വിഷുക്കാലത്ത് നാടൻ വിഭവങ്ങളും സദ്യയും വീട്ടിൽ ഉണ്ടാക്കുക പതിവാണ്. ഇത്തവണ വ്യത്യസ്തമായ രണ്ട് മധുരം രുചിക്കാം. ചുർമ ലഡു, ബീറ്റ്റൂട്ട് പായസം!
ചുർമ ലഡു
ചേരുവകൾ:
തവിടുകളയാതെ തരുതരുപ്പായി പൊടിച്ചെടുത്ത ഗോതമ്പ് മാവ്- മൂന്ന് കപ്പ്
നെയ്യ്- അര കപ്പ്
തയ്യാറാക്കുന്ന വിധം:
എല്ലാം ചേർത്ത് നന്നായി കുഴയ്ക്കുക. പകുതി നെയ്യ് പകുതി വെള്ളവും ചേർത്ത് ചപ്പാത്തി മാവ് പരുവത്തിൽ ആക്കി ഉന്നക്കായ ആകൃതിയിൽ ഉരുട്ടി എടുത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുത്തു കോരുക.
ഇത് മിക്സിയിൽ ഇട്ട് പൊടിച്ച് അരിച്ചു വയ്ക്കുക. ഇതിലേയ്ക്ക് കാൽ ടീസ്പൂൺ ഏലക്കായപൊടി, ജാതിക്ക പൊടി ചേർക്കുക. ശേഷം രണ്ട് വലിയ സ്പൂൺ ഡ്രൈ കോക്കനട്ട് പൗഡർ ചേർത്ത് ഇളക്കുക.
ഒരു പാനിൽ മൂന്ന് വലിയ സ്പൂൺ നെയ്യ് ചൂടാക്കി അരകപ്പ് വീതം കശുവണ്ടി, കിസ്മിസ്, ബദാം എന്നിവ വറുത്തെടുക്കുക. ഇത് മുമ്പ് തയ്യാറാക്കിയ മാവിലേക്ക് ചേർത്ത് യോജിപ്പിക്കുക.
ഇതേ പാനിൽ രണ്ട് കപ്പ് പഞ്ചസാര ആവശ്യത്തിന് വെള്ളം ചേർത്ത് പാനിയാക്കുക. കുറച്ച് ചൂടാറിയ ശേഷം പഞ്ചസാര പാനി ഗോതമ്പു മാവിലേക്ക് ചേർത്ത് നന്നായി കുഴച്ചു ഉരുളകളാക്കുക
ബീറ്റ്റൂട്ട് പായസം
ചേരുവകൾ:
ബീറ്റ്റൂട്ട് ചെറുത് – രണ്ടെണ്ണം
നെയ്യ് – രണ്ട് ടേബിൾ സ്പൂൺ
പാൽ – ഒന്നരകപ്പ്
കണ്ടൻസ്ഡ് മിൽക്ക് – രണ്ട് ടേബിൾ സ്പൂൺ
കശുവണ്ടി പരിപ്പ് – 5 എണ്ണം
ഉണക്കമുന്തിരി – 8 എണ്ണം
ഏലക്കായ പൊടിച്ചത് – കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
അടി കട്ടിയുള്ള പാത്രത്തിൽ നെയ്യ് ചൂടാക്കി, അണ്ടിപരിപ്പും മുന്തിരിയും വേറെ വറുത്തു കോരുക.
ഇതേ നെയ്യിൽ ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് ചെറുതീയിൽ അഞ്ചു മിനിറ്റ് ഇളക്കി കൊണ്ടിരിക്കുക. ഇതിലേക്ക് പാൽ ചേർത്ത് വേവിച്ച ശേഷം കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക.
പായസം കുറുക്കി വരുമ്പോൾ പഞ്ചസാര ചേർത്ത് ഇളക്കുക. വാങ്ങി വച്ച് അണ്ടിപരിപ്പ്, മുന്തിരി, ഏലക്കായപൊടി ഇവ ഇട്ട് ഇളക്കുക.