വയനാട് നിവാസിയായ സീമ അവിടെ പുതിയ വീട് വെച്ചിട്ട് കുറച്ചു നാൾ ആയതേയുള്ളു. എന്നാൽ അവളുടെ ഭർത്താവിന് ബാംഗ്ലൂർ നഗരത്തിലേക്ക് സ്ഥലം മാറ്റം കിട്ടി. അവിടെ നല്ല സജ്ജീകരണങ്ങളുള്ള ഒരു വീട് കമ്പനി തന്നെ എടുത്തു കൊടുത്തപ്പോൾ വയനാട്ടിലെ തന്‍റെ വീട്ടിൽ ചില മാറ്റങ്ങൾ വരുത്തി, അവിടെ വരുന്ന വിനോദസഞ്ചാരികൾക്ക് അത് ഹോം സ്റ്റേ ആയി നൽകാൻ തീരുമാനിച്ചു. കുറച്ചു കാലം എല്ലാം സൂപ്പർ ആയി, എന്നാൽ ഒരിക്കൽ ഒരു കുടുംബം വന്നു പോയിട്ട് വീടിന്‍റെ ദുരവസ്ഥ കണ്ട് അവൾ കരഞ്ഞു പോയി അന്നു മുതൽ ഹോംസ്റ്റേ കൊടുക്കാതെ വീട് വെറുതെ പൂട്ടേണ്ടി വന്നു. കുട്ടികൾ വീടിന്‍റെ ചുമരുകളിലും പല നിറങ്ങളിൽ പെയിന്‍റ് ചെയ്തിരിക്കുന്നു, കുളിമുറിയുടെ ജനാല തകർന്നു, മാത്രമല്ല വീട്ടുജോലിക്കാരോട് അവർ വളരെ മോശമായി പെരുമാറി, അതോടെ കൂടുതൽ തലവേദന വരുത്തിവെയ്ക്കേണ്ട എന്ന തീരുമാനത്തിലായി സീമ.

കുട്ടികളുമായി രക്ഷിതാക്കൾ ഒരു യാത്ര പോകാനുള്ള പ്ലാൻ തയ്യാറാക്കുമ്പോൾ എവിടെ താമസിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, ഹോട്ടലുകളും മോട്ടലുകളും റിസോർട്ടുകളും പൊതുവെ താമസത്തിന് പേരുകേട്ടതാണ്, എന്നാൽ 2020 ൽ കൊറോണ വന്നതിനുശേഷം, ടൂറിസം രംഗം ഹോം സ്റ്റേകൾ വളരെയധികം ഇഷ്ടപ്പെട്ടു തുടങ്ങി.

എന്താണ് ഹോം സ്റ്റേ

ഹോട്ടൽ ജീവനക്കാർ നിങ്ങളെ അതിഥിയെപ്പോലെ ആണ് ഹോട്ടലിൽ പരിഗണിക്കുക. എന്നാൽ, ഹോം സ്റ്റേയിൽ നിങ്ങൾക്ക് ഒരു കുടുംബം പോലെ കഴിയാം. താമസം, ഭക്ഷണം, വിനോദ സൗകര്യങ്ങൾ എന്നിവ നൽകുന്നതിന് നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കുന്നു എന്ന് മാത്രം. വീടിന്‍റെ ഉടമകൾ അവരുടെ എല്ലാ സൗകര്യങ്ങളോടും കൂടിയ സജ്ജീകരിച്ച വീടുകൾ ടൂറിസ്റ്റുകൾക്ക് റെന്‍റിനു കൈമാറുന്നു. അതിൽ ഭക്ഷണം ഉണ്ടാക്കുന്നത് മുതൽ മറ്റെല്ലാ ജോലികളും നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ചെയ്യാം. വീടിന് സമാനമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇക്കാലത്ത്, ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള ഹോം സ്റ്റേകൾ ലഭ്യമാണ്, നിങ്ങളുടെ പോക്കറ്റിനനുസരിച്ച് എളുപ്പത്തിൽ തിരഞ്ഞെടുക്കാം.

മറ്റ് ഓപ്ഷനുകളെ അപേക്ഷിച്ച്, ഹോം സ്റ്റേ ഇന്ന് ഏത് ടൂറിസ്റ്റ് സ്ഥലത്തും താമസിക്കാൻ വളരെ നല്ല ഓപ്ഷനാണെന്നത് ശരിയാണ്, കാരണം ഹോംലി ഫീലും സ്വാതന്ത്ര്യവും സൗകര്യവുമുണ്ട്. പക്ഷേ ഹോം സ്റ്റേയിൽ താമസിക്കുന്ന സമയത്ത് പലപ്പോഴും ഇന്‍റർനെറ്റ്‌, നെറ്റ്‌വർക്കോ ആവശ്യമുള്ള ഭക്ഷണമോ കിട്ടി എന്ന് വരില്ല. സൂം മീറ്റിംഗ്, ഗെറ്റ് ടുഗെതർ പോലുള്ള നിരവധി ആവശ്യങ്ങൾ ഇതിനിടയിൽ ഉണ്ടായാൽ എന്തുചെയ്യണം, എന്ത് ചെയ്യരുത് എന്ന ആശയക്കുഴപ്പമുണ്ടാകാം. അതിനാൽ അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ എന്തുചെയ്യണം, എന്തുചെയ്യരുത് എന്ന് മുൻകൂട്ടി മനസിലാക്കി വെയ്ക്കുന്നത് ഉചിതമായിരിക്കും.

