സുഖമാണോ… സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ ആദ്യം ചോദിക്കുന്നത് ഇങ്ങനെയായിരിക്കും. സുഖാന്വേഷണത്തിനിടയിലെ രണ്ടാമത്തെ ചോദ്യം “പ്രമേഹം ഉണ്ടോ?” എന്നാവും. കാരണം, ഭൂരിഭാഗം പേരെയും ബാധിക്കുന്ന ജീവിതശൈലി രോഗമാണിന്ന് പ്രമേഹം. സ്ത്രീകളെയും പുരുഷന്മാരെയും ഇത് ഒരേപോലം ബാധിക്കുന്നു. ലൈംഗികജീവിത്തെ പോലും പ്രമേഹം തകരാറിലാക്കുന്നു.

പല പ്രമേഹ രോഗികളും സങ്കോചം കാരണം ഇത്തരം പ്രശ്നങ്ങൾ പുറത്ത് പറയാറില്ല. മറ്റു ചിലരാകട്ടെ ലൈംഗികശേഷിക്കുറവ് പ്രായക്കൂടുതലിന്‍റെ ലക്ഷണമായും കരുതിന്നു. ഇന്ത്യയിൽ ഏതാണ് 20 കോടിയിലധികം ആളുകളെ സെക്സ് സംബന്ധമായ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇതിൽ 50 ലക്ഷത്തിലധികം പേർ 40നു മേലെ പ്രായമുള്ളവരാണ്. 10 ലക്ഷത്തോളം പേർ സംതൃപ്തമായ ലൈംഗികജീവിതം നയിക്കാൻ പറ്റാത്തവരാണ്. പ്രമേഹരോഗികൾക്ക് ലൈംഗികജീവിതത്തിൽ താൽപര്യക്കുറവുണ്ടാകുക സ്വാഭാവികം മാത്രം. എന്നാൽ ചിട്ടയായ ജീവിതചര്യയും ഡോക്ടറുടെ ഉപദേശവും കൈക്കൊണ്ടാൽ സെക്സ് ലൈഫ് ആഹ്ലാദകരമാക്കി മാറ്റാൻ കഴിയും.

പ്രമേഹരോഗികളിൽ ലൈംഗിക ശേഷി കുറയുന്നതെന്തുകൊണ്ട്

പ്രമേഹരോഗികളുടെ ശരീരത്തിലെ രക്തക്കുഴലുകളിൽ കാത്സ്യവും കൊഴുപ്പും നിരന്തരം അടിഞ്ഞുകൂടാറുണ്ട്. കൊഴുപ്പ് അധികം അടിഞ്ഞുകൂടുന്നത് മൂലം രക്തക്കുഴലുകൾ സങ്കോചിക്കുകയും ലിംഗത്തിലേക്ക് ശുദ്ധരക്തം എത്തുന്നത് തടസ്സപ്പെടു കയും ചെയ്യുനനു. ഉദ്ധാരണ പ്രശ്നങ്ങൾ, സിംഗത്തിന്‍റെ ദൃഢത ഇല്ലാതാകുക തുടങ്ങിയവയ്ക്ക് ഇത് വഴിവയ്ക്കുന്നു.

ഇടയ്ക്കിടെ ഉണ്ടാകുന്ന നടുവേദന പ്രമേഹരോഗികളെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ്. അരക്കെട്ടിനോട് ചേർന്നുള്ള അവയവങ്ങളിൽ രക്തമെത്തിക്കുന്ന നളികകളിൽ തടസ്സവും സങ്കോചവുമുണ്ടാകുന്നത്. ലൈംഗികശേഷിക്കുറവ്, നടുവേദന പോലുള്ള പ്രശ്നങ്ങൾ ഇത്തരക്കാരെ നിരന്തരം അലട്ടിക്കൊണ്ടിരിക്കും. വൈദ്യശാസ്ത്രത്തിൽ ഈ അവസ്ഥയെ ’ലെറിക് സിൻഡ്രോം’ എന്നാണ് വിശേഷിപ്പിക്കുന്നത്.

