ഗൂസി ഗൂസി ജൻഡർ... ജാക്ക് ആന്‍റ് ജിൽ... റിംഗ് എ റിംഗ് എ റോസസ്... ബാബാ ബ്ലാക്ക് ഷീപ്പ്... ലണ്ടൻ ബ്രിഡ്ജ് ഈസ് ഫാളിംഗ് ഡൗൺ... ഹംപ്റ്റി ഡംപ്റ്റി... ഓൾഡ് മദർ ഹബ്ബർഡ്... ഈ നഴ്സറി റൈമുകൾ സർവ്വ സാധാരണമായി കുട്ടികളെ പഠിപ്പിക്കുന്നവയാണ്. വീട്ടിൽ വരുന്ന അതിഥികൾക്ക് മുന്നിൽ കുഞ്ഞുങ്ങൾ താളത്തോടെ ഈ റൈമുകൾ ചൊല്ലി കേൾപ്പിക്കാറുമുണ്ട്. ചിലപ്പോൾ ഇത്തരം റൈമുകളുടെ അർത്ഥം തന്നെ മുതിർന്നവർ ശ്രദ്ധിക്കണമെന്നില്ല.

കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ മികച്ച അടിത്തറ നൽകുന്നതിന്‍റെ ഫലമായാണ് ഇത്തരം റൈമുകൾ കുഞ്ഞുങ്ങളെ പഠിപ്പിക്കുക. നഴ്സറി റൈമുകൾ കുഞ്ഞുങ്ങൾ ഇടതടവില്ലാതെ ചൊല്ലി കേൾപ്പിക്കുന്നത് തന്നെ മാതാപിതാക്കൾക്ക് അഭിമാനമായിരിക്കും. ടിവി പരിപാടികളെ വച്ച് നോക്കുമ്പോൾ ഇത്തരം പാരമ്പര്യ നഴ്സറി റൈമുകളിൽ ക്രൂരകൃത്യങ്ങളുടെ പരാമർശം 10 ഇരട്ടിയായിരിക്കുമെന്നാണ് പുതിയ കണ്ടുപിടിത്തം.

സാഹിത്യമേഖലയിലെ പ്രഗത്ഭന്മാരുടെ കണ്ടുപിടുത്തമായ ബാ... ബാ... ബ്ലാക്ക് ഷീപ്പ്..., ലണ്ടൻ ബ്രിഡ്ജ് ഈസ് ഫാളിംഗ്..., ഹംപ്റ്റി ഡംപ്റ്റി..., ജാക്ക് ആന്‍റ് ജിൽ..., മെറിമെറി..., ലിറ്റിൽ ബോയ് ബ്ലൂ..., ഹൂ കിൽഡ് കോക്ക് റോബിൻ..., ത്രീ ബ്ലൈൻഡ് മൈസ്... സിംഗ് എ സോംഗ് ഓഫ് സിക്സ് പെൻസ്..., ഇറ്റ്സ് റണിംഗ് ഇറ്റ്സ് പോറിംഗ്... എന്നിങ്ങനെ പ്രസിദ്ധങ്ങളായ റൈമുകളിൽ നെഗറ്റീവായ പരാമർശങ്ങളുണ്ട്.

നൂറ്റാണ്ടുകൾക്ക് മുമ്പ് അമേരിക്കയിലും ഇംഗ്ലണ്ടിലും നിലനിന്നിരുന്ന ആചാരരീതികളെയും അക്രമങ്ങളെയും വേശ്യാവൃത്തിയേയും അന്ധവിശ്വാസങ്ങളെയും അസമത്വങ്ങളെയും അധിഷ്ഠിതമായാണ് ഇത്തരം റൈമുകൾ ക്രിയേറ്റ് ചെയ്‌തിരിക്കുന്നത്.

ചില റൈമുകൾ നോക്കാം....

ബാ ബാ ബ്ലാക്ക് ഷീപ്പ്: ഫ്യൂഡൽ കാലഘട്ടത്തിലെ ഇംഗ്ലണ്ടിലെ ജീവിതയാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റൈം. ആടുകളിൽ നിന്നുള്ള കമ്പിളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ഇത്. അക്കാലത്ത് രാജാവിന്‍റെ കൊട്ടാരത്തിലുള്ളവർ കർഷകരിൽ നിന്ന് കനത്ത തോതിൽ കമ്പിളി നികുതി പിരിച്ചെടുത്തിരുന്നു. അത് പ്രദേശത്തെ ലോർഡിലേക്ക് അയക്കുമായിരുന്നു.

പിന്നീട് കുറച്ച് പള്ളിയിലേക്കും അയച്ചു. അവസാനം അവശേഷിച്ചത് മാത്രം കർഷകനുള്ളതായിരുന്നു. കർഷകരാകട്ടെ കടുത്ത ദാരിദ്യ്രത്തിലാണ് കഴിഞ്ഞിരുന്നത്. അവർ രാജാവിനെയും പുരോഹിതന്മാരേയും പുകഴ്ത്തി കൊണ്ടിരുന്നു.

ഗൂസി ഗൂസി ജെന്‍റർ: ഈ നഴ്സറി പാട്ടും സമാനമാണ്. ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമന്‍റെയും പിന്നീട് വന്ന ഭരണാധികാരി ഒലിവർ ക്രോംബെല്ലിന്‍റെയും ഭരണകാലത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് എന്നാണ് സാഹിത്യ ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. ആ സമയത്ത് പ്രൊട്ടസ്റ്റന്‍റ് സമ്മർദ്ദവും കത്തോലിക്കരും കാരണം കത്തോലിക്കാ വിശ്വാസികൾക്ക് അക്കാലത്ത് പ്രാർത്ഥിക്കാൻ അനുവാദമില്ലായിരുന്നു. കത്തോലിക്കർ പുരോഹിതന്മാരാകുന്നത് രാജ്യദ്രോഹവുമായി മാറിയിരുന്നു.

ഇക്കാരണത്താൽ കത്തോലിക്ക പുരോഹിതന്മാർ നിലവറകളിൽ ഒളിച്ച് രഹസ്യമായാണ് കഴിഞ്ഞിരുന്നത്. പ്രാർത്ഥിക്കുമ്പോൾ പിടിക്കപ്പെട്ടാൽ പട്ടാളക്കാർ അവരുടെ കാലുകൾ കയറുകൊണ്ട് കെട്ടി പടിക്കെട്ടിൽ നിന്നും താഴേക്ക് എറിയുമായിരുന്നു. ഈ നഴ്സറി റൈം ഇതിനെ ആധാരമാക്കിയുള്ളതാണ്.

ലണ്ടൻ ബ്രിഡ്ജ് ഈസ് ഫാളിംഗ് ഡൗൺ: പാലം പണിയുന്ന ജോലിയുമായി ബന്ധപ്പെട്ടതാണ് ഈ റൈം. ഈ റൈമിന്‍റെ ട്യൂൺ കേൾക്കുമ്പോൾ നിന്ന് ഇത് ഹാസ്യരസമുള്ളതായി തോന്നാം. എന്നാൽ ഇതിന് പിന്നിലെ ചരിത്രം മറ്റൊന്നാണ്. യഥാർത്ഥത്തിൽ പാലത്തിന് ബലം നൽകുന്നതിന് നരബലി നൽകണമെന്ന് അതിന്‍റെ നിർമ്മാതാക്കൾ വിശ്വസിച്ചിരുന്നുവത്രേ. പ്രത്യേകിച്ചും കുട്ടികളെ. അവരുടെ ആത്മാക്കൾ പാലത്തിന് സംരക്ഷണം നൽകുമെന്നാണ് വിശ്വസിച്ചിരുന്നത്. അതായത് ലണ്ടൻ ബ്രിഡ്ജുമായി ബന്ധപ്പെട്ട ഈ റൈമിന് പിന്നിൽ കുട്ടികളെ ബലി നൽകുന്നതാണ് ഒളിഞ്ഞ് കിടക്കുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...