എന്തുചെയ്യണം 

നിങ്ങൾ ഒരു കുടുംബാംഗമായി ഹോം സ്റ്റേയിൽ താമസിച്ചാലും സ്വതന്ത്രമായി ജീവിച്ചാലും, നിങ്ങൾ വീട്ടിൽ പ്രവേശിച്ചയുടനെ, അവിടെയുള്ള എല്ലാ ക്രമീകരണങ്ങളും നോക്കി, മടങ്ങി പോകുമ്പോൾ അതേ രൂപത്തിൽ തന്നെ ആണെന്ന് ഉറപ്പാക്കണം. കൂടാതെ, താമസസമയത്ത് ആ വീടിന്‍റെ ക്രമീകരണം പിന്തുടരാൻ ശ്രമിക്കുക.

അരുണയും അവളുടെ 3 സുഹൃത്തുക്കളും അവരുടെ കുടുംബത്തോടൊപ്പം മധ്യപ്രദേശിലെ പ്രശസ്തമായ മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെ ഒരു വൃദ്ധ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഹോം സ്റ്റേയിൽ താമസിച്ചു. രാത്രി 1 മണിക്ക് ഉച്ചത്തിൽ പാട്ട് വെച്ച് നൃത്തം ചെയ്യുമ്പോൾ, വൃദ്ധ ദമ്പതികൾ എതിർത്തു. അതോടെ യാത്രയിലെ ആദ്യ കല്ലുകടിയും ആയി. ” അവർ പറയുന്ന കാര്യം ശരിയാണ്, പക്ഷേ ഞങ്ങൾ രസിക്കാൻ വന്നതാണ്” എന്ന് അരുണ പറയുന്നു, അടുത്ത ദിവസം അവൾ വളരെ ശാന്തമായി ദമ്പതികളോട് തന്‍റെ പ്രശ്നം വിശദീകരിച്ചു പ്രശ്നം പരിഹരിച്ചു.

ഹോം സ്റ്റേയ്‌ക്കിടെ നിങ്ങൾ എന്തെങ്കിലും പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ, നല്ല സംഭാഷണരീതിയിൽ നിങ്ങളുടെ പ്രശ്നം ഉടമയോട് പറയുക. ഓരോ ഹോംസ്റ്റേയ്ക്കും ഒരു ഹോട്ടൽ പോലെ അതിന്‍റേതായ നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. അതിനാൽ ബുക്ക് ചെയ്യുന്നതിന് മുമ്പ് എല്ലാ നിബന്ധനകളും ശ്രദ്ധാപൂർവ്വം വായിക്കുക. നിങ്ങൾ താമസിക്കുന്ന സമയത്ത് എന്തെങ്കിലും സാധനമോ സൗകര്യമോ ലഭിച്ചില്ലെങ്കിൽ അത് നൽകാൻ ഉടമയോട് ആവശ്യപ്പെടുക.

നിങ്ങൾ താമസിക്കുന്നതിന്‍റെ ആദ്യ ദിവസം തന്നെ ഭക്ഷണത്തിലെ നിങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അവരോട് പറയുക. അങ്ങനെ ഭക്ഷണം തയ്യാറാക്കുമ്പോൾ നിങ്ങളുടെ ഇഷ്ടം അവർ ശ്രദ്ധിക്കും. എന്തെങ്കിലും തൃപ്തിയില്ലെങ്കിൽ അവരോട് അതിനെക്കുറിച്ച് തുറന്ന് സംസാരിക്കുക.

മറ്റൊരു പ്രധാന കാര്യം നമ്മൾ സന്ദർശിക്കാൻ പോകുന്ന സ്ഥലത്തെ ബഹുമാനിക്കുക എന്നതാണ്. കാരണം സന്ദർശിക്കാൻ പോകുന്ന സ്ഥലത്തെ ടൂറിസം നിരവധി ആളുകളുടെ ഉപജീവനത്തിന് ഉള്ള മാർഗ്ഗമാണ്. ഗോവ പോലുള്ള നിരവധി സ്ഥലങ്ങളുണ്ട്, വിനോദസഞ്ചാരം ഏക ഉപജീവനമാർഗമായ നമ്മുടെ ദേശീയ പാർക്കുകളും ഉദാഹരണമാണ്.

നിങ്ങൾ ഹോം സ്റ്റേയിൽ താമസിക്കുന്ന സമയത്ത് ആ സ്ഥലത്തിന്‍റെ സംസ്കാരം, വസ്ത്രധാരണം, ഭക്ഷണം മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. അവയെ ബഹുമാനിക്കാൻ ശ്രമിക്കുക.

