ബ്യൂട്ടിപാർലറുകളിൽ ട്രീറ്റ്മെന്‍റിന് ഉപയോഗിക്കുന്ന മിക്ക ഉൽപന്നങ്ങളും ജെൽ ടൈപ്പ് ആണെന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? ഏതു തരം ചർമ്മത്തിനും ഇണങ്ങുമെന്നതാണ് ജെല്ലിന്‍റെ പ്രധാന സവിശേഷത. മറ്റേത് ബ്യൂട്ടി പ്രോഡക്ട് പോലെ ജെല്ലും നാം വിപണിയിൽ നിന്നാവും വാങ്ങിയിട്ടുണ്ടാകുകു. സൗന്ദര്യ സംരക്ഷണത്തിനുള്ള ജെൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. ഡൽഹി പ്രസ് സംഘടിപ്പിച്ച ഫാബ് പരിപാടിയിൽ പങ്കെടുത്ത ബ്യൂട്ടി എക്സ്പെർട്സ് അർച്ചനയും ലക്ഷ്മിയും വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാവുന്ന ജെൽ പ്രൊഡക്ട്സ് പരിചയപ്പെടുത്തുന്നു. “ഈർപ്പം നിലനിർത്തി ചർമ്മത്തിന് തിളക്കം നൽകുന്നതിനാണ് ജെൽ അപ്ലൈ ചെയ്യുന്നത് എങ്കിലും ഓരോ തരം ജെല്ലിനും അതിന്‍റേതായ ഗുണങ്ങൾ കാണും. അലോപെര ജെൽ, കുകുംബർ ജെൽ, ഫ്രൂട്ട് ജെൽ എന്നിങ്ങനെയുള്ള ജെൽ ടൈപ് ബ്യൂട്ടി പ്രൊഡക്ട്സ് വീട്ടിൽ തന്നെ തയ്യാറാക്കാം.” ബ്യൂട്ടി എക്സ്പെർട്ട് അർച്ചന പറയുന്നു.
അലോവെര ജെൽ
ചേരുവകൾ: കാർബോ പോൾ 10 ഗ്രാം, ഡിസ്റ്റിൽഡ് വാട്ടർ ഒരു ലിറ്റർ, പ്രോപിൽ പാരാബെൻ 0.2 മില്ലിഗ്രാം, മിഥൈൽ പാരാബെൻ 0.2 മില്ലിഗ്രാം, ട്രൈത്തനോലോമൈൻ 10 മില്ലിലിറ്റർ, പെർഫ്യും എസൻഷ്യൽ ഓയിൽ ആവശ്യാനുസരണം, ഗ്രീൻ കളർ 1 മുതൽ 10 തുള്ളി വരെ. ഇതൊക്കെ മാർക്കറ്റിൽ സുലഭമായി ലഭിക്കുന്നവയാണ്.
തയ്യാറാക്കുന്ന വിധം: ഒരു ലിറ്റർ ഡിസ്റ്റിൽഡ് വാട്ടർ ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ഒഴിച്ചുവയ്ക്കുക. ഇതിലേക്ക് കാർബോപോൾ, പ്രോപിൽ പാരാബെൻ, മിഥൈൽ പാരാബെൻ എന്നിവ ചേർത്ത് മിശ്രിതം ഒരു ഹാന്‍റ് ബ്ലെൻഡർ കൊണ്ട് അടിക്കുക.
കാർബോപോൾ ആണ് മിശ്രിത്തതിന് കട്ടി നൽകുന്നത്. ബ്യൂട്ടി പ്രൊഡക്ട് കേടാകാതെ സംരക്ഷിക്കുന്നതിനാണ് പ്രോപിൽ പാരാബെൻ, മിഥൈൽ പാരാബെൻ പ്രിസർവേറ്റീവ് ചേർക്കുന്നത്. അതിനാൽ ജെൽ/ ബ്യൂട്ടി പ്രൊജക്ട്സുകളിൽ നിർബന്ധമായും ചേർക്കാറുണ്ട്. മിശ്രിതത്തിന് കട്ടി വന്നു തുടങ്ങുമ്പോൾ ഇതിൽ ട്രൈത്തനോലാമിൻ, അതേ അളവിൽ ഗ്ലിസറിനും ചേർത്ത് ഹാൻഡ് ബ്ലെൻഡറിന്‍റെ സഹായത്തോടെ അടിച്ചെടുക്കുക. ഇനി സുഗന്ധം നൽകുന്നതിന് 2 നുള്ള് ഗ്രീൻ നിറത്തിനൊപ്പം എസെൻഷ്യൽ ഓയിൽ/ പൈനാപ്പിൾ എസെൻസ് ചേർക്കുക.
കുറിപ്പ്: അലോവെര ജ്യൂസ് ഉപയോഗിച്ചും അലോവെര ജെൽ തയ്യാറാക്കാൻ സാധിക്കും. കൂടുതൽ ഗുണമേന്മ ലഭിക്കുന്നതിന് ഡിസ്റ്റിൽഡ് വാട്ടറിനു പകരം അലോവെര ജ്യൂസും ഉപയോഗിക്കുക. അലോവെര ജ്യൂസും ഡിസ്റ്റിൽഡ് വാട്ടറും പകുതി വീതവുമെടുത്തും ജെൽ തയ്യാറാകക്ാനാകും. വീട്ടിൽ തയ്യാറാക്കുന്നതിനുപകരം മാർക്കറ്റിൽ നിന്നാണ് അലോവെര ജ്യൂസ് വാങ്ങുന്നതെങ്കിൽ അത് ഷുഗർ ഫ്രീയാണോ എന്ന് ശ്രദ്ധിക്കുക. മാത്രമല്ല ചേരുവകൾ ക്രമത്തിൽ വേണം ഉപയോഗിക്കുവാൻ.
