ക്രിസ്മസ് കേക്ക്
ചേരുവകൾ:
മൈദ- ഒരു കപ്പ്
പഞ്ചസാര പൊടിച്ചത്- ഒരു കപ്പ്
വെണ്ണ- മുക്കാൽ കപ്പ്
ഡ്രൈ ഫ്രൂട്ട്സ് മുറിച്ചത്- രണ്ടോ മൂന്നോ സ്പൂൺ
ഒറഞ്ച് തൊലി- രണ്ട് ചെറിയ സ്പൂൺ
തേൻ- രണ്ട് ചെറിയ സ്പൂൺ
ബേക്കിംഗ് പൗഡർ- ഒരു ചെറിയ സ്പൂൺ
വാനില- ഒരു ചെറിയ സ്പൂൺ
മുട്ട- രണ്ട് എണ്ണം
ഫ്രൂട്ട്സ്- മുറിച്ചത് അൽപം
തയ്യാറാക്കുന്ന വിധം:
ഒരു ബൗളിൽ മൈദയും ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി ഇടഞ്ഞെടുക്കുക. ഇനി അതിൽ വെണ്ണയും പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
അതിൽ മുട്ട, തേൻ, വാനില എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക. ഡ്രൈഫ്രൂട്ട്സ്, പഴങ്ങൾ, ഓറഞ്ച്, തൊലി എന്നിവ ചേർക്കാം.
ഇനി ഈ ചേരുവ ബേക്കിംഗ് ഡിഷിൽ ഒഴിച്ച് 180 ഡിഗ്രി സെൽഷ്യസിൽ 30 മുതൽ 35 മിനിറ്റ് ബേക്ക് ചെയ്യാം. കേക്ക് റെഡി.
ആൽമണ്ട് കേക്ക്
ചേരുവകൾ:
ആട്ട 250 ഗ്രാം
ബേക്കിംഗ് പൗഡർ ഒരു ചെറിയ സ്പൂൺ
വെണ്ണ- 250 ഗ്രാം
പഞ്ചസാര പൊടിച്ചത്- 250 ഗ്രാം
മുട്ട 6 എണ്ണം
ആൽമണ്ട് എസൻസ്- ഒരു ചെറിയ സ്പൂൺ
ബദാം കഷണങ്ങളാക്കിയത് 125 ഗ്രാം
തയ്യാറാക്കുന്ന വിധം:
ആട്ട നന്നായി ഇടഞ്ഞെടുക്കുക. ഇനി ഒരു ബൗളിൽ ഉരുക്കിയ വെണ്ണയും പഞ്ചസാര പൊടിച്ചതും ചേർത്ത് പഞ്ചസാര നന്നായി അലിഞ്ഞു ചേരും വരെ മിക്സ് ചെയ്യുക. ഇനി മുട്ടയും ചേർത്ത് അടിച്ച് പതപ്പിക്കുക.
ആഷമണ്ട് എസൻസും ബദാം കഷണങ്ങളും ചേർക്കുക. ഇനി ഈ ചേരുവ ആട്ടയിൽ ഒഴിച്ച് കൈകൊണ്ട് നന്നായി കുഴച്ച് ചർക്കുക. മുകളിൽ ബദാം കഷണങ്ങൾ വിതറി 180 ഡിഗ്രി സെൽഷ്യസിൽ 35- 40 മിനിറ്റ് വരെ ബേക്ക് ചെയ്യുക.
കോട്ടൻ ചീസ് കേക്ക്
ചേരുവകൾ:
മുട്ട- 3 എണ്ണം
വെളുത്ത ചോക്ക്ളേറ്റ്- 120 ഗ്രാം
വെണ്ണ- 120 ഗ്രാം
ആപ്രിക്കോട്ട് ജാം സിറപ്പും ഷുഗർ പൗഡറും- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
മുട്ടവെള്ള ഒരു ബൗളിൽ വേർതിരിച്ചെടുത്ത് ഫ്രിഡ്ജിൽ 30 മിനിറ്റ് നേരം വയ്ക്കുക. ഇനി മുട്ട വെള്ള നന്നായി അടിച്ചു പതപ്പിക്കുക. ചോക്ക്ളേറ്റും വെണ്ണക്കട്ടയും ഡബിൾ ബോയ്ലറിൽ ഉരുക്കി മാറ്റിവച്ച മഞ്ഞക്കരുവിൽ ചേർത്ത് നന്നായി അടിച്ച് പതപ്പിക്കുക. ഈ ചേരുവ അടിച്ചു വച്ചിരിക്കുന്ന മുട്ടവെള്ള മിക്സിൽ അൽപാൽപം ചേർക്കുക.