എന്തു ചെയ്യാൻ പാടില്ല

നിങ്ങൾ ഒരു കുടുംബത്തോടൊപ്പമാണ് താമസിക്കുന്നതെങ്കിൽ, അനാവശ്യമായി ആ കുടുംബത്തിനുള്ളിൽ പ്രവേശിക്കാൻ ശ്രമിക്കരുത്, അവരുടെ കുടുംബ വിഷയത്തിൽ ഇടപെടരുത്, ആ കുടുംബത്തിൽ കുറച്ച് ദിവസത്തേക്ക് നിങ്ങൾ ഒരു അതിഥി മാത്രമാണെന്നും ഉടമയല്ലെന്നും ഓർമ്മിക്കുക.

നിങ്ങളുടെ സൗകര്യാർത്ഥം നൽകപ്പെട്ട സേവകരോട് മോശമായി പെരുമാറുന്നതിന് പകരം, ലളിതമായ രീതിയിൽ പെരുമാറുക. ഏതെങ്കിലും തരത്തിലുള്ള അസൗകര്യങ്ങൾ ഉണ്ടായാൽ അലറി വിളിക്കുന്നതിന് പകരം, നിങ്ങളുടെ പ്രശ്നം സംസ്‌കാരത്തോടെ പറയുക.

ഉപയോഗത്തിന് ശേഷം, എല്ലാ വീട്ടുപകരണങ്ങളും അവയുടെ സ്ഥാനത്ത് സൂക്ഷിക്കുക. അതുവഴി നിങ്ങളുടെ പിന്നാലെ വരുന്ന ടൂറിസ്റ്റുകൾക്കും അവ ഉപയോഗിക്കാൻ കഴിയും.

ബാത്ത്റൂമിൽ നിങ്ങൾക്കായി മാത്രം നൽകിയിരിക്കുന്ന ഷാംപൂ, സോപ്പ്, ടവ്വലുകൾ തുടങ്ങിയവ നിങ്ങളോടൊപ്പം കൊണ്ടുപോകുക. ഒരു സ്വതന്ത്ര വീട്ടിലാണ് താമസിക്കുന്നതെങ്കിൽ വീട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ കിടക്ക ഷീറ്റുകൾ, തലയിണകൾ മുതലായവ മടക്കി ഒതുക്കി വയ്ക്കുക.

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മുഴുവൻ ലൈറ്റുകളും ഫാനുകളും ടാപ്പുകളും എല്ലാം നന്നായി പരിശോധിക്കുക. അടിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കുക. അടുക്കളയിൽ ഭക്ഷണം തയ്യാറാക്കിയ ശേഷം അടുക്കള ക്രമീകരിക്കുകയും പാത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. താമസസ്ഥലത്തെ കുറിച്ച് ഒരു റിവ്യൂ എഴുതാൻ നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ മാന്യമായ ഭാഷാ ശൈലി ഉപയോഗിക്കുക.

ഈ കാര്യങ്ങൾ മനസ്സിൽ വയ്ക്കുക

  • ഹോം സ്റ്റേ ബുക്ക് ചെയ്യുന്നതിന് മുമ്പ് എല്ലാം നന്നായി അന്വേഷിക്കുക. ഇത് സോഷ്യൽ മീഡിയയുടെ കാലഘട്ടമാണ് ബന്ധപ്പെട്ട സ്ഥലത്തെക്കുറിച്ചുള്ള അവലോകനങ്ങൾ വായിച്ചതിനുശേഷം മാത്രമേ നിങ്ങൾ ബുക്ക് ചെയ്യാവൂ.
  • ബുക്ക് ചെയ്യുന്നതിനു മുമ്പ് ഫോണിൽ എന്തെല്ലാം സൗകര്യങ്ങൾ ലഭ്യമാകും എന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നേടുക.
  • നിങ്ങളുടെ കൂടെ ചെറിയ കുട്ടികളുണ്ടെങ്കിൽ അവർക്കായി ചില ഭക്ഷണ സാധനങ്ങൾ തീർച്ചയായും കൊണ്ടുപോകുക. കാരണം അവർക്ക് ദിവസം മുഴുവൻ എന്തെങ്കിലും കഴിക്കേണ്ടതുണ്ട്.
  • ഹോം സ്റ്റേയ്‌ക്കിടയിൽ നിങ്ങൾ ഒരു കുടുംബത്തിന്‍റെ ഭാഗമാകാൻ പോകുകയാണെങ്കിൽ നിങ്ങളുടെ ഇഷ്‌ടങ്ങളെയും അനിഷ്ടങ്ങളെയും കുറിച്ച് അവരോട് മുൻകൂട്ടി പറയുക.
  • നിങ്ങൾ താമസിക്കുന്ന സമയത്ത് സ്വന്തമായി പാചകം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ആവശ്യങ്ങൾ ഉടമയെ അറിയിക്കുക.
और कहानियां पढ़ने के लिए क्लिक करें...