കുക്കുംബർ ജെൽ
ചേരുവകൾ: കാർബോ പോൾ 10 ഗ്രാം, കുക്കുംബർ ജ്യൂസ് ഒരു ലിറ്റർ, പ്രോപിൽ പാരാബെൻ 0.2 മില്ലിഗ്രാം, മിഥൈൽ പാരാബെൻ 0.2 മില്ലിഗ്രാം, ട്രൈത്തനോലാമിൻ 10 മില്ലിലിറ്റർ, ഗ്ലിസറിൻ 10 മില്ലിലിറ്റർ, പെർഫ്യൂം എസെൻഷ്യൽ ഓയിൽ ആവശ്യാനുസരണം. 1- 10 തുള്ളികൾ നിറം.
തയ്യാറാക്കുന്ന വിധം: അലോവെര ജെൽ തയ്യാറാക്കുന്ന വിധത്തിൽ തന്നെ കുക്കുംബർ ജെല്ലും തയ്യാറാക്കുക. എന്നാൽ ഡിസ്റ്റിൽഡ് വാട്ടറിനു പകരം കുക്കുംബർ ജ്യൂസ് ഉപയോഗിക്കണമെന്ന് മാത്രം.
ഫ്രൂട്ട് ജെൽ
ചേരുവകൾ: കാർബോപോൾ 10 ഗ്രാം, ഫ്രൂട്ട് ജ്യൂസ് ഒരു ലിറ്റർ, പ്രോപിൽ പാരാബെൻ 0.2 മില്ലിഗ്രാം, മിഥൈൽ പാരാബെൻ 0.2 മില്ലിഗ്രാം, ട്രൈത്തനോലാമിൻ10 മില്ലിലിറ്റർ, ഗ്ലിസറിൻ 10 മില്ലിലിറ്റർ, പെർഫ്യൂം എസെൻഷ്യൽ ഓയിൽ ആവശ്യാനുസരണം, 1- 10 തുള്ളി നിറം.
അലോവെര ജെൽ പോലെ തന്നെ ഫ്രൂട്ട് ജെല്ലും തയ്യാറാക്കുക.
ചർമ്മകാന്തി വർദ്ധിച്ചുവല്ലോ? പക്ഷേ, മുടിയുടെ കാര്യമോ? മുടിയും സൗന്ദര്യത്തിന്‍റെ അഴകളവാണെന്നതിനാൽ കേശ പരിചരണത്തിലും മതിയായ ശ്രദ്ധ നൽകേണ്ടതുണ്ട്. മുഖം പോലെ മുടിക്കും മിനുക്കം വേണ്ടേ?
ഡീപ് കണ്ടീഷനിംഗ് ടോണിക്
കേശപരിചരണത്തിന് ഡീപ് കണ്ടീഷനിംഗ് ടോണിക്കിന് വളരെ പ്രാധാന്യമുണ്ട്.
ചേരുവകൾ: ഡിസ്റ്റിൽഡ് വാട്ടർ 100മില്ലി ലിറ്റർ, ആപ്പിൾ സിഡാർ വിനാഗിരി 50 മില്ലി ലിറ്റർ, ലെമൺ എസെൻഷ്യൽ ഓയിൽ 20 തുള്ളി.
തയ്യാറാക്കുന്നവിധം: 10 മില്ലി ലിറ്റർ ഡിസ്റ്റിൽഡ് വാട്ടറിൽ 50 മില്ലി ലിറ്റർ ആപ്പിൽ സിഡാർ വിനാഗിരി ചേർക്കുക. ഇനി അൽപം ലെമൺ എസെൻഷ്യൽ ഓയിൽ തുള്ളികൾ ചേർക്കുക. ഡീപ് കണ്ടീഷണിംഗ് ടോണിക് തയ്യാർ.
കുറിപ്പ്: അസിഡിക് സ്വഭാവത്തോടു കൂടിയതാണ് ആ്പപിൾ സിഡാർ വിനാഗിരി. ഇത് ഇടതൂർന്ന ചുരുണ്ട മുടിയിൽ ഫലപ്രദമാണ്. തിളക്കം നൽകുന്നതിനാണ് സിലിക്കോൺ ഓയിൽ ഉപയോഗിക്കുന്നത്.
ജെൽ സൗന്ദര്യം കൂട്ടും
ആലോവെര ജെൽ: ആന്‍റി ഇൻഫ്ളമേറ്ററി ജെൽ ചർമ്മത്തിന് കുളിർമ്മയും ഈർപ്പവും നിലനിർത്തുന്നു.
കുക്കുംബർ ജെൽ: പാടുകൾ അകറ്റി ചർമ്മത്തിന് തണുപ്പും ഫഅരഷ്നെസും നൽകുന്നു.
ലിക്കറസ് ജെൽ: സ്കിൻ ലൈറ്റനിംഗ് ജെൽ പിഗ്മെന്‍റ് കുറയ്ക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കെമിക്കൽസ് കപ്പിൽ അളന്ന് തിട്ടപ്പെടുത്തി ഉപയോഗിക്കുക.
- കെമിക്കൽസ് കൈ കൊണ്ട് സ്പർശിക്കാതെ സ്പൂൺ ുപയോഗിച്ച് എടുക്കുക.
- തയ്യാറാക്കിയ ജെൽ ഒരു മാസത്തിലധികം ഉപയോഗിക്കരുത്.