ചോദ്യം: എന്‍റെ പ്രായം 25 വയസ്സ്. കുറച്ച് ദിവസങ്ങളായി, എന്‍റെ പുരികത്തിലെ രോമം കൊഴിയുന്നു, അത് കാരണം ഞാൻ വളരെ വിഷമിക്കുന്നു. എന്‍റെ പുരികത്തിലെ മുടികൊഴിച്ചിൽ തടയാൻ എന്തെങ്കിലും പ്രതിവിധി നിർദ്ദേശിക്കാമോ?

ഉത്തരം: ഈ പ്രായത്തിൽ നിങ്ങളുടെ പുരികത്തിലെ രോമങ്ങൾ കൊഴിയുകയാണെങ്കിൽ, ഇതിന് കാരണം കടുത്ത മാനസിക സമ്മർദ്ദമായിരിക്കാം. വാസ്തവത്തിൽ, ടെൻഷൻ വർദ്ധിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകുന്നു. അതിനാൽ ടെൻഷൻ എടുക്കുന്നത് നിർത്തുക. അല്ലെങ്കിൽ അതിനുള്ള കാരണം കണ്ടെത്തി ആവശ്യമായ പ്രതിവിധി ഉടനെ ചെയ്യുക. മുടി കൊഴിച്ചിൽ മാത്രമല്ല നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ടെൻഷൻ മാത്രം മതി.

രണ്ടാമതായി ശരീരത്തിൽ ആവശ്യമായ അളവിൽ പോഷകങ്ങൾ ഉറപ്പാക്കുക. സിങ്ക്, ഇരുമ്പ്, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 തുടങ്ങിയ ഭക്ഷണത്തിലെ പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും അഭാവവും പുരികത്തിലെ രോമങ്ങൾ നശിക്കുന്നതിന് കാരണമാകുന്നു. അതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഇനി മറ്റൊരു കാരണം താരനാണ്. തലയിൽ താരൻ ഉണ്ടെങ്കിൽ പുരികം കൊഴിയാൻ സാധ്യത ഉണ്ട്. ഹോർമോൺ മാറ്റങ്ങൾ കൊണ്ടും രോമം കൊഴിയും. മേൽ പറഞ്ഞത് എല്ലാം ശ്രമിച്ചിട്ടും മാറ്റം കാണുന്നില്ലെങ്കിലും ഉണ്ടെങ്കിലും ചില കാര്യങ്ങൾ പൊതുവെ ചെയ്യാവുന്നതാണ്.

പുരികം ഷേപ്പ് ചെയുന്നതിന്‍റെ ഭാഗമായി അമിതമായ പ്ലക്കിംഗ് ചെയ്യരുത്. ഇതും പുരികത്തിലെ മുടി കൊഴിച്ചിലിനു കാരണമാകുന്നു. മുടി കൊഴിച്ചിൽ തടയാൻ, പുരികങ്ങൾ ഒലീവ് ഓയിൽ ഉപയോഗിച്ച് വൃത്താകൃതിയിലുള്ള ചലനങ്ങളിൽ വിരൽ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക. 30 മിനിറ്റ് സമയം ഓയിൽ അവിടെ തന്നെ ഇരിക്കട്ടെ. എന്നിട്ട് ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. ആവണക്കെണ്ണ അല്പം പുരികത്തിൽ തടവി രാത്രി ഉറങ്ങുക.

ഇക്കാലത്ത് കട്ടിയുള്ള നല്ല ആകൃതിയിലുള്ള പുരികങ്ങൾ ആണ് ഫാഷൻ. ഇത്തരത്തിലുള്ള പുരികം നിങ്ങളുടെ മുഖത്തെ മനോഹരവും ആകർഷകവുമാക്കുന്നു. മുഖത്തിന്‍റെ ആകൃതി അനുസരിച്ച്, പുരികങ്ങളുടെ ആകൃതിയും ശ്രദ്ധിക്കണം മുഖത്തിന്‌ അനുയോജ്യമായ ഐ ബ്രോ ഷേപ്പ് കണ്ടെത്തുക. എന്നാൽ പുരികങ്ങൾ കട്ടിയുള്ളതുമായിരിക്കണം എന്നത് ഏറ്റവും പ്രധാനമാണ്. എന്നിരുന്നാലും, ചെറിയ പുരികങ്ങളുള്ള പെൺകുട്ടികൾക്ക് വിപണിയിൽ ലഭ്യമായ ഐബ്രോ പെൻസിൽ ഉപയോഗിച്ച് പുരികങ്ങൾക്ക് താൽക്കാലികമായി കട്ടിയുള്ളതാക്കാൻ ശ്രമിക്കാവുന്നതാണ്, അത് മനോഹരമായി കാണപ്പെടുകയും ചെയ്യും. എന്നാൽ സ്വാഭാവികമായി കട്ടിയുള്ള പുരികങ്ങളുടെ കാര്യം വ്യത്യസ്തമാണ്, ഇത് നിങ്ങളെ സ്വാഭാവികമായും സുന്ദരിയാക്കുന്നു. നിങ്ങളുടെ പുരികങ്ങളും കനം കുറഞ്ഞതാണെങ്കിൽ, നിങ്ങൾ വിഷമിക്കേണ്ടതില്ല, കാരണം മേൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഈ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...