സ്ത്രീകളെ അലട്ടുന്ന പ്രശ്നങ്ങൾ

ലൈംഗികശേഷിക്കുറവ്, താൽപര്യമില്ലായ്മ പോലുള്ള പ്രശ്നങ്ങൾ പ്രമേഹരോഗമുള്ള പുരുഷന്മാരെ മാത്രമല്ല സ്ത്രീകളെയും ബാധിക്കാറുണ്ട്. പ്രമേഹം മുലമുണ്ടാകുന്ന പ്രശ്നങ്ങൾ സ്ത്രീകളുടെ സെക്സ് ലൈഫിനെ പ്രധാനമായും മൂന്നു തരത്തിലാണ് ബാധിക്കുന്നത്. അവയവത്തിലെ നനവ് നഷ്ടപ്പെടുക, ഉത്തേജനത്തിന്‍റെ അഭാവം മൂലം ലൈഗിക വികാരം ഇല്ലാതാകുക, രതിമൂർച്ചയിലെത്താൻ സാധിക്കാതിരിക്കുക തുടങ്ങിയ പ്രശാനങ്ങളാണ് സ്ത്രീകളെ പ്രധാനമായും ബാധിക്കുന്നത്.

ഡോക്ടറെ സമീപിക്കേണ്ടത് എപ്പോൾ

തിരക്കുള്ള ജീവിതശൈലി, അധിക ഉത്തരവാദിത്തങ്ങൾ, വിപരീത സാഹചര്യങ്ങളുടെ സമ്മർദ്ദം ഇവയെല്ലാം സെക്സ് ലൈഫിനെ ദോഷകരമായി ബാധിക്കാറുണ്ട്. രോഗത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കാതെ ശരീരത്തിലെ മറ്റു ബലഹീനതയാണ് ലൈഗികജീവിതം പരാജയമാക്കുന്നത് എന്നാണ് പലരും കരുതുന്നത്. ഇതവരിൽ സങ്കോചവും അപകർഷതാബോധവും വളർത്തുന്നു. ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ദമ്പതികൾ പരസ്പരം തുറന്ന് പറയുക. ഇരുവരും ചേർന്ന് ഡോക്ടറെ സമീപിച്ചാൽ സങ്കീർണ്ണതകളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാം. ഇതിന് ആദ്യം വാസ്കുലാർ സർജനെ സമീപിക്കുക.

ലൈംഗിക പ്രശ്നങ്ങൾ പ്രമേഹരോഗമുള്ള പുരുഷനെ പ്രധാനമായും രണ്ടുതരത്തിലാണ് ബാധിക്കുന്നത്. ഒന്നാമതായി രക്തക്കുഴലുകളിൽ തടസ്സമുണ്ടാകുന്നു. രണ്ടാമതായി ലിംഗത്തിലെ മാംസപേശികൾ ഡയബറ്റിക് ന്യൂറോപതി മൂലം ശിഥിലമാകുന്നു. ഇത്തരം പ്രശ്നങ്ങൾ അലട്ടുന്നുവെങ്കിൽ വിശദമായ പരിശോധന വേണ്ടി വരും.

ഡോവ്ളർ സ്റ്റഡി പരിശോധനയിലൂടെ രോഗിയുടെ പിബിഐ (പിനായിൽ ബാക്കിയൽ ഇന്‍റക്സ്) നില മനസ്സിലാക്കുന്നു. പിബിഐ 0.6 ലും കുരവാണെങ്കിൽ രക്തപ്രവാഹം കുറവാണെന്നർത്ഥം. ഈ അവസ്ഥയിൽ രക്തത്തിലെ പ്രോലാക്റ്റിൻ, പിഎസ്ഐ അളവ് അറിയേണ്ടത് അനിവാര്യമാണ്. പിജിഇ- 1 എന്ന ഇൻജക്ഷൻ നൽകുന്നത് വഴി രക്തപ്രവാഹം സുഗമമാക്കുന്നു. ലിംഗത്തിന് ദൃഢത കൈവരികയും മാംസപേശികളുടെ പ്രവർത്തനം സുഗമമാകുകയും ചെയ്യുന്നു.