ഇനി ബട്ടർ പേപ്പർ റൗണ്ട് കേക്ക് ടിന്നിൽ വിരിച്ചിടുക. കേക്ക് മിശ്രിതം അതിലേക്ക് ഒഴിക്കുക. ടിൻ കൗണ്ടറിൽ പതിയെ ടോപ്പ് ചെയ്യാം. മിശ്രിതത്തിലെ എയർ ബബിൾസ് പോകാനാണിത്. ടിൻ ബേക്കിംഗ് ഷീറ്റിൽ വച്ച് അൽപം വെള്ളം ഒഴിക്കുക. ആദ്യം 15 മിനിറ്റ് വരെ 170 ഡിഗ്രി സെൽഷ്യസിലും പിന്നീട് 15 മിനിറ്റ് വരെ 160 ഡിഗ്രി സെൽഷ്യസിലും ബേക്ക് ചെയ്യുക.
ഇതിനെ 15 മിനിറ്റ് വരെ ഓവനിൽ വയ്ക്കുക. മുറിയുടെ ഊഷ്മാവിൽ തണുപ്പിച്ച് ആപ്രിക്കോട്ട് ജാം സിറപ്പും ഷുഗറും ചേർത്ത് അലങ്കരിച്ച് സർവ്വ് ചെയ്യാം.
ഒറിയോ മഗ് കേക്ക്
ചേരുവകൾ:
വെണ്ണ- 30 ഗ്രാം
ഡാർക്ക് ചോക്ക്ളേറ്റ് കഷണങ്ങൾ- 3-4 എണ്ണം
മുട്ട- ഒന്ന്
ക്രീം- രണ്ട് വലിയ സ്പൂൺ
വാനില എക്സ്ട്രാക്റ്റ്- ഒരു ചെറിയ സ്പൂൺ
ആട്ട- 4 വലിയ സ്പൂൺ
ബേക്കിംഗ് പൗഡർ- അര സ്പൂൺ
ഒറിയോ ബിസ്ക്കറ്റ്- 3 എണ്ണം കഷണങ്ങളാക്കിയത്
പഞ്ചസാര- ഒരു വലിയ സ്പൂൺ
വാനില എക്സ്ട്രാക്റ്റ്- ഒരു ചെറിയ സ്പൂൺ
ബേക്കിംഗ് പൗഡർ- അര സ്പൂൺ
തയ്യാറാക്കുന്ന വിധം:
ഒരു ബൗളിൽ വെണ്ണയും ചോക്ക്ളേറ്റും ഇട്ട് ഓവനിൽ അലിയിക്കുക. തയ്യാറാക്കിയ ചേരുവ മൃദുവാകും വരെ ബീറ്റ് ചെയ്യുക. അതിനുശേഷം തണുപ്പിക്കുക.
ആ ചേരുവയിൽ മുട്ട ക്രീം വാനില എക്സ്ട്രാക്റ്റ് പഞ്ചസാര ആട്ട ബേക്കിംഗ് പൗഡർ എന്നിവ കൂടി ചേർത്ത് നന്നായി അടിച്ചു ചേർക്കുക. തയ്യാറാക്കിയ മിശ്രിതത്തിൽ ഒറിയോ ബിസ്ക്കറ്റ് കഷണങ്ങൾ ഇട്ട് 180 ഡിഗ്രി സെൽഷ്യസിൽ നേരത്തെ ചൂടാക്കിയ ഓവനിൽ ഏകദേശം 15 മിനിറ്റ് ബേക്ക് ചെയ്യുക. തണുപ്പിച്ച് സർവ്വ് ചെയ്യാം.
