ഗൂസി ഗൂസി ജൻഡർ… ജാക്ക് ആന്‍റ് ജിൽ… റിംഗ് എ റിംഗ് എ റോസസ്… ബാബാ ബ്ലാക്ക് ഷീപ്പ്… ലണ്ടൻ ബ്രിഡ്ജ് ഈസ് ഫാളിംഗ് ഡൗൺ… ഹംപ്റ്റി ഡംപ്റ്റി… ഓൾഡ് മദർ ഹബ്ബർഡ്… ഈ നഴ്സറി റൈമുകൾ സർവ്വ സാധാരണമായി കുട്ടികളെ പഠിപ്പിക്കുന്നവയാണ്. വീട്ടിൽ വരുന്ന അതിഥികൾക്ക് മുന്നിൽ കുഞ്ഞുങ്ങൾ താളത്തോടെ ഈ റൈമുകൾ ചൊല്ലി കേൾപ്പിക്കാറുമുണ്ട്. ചിലപ്പോൾ ഇത്തരം റൈമുകളുടെ അർത്ഥം തന്നെ മുതിർന്നവർ ശ്രദ്ധിക്കണമെന്നില്ല.

കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ മികച്ച അടിത്തറ നൽകുന്നതിന്‍റെ ഫലമായാണ് ഇത്തരം റൈമുകൾ കുഞ്ഞുങ്ങളെ പഠിപ്പിക്കുക. നഴ്സറി റൈമുകൾ കുഞ്ഞുങ്ങൾ ഇടതടവില്ലാതെ ചൊല്ലി കേൾപ്പിക്കുന്നത് തന്നെ മാതാപിതാക്കൾക്ക് അഭിമാനമായിരിക്കും. ടിവി പരിപാടികളെ വച്ച് നോക്കുമ്പോൾ ഇത്തരം പാരമ്പര്യ നഴ്സറി റൈമുകളിൽ ക്രൂരകൃത്യങ്ങളുടെ പരാമർശം 10 ഇരട്ടിയായിരിക്കുമെന്നാണ് പുതിയ കണ്ടുപിടിത്തം.

സാഹിത്യമേഖലയിലെ പ്രഗത്ഭന്മാരുടെ കണ്ടുപിടുത്തമായ ബാ… ബാ… ബ്ലാക്ക് ഷീപ്പ്…, ലണ്ടൻ ബ്രിഡ്ജ് ഈസ് ഫാളിംഗ്…, ഹംപ്റ്റി ഡംപ്റ്റി…, ജാക്ക് ആന്‍റ് ജിൽ…, മെറിമെറി…, ലിറ്റിൽ ബോയ് ബ്ലൂ…, ഹൂ കിൽഡ് കോക്ക് റോബിൻ…, ത്രീ ബ്ലൈൻഡ് മൈസ്… സിംഗ് എ സോംഗ് ഓഫ് സിക്സ് പെൻസ്…, ഇറ്റ്സ് റണിംഗ് ഇറ്റ്സ് പോറിംഗ്… എന്നിങ്ങനെ പ്രസിദ്ധങ്ങളായ റൈമുകളിൽ നെഗറ്റീവായ പരാമർശങ്ങളുണ്ട്.

നൂറ്റാണ്ടുകൾക്ക് മുമ്പ് അമേരിക്കയിലും ഇംഗ്ലണ്ടിലും നിലനിന്നിരുന്ന ആചാരരീതികളെയും അക്രമങ്ങളെയും വേശ്യാവൃത്തിയേയും അന്ധവിശ്വാസങ്ങളെയും അസമത്വങ്ങളെയും അധിഷ്ഠിതമായാണ് ഇത്തരം റൈമുകൾ ക്രിയേറ്റ് ചെയ്‌തിരിക്കുന്നത്.

ചില റൈമുകൾ നോക്കാം….

ബാ ബാ ബ്ലാക്ക് ഷീപ്പ്: ഫ്യൂഡൽ കാലഘട്ടത്തിലെ ഇംഗ്ലണ്ടിലെ ജീവിതയാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റൈം. ആടുകളിൽ നിന്നുള്ള കമ്പിളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ഇത്. അക്കാലത്ത് രാജാവിന്‍റെ കൊട്ടാരത്തിലുള്ളവർ കർഷകരിൽ നിന്ന് കനത്ത തോതിൽ കമ്പിളി നികുതി പിരിച്ചെടുത്തിരുന്നു. അത് പ്രദേശത്തെ ലോർഡിലേക്ക് അയക്കുമായിരുന്നു.

