാറാക്കി ഉപയോഗിക്കാം.

വേപ്പില നന്നായി കഴുകി എടുത്ത് വെള്ളം ഒഴിച്ച് തിളപ്പിച്ച ശേഷം മൂന്നിലൊന്നായി വെള്ളം വറ്റിച്ച് അരിച്ചെടുത്ത് കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് മുഖത്ത് ഇടയ്ക്കിടെ സ്പ്രേ ചെയ്തുകൊണ്ടേയിരിക്കുക. മുഖക്കുരു കുറയ്ക്കുന്നതിനൊപ്പം ചർമ്മത്തെ ശുദ്ധീകരിക്കുകയും ടോൺ ചെയ്യുകയും ചെയ്യുന്നതിന് നല്ലൊരു ടോണറാണിത്. ഏതാനും തുള്ളി പാൽ ഒഴിച്ച് ഗ്രാമ്പൂ അരച്ച് പുരട്ടുന്നത് മുഖക്കുരു പൊട്ടുന്നതും കുറയ്ക്കുന്നു. ദിവസത്തിൽ 2 അല്ലെങ്കിൽ 3 തവണ പുരട്ടുക.

അധികം മധുരം കഴിക്കുന്നത് ഒഴിവാക്കുക. മാമ്പഴം കഴിക്കുമ്പോഴെല്ലാം തണുത്ത ലസ്സിയും കുടിക്കുക. മാമ്പഴം കഴിക്കുന്നത് മൂലവും മുഖക്കുരു വർദ്ധിക്കു൦. ഒപ്പം ധാരാളം വെള്ളം കുടിക്കുക. നാരങ്ങ വെള്ളവും കുടിക്കുന്നതും നല്ലതാണ്.

ഏത് കാലാവസ്ഥയിലും വളരെയധികം വിയർക്കുന്നു, മുടിയും വല്ലാതെ കൊഴിയുന്നു.  എങ്ങനെയാണ് എന്‍റെ മുടി ആരോഗ്യമുള്ളതാക്കുക, അതിനുള്ള പരിഹാരം എന്താണ്?

വിയർപ്പ് കാരണം മുടിയിൽ അണുബാധയും താരനും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വൃത്തിയില്ലായ്മയും കൂടിയാകുന്നതോടെ മുടികൊഴിച്ചിൽ വല്ലാതെ കൂടും. നിങ്ങളുടെ മുടി വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. 1 അല്ലെങ്കിൽ 2 ദിവസ൦ കൂടുമ്പോൾ മുടി കഴുകുക. മുടിയുടെ ആരോഗ്യം നിലനിർത്താൻ പതിവായി മസാജ് ചെയ്യേണ്ടത് ആവശ്യമാണ്. മസാജിന് ഹെയർ ടോണിക്ക് അല്ലെങ്കിൽ ഹെയർ ഓയിൽ ഉപയോഗിക്കാം.

മുടി വരണ്ടതാണെങ്കിൽ മുടിയ്ക്കു പോഷണവും കരുത്തും പകരുന്ന എണ്ണ ഉപയോഗിക്കാം. അർഗാൻ ഓയിൽ നല്ലൊരു പ്രതിവിധിയാണ്. ഈ എണ്ണ മുടിക്ക് കരുത്തും തിളക്കവും നൽകു൦.

പ്രോട്ടീൻ ഭക്ഷണത്തിൽ നല്ല അളവിൽ ഉൾപെടുത്തേണ്ടതും ആവശ്യമാണ്. മുളപ്പിച്ച പയർവർഗ്ഗങ്ങൾ, പാൽ, തൈര്, മുട്ട, മത്സ്യം, സോയാബീൻ, ചിക്കൻ എന്നിവ പ്രോട്ടീന്‍റെ നല്ല ഉറവിടങ്ങളാണ്. നിങ്ങളുടെ ഭക്ഷണത്തിൽ അവ വേണ്ട അളവിൽ ഉൾപ്പെടുത്തുക.

ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ തയ്യാറാക്കുന്ന പായ്ക്ക് ഉപയോഗിക്കാം. ഷികാകായും ഉലുവയും രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് രാവിലെ അരയ്ക്കുക. ഇതിൽ കറ്റാർ വാഴ ജെല്ലും മുട്ടയും മിക്‌സ് ചെയ്ത് പായ്ക്ക് പോലെ പുരട്ടുക.

ചോദ്യം

എന്‍റെ കണ്ണുകൾക്ക് ചുറ്റും നേർത്ത വരകളും ചുളിവുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഇതിന് ഏത് ആന്‍റി- ഏജിംഗ് ക്രീം ആണ് പുരട്ടേണ്ടത്?