ചോക്ക്ളേറ്റ് ആൽമണ്ട് അപ്സൈഡ് ഡൗൺ കേക്ക്
കാരമൽ ടോപ്പിംഗിനുള്ള ചേരുവകൾ:
ഉപ്പ് ചേർക്കാത്ത വെണ്ണ- 6 വലിയ സ്പൂൺ
ബ്രൗൺ ഷുഗർ- മുക്കാൽ കപ്പ്
തേൻ- കാൽ കപ്പ്
ബദാം വറുത്ത് നുറുക്കിയത്- ഒന്നേ കാൽ കപ്പ്
കേക്കിനുള്ള ചേരുവകൾ:
മൈദ- ഒന്നേകാൽ കപ്പ്
കൊക്കോ പൗഡർ- അര കപ്പ്
ബേക്കിംഗ് സോഡ- ഒരു ചെറിയ സ്പൂൺ
ഉപ്പ്- അര ചെറിയ സ്പൂൺ
വെണ്ണ ഉപ്പ് ചേർക്കാത്തത്- അര കപ്പ്
പഞ്ചസാര- ഒന്നര കപ്പ്
മുട്ട- 3 എണ്ണം
ബട്ടർ മിൽക്ക്- ഒരു കപ്പ്
വാനില എക്സ്ട്രാക്റ്റ്- ഒരു ചെറിയ സ്പൂൺ
കാരമൽ ടോപ്പിംഗ് തയ്യാറാക്കുന്ന വിധം:
ഒരു കേക്ക് പാനിൽ ബട്ടർ ഉരുക്കി അതിൽ ബ്രൗൺ ഷുഗർ കാരമലൈസ് ചെയ്ത് തേനും ബദാമും ചേർത്ത് മാറ്റി വയ്ക്കുക.
കേക്ക് തയ്യാറാക്കുന്ന വിധം:
കേക്ക് തയ്യാറാക്കാൻ ഒരു ബൗളിൽ മൈദയും കൊക്കോ പൗഡറും ബേക്കിംഗ് സോഡയും ചേർത്ത് 3- 4 തവണ ഇടഞ്ഞെടുക്കുക. പിന്നീട് ഈ ചേരുവ 3 തുല്യ ഭാഗങ്ങളാക്കുക.
മറ്റൊരു ബൗളിൽ വെണ്ണ ഒഴിച്ചു അടിച്ചു പതപ്പിക്കുക. ഇനി ഇതിൽ പഞ്ചസാരയും മുട്ടയും ഓരോന്നായി ചേർത്ത് തുടർച്ചയായി ബ്ലെൻഡ് ചെയ്യുക. തയ്യാറാക്കിയ മിശ്രിതത്തെ മിക്‌സറിൽ ഇട്ട് അതിൽ മൈദ മിശ്രിതത്തിന്‍റെ ഒരു ഭാഗം ഇട്ട് ഒന്നു മിക്സ് ചെയ്യുക.
ഇനി മൈദ മിശ്രിതത്തിന്‍റെ രണ്ടാമത്തെ ഭാഗത്തിന്‍റെ പകുതി ബട്ടർ മിൽക്കിൽ ചേർത്ത് ബ്ലെൻഡ് ചെയ്യുക. അവശേഷിച്ച എല്ലാ ചേരുവയും ബട്ടർ മിൽക്കിൽ ഇട്ട് മാവ് തയ്യാറാക്കുക.
ഈ മാവ് കാരമൽ ടോപ്പിംഗ് തയ്യാറാക്കിയതിൽ ഒഴിച്ച് നേരത്തെ 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയ ഓവനിൽ 40 മുതൽ 45 മിനിറ്റ് വരെ ബേക്ക് ചെയ്യുക.
ഇതിനുശേഷം കേക്ക് സർവ്വിംഗ് പ്ലെയിറ്റിൽ ശ്രദ്ധയോടെ മറിച്ചിടുക. അഥവാ ബേക്കിംഗ് പാനിൽ കാരമൽ പറ്റിപ്പിടിച്ചിരിക്കുകയാണെങ്കിൽ അത് ഉരുക്കി കേക്കിൽ ഒഴിക്കുക. തണുത്തശേഷം സർവ്വ് ചെയ്യാം.