പിന്നീട് കുറച്ച് പള്ളിയിലേക്കും അയച്ചു. അവസാനം അവശേഷിച്ചത് മാത്രം കർഷകനുള്ളതായിരുന്നു. കർഷകരാകട്ടെ കടുത്ത ദാരിദ്യ്രത്തിലാണ് കഴിഞ്ഞിരുന്നത്. അവർ രാജാവിനെയും പുരോഹിതന്മാരേയും പുകഴ്ത്തി കൊണ്ടിരുന്നു.

ഗൂസി ഗൂസി ജെന്‍റർ: ഈ നഴ്സറി പാട്ടും സമാനമാണ്. ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമന്‍റെയും പിന്നീട് വന്ന ഭരണാധികാരി ഒലിവർ ക്രോംബെല്ലിന്‍റെയും ഭരണകാലത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് എന്നാണ് സാഹിത്യ ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. ആ സമയത്ത് പ്രൊട്ടസ്റ്റന്‍റ് സമ്മർദ്ദവും കത്തോലിക്കരും കാരണം കത്തോലിക്കാ വിശ്വാസികൾക്ക് അക്കാലത്ത് പ്രാർത്ഥിക്കാൻ അനുവാദമില്ലായിരുന്നു. കത്തോലിക്കർ പുരോഹിതന്മാരാകുന്നത് രാജ്യദ്രോഹവുമായി മാറിയിരുന്നു.

ഇക്കാരണത്താൽ കത്തോലിക്ക പുരോഹിതന്മാർ നിലവറകളിൽ ഒളിച്ച് രഹസ്യമായാണ് കഴിഞ്ഞിരുന്നത്. പ്രാർത്ഥിക്കുമ്പോൾ പിടിക്കപ്പെട്ടാൽ പട്ടാളക്കാർ അവരുടെ കാലുകൾ കയറുകൊണ്ട് കെട്ടി പടിക്കെട്ടിൽ നിന്നും താഴേക്ക് എറിയുമായിരുന്നു. ഈ നഴ്സറി റൈം ഇതിനെ ആധാരമാക്കിയുള്ളതാണ്.

ലണ്ടൻ ബ്രിഡ്ജ് ഈസ് ഫാളിംഗ് ഡൗൺ: പാലം പണിയുന്ന ജോലിയുമായി ബന്ധപ്പെട്ടതാണ് ഈ റൈം. ഈ റൈമിന്‍റെ ട്യൂൺ കേൾക്കുമ്പോൾ നിന്ന് ഇത് ഹാസ്യരസമുള്ളതായി തോന്നാം. എന്നാൽ ഇതിന് പിന്നിലെ ചരിത്രം മറ്റൊന്നാണ്. യഥാർത്ഥത്തിൽ പാലത്തിന് ബലം നൽകുന്നതിന് നരബലി നൽകണമെന്ന് അതിന്‍റെ നിർമ്മാതാക്കൾ വിശ്വസിച്ചിരുന്നുവത്രേ. പ്രത്യേകിച്ചും കുട്ടികളെ. അവരുടെ ആത്മാക്കൾ പാലത്തിന് സംരക്ഷണം നൽകുമെന്നാണ് വിശ്വസിച്ചിരുന്നത്. അതായത് ലണ്ടൻ ബ്രിഡ്ജുമായി ബന്ധപ്പെട്ട ഈ റൈമിന് പിന്നിൽ കുട്ടികളെ ബലി നൽകുന്നതാണ് ഒളിഞ്ഞ് കിടക്കുന്നത്.