ഉത്തരം

ഫൈൻ ലൈനുകൾ കുറയ്ക്കുന്നതിന് കൊളാജൻ ക്രീം ഉപയോഗിക്കാം. ഇതിന്‍റെ തുടർച്ചയായുള്ള ഉപയോഗം ഫൈൻ ലൈനുകൾ കുറയ്ക്കും. നിങ്ങൾക്ക് വേണമെങ്കിൽ, 1 സ്പൂൺ ഒലിവ് ഓയിലിലോ ബദാം ഓയിലിലോ 5 തുള്ളി ഓറഞ്ച് ഓയിൽ ചേർത്ത് ദിവസവും കണ്ണുകൾക്ക് ചുറ്റും പതുക്കെ മസാജ് ചെയ്തു പിടിപ്പിക്കുക. ഭക്ഷണത്തിൽ പാൽ, തൈര്, സിട്രസ് പഴങ്ങൾ, പച്ച ഇലവർഗ്ഗങ്ങൾ, മുളപ്പിച്ച പയർവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തുക.

ഭക്ഷണത്തിൽ കൂടുതൽ വർണ്ണാഭമായ പച്ചക്കറികൾ ഉൾപെടുത്തുക. കാരണം വാർദ്ധക്യത്തിന്‍റെ ലക്ഷണങ്ങൾ കുറയ്ക്കുന്ന ധാരാളം ആന്‍റി ഓക്‌സിഡന്‍റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ, 10-12 ഗ്ലാസ് വെള്ളം കുടിക്കണം.

ഇതുകൊണ്ടും പ്രശ്‌നം അകലുന്നില്ലെങ്കിൽ ഏതെങ്കിലും ഒരു കോസ്മെറ്റിക് ക്ലിനിക്കിൽ പോയി ലേസർ ചികിത്സ നടത്താവുന്നതാണ്.

കണ്ണിന് താഴെയുള്ള ചുളിവുകൾക്ക് കെമിക്കൽ പീലിംഗ് ട്രീറ്റുമെന്‍റുണ്ട്. ഫൈൻ ലൈനുകൾ കുറയ്ക്കാൻ ബോട്ടോക്സ് ചികിത്സ വളരെ ഫലപ്രദമാണ്. നിങ്ങൾക്ക് വേണമെങ്കിൽ പി ആർ പി ട്രീറ്റ്മെന്‍റിലൂടെയും ഇതിന് പരിഹാരം കാണാം.

ചോദ്യം

എന്‍റെ മേൽച്ചുണ്ടിൽ ധാരാളം രോമങ്ങൾ വളരുന്നുണ്ട്, ഇക്കാരണത്താൽ എനിക്ക് പുറത്തുപോകാൻ തന്നെ മടിയാണ്. അവയെ നീക്കം ചെയ്യാൻ ഫലവത്തായ മാർഗ്ഗങ്ങൾ ഉണ്ടോ?

ഉത്തരം

ഇതിന് നിരവധി മാർഗങ്ങളുണ്ട്. ത്രെഡിംഗ് അല്ലെങ്കിൽ വാക്‌സിംഗും ചെയ്യാം. ത്രെഡിംഗ് ചെയ്യുമ്പോൾ വേദന അനുഭവപ്പെടും. ത്രെഡി൦ഗ് ചെയ്യുന്നതുകൊണ്ട് ക്രമേണ, രോമങ്ങൾ ഇരുണ്ട് കട്ടിയുള്ളതായി മാറുമെന്ന ന്യുനതയുണ്ട്.

എന്നാൽ വാക്സിംഗ് മുടിയെ മൃദുവാക്കുന്നു, ചർമ്മത്തിൽ ആവർത്തിച്ചുള്ള ഉരസൽ മൂലം ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ പൾസ് ലൈറ്റ് അല്ലെങ്കിൽ ലേസർ ഈ രോമങ്ങൾ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല പരിഹാരമാണ്.

2 മിനിറ്റ് എടുക്കുന്ന പ്രക്രിയയാണിത്. പൾസ് ലൈറ്റ് ചെയ്യാൻ ചെയ്യാൻ ഫ്ലാഷ് ലൈറ്റ് ഉപയോഗിക്കുന്നു. ഈ രീതിയിൽ 5- 6 സിറ്റിംഗുകളിൽ, രോമങ്ങൾ എന്നെന്നേക്കുമായി ഇല്ലാതാകുന്നു. അല്ലെങ്കിൽ അത് വളരെ കുറഞ്ഞു വരും, കട്ടിയില്ലാതെ വളരെ ലൈറ്റ് ആയി മാറും. പുറമേക്ക് പ്രകടമാകുകയുമില്ല. വളരെ നേർത്തതാണെങ്കിൽ ബ്ലീച്ച് ചെയ്യാം. ഈ ചികിത്സ തികച്ചും സുരക്ഷിതവും വേദനയില്ലാത്തതുമാണ്. 6 മാസത്തിനുള്ളിൽ രോമങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കും.

ഏതെങ്കിലും നല്ലൊരു ക്ലിനിക്കിൽ പോയി ഡോക്ടറെ കണ്ട് വേണ്ട പരിശോധനകൾ നടത്താം. നിങ്ങളുടെ പ്രശ്നം ഹോർമോണൽ അല്ലെന്ന് പരിശോധനയിലൂടെ കണ്ടെത്താം. ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടെങ്കിൽ മരുന്നുകൾ കഴിക്കേണ്ടതായി വരാം.

और कहानियां पढ़ने के लिए क्लिक करें...