വീട്ടിൽ എല്ലാവർക്കും വേണ്ടി പോഷകമുള്ള രുചികരമായ ഭക്ഷണം ഉണ്ടാക്കാൻ ഒരുങ്ങുകയാണെങ്കിൽ പാസ്ത നിങ്ങൾക്ക് നല്ലൊരു ഓപ്ഷനായി മാറും. എളുപ്പത്തില്‍ വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന രുചിയേറിയ ഒരു വിഭവമാണ് പാസ്ത. പാസ്ത വിഭവങ്ങള്‍ പല വിധത്തിൽ ഉണ്ടാക്കുവാൻ സാധിക്കും. കുട്ടികൾ പാസ്ത കഴിക്കാനും വളരെ ഇഷ്ടപ്പെടുന്നു അതുകൊണ്ട് തന്നെ പച്ചക്കറികളും മറ്റും ചേർത്തും പോഷക സമൃദ്ധമാക്കാം. ഒപ്പം പാസ്ത മസാല ചേർത്താൽ അതിന്‍റെ രുചി കൂടും, വീട്ടിലെ ചെറിയ കുട്ടികൾ മുതൽ മുതിർന്ന അംഗങ്ങൾ വരെ അത് വളരെ താൽപ്പര്യത്തോടെ കഴിക്കും.

ഹെൽത്തി പാസ്ത ആണ് ലക്ഷ്യം എങ്കിൽ മുഴുധാന്യങ്ങൾ കൊണ്ടുള്ള മാവ് ഉപയോഗിച്ച് ഉണ്ടാക്കിയ പാസ്ത തെരെഞ്ഞടുക്കുക. ബാലൻസ്ഡ് ഡയറ്റ് പിന്തുടരുന്നവർക്ക് നിയന്ത്രിത അളവിൽ പാസ്ത കഴിക്കുന്നതിൽ കുഴപ്പം ഇല്ല. റെസ്റ്റോറന്‍റുകളിൽ ചീസ്, മയോന്നൈസ്, ടൊമാറ്റോ സോസ് എന്നിവയ്‌ക്കൊപ്പം സാധാരണയായി പാസ്ത ലഭ്യമാണ്. ഇത് ചിലപ്പോൾ ഇഷ്ടപ്പെടാത്ത വരുണ്ട് ഇന്ത്യൻ ശൈലിയിൽ പാസ്ത തയ്യാറാക്കുകയാണെങ്കിൽ, പാസ്ത മിനിറ്റുകൾക്കുള്ളിൽ കഴിച്ചു തീരും. അതിനാൽ, ഇന്ത്യൻ ശൈലിയിൽ വെജ് പാസ്ത എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ പാസ്ത ഉണ്ടാക്കാൻ മിനിറ്റുകൾ മാത്രം മതി. 20 മിനിറ്റിൽ താഴെ സമയമേ എടുക്കൂ.

എന്തായാലും നിങ്ങൾ പാസ്ത ഉണ്ടാക്കുമ്പോഴെല്ലാം, അതിൽ കുറച്ച് പച്ചക്കറികൾ ചേർക്കുക, അങ്ങനെ അത് പോഷകപ്രദമാകും. പാസ്ത മൃദുവും മനോഹരവുമാക്കാൻ ഡബിൾ ബോയിലർ രീതി ഉപയോഗിക്കുക. ഒരു വലിയ പാത്രത്തിൽ പകുതി വെള്ളം നിറച്ച് തിളപ്പിക്കുക. ആദ്യത്തേതിന് മുകളിൽ മറ്റൊരു പാത്രം അല്ലെങ്കിൽ പാൻ വയ്ക്കുക, പാസ്ത ഇട്ട ശേഷം മുകളിലെ പാത്രം മൂടുക, പാസ്ത നന്നായി വെന്തു കിട്ടും.

വെജ് പാസ്ത

ചേരുവകൾ

1 പാക്കറ്റ് പാസ്ത

1 ടീസ്പൂൺ വെണ്ണ

1 ബൗൾ സീസണൽ പച്ചക്കറികൾ

പാസ്ത മസാല

തയ്യാറാക്കുന്ന വിധം

പാസ്ത പാക്കിൽ നിർദ്ദേശിച്ച പ്രകാരം വെള്ളം തിളപ്പിക്കുക. ഇനി ഇതിലേക്ക് പാസ്ത ഇട്ട് നന്നായി തിളപ്പിച്ച് വെള്ളം കളഞ്ഞ് മാറ്റി വയ്ക്കുക.

ഒരു പാനിൽ വെണ്ണ ചൂടാക്കുക. അരിഞ്ഞ പച്ചക്കറികൾ മൃദുവാകുന്നതുവരെ വെണ്ണയിൽ വഴറ്റുക. പാസ്തയും പാസ്ത മസാലയും മിക്സ് ചെയ്ത് നന്നായി ഇളക്കി ചൂടോടെ വിളമ്പുക.

और कहानियां पढ़ने के लिए क्लिक करें...