ഹംപ്റ്റി ഡംപ്റ്റി: ഹംപ്റ്റി ഡംപ്റ്റി എന്നതിനെ ഒരു വലിയ മുട്ടയായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു കുട്ടിയെപ്പോലെ അത് വസ്ത്രം ധരിക്കുന്നു. എന്നാൽ ഇതൊരു സങ്കടകരമായ കഥയാണ്. ഹംപ്റ്റി ഡംപ്റ്റി… എന്നത് യഥാർത്ഥ മനുഷ്യനോ മുട്ടയുടെ ആകൃതിയുള്ള വസ്തുവോ ആയിരുന്നില്ല. അത് ഒരു വലിയ പീരങ്കിയുടെ പേരായിരുന്നുവത്. വളരെയധികം ഭയപ്പെടുത്തുന്നതായിരുന്നുവത്. ബ്രിട്ടീഷ് ആഭ്യന്തരയുദ്ധകാലത്ത് രാജാവിന്‍റെ ശത്രുക്കൾ കോൾപെസ്റ്റർ പട്ടണം ആക്രമിച്ചപ്പോൾ ഹംപ്റ്റി ഡംപ്റ്റി പ്രതിമയെ പുറത്തെടുത്ത് പള്ളിയുടെ മതിലിന് മുകളിൽ സ്ഥാപിച്ചെങ്കിലും ശത്രുക്കൾ മതിൽ നശിപ്പിച്ചു. ഹംപ്റ്റി ഡംപ്റ്റി അങ്ങനെ കഷണങ്ങളായി തകർന്നു. പിന്നീട് അത് പുനർനിർമ്മിക്കുകയുണ്ടായില്ല. ഈ റൈമിലൂടെ കുഞ്ഞുങ്ങൾക്ക് പകർന്ന് നൽകുന്ന മൂല്യമെന്താണെന്നുള്ളത് ചിന്തനീയമാണ്.

ജാക്ക് ആന്‍റ് ജിൽ: ഫ്രാൻസിലെ രാജാവായ ലൂയി പതിനാറാമനെ ജാക്ക് ആയും അദ്ദേഹത്തിന്‍റെ പത്നിയായ രാജ്ഞി മേരി ആന്‍റോനെറ്റിനെ ജിൽ ആയും ചിത്രീകരിച്ചിരിക്കുന്ന ഒരു റൈമാണിത്. ഇത് കുട്ടികളുടെ കളിയുമായി ബന്ധപ്പെട്ടതല്ലെങ്കിലും പൊതുജനങ്ങൾ എങ്ങനെയാണ് ജാക്കിനെ ആദ്യം ശിരഛേദം ചെയ്തതെന്നും പിന്നീട് അവരുടെ ജിൽ രാജ്ഞിയെയും ശിരഛേദം ചെയ്ത് തൂക്കിലേറ്റിയതുമൊക്കെ പരോക്ഷമായി പരാമർശിക്കുന്നു. അത് മാത്രമല്ല, ഈ റൈമിന് മറ്റ് പല അർത്ഥങ്ങളുമുണ്ട്. യഥാർത്ഥത്തിൽ കുട്ടികളുടെ ബുദ്ധിവികാസത്തിന് വേണ്ടിയല്ല അത്. യൂറോപ്പും മറ്റ് നിരവധി സംഭവങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.

റിംഗ് എ റിംഗ് എ റോസസ്: കുട്ടികൾ ഏറെ രസിക്കുന്ന ഒരു റൈമാണിത്. എന്നാലിത് ഇംഗ്ലണ്ടിൽ പടർന്നു പിടിച്ച പ്ലേഗുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് ദുഃഖകരമായ സത്യം. രോഗം പിടിപ്പെടുന്നവരുടെ ശരീരത്തിൽ നിന്ന് വിചിത്രമായ ദുർഗന്ധം വമിച്ചിരുന്നു. അതുമൂലം ശരീരം ചുവപ്പായി മാറുകയും ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യുമായിരുന്നു. അക്കാലത്ത് ആളുകൾ ദുർഗന്ധം കുറയ്ക്കാൻ വേണ്ടി റോസാപ്പൂക്കളും ഔഷധച്ചെടികളും പോക്കറ്റിൽ സൂക്ഷിക്കുമായിരുന്നു. ഇതിലെ അവസാന വരിയിൽ മരിച്ചവരുടെ അന്ത്യകർമ്മങ്ങളെപ്പറ്റിയും പറയുന്നുണ്ട്.

ഹിയർ വി ഗോ റൗണ്ട് ദി മൾബറി ബുഷ്: കുട്ടികളുമായി ഒരു ബന്ധവുമില്ലാത്ത റൈമാണിത്. ഇംഗ്ലണ്ടിലെ വേക്ക് ഫീൽഡ് ജയിലിലെ തടവുകാർ നിലാവുള്ള രാത്രികളിൽ ഒരു മൾബറി മരത്തിന് സമീപം വ്യായാമം ചെയ്യുമ്പോൾ ഈ ഗാനമാലപിച്ചിരുന്നതായി ചരിത്രകാരൻ ആർ എസ് ഡങ്കൻ പറയുന്നു.