ചികിത്സാരീതികൾ

90ശതമാനം പ്രമേഹരോഗികകൾക്കും സെക്സ് സംബന്ധമായ ിത്തരം പ്രശ്നം പരിഹരിക്കുന്നതിന് ഓപ്പറേഷൻ ആവശ്യമായി വരാറില്ല. ചിട്ടയായ ഭക്ഷണക്രമം, ജീവിതശൈലി മാറ്റം, മദ്യം, ലഹരി പദാർത്ഥങ്ങൾ വർജ്ജിക്കുക, കൃത്യമായ വ്യായാമം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ലൈംഗികശേഷി വീണ്ടെടുക്കാനാകും. സിൽഡെനഫിൽ, വയാഗ്ര, വർഡെനാഫിൽ തുടങ്ങിയ മരുന്നുകൾ നൽകാറുണ്ട്. ഡോക്ടറുടെ നിർദ്ദേശനുസരണം മാത്രം മരുന്നുകൾ ഉപയോഗിക്കുക ഇല്ലെങ്കിൽ ജീവഹാനി വരെ സംഭവിക്കാം.

പ്രത്യേക സാഹചര്യങ്ങളിൽ ഇൻജെക്ഷൻ നൽകേണ്ടിയും വരാം. മൂത്രനാളി വഴി എൽപ്രോസ്റ്റെടിൽ പോലുള്ള മരുന്നുകളും നൽകേണ്ടി വരും.

സാബിട്രേറ്റ്,  നൈട്രേറ്റ് പോലുള്ള മരുന്ന് ഉപയോഗിക്കുന്നവർ വയാഗ്ര പോലുള്ളവ തീർത്തും ഒഴിവാക്കണം. സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക് വന്നവരും ഇത് ഒഴിവാക്കണം.

ചികിത്സയേക്കാൾ ഭേദം രോഗം വരാതെ നോക്കുകയെന്നതാണ്. പ്രമേഹം ഫലവത്തായി നിയന്ത്രിക്കാൻ കഴിയുന്നവർക്ക് സംതർപ്തമായ ലൈംഗികജീവിതവും നയിക്കാനാകും.

ശ്രദ്ധിക്കുക

  • ദിവസവും കുറഞ്ഞത് 5- 6 കിലോമീറ്റർ ദൂരം നടക്കുക
  • അരക്കെട്ടിന്‍റെയും ഉദരഭാഗത്തെയും മാംസപേശികളെ ദൃഢപ്പെടുത്തുന്നതിനായി പ്രാണായാമമോ മറ്റ് വ്യായാമമോ പതിവായി ചെയ്യുക.
  • സൈക്കളിംഗ്, നീന്തൽ പോലുള്ള വ്യായാമങ്ങളും ലൈംഗികശേഷി കൂട്ടും.
  • രക്തത്തിൽ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പതിവായി ഷുഗർ ലെവൽ പരിശോധിക്കുക.
  • കൊളസ്ട്രോൾ അളവ് രക്തത്തിൽ വർദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. രക്തത്തിലെ ഷുഗർ, കൊളസ്ട്രോൾ നില അനിയന്ത്രിതമായി കൂടുന്നത് ലൈംഗികശേഷിയെ ദോഷകരമായി ബാധിക്കും.
  • പച്ചക്കറികൾ, സാലഡ്, മധുരം കുറഞ്ഞ പഴങ്ങൾ പതിവായി കഴിക്കുക. 7- 8 ബദാം, ഈന്തപ്പഴം, വാൽനട്ട് കഴിക്കുക.
  • റെഡ്മീറ്റ് (മട്ടൻ, ബീഫ്) പൂർണ്ണമായും ഒഴിവാക്കുക.
  • മാനസിക സമ്മർദ്ദം, ഉത്കണ്ഠ ഒഴിവാക്കുക. റൊമാൻസിനുംം സമയം കണ്ടെത്തുക.
  • ദിനചര്യയിലും ഭക്ഷണക്രമത്തിലും കൃത്യത പാലിക്കുക.
  • ശരീരഭാരം കൂടാതിരിക്കാൻ ശ്രദ്ധിക്കുക.
और कहानियां पढ़ने के लिए क्लिक करें...