ചെറിയ കാര്യങ്ങളിൽ പോലും ജയശ്രീ എല്ലാവരോടും ദേഷ്യപ്പെടാൻ തുടങ്ങിയതാണ് പ്രകടമായ ആദ്യത്തെ മാറ്റം. ഓഫീസിൽ വെച്ച് ദിനവും ആരോടെങ്കിലും വഴക്ക് ഉണ്ടാക്കുക പതിവായിരുന്നു. ഇതെല്ലാം കാരണം ജയശ്രീ വളരെ അസ്വസ്ഥയായിരുന്നു. എങ്ങനെയാണ് ഇങ്ങനെയൊരു വ്യത്യാസം തന്നിൽ വരുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല. വീട്ടുകാര് തന്നെ പറ്റിക്കുകയാണെന്നും മക്കൾ താൻ പറയുന്നത് കേൾക്കുന്നില്ലെന്നും അവൾക്ക് തോന്നിയിരുന്നു.

ഒരു ദിവസം ജയശ്രീയുടെ നില വഷളായപ്പോൾ ഭർത്താവ് അവളെ ഒരു ഗൈനക്കോളജിസ്റ്റിന്‍റെ അടുത്തേക്ക് കൊണ്ടുപോയി. ഡോക്‌ടർ പരിശോധി ച്ച ശേഷം വിഷമിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞു. ആർത്തവവിരാമം തുടങ്ങിയതുമായി ബന്ധപ്പെട്ട് ചിലർക്ക് ഉണ്ടാകുന്ന വൈഷമ്യങ്ങൾ മാത്രം ആണിതെല്ലാം.

ആർത്തവവിരാമം സ്ത്രീയുടെ ജീവിതത്തിലെ ഒരു ഘട്ടമാണ്. ആ സമയം സ്ത്രീക്ക് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ചിലപ്പോൾ അവൾ വളരെയധികം കുഴപ്പങ്ങളിലൂടെ കടന്നു പോകുന്നു. ആർത്തവവിരാമം അവൾക്ക് ഒരു പ്രശ്നമായി മാറുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പരിശോധിക്കാം.

സ്ത്രീ ശരീരത്തിൽ ഗർഭപാത്രത്തോടൊപ്പം 2 അണ്ഡാശയങ്ങളും ഉണ്ട്. ഈ അണ്ഡാശയത്തിൽ നിന്ന് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നീ രണ്ട് ഹോർമോണുകൾ പുറപ്പെടുന്നു. ഈ ഹോർമോണുകൾ സ്ത്രീയുടെ ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥ നിലനിർത്തുന്നു. എന്നാൽ ഒരു സ്ത്രീയിൽ ഏകദേശം 40 വയസ്സുള്ളപ്പോൾ ഹോർമോൺ ക്രമേണ കുറയാൻ തുടങ്ങുന്നു. അതുമൂലം മാനസിക പ്രശ്നങ്ങൾ ആരംഭിക്കുന്നു. 45 നും 50 നും ഇടയിൽ, ആർത്തവം കുറയാൻ തുടങ്ങുമ്പോൾ സ്ത്രീ ആർത്തവവിരാമത്തിലേക്ക് പ്രവേശിച്ചു എന്ന് പറയാം.

ആർത്തവവിരാമവുമായി ബന്ധപ്പെട്ട പ്രയാസം സ്ത്രീകളിൽ ജീവിതത്തിലുടനീളം കാണപ്പെടുന്നു. ഇതിനെ പോസ്റ്റ് മെനോപോസ് എന്ന് വിളിക്കുന്നു.

ക്രമരഹിതമായ ആർത്തവം ഉണ്ടാകുക, ശരീരത്തിൽ പെട്ടെന്ന് ചൂട് അനുഭവപ്പെടുക, വിയർപ്പ്, ഹൃദയമിടിപ്പിന്‍റെ വർദ്ധനവ്, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദന, വയറുവേദന, യോനിവരൾച്ച, സന്ധിവേദന, ചർമ്മത്തിന്‍റെ വരൾച്ച, മാനസിക പിരിമുറുക്കം, ഓർമ്മക്കുറവ് മുതലായവ എല്ലാം ഈ കാലയളവിൽ അനുഭവപ്പെട്ടേക്കാം

ഇനി ചിലർ ഗർഭാശയ ശസ്ത്രക്രിയ നടത്തി എന്നത് കൊണ്ട് ആർത്തവവിരാമമായി കണക്കാക്കാൻ കഴിയില്ല. എന്നാൽ ഗർഭപാത്രത്തോടൊപ്പം രണ്ട് അണ്ഡാശയങ്ങളും നീക്കം ചെയ്താൽ, ആർത്തവവിരാമത്തിന്‍റെ പ്രശ്നങ്ങൾ സ്ത്രീക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. ഒരു സ്ത്രീ ആർത്തവവിരാമ ഘട്ടത്തിൽ വരുമ്പോൾ ഗർഭാശയത്തിന്‍റെയും അണ്ഡാശയത്തിന്‍റെയും സോണോഗ്രാഫി നടത്തണം.

ആർത്തവവിരാമത്തിലെ പ്രശ്നങ്ങളിൽ ഒന്നാണ് അസ്ഥികളിൽ വേദന. അസ്ഥികളുടെ ഏറ്റവും അപകടകരമായ കാര്യം ഒടിവുണ്ടാകാം എന്നതാണ്. ആർത്തവവിരാമത്തിൽ മാത്രമല്ല 35 വയസ്സ് മുതൽ ഒരു സ്ത്രീക്ക് എല്ലാ ടെസ്റ്റുകളും ചെയ്തിരിക്കണം. സോണോഗ്രാഫി അല്ലെങ്കിൽ ബെക്സ ഉപയോഗിച്ച് അസ്ഥികൾ പരിശോധിക്കണം.

മാമോഗ്രഫി, തൈറോയ്ഡ്, ഗ്ലൂക്കോസ്, കൊളസ്ട്രോൾ, ലിഥിയം പ്രൊഫൈൽ എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം.

ആർത്തവവിരാമത്തിന്‍റെ പേരിൽ ടെൻഷൻ പാടില്ല. സ്ഥിരമായി ജോലി ചെയ്യണം. വ്യായാമം ചെയ്യണം. ഹെർബൽ, കാൽസ്യം ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കണം.

और कहानियां पढ़ने के लिए क्लिक करें...