മെറി മെറി ക്വയറ്റ് കോൺട്രറി: ഈ ഗാനം പൂന്തോട്ട പരിപാലനത്തെക്കുറിച്ചുള്ളതാണെന്ന് കരുതപ്പെടുന്നു. അതിനാലാണ് ഇത് കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഹെൻറി എട്ടാമൻ രാജാവിന്‍റെ മകളായ മേരിയുടെ ക്രൂരതയെ അടിസ്ഥാനമാക്കിയുള്ളതാണിത്. മേരി കത്തോലിക്ക മതത്തിൽ വിശ്വസിച്ചിരുന്നു. ഇക്കാരണത്താൽ അവൾ പ്രൊട്ടസറ്റന്‍റ് വിശ്വാസികളെ കൊല്ലാറുണ്ടായിരുന്നു. നമ്മുടെ നാട്ടിലെ ഹിന്ദു- മുസ്ലീങ്ങൾക്കിടയിൽ നടന്ന അതെ തരത്തിലുള്ള കൂട്ടക്കൊലയാണ് ബ്രിട്ടനിൽ ക്രിസ്റ്റ്യൻ കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുമാരും തമ്മിൽ ഉണ്ടായത്.

വളരെ നെഗറ്റീവായ അർത്ഥമാണ് ഈ നഴ്സറി റൈമിനുള്ളത്. ഇത് മതപരമായ വിവേചനവും ക്രൂരതയും കാണിക്കുന്നു.

ഉദാഹരണത്തിന്, ജാക്ക് ആന്‍റ് ജിൽ… എന്ന സിനിമയിൽ ജാക്കിന്‍റെ തല ശരീരത്തിൽ നിന്ന് വേർപ്പെട്ടിരിക്കുന്നു. ഹംപ്റ്റി ഡംപ്റ്റി എന്നത് മാരകമായ പരിക്കിനെ സൂചിപ്പിക്കുന്നു. റോക്ക് എ ബൈ ബേബി… എന്നതിൽ ലണ്ടനിലെ ഒരു മരക്കൊമ്പിൽ നിന്ന് ചാടുന്ന പെൺകുഞ്ഞ് ലണ്ടൻ ബ്രിഡ്ജിൽ വീഴുന്നു ദെയർ പാസ് ആൻ ഓൾഡ് വുമണിൽ വൃദ്ധയായ സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെ ശിക്ഷിക്കുകയാണ്. ഗൂസി ജെൻറി… ൽ പ്രാർത്ഥന നടത്തുന്ന വേളയിൽ പടികളിൽ നിന്നും കത്തോലിക്കരെ താഴെ തള്ളിയിടുകയാണ് ചെയ്യുന്നത്. പീറ്റർ ഭാര്യയെ കൊലപ്പെടുത്തി മത്തങ്ങയിൽ കുഴിച്ചിടുന്നതിനെ പരാമർശിക്കുന്നു.

മതത്തിന്‍റെ മഹത്വവൽക്കരണം

ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ കുട്ടികളെ ഈ നഴ്സറി റൈമുകളാണ് പഠിപ്പിക്കുന്നത്. അതേ സമയം, ഗൂസി ഗൂസി ജന്‍റർ… ത്രീ ബ്ലൈൻഡ് മൈസ്… മെറി മെറി… എന്നിവ മതപരമായ അധിക്ഷേപത്തെ അടിസ്‌ഥാനമാക്കിയുള്ളതാണ്. നഴ്സറി ക്ലാസിൽ നിന്ന് തുടങ്ങി കുട്ടികൾ മതത്തോട് വെറുപ്പ് കാട്ടി തുടങ്ങുമെന്ന് സാരം.

ഇന്നും ലോകമെമ്പാടും മതത്തിന്‍റെ പേരിൽ അക്രമങ്ങൾ നടക്കുന്നുണ്ട്. കുട്ടികൾക്കിടയിൽ അറിഞ്ഞോ അറിയാതെയോ നടക്കുന്ന മതപ്രചാരണമാണ് ഇതിന്‍റെയെല്ലാം അടിസ്‌ഥാനം. ഇത്തരം റൈമുകളിൽ നിന്ന് കുട്ടികളുടെ മനസിൽ ആദ്യം വരുന്ന ചോദ്യം. കത്തോലിക്കക്കാർ ആരാണ്? പ്രൊട്ടസ്റ്റന്‍റ് എന്താണ് എന്നൊക്കെയാവാം. നിങ്ങൾ അവർക്ക് ലഭിക്കുന്ന മറുപടി അടിസ്ഥാനമാക്കിയാവും അവർ സ്വന്തം കൂട്ടുകാരോട് അവർ ആരാണെന്ന് ചോദിക്കുക. ഇത് അവർക്കിടയിൽ വിവേചനം സൃഷ്ടിക്കാം.

