കഷണ്ടി എന്നതിനെ അലോപേഷ്യയെന്നും വിശേഷിപ്പിക്കാറുണ്ട്. എന്നാൽ അസാധാരണമാം വിധം മുടി വളരെ വേഗം കൊഴിഞ്ഞു പോവുകയും പുതിയ മുടി അത്ര വേഗത്തിൽ കിളിർക്കാതിരിക്കുക അല്ലെങ്കിൽ തലയിലുള്ള മുടിയെ അപേക്ഷിച്ച് കൂടുതൽ നേർത്തതോ ദുർബലവുമായ മുടി വളരുക അല്ലെങ്കിൽ അത് കുറയുകയോ ചെയ്യുന്ന അവസ്‌ഥയാണിത്. ഈ സാഹചര്യത്തിൽ മുടിയ്ക്ക് കൂടുതൽ ശ്രദ്ധയാവശ്യമായി വരുന്നു. കാരണം ഈയവസ്ഥ കഷണ്ടിയാകുന്നതിലേക്കാണ് പോകുന്നത്. അപ്പോളോ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റ് (പ്ലാസ്റ്റിക് കോസ്മെറ്റിക് ആന്‍റ് റികൺസ്ട്രക്ടീവ് സർജറി) ഡോ. കുൽദീപ് സിംഗ് പറയുന്നതിങ്ങനെ.

ആൻഡ്രോജനിക് അലോപേഷ്യ

ഇത് സ്‌ഥായിയായ ഒന്നാണ്. ടെസ്റ്റിസ്റ്റിറോൺ ഹോർമോണുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാറ്റവും പാരമ്പര്യവുമാണ് ഇതിന് പ്രധാന കാരണം.

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇത് കൂടുതലായും ഉണ്ടാകുന്നത്. ചെന്നി, ശിരസിന്‍റെ മുകൾ ഭാഗം എന്നിവിടങ്ങളിൽ ആരംഭിച്ച് പിറകിലേക്ക് വ്യാപിക്കും. യൗവ്വനകാലത്തിന് ശേഷം ഏത് പ്രായത്തിലും ഇത് ഉണ്ടാകാം.

അലോപേഷ്യ എറിയേറ്റ

ശിരസിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും മുടി പൊഴിയും. അതായത് കഷണ്ടി പാച്ച് പോലെ കാണപ്പെടും. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി കുറയുന്നതാണ് ഇതിന് കാരണം.

ട്രാക്ഷൻ അലോപേഷ്യ

ദീർഘകാലം മുടി ഒരേ സ്റ്റൈലിൽ കെട്ടിവയ്ക്കുന്നതു മൂലമുണ്ടാകുന്ന അവസ്‌ഥയാണിത്. എന്നാൽ ഹെയർ സ്റ്റൈൽ മാറ്റുന്നതോടെ മുടിപൊഴിച്ചിൽ നിലയ്ക്കും.

ഹോർമോൺ മാറ്റം കൊണ്ട്

ചില പ്രത്യേക ചികിത്സാ കാരണങ്ങൾ അതായത് കാൻസർ കീമോതെറാപ്പി, അമിതമായ വിറ്റാമിൻ എയുടെ ഉപയോഗം, മാനസികവും ശാരീരികവുമായ പിരിമുറുക്കം എന്നിവ മൂലമോ അല്ലെങ്കിൽ ഗുരുതരമായ രീതിയിൽ അസുഖം ബാധിക്കുന്നതിനാലോ പനി പിടിച്ചാലോ മുടികൊഴിച്ചിൽ ഉണ്ടാകാം.

കഷണ്ടിയുടെ തുടക്കം: പുരുഷന്മാരിൽ ചെന്നിയിൽ നിന്നാണ് കഷണ്ടി തുടങ്ങുക. സ്ത്രീകളിലാകട്ടെ മുടി വകപ്പിൽ നിന്നാണ് കഷണ്ടി തുടങ്ങുക.

അസമയത്തുണ്ടാകുന്ന മുടികൊഴിച്ചിൽ: സമയമാകും മുമ്പെ മുടി കൊഴിയുന്നതിന് കാരണമാകുന്ന പാരമ്പര്യ പ്രശ്നത്തെ ആൻഡ്രോജനിക് അലോപേഷ്യ എന്നാണ് പറയുക. ഇത് സാധാരണയായി പാറ്റേൺ ബാൾഡ്നസ് എന്ന പേരിലാണ് അറിയപ്പെടുക. സ്ത്രീകളിലും പുരുഷന്മാരിലും മുടികൊഴിയുന്ന ഈയവസ്‌ഥ സാധാരണമാണ്. എന്നാൽ കഷണ്ടിയാരംഭിക്കുന്ന സമയവും പാറ്റേണും ലിംഗമനുസരിച്ച് വ്യത്യസ്തമായിരിക്കും.

പുരുഷന്മാരിൽ മുടികൊഴിച്ചിൽ: പുരുഷന്മാരിൽ കൗമാരക്കാലം തുടങ്ങി മുടികൊഴിഞ്ഞു തുടങ്ങാറുണ്ട്. ഈ പ്രശ്നത്തെ സാധാരണയായി മെയിൻ പാറ്റേൺ ബോൾഡ്നസ് എന്നാണ് പറയുക. ഇതിൽ ഹെയർ ലൈൻ പിന്നോട്ട് നീങ്ങി തുടങ്ങി മുകൾഭാഗം തെളിഞ്ഞു വരും.