നഴ്സറി റൈമുകളുടെ ഉദ്ദേശ്യം കുട്ടികളെ മാനവികതയുടെ നന്മ പഠിപ്പിക്കുക എന്നതായിരിക്കണം. അതിൽ മനുഷ്യനെ സ്നേഹിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് ആയിരിക്കണം. മതം, വർഗ്ഗം, ജാതി, നിറം എന്നിവ അവരുടെ വഴിയിൽ വരരുത്.

ഇത് മാത്രമല്ല, മിക്ക റൈമുകളിലും ആൺകുട്ടികളെ ഊർജ്ജസ്വലരും ധൈര്യശാലികളും ശക്തരുമായി അവതരിപ്പിക്കുമ്പോൾ പെൺകുട്ടികളെ ജാക്ക് ആന്‍റ് ജിൽ എന്ന ചിത്രത്തിലെ ജിൽ പോലെ ദുർബലരും നിശബ്ദരുമായി കാണിക്കുന്നു. മേരി ഹാഡ് എ ലിറ്റിൽ ലാമ്പ്… എന്ന കൃതിയിൽ മേരിയെ ആൺകുട്ടിയോടാണ് ഉപമിച്ചിരിക്കുന്നത്. പോളി പുട്ട് ദി കെറ്റിൽ എന്നതിൽ പോളിയുടെ സ്‌ഥാനം അടുക്കളയിലാണെന്ന് പറയുന്നു. അടുക്കളയിൽ അവൾ കൂട്ടുകാരികൾക്കൊപ്പം ചായ സൽക്കാരം നടത്തുമ്പോൾ അവളുടെ സഹോദരങ്ങൾക്ക് കളിക്കാൻ പോകാം. അവൾക്ക് വീടിന് പുറത്തിറങ്ങാൻ കഴിയില്ല.

നഴ്സറി പാട്ടുകിലെ വിചിത്ര ചിന്തകൾ ഇവിടെയും അവസാനിക്കുന്നില്ല. ചബ്ബി ചീക്സ്… നഴ്സറി പാട്ട് ശ്രദ്ധിക്കൂ. പെൺകുട്ടികൾക്ക് പിങ്ക് ചുണ്ടുകളും ഇളം നിറവും ചുരുണ്ട മുടിയും ഇല്ലെങ്കിൽ അവർ സുന്ദരികളല്ലെന്ന ധ്വനിയാണ് ജനിപ്പിക്കുന്നത്.

ലിംഗ വിവേചനമുള്ള റൈമുകൾ പഠിപ്പിച്ച് പെൺകുട്ടികളിൽ അപകർഷതാബോധം ഉണർത്തുകയാണ് ചെയ്യുന്നത്. ഇന്നത്തെ കാലത്താകട്ടെ ഒരു കാര്യത്തിലും പെൺകുട്ടികൾ പിന്നിലല്ലെന്ന കാര്യം ഓർക്കുക.

ഇംഗ്ലീഷ് റൈമുകളിൽ മാത്രമല്ല നമ്മുടെ രാജ്യത്തെ പ്രാദേശിക കവിതകളിലും ഇത്തരത്തിലുള്ള ചിന്തകൾ കാണാൻ കഴിയും. മതം, ജാതി, ആരാധന, പ്രാർത്ഥന, അന്ധവിശ്വാസം എന്നിവയെക്കുറിച്ചുള്ള വർണ്ണനകൾ ഉണ്ട്. ഇതിനെല്ലാം ഉപരിയായി സ്വപ്രയത്നം കൊണ്ട് മാത്രമെ വിജയം കൈവരിക്കാനാവൂവെന്ന കാര്യം എല്ലാവർക്കും അറിയാം. പിന്നെ ഇത്തരം കാഴ്ചപ്പാടുകൾ കുട്ടികളെ പഠിപ്പിച്ചിട്ട് എന്ത് നേട്ടമാണ് ഉണ്ടാവുക?

और कहानियां पढ़ने के लिए क्लिक करें...