സ്ത്രീകളിലുണ്ടാകുന്ന മുടികൊഴിച്ചിൽ: സ്ത്രീകളിലെ ആൻഡ്രോജനിക അലോപേഷ്യയെ ഫീമെയിൽ പാറ്റേൺ ബോൾഡ്നസ് എന്നാണ് പറയുക. ഈ പ്രശ്നത്തെ നേരിടുന്ന സ്ത്രീകളുടെ ശിരസിലെ മുടി വല്ലാതെ കുറഞ്ഞു വരും. എന്നാൽ ഹെയർ ലൈൻ പിന്നോട്ട് നീങ്ങുകയില്ല. സ്ത്രീകളിലുണ്ടാകുന്ന ആൻഡ്രോജനിക് അലോപേഷ്യയിൽ വളരെ വിരളമായി മാത്രമായി പൂർണ്ണമായ കഷണ്ടിയുണ്ടാവുകയുള്ളൂ. ഏകദേശം മെനോപോസിന് ശേഷം മൂന്നിൽ രണ്ട് സ്ത്രീകളിൽ ഏതെങ്കിലും പ്രത്യേക ഭാഗത്ത് കഷണ്ടിയുണ്ടാകും.

ഇതിന് പുറമെ, ഹോർമോൺ അസന്തുലിതാവസ്‌ഥ മൂലവും കഷണ്ടിയുണ്ടാകാം. മെനോപോസിന് ശേഷം സ്ത്രീകളിൽ ഏറ്റവും അധികമായ രീതിയിൽ ഹോർമോൺ മാറ്റങ്ങൾ ഉണ്ടാകാം. തൽഫലമായി കഷണ്ടിയുണ്ടാകാം. മുടിവേരുകൾ ദുർബലമാവുക. പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ ഉണ്ടാകുന്ന മാറ്റം, മുടിവേരുകൾക്ക് വേണ്ട പോഷണങ്ങൾ ലഭിക്കാതിരിക്കുക, മതിയായ ഉറക്കമില്ലായ്മ, അമിതമായ ടെൻഷൻ എന്നിവയൊക്കെ സ്ത്രീകളിൽ കഷണ്ടിയുണ്ടാകാൻ കാരണങ്ങൾ ആകാം.

കഷണ്ടിയകലാനുള്ള ഉപായം: ഇതിന് പല മാർഗ്ഗങ്ങൾ ഉണ്ട്. ഇതിനുവേണ്ടി പ്രൊഫഷണൽ കൗൺസലിംഗ് എടുക്കാം. മികച്ച ചികിത്സയ്ക്കായി ഡോക്ടറുടെ അഭിപ്രായം ആരായാം.

ഹെയർ ട്രാൻസ്പ്ലാന്‍റ്: കഷണ്ടിയ്ക്കു ചികിത്സയ്ക്കായുള്ള ഏറ്റവും എളുപ്പമുള്ള രീതിയാണിത്. ഈ ടെക്നിക്കിലൂടെ ശരീരത്തിന്‍റെ ഒരു ഭാഗത്ത് നിന്ന് ഹെയർ ഫോളിക്കിളുകൾ എടുത്ത് ശിരസിൽ ട്രാൻസ്പ്ലാന്‍റ് ചെയ്യും. ഇത് രണ്ട് രീതിയിൽ ചെയ്യാം. ഒന്ന് സ്ട്രിപ് ടെക്നിക്ക്. മറ്റൊന്ന് ഫോളിക്ക്യൂളർ യൂണിക് ട്രാൻസ്പ്ലാന്‍റ്: സ്റ്റൈം സെൽ രീതിയിലൂടെയും മുടി വളർത്തുന്ന രീതിയും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ചർമ്മത്തിന്‍റെ അടിയിൽ കാണുന്ന ഫാറ്റ് സെല്ലിൽ നിന്ന് മുടിയെ കിളിർത്ത് എടുക്കുന്നതാണീ രീതി. ഇതിൽ സ്റ്റൈം സെല്ലുകളാണ് മുടി വളരാൻ സഹായിക്കുക. ഇത്തരത്തിൽ വളർത്തുന്ന മുടി സ്ഥിരമായി ഉണ്ടാകുമെന്ന് മാത്രമല്ല പരിചരണം എളുപ്പവുമായിരിക്കും.

ലേസർ ട്രീറ്റ്മെന്‍റ്: ശിരസിലെ രക്തകോശങ്ങളെ ആക്ടിവാക്കി രക്തസഞ്ചാരം വേഗത്തിലാക്കുന്നതാണീ രീതി. ഇതുവഴി മുടിയെ വളർത്തിയെടുക്കാം.

ഹെയർ വീവിംഗ്: സാധാരണ മുടി അല്ലെങ്കിൽ സിന്തറ്റിക് ഹെയറിനെ ശിരസിൽ കഷണ്ടിയുള്ള ഭാഗത്ത് വച്ചു പിടിപ്പിക്കുന്നതാണ് ഈ രീതി.

और कहानियां पढ़ने के लिए क